অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൈപ്പോതൈറോയ്ഡ്; കൈ നോക്കിയാലറിയാം

പണ്ടത്തെ കാര്യമെടുത്താല്‍ ഒരു പ്രായം കഴിഞ്ഞാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി, വാതം പോലെ ഉള്ള രോഗങ്ങളായിരിയ്ക്കും പറഞ്ഞു കേള്‍ക്കുക. ഇത് ഒരു പ്രായം കഴിഞ്ഞാല്‍ സാധാരണമാണെന്നും കരുതപ്പെടുന്നു. ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കു കൂടി വരും. ഇതല്ലാതെ ഈ കാലത്തു പറഞ്ഞു കേള്‍ക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട രണ്ടണ്ണമാണ് ക്യാന്‍സര്‍, തൈറോയ്ഡ് എന്നിവ.
തൈറോയ്ഡിന്റെ കാര്യമെടുത്താല്‍ പാരമ്ബര്യം മുതല്‍ സ്‌ട്രെസ് വരെയുള്ള പല കാരണങ്ങളും ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം. ഇപ്പോള്‍ ചെറുപ്പക്കാരിലും പ്രായമായവരിലും, പ്രത്യേകിച്ചും സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. തൈറോയ്ഡിന്റെ പ്രധാന കാരണം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്. തൈറോക്‌സിന്‍ എന്ന ഹോര്‍മോണാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു പുറകില്‍. തൈറോക്‌സിന്‍ ഹോര്‍മോണ്‍ കുറവ് ഹൈപ്പോതൈറോയ്ഡിനും അമിതമായാല്‍ ഹൈപ്പര്‍ തൈറോയ്ഡിനും കാരണമാകും. തൈറോക്‌സിന്‍ കുറയുമ്ബോള്‍ ഇതിന്റെ ഉല്‍പാദനം കൂട്ടാന്‍ ശരീരത്തില്‍ ടിഎസ്‌എച്ച്‌ അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതാണ് ഹൈപ്പോ തൈറോയ്ഡിനു കാരണമാകുന്നത്. തൈറോക്‌സിന്‍ ഉല്‍പാദനം കൂടുന്നതും നല്ലതല്ല. ഇത് ഹൈപ്പര്‍ തൈറോയ്ഡിനു കാരണമാകും.
തൈറോയ്ഡില്‍ തന്നെ ഹൈപ്പോ തൈറോയ്ഡാണ് ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ കാണപ്പെടുന്നത്. രക്ത പരിശോധനയിലൂടെയാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടെത്തുക. രക്തപരിശോധനയ്ക്കു പുറമേ റേഡിയോ ആക്ടീവ് അയൊഡിന്‍ ടെസ്റ്റു വഴിയും ഇതു കണ്ടെത്താം.
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ശരീരം തന്നെ കാണിച്ചു തരുന്ന പല ലക്ഷണങ്ങളുമുണ്ട്. ഇതില്‍ അപൂര്‍വം ചിലത് പൊതുവായതാണെങ്കിലും ചിലത് ഹൈപ്പോയ്ക്കും ഹൈപ്പറിനും വ്യത്യസ്തവുമാണ്. ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളില്‍ തടി കൂടുന്നതുള്‍പ്പെടെ പല ലക്ഷണങ്ങളും ശരീരത്തിലുണ്ടാകും.
നിങ്ങളുടെ കയ്യു നോക്കിയാല്‍ ഹൈപ്പോതൈറോയ്ഡുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നതാണ് മറ്റൊരു കാര്യം. കയ്യിന്റെ ചില പ്രത്യേക അവസ്ഥകള്‍ ഹൈപ്പോതൈറോയ്ഡ് രോഗവുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്.
ഹൈപ്പോതൈറോയ്‌ഡെങ്കില്‍ കൈ നോക്കിയാലറിയാം

കോള്‍ഡ് ഹാന്റ്

കോള്‍ഡ് ഹാന്റ് അഥവാ കൈകള്‍ തണുത്തിരിയ്ക്കുന്നത് ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെടുത്തി കാണാം. ഹൈപ്പോയുടെ ഒരു ലക്ഷണം കൂടിയാണ് ഇത്. ഹൈപ്പോതൈറോയ്ഡ് കാരണം രക്തപ്രവാഹം കുറയുന്നു. ഇത് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും കൈ കാലുകളുള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളിലേയ്ക്ക് എത്താതിരിയ്ക്കാന്‍ കാരണമാകുന്നു. രക്തപ്രവാഹം കുറയുമ്ബോള്‍ ഹോമോസിസ്റ്റീന്‍ എന്നൊരു അമിനോ ആസിഡ് ഉല്‍പാദം കുറയുന്നു. ഈ അമിനോ ആസിഡ് ഉല്‍പാദനം കുറയുന്നത് തൈറോയ്ഡ്, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകുമ്ബോഴാണ്. ഇതെല്ലാം കയ്യിന്റെ തണുപ്പിനുള്ള കാരണങ്ങളുമാണ്.
ഹൈപ്പോതൈറോയ്‌ഡെങ്കില്‍ കൈ നോക്കിയാലറിയാം

ചുളിവുകള്‍

പ്രായമേറുമ്ബോള്‍ കൈകാലുള്‍പ്പെടെ ശരീര ഭാഗങ്ങളില്‍ ചുളിവുകള്‍ വരുന്നതു സാധാരണയാണ്. എന്നാല്‍ ഹൈപ്പോ തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീര ഭാഗങ്ങളില്‍, പ്രത്യേകിച്ചും കയ്യുകളില്‍ ചുളിവുകളുണ്ടാകും. ഹൈപ്പോതൈറോയ്ഡ് ശരീരത്തെ വരണ്ടതാക്കി മാറ്റുന്നതാണ് കയ്യിലെ ചുളിവുകള്‍ക്കുള്ള പ്രദധാനപ്പെട്ട ഒരു കാരണം.

ചര്‍മം

ഹൈപ്പോ തൈറോയ്‌ഡെങ്കില്‍ ചര്‍മം മഞ്ഞയും വിളറിയതുമാകാന്‍ സാധ്യതയുണ്ട്. ചിലരില്‍ ചര്‍മത്തിന്റെ നിറം ഓറഞ്ച് വരെയാകും. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുണ്ടാക്കുന്ന സ്വഭാവിക മാറ്റമാണിത്. ചിലപ്പോള്‍ ചര്‍മം ചുവപ്പു നിറത്തിലാകുകയും ചെയ്യും. തൊലി പൊളിഞ്ഞു വരാനും സാധ്യത കൂടുതലാണ്. അത്തരം മാറ്റങ്ങള്‍ കൂടുതല്‍ കാണുന്നത് കൈപ്പത്തിയ്ക്കുള്ളിലാകും. കയ്യിനുള്ളില്‍ ഇത്തരം മാറ്റങ്ങളുണ്ടോയെന്നു കണ്ടു പിടിയ്ക്കുക.
നഖത്തിനും നഖത്തോടു ചേര്‍ന്ന ചര്‍മത്തിനും
നഖത്തിനും നഖത്തോടു ചേര്‍ന്ന ചര്‍മത്തിനും മഞ്ഞ നിറമുണ്ടാകുന്നതും ഹൈപ്പോതൈറോയ്ഡ് വരുത്തുന്ന പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ്. നഖത്തിന്റേയും ചര്‍മത്തിന്റേയും നിറം മാറുന്നതിനു കാരണം കുറഞ്ഞ അളവില്‍ രക്തവും ഓക്‌സിജനും ലഭിയ്ക്കുന്നതു തന്നെയാണ്.

കൈ നഖങ്ങളുടെ വളര്‍ച്ച

മഞ്ഞ നിറത്തിനു പുറമേ കൈ നഖങ്ങളുടെ വളര്‍ച്ച മുരടിയ്ക്കുക, നഖം കട്ടി കുറയുക, പെട്ടെന്നു പൊട്ടിപ്പോകുക എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയാണെന്നു പറയാം. നഖം ചിലപ്പോള്‍ അടിയോടെ വേര്‍പെട്ടു പോരാനും സാധ്യത കൂടുതലാണ്. ഹൈപ്പോ തൈറോയ്ഡ് രക്ത പ്രവാഹം കുറയ്ക്കുന്നതു തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു പുറകിലെ അടിസ്ഥാന കാരണം.

ഓങ്കോമൈക്കോസിസ്

ഹൈപ്പോ തൈറോയ്ഡ് ഓങ്കോമൈക്കോസിസ് എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. ഇതും നഖങ്ങളുമായി, പ്രത്യേകിച്ചും കൈ നഖങ്ങളുമായി ബന്ധപ്പെടുത്തിയുണ്ടാകുന്ന അവസ്ഥയാണ്. നഖത്തില്‍ പെട്ടെന്നു തന്നെ ഫംഗസ് ബാധയുണ്ടാകുന്നു. പ്രത്യേകിച്ചും കാല്‍ നഖങ്ങള്‍ക്കാണ് ഈ അവസ്ഥ കൂടുതലായും ഉണ്ടാകുന്നത്. രക്തപ്രവാഹം കുറയുന്നതും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതുമെല്ലാം തന്നെ കാരണങ്ങളാകാറുണ്ട്.

സ്ത്രീകളുടെ ആര്‍ത്തവത്തില്‍

ഇതല്ലാതെയും പല ലക്ഷണങ്ങളും ഹൈപ്പോ തൈറോയ്ഡിനുണ്ട്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളുടെ ആര്‍ത്തവത്തില്‍ ക്രമക്കേടുകളുണ്ടാകും. ഹൈപ്പോതൈറോയ്ഡ് നീണ്ടു നില്‍ക്കുന്ന ആര്‍ത്തവത്തിനും ആര്‍ത്തവസമയത്തെ കഠിനമായ വേദനയ്ക്കും ഇട വരുത്തും.

തടി

തടി കൂടുന്നതാണ് ഹൈപ്പോയുടെ മറ്റൊരു ലക്ഷണം. തടി കൂടുന്നത് ഹൈപ്പോ തൈറോയ്ഡിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണം കുറവെങ്കിലും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തടിയ്ക്കു കാരണമാകും.

അമിതമായ ക്ഷീണം

ഹൈപ്പോതൈറോയ്ഡ്; കൈ നോക്കിയാലറിയാംഅമിതമായ ക്ഷീണം രണ്ടു തരം തൈറോയ്ഡുകള്‍ക്കുമുള്ള പൊതു ലക്ഷണമാണെന്നു പറയാം. കാര്യമില്ലാതെയുളള ക്ഷീണം, പകല്‍ സമയത്തു പോലുമുള്ള ഉറക്കം വരല്‍ തുടങ്ങിയവയെല്ലാം ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയാണ്.

വരണ്ട ചര്‍മം, മുടി, മുടി കൊഴിച്ചില്‍,

വരണ്ട ചര്‍മം, മുടി, മുടി കൊഴിച്ചില്‍, അകാല നര എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങള്‍ തന്നെയാണ്. ഇതിനു പുറമേ മൂഡു മാറ്റം, അതായത് കാര്യമില്ലാതെ ദേഷ്യപ്പെടുക, വിഷമം തോന്നുക, ഉന്മേഷക്കുറവ് എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുണ്ടെങ്കില്‍ സാധാരണമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളും ഹൈപ്പോ തൈറോയ്ഡുമായും ബന്ധമുണ്ട്. കൊളസ്‌ട്രോള്‍ കൂടുന്നത് ഹൈപ്പോ തൈറോയ്ഡ് ഉള്ളവരില്‍ പൊതുവേ കണ്ടു വരുന്ന ഒരു അവസ്ഥയാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളപ്പെടുന്ന പ്രക്രിയ തടസപ്പെടുന്നതാണ് കാരണം. ഇതു കാരണം ഹൃദയ പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate