অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടിനകം വൃത്തിയാക്കാം

രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടിനകം വൃത്തിയാക്കാം

ഭക്ഷ്യവിഷബാധ എന്നത് പ്രായഭേദമന്യേ ആരെയും പിടികൂടുന്ന ഒന്നാണ് , എല്ലായ്പ്പോഴും ഇത് ബാധിക്കാന്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കണം എന്നില്ല പകരം, പലപ്പോഴും ഇത് പകരാന്‍ കാരണം വീടിനകം തന്നെയുമാകാം എന്ന വസ്തുത നാം മറന്ന് പോകരുത് .ആരോ​ഗ്യകരമായ ജീവിതത്തിന് ഏറ്റവും ആവശ്യം വൃത്തിയുള്ള അന്തരീക്ഷമാണ്, അടുക്കളയും വീടിനകവു വൃത്തിയായാല്‍ തന്നെ ഒരുമാതിരിപ്പെട്ട രോ​ഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും എന്നതാണ് യാഥാര്‍ഥ്യം. ഒരു വ്യക്തി താമസിക്കുന്ന ഇടം അത്രമേല്‍ പ്രധാനപ്പെട്ടതാണ് . ദൈനംദിന ജീവിതത്തെയും ജോലിയെയും വരെ ബാധിക്കാന്‍ ചുറ്റുപാടുകള്‍ക്ക് കഴിയുന്നു.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ കാരണം ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ വളരെ വിരളമായിരിക്കും. നമ്മുടെ ഒക്കെ ജീവിതത്തില്‍ ​എന്നെങ്കിലും ഒരിക്കല്‍ ഇത്തരത്തില്‍ രോ​ഗബാധ വരുകയും ആശുപത്രിയില്‍ പോയി വേണ്ട ചികിത്സ നടത്തി മടങ്ങാറുമാണ് പതിവ് , എന്നാല്‍ എന്തുകൊണ്ട് ഇത്രത്തില്‍ രോ​ഗം നമ്മെ ബാധിക്കുന്നു എന്ന് തിരിച്ചറിയാന്‍ പലപ്പോഴും എല്ലാവരും മറന്ന് പോകുന്നു. സ്വന്തം വീട്ടില്‍ നിന്നു തന്നെ പലപ്പോഴും ഇത്തരത്തില്‍ ഒരു രോ​ഗബാധ സ്ഥിരീകരിച്ച്‌ കഴിഞ്ഞിട്ടും മറന്നു പോകുന്നവര്‍ ജാ​ഗ്രതൈ.സ്വന്തം വീടും പരിസരവും നന്നാക്കിയെടുത്താല്‍ ആശുപത്രിയില്‍ കൊടുക്കുന്ന കാശ് ലാഭം.വൃത്തിഹീനമായ വെള്ളത്തി്ല‍ നി്നനോ, ആഹാരത്തിലൂടെയോ ഒക്കെ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തില്‍ കടന്നു കൂടുകയും പിന്നീടവ വയറിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും . ഇത്തരത്തില്‍ ആമാശയത്തിലും വന്‍ കുടലിലും എത്തുന്ന പലതരത്തിലുള്ള ബാക്ടീരിയകള്‍ ഛര്‍ദ്ദിക്കും , വയറിളക്കത്തിനുമൊക്കെ വഴി വെക്കുന്നു.ഇ കോളിയും സാല്‍മോണെല്ലയുാമണ് പ്രധാനമായും ഇത്തരത്തില്‍ കണ്ടു വരുന്ന ബാക്ടീരിയകള്‍ .

ഇ കോളി എന്നാലെന്ത്?

അന്തരീക്ഷത്തില്‍ സാധാരണമായി കാണപ്പെടുന്ന രു ബാക്ടീരിയയാണിത് . വിറ്റാമിന് കെ പോലുള്ളവ മനുഷ്യ ശരീരത്തില്‍ എത്തിക്കുന്നതിന് ഇ കോളി ആവശ്യമുള്ള ഒന്നു തന്നെയാണ് ന്നിരിക്കിലും ഉയര്‍ന്ന അളവിലുള്ള ഇ കോളിയുടെ സാന്നിദ്ധ്യം ശരീരത്തിന് ദോഷകരമായി ഭവിക്കുന്നു.മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ആമാശയ്തിലാണ് ഇ കോളി ഉണ്ടാകുക . മലത്തിലാണ് ഇവ പ്രധാനമായും കണ്ടു വരുന്നത്. ഡയേറിയ പോലുള്ള മാരകമായേക്കാവുന്ന പല രോ​ഗങ്ങളും പടര്‍ത്താന്‍ ഇ കോളിക്കാകുന്നു. നന്നായി ചികിത്സിച്ചില്ലെങ്കില്‍ മാരകമായി മരണ കാരണമായേക്കാവുന്നതാണ് ഇവയില്‍ പല രോ​ഗങ്ങളും എന്നതിനാല്‍ മുന്‍ കരുതല്‍ എപ്പോഴും നല്ലതാണ്.സീഫുഡ്. നന്നായി വേവിക്കാത്ത മത്സ്യ മാംസങ്ങള്‍, വേകാത്ത മുട്ട, പാല്‍ തുടങ്ങിയവ ഭക്ഷ്യ വിഷബാധ വരുത്തുവാന്‍ ഇടയാക്കുന്നവയില്‍ പ്രധാനമാണ്. വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ഏത് ഭക്ഷണങ്ങളും ഭക്ഷ്യ വിഷബാധക്ക് കാരണമായി തീരാവുന്നതാണ്. രോ​ഗ പ്രതിരോധ സേഷി കുറഞ്ഞ കുട്ടികളെയും പ്രായമായവരേയും എളുപ്പത്തില്‍ പിടി കൂടാവുന്ന ഒന്നാണിത്. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയൊക്കെ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളാണ്. അപൂര്‍വ്വമായല്ലെങ്കില്‍ കൂടി പനിയോടു കൂടി ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ട്. എല്ലാവരിലും ഇത്തരം ലക്ഷണങ്ങള്‍ ഒന്നുപോലെ കാണപ്പെടണമെന്നില്ല . പ്രായമനുസരിച്ച്‌ ഇവ വ്യത്യസപ്പെടാം.നിര്‍ജലീകരണം ഉണ്ടാകുമെന്നതാണ് ഭക്ഷ്യ വിഷബാധയുടെ ഏറ്റവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറിളക്കവും മൂലം കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ നിന്ന് ജലാശം കുറയാന്‍ ഇത് ഇടയാക്കുന്നു. ബാക്‌ടീരിയയുണ്ടായി 3 മുതല്‍ 8 ദിവസത്തിനുള്ളിലാണ് ഇത് പ്രകടമാകുക. നിരുപദ്രവകാരികളും, ഉപദ്രവ കാരികളുമായ ഇ കോളി ഇക്കൂട്ടത്തിലുണ്ട് . സാധാരണയായി ചികിത്സ ലഭ്യമായില്ലെങ്കില്‍ കൂടി 10 ദിവസത്തിനുള്ളില്‍ ഭക്ഷ്യ വിഷബാധ പൂര്‍ണ്ണമായും മാറാറുണ്ട്. എന്നാല്‍ ഇത് കഴിഞ്ഞും നീണ്ചു നില്‍ക്കുന്ന ഭക്ഷ്യ വിഷബാധയെ കൃത്യമായി ചികിത്സിക്കേണ്ടതുണ്ട്.അടുക്കളയില്‍പ്പോലും ഭക്ഷണം പാകം ചെയ്യുമ്ബോള്‍ വൃത്തിയും വെടിപ്പും ഉറപ്പു വരുത്തേണ്ടത് അത്യവശ്യമാണ്. അടുക്കള നന്നായി കാത്ത് സൂക്ഷിച്ചാല്‍ പല രോ​ഗങ്ങലെയും പടിക്ക് പുറത്താക്കാമെന്ന് പറയുന്നത് ഇതിനാലൊക്കെയാണ്.

സാല്‍മോണെല്ല ബാക്ടീരിയ

ഇതും ഇ കോളി പോലെ തന്നെയുള്ള ഒന്നാണ്, ഇറച്ചിയില്‍ നിന്നും പാലുത്പന്നങ്ങലില്‍ നിന്നും വേ​ഗം പകരുന്നു. ഇ കോളി ബാധിച്ചാല്‍ വരുന്ന എല്ലാ ലക്ഷണങ്ങളും സാല്‍മോണെല്ലക്കും കണ്ടു വരുന്നു.അറവു ശാലകളിലും, ഫാമുകളിലുമെല്ലാം കൃത്യമായ ആരോ​ഗ്യ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണം എന്ന് പറയുന്നത് അതിനാലാണ്. മുട്ട , മാംസം, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെ ഉപയോ​ഗിക്കുമ്ബോള്‍ ശരിയായി കഴുകി, വൃത്തിയായി ഉപയോ​ഗിക്കുക , പാതി വെന്ത മാംസാഹാരം ഇത്തരം ഭക്ഷ്യ വിഷബാധ വളരെ വേ​ഗം വിളിച്ച്‌ വരുത്തും, അതിനാല്‍ കഴിവതും നന്നായി വെന് ആഹാരം ഭക്ഷ്യ വിഷബാധ വരുവാനുള്ള സാധ്യത നന്നായി കുറയ്ക്കും. ‌‌ഇതെല്ലാം കൂടാതെ മാലിന്യ ടാങ്കും, കുടിവെള്ള ടാങ്കും തമ്മിലുള്ള അകലം കൂട്ടുക എന്നതൊക്കെ ചെയ്യാവുന്ന കാര്യങ്ങളാണ്. ത്തിയില്ലാത്ത ഏത് സാഹചര്യത്തിലായാലും ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുന്നത് ദോഷമായി ഭവിക്കും . ഇത്തരം സാഹചര്യങ്ങളില്‍ കൊകാര്യം ചെയ്യുന്ന ഭക്ഷ്യ സ്തുക്കളില്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ എത്തുകയും ഇത് കഴിക്കുന്നത് വഴി അത് ശരീരത്തിലെത്തുകയും ചെയ്യുന്നു.

വീട്ടില്‍ പാകം ചെയ്ത് കഴിക്കുക,

പാല്‍ , ഇറച്ചി എന്നിവയൊക്കെ അന്തരീക്ഷ ഈഷ്മാവില്‍ അല്‍പ്പനേരം മാത്രം വയ്ക്കുക, കഴിവതും ചൂടോടെ കഴിക്കുക എന്നിവയൊക്കെ ഇതിനെ പ്രതിരോധിക്കാനായി ചെയ്യാവുന്ന കാര്യഹങ്ങളാണ്.പച്ചക്കറികളും, പഴങ്ങളും എല്ലാം നന്നായി കഴുകി ഉപയോ​ഗിക്കുക, കഴിവതും ഭക്ഷ്യ വസ്തുക്കള്‍ വീട്ടില്‍ പാകം ചെയ്ത് കഴിക്കുക, ടോയലറ്റില്‍ സോപ്പ് ഉപയോ​ഗിക്കുക തുടങ്ങിയവയ്കെ ഇതിന് പ്രതിവിധിയായി ചെയ്യാം.

കൈകഴുകാന്‍ ശീലിപ്പിക്കുക

കുട്ടികളെ ഭക്ഷണത്തിന് മുന്‍പ് നന്നായി കൈകഴുകാന്‍ ശീലിപ്പിക്കുക . തിളപ്പിച്ചാറിയ വെള്ളം ഉപയോ​ഗിക്കുക, വൃത്തിയായി അടുക്കള സൂക്ഷിക്കുകയും,നന്നായി പാകം ചെയ്ത ഭക്ഷണങ്ങള്‍ നല്‍കുകയും ചെയ്യണം .ഒരു പരിധി വരെ ഇത്തരം രോ​ഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ നമുക്കാകും. അതിനായുള്ള മാറ്റങ്ങള്‍ എല്ലായ്പ്പോഴും സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു .

source: boldsky.com

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate