অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീട്ടില്‍ കൊതുക് ശല്യം എത്രത്തോളം അറിയാന്‍ വഴിയുണ്ട്!

വീട്ടില്‍ കൊതുക് ശല്യം എത്രത്തോളം അറിയാന്‍ വഴിയുണ്ട്!

കൊതുക് ശല്യം വലിയ പ്രശ്നമാണല്ലേ. കൊതുക് പരത്തുന്ന രോഗങ്ങള്‍ ചെറുതല്ല. വര്‍ദ്ധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യ കൂമ്ബാരവുമാണ് കൊതുക് ശല്യത്തിന്റെ പ്രധാന കാരണങ്ങള്‍. രോഗങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റിയ മാര്‍ഗം ശുചിത്വം തന്നെയാണ്. കൊതുകുകളുടെ കേന്ദ്രങ്ങള്‍ കണ്ടു പിടിച്ച്‌ അവയെ തുരത്തുകയാണ് വേണ്ടത്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി.കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതികഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്ബോള്‍ വേദന, ചര്‍മ്മത്തില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വീട്ടില്‍ കൊതുക് ശല്യം എത്രത്തോളം ഉണ്ടെന്നറിയാന്‍ വഴിയുണ്ട്. ആദ്യം ഒരു ചെറിയൊരു പാത്രത്തില്‍ ശുദ്ധജലം നിറച്ചു വയ്ക്കുക. കൃത്യം ഒരാഴ്ച്ചയ്ക്കു ശേഷം ഇതു നിരീക്ഷിക്കുക. അപ്പോള്‍ വെള്ളത്തില്‍ കൊതുകിന്റെ ചെറിയ മുട്ടകള്‍ കാണാം.മുട്ടയുടെ എണ്ണം ഒട്ടേറെയുണ്ടാകും. ഇതില്‍നിന്നു വീട്ടില്‍ എത്രത്തോളം കൊതുകു വളരാനുള്ള സാഹചര്യം ഉണ്ടെന്നു മനസ്സിലാക്കാം. ഈ വെള്ളം മറിച്ചുകളഞ്ഞു മുട്ട നശിപ്പിക്കുക. പരീക്ഷണത്തിന് എടുത്തുവെച്ച വെള്ളം ഒരാഴ്ചയാകുമ്ബോള്‍ത്തന്നെ നോക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ മുട്ട വിരിഞ്ഞു കൊതുകു കൂടും.എടുത്തുവച്ച വെള്ളത്തില്‍ ധാരാളം മുട്ടകള്‍ കണ്ടെത്തിയാല്‍ കൊതുകുനശീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ കൊതുകുകള്‍ കാണുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിടുന്നത്. 14 ദിവസത്തിനുള്ളില്‍ കൊതുക് പൂര്‍ണവളര്‍ച്ചയിലെത്തും.മഴക്കാലമെത്തിയാല്‍ ഒപ്പം പല തരത്തിലുളള രോഗങ്ങളുമുണ്ടാകും. കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം.

മഴക്കാലരോഗങ്ങള്‍...ലക്ഷണങ്ങള്‍..!

രണ്ട് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ കണ്ടുവരുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍, കാറ്റിലൂടെ പകരുന്ന രോഗങ്ങള്‍. കൂടുതല്‍ രോഗങ്ങളും ജലത്തിലൂടെയാണ് പകരുന്നത്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് രോഗങ്ങള്‍ മിക്കതും വ്യാപിക്കുന്നത്.
മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫഌ, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്ബോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല് പ്രത്യേകം ശ്രദ്ധിക്കണം‍‍.മഴക്കാലത്ത് കൂടുതല്‍ കാണുന്ന രോഗം മലേറിയയാണ്. അനാഫലിസ് വര്‍ഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഇവ വളരുക. തുടര്‍ച്ചയായുള്ള പനിയാണ് ടൈഫോയ്ഡിന്‍റെ പ്രധാന ലക്ഷണം. കൂടാതെ കടുത്ത ക്ഷീണവും വയറുവേദനയും തലവേദനയും വിറയലും ഉണ്ടാകാം. പെട്ടെന്ന് പടരുന്ന രോഗമാണ് ടൈഫോയിഡ്. ഈ രോഗാണു പിത്ത സഞ്ചിയില്‍ ആണ് കെട്ടിക്കിടക്കുക ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades) വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ അണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ് ലറ്റിന്‍റെ എണ്ണം കുറയ്ക്കും. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഡെങ്കി ബാധിച്ചാല്‍ കുട്ടികളിലും പ്രായമായവരിലും പല തരത്തിലുളള ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുട്ടികളില്‍ സാധാരണയായി ചെറിയ പനിയും ചര്‍മത്തില്‍ പാടുകളും കാണപ്പെടാം. എന്നാല്‍ പ്രായമായവരില്‍ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്നു തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം.ഈച്ച പരത്തുന്ന രോഗമാണല്ലോ മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്.മഴക്കാലത്ത് പ്രായഭേദമില്ലാതെ കാണുന്ന അസുഖമാണ് വൈറല്‍പനി. പനിയും തൊണ്ടവേദനയും തുമ്മലും ആണ് പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, കാലിന്റെ മസില്‍ വേദന, വയറുവേദന, ഛര്‍ദ്ദി, രക്തം പൊടിയാതെ ദേഹത്ത് തിണര്‍പ്പുണ്ടാകുക തുടങ്ങിയവ മുഖ്യ ലക്ഷണങ്ങളാണ്. ഇത് വൃക്ക, കരള്‍, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് തകരാറുണ്ടാക്കും.
പ്രതിവിധികള്‍
ശുചിത്വം കാത്തുസൂക്ഷിക്കുകയാണ് രോഗ പ്രതിരോധത്തിന്‍റെ പ്രധാന ഘടകം. വൃത്തിയില്ലാത്ത ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് കോളറവരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ശാരീരിക വൃത്തിയുണ്ടാവുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക. വിറ്റാമിനന്‍ സി രോഗപ്രതിരോധ ശേഷി കൂട്ടും. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകള്‍ തേക്കുകയും കൊതുകുവലകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പ്രതിരോധിക്കാം.
കൊതുക് ശല്യം വലിയ പ്രശ്നമാണല്ലേ. കൊതുക് പരത്തുന്ന രോഗങ്ങള്‍ ചെറുതല്ല. വര്‍ദ്ധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യ കൂമ്ബാരവുമാണ് കൊതുക് ശല്യത്തിന്റെ പ്രധാന കാരണങ്ങള്‍. രോഗങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റിയ മാര്‍ഗം ശുചിത്വം തന്നെയാണ്. കൊതുകുകളുടെ കേന്ദ്രങ്ങള്‍ കണ്ടു പിടിച്ച്‌ അവയെ തുരത്തുകയാണ് വേണ്ടത്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി.കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതികഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്ബോള്‍ വേദന, ചര്‍മ്മത്തില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
കടപ്പാട്:asianet news-epaper

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate