অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഇ

മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നത് അത്ര ലളിതമല്ല. പ്രശ്നം പരിഹരിക്കാന്‍ കാണിച്ചു തരുന്ന എല്ലാ പരിഹാരങ്ങളില്‍ നിന്നും യഥാര്‍ഥ ഫലങ്ങള്‍ നല്‍കുന്ന ഏതാനും ചിലത് മാത്രമേ ഉള്ളൂ. അത്തരമൊരു പ്രതിവിധിയാണ് വിറ്റാമിന്‍ ഇ യുടെ ഉപയോഗം. ഇതൊരു ആന്‍റി ഓക്സിഡന്‍റായതിനാല്‍ ഇതിന്റെ ഉപയോഗം നല്ലൊരു പരിഹാരമാര്‍ഗ്ഗമായി അറിയപ്പെടുന്നു. അതായത്, ഇത് മുടിയെയും ചര്‍മ്മത്തെയും ഉപദ്രവിക്കുന്ന രോഗാണുക്കളെ തടയുന്ന ഒരു രക്ഷാ കവചമായി പ്രവര്‍ത്തിക്കുന്നു.

വിറ്റാമിന്‍ ഇയുടെ രാസനാമം ആല്‍ഫ- ടോക്കോഫിറോള്‍ എന്നാണ്. ഇത് കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ ആയതിനാല്‍ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. മുടി ചുരുളുന്നത്, വരള്‍ച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നല്‍കി സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ യുടെ എണ്ണയും അതിന്റെ അനുബന്ധ ഉത്പന്നങ്ങളും മുടിക്ക് സംരക്ഷണം നല്‍കുന്നതില്‍ നന്നായി പ്രവര്‍ത്തിക്കുകയും അതില്‍ നല്ല പ്രചാരവും ലഭിച്ചിട്ടുണ്ട്. വിറ്റാമിന്‍ ഇ നിങ്ങളുടെ മുടിക്ക് എത്രത്തോളം നല്ലതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നമുക്കതൊന്നു നോക്കാം!

നിങ്ങളുടെ മുടിക്ക് വിറ്റാമിന്‍ ഇ നല്ലതാണോ?

ചുരുക്കത്തില്‍ - അതെ! നല്ല ആരോഗ്യമുള്ള തലയോട്ടിയാണ് ആരോഗ്യമുള്ള മുടിയുടെ അടിസ്ഥാന ഘടകം എന്ന് നമുക്കറിയാം. പി എച്ച്‌ ന്റെ അളവ്, എണ്ണയുടെ ഉപയോഗം, രക്ത ചംക്രമണം, തലയോട്ടിയിലെ രോമകൂപങ്ങളുടെ ആരോഗ്യം, എന്നിവ തലയോട്ടിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.

വൈറ്റമിന്‍ ഇ ഈ കാര്യങ്ങളില്‍ ഒരു തുല്യത ഉറപ്പാക്കാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ളതും ശക്തവുമായ മുടി വളരുമെന്ന് നമുക്ക് ഉറപ്പ് തരുന്നു. വിറ്റാമിന്‍ ഇ യെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇനിയും വായിക്കൂ.....

വിറ്റാമിന്‍ ഇ യുടെ ഉപയോഗങ്ങള്‍ ;

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

വിറ്റാമിന്‍ ഇ തലയോട്ടിയിലെ രക്തക്കുഴലുകള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും നല്ല ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നു.

തലയോട്ടിയില്‍ എണ്ണ കൊണ്ട് തിരുമ്മുമ്ബോള്‍, രോമകൂപങ്ങളില്‍ രക്തചംക്രമണം മെച്ചപ്പെടുത്തി രോമകൂപങ്ങളെ പുഷ്ടിപ്പെടുത്തുന്നു. ഓക്സിജന്റെ സമ്മര്‍ദത്താല്‍ സംഭവിച്ച വേരുകളില്‍ സംഭവിച്ച രോഗാണുക്കളെ നിര്‍വീര്യമാക്കി ഇത് മുടി വളര്‍ത്താന്‍ സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ കൂടുതല്‍ ഫലപ്രദമാക്കി മുടി വളരാനും സഹായിക്കുന്നു.

എണ്ണ ഉല്‍പ്പാദനം, പി.എച്ച്‌ ന്റെ അളവ് എന്നിവ സാധാരണഗതിയില്‍ ആക്കുന്നു.

പലപ്പോഴും, നിങ്ങളുടെ തലയോട്ടിയിലെ പി.എച്ച്‌ ന്റെ അളവോ, എണ്ണയുടെ അമിത ഉത്പാദനമോ അല്ലെങ്കില്‍ അതിന്റെ അസന്തുലിതാവസ്ഥയോ ആണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

നിങ്ങളുടെ തലയോട്ടി ഉണങ്ങുമ്ബോള്‍ ചര്‍മ്മത്തിലെ എണ്ണമയം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ കൂടുതലായി പ്രവൃത്തിച്ചു സാധാരണയായി ഉത്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കും. അധികമാകുന്ന എണ്ണ തലയോട്ടിയിലെ രോമകൂപങ്ങളില്‍ തടസ്സം സൃഷ്ടിക്കുകയും, ഇത് തലയില്‍ ചൊറിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ എണ്ണ ഈര്‍പ്പം നിലനിര്‍ത്തുകയും, പി.എച്ച്‌ അളവ് സന്തുലിതമാക്കുകയും, കൂടാതെ എണ്ണമയം ഉത്‌പാദിപ്പിക്കുന്ന രക്തക്കുഴലുകളെ ശമിപ്പിക്കുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം

വിറ്റാമിന്‍ ഇ ഒരു ആന്‍റി ഓക്സിഡന്റു കൂടിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഇത് നിങ്ങളുടെ തലയോട്ടിയില്‍ നിന്നും മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.

വിഭജനം, പൊട്ടല്‍, എന്നിവ തടയുകയും ഇത് നിങ്ങളുടെ തലയോട്ടിയെയും രോമകൂപങ്ങളെയും കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

മുടി ആരോഗ്യകരമാക്കുന്നു

വിറ്റാമിന്‍ ഇ യില്‍ മുടിക്ക് മൃദുത്വം നല്‍കുന്ന ഗുണവിശേഷങ്ങള്‍ ഉണ്ട്. അതായത്, ഇത് മുടിയില്‍ ഈര്‍പ്പം നിലനില്‍ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ യുടെ പതിവായുള്ള ഉപയോഗം മുടിയുടെ വരള്‍ച്ച നീക്കി മുടിക്ക് മൃദുത്വം, ബലം, തിളക്കം എന്നിവ നല്‍കുന്നു.

വൈറ്റമിന്‍ ഇ യുടെ കുറവ് മുടിയുടെ ആരോഗ്യമില്ലായ്മയ്ക്ക് വളരെ വലിയൊരു കാരണമാകാം. പിന്നൊരു ആശ്വാസം എന്തെന്നാല്‍, വിറ്റാമിന്‍ ഇ നമ്മള്‍ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളിലും ഉണ്ട് എന്നതാണ്. നിങ്ങളുടെ മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഇ ഉപയോഗിക്കേണ്ട വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.. അതൊന്നു നോക്കൂ.

വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നതെങ്ങനെ?; വിറ്റാമിന്‍ ഇ അടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുക.

നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പ വഴികളില്‍ ഒന്നാണ് ഇത്. ബാഹ്യമായ സംരക്ഷണം പോലെ പ്രാധാന്യമുള്ളതാണ് ആന്തരിക സംരക്ഷണവും. അതിനാല്‍ വൈറ്റമിന്‍ ഇ സമ്ബന്നമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികളില്‍ ചീര, ശതാവരി, കോളിഫ്ലവര്‍പോലെയുള്ള ഒരിനം പച്ചക്കറി(ബ്രൊക്കോളി) തുടങ്ങിയവയിലും, ഫലങ്ങളില്‍ നിലക്കടല, സൂര്യകാന്തി വിത്തുകള്‍, ചെമ്ബന്‍കായ, ബദാം എന്നിവയിലും; എണ്ണകളില്‍ സസ്യ എണ്ണ, ഗോതമ്ബ് എണ്ണ, ഒലിവ് എണ്ണ; മുളപ്പിച്ച പയര്‍, ജാതിപ്പഴം അല്ലെങ്കില്‍ വെണ്ണപ്പഴം മുതലായവയിലും വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ, ഗുളിക, മരുന്നുകള്‍ എന്നിവയുടെ രൂപത്തിലും ലഭ്യമായ വൈറ്റമിന്‍ ഇ അനുബന്ധ സാധനങ്ങള്‍ ഉപയോഗിക്കാം.

ഒരുപാട് പേര്‍ ഉപയോഗിച്ച്‌ വരുന്ന ഒരു ലളിതമായ പരിഹാര മാര്‍ഗ്ഗമാണ് വിറ്റാമിന്‍ ഇ ഗുളികകള്‍. തുടക്കത്തില്‍ 400ഐ യു ഉള്ള ഗുളികകള്‍ ഒരു വ്യക്തി ഉപയോഗിക്കേണ്ടതാണ്. ഈ മരുന്നിന്റെ അളവ് മറ്റൊരു ചീത്തയായ പാര്‍ശ്വഫലങ്ങളും ഇല്ലാതെ നിങ്ങളുടെ മുടിയെയും ശരീരത്തെയും സംരക്ഷിക്കുന്നു. വിറ്റാമിന്‍ ഇ യുടെ അളവ് ദിവസവും 1000 ഐ യു വില്‍ കൂടിയാല്‍ ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും രക്തവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഈ മരുന്നുകള്‍ എടുക്കുന്നതിനു മുന്‍പ് നല്ലൊരു വൈദ്യന്റെ നിര്‍ദ്ദേശം നേടുന്നത് ഗുണകരമാകും.

വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്ന ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിക്കുക

മുടിയുടെ ആരോഗ്യം പുഷ്ടിപ്പെടുത്താന്‍ വിറ്റാമിന്‍ ഇ അടങ്ങുന്ന പ്രത്യേകമായി രൂപപ്പെടുത്തിയ ഷാംപൂകള്‍ അല്ലെങ്കില്‍ താളികള്‍ വിപണിയിലുണ്ട്. ഒരു താളി(ഷാംപൂ) തിരഞ്ഞെടുക്കുമ്ബോള്‍, സള്‍ഫേറ്റ്, പാരാബെന്‍ എന്നിവ അടങ്ങിയിട്ടില്ലാത്തവ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

ഈ താളി(ഷാംപൂ)കള്‍ മുടിയെ മൃദുവാക്കുകയും നിങ്ങളുടെ തലയോട്ടിയിലും തലയിലും അടങ്ങിയിരിക്കുന്ന പ്രകൃത്യാ ഉള്ള എണ്ണയും ഈര്‍പ്പവും നിലനിര്‍ത്തുന്നു. എന്നിരുന്നാലും താളി(ഷാംപൂ) എന്നിവയുടെ ഉപയോഗം മാത്രം മുടി വളര്‍ച്ചയെ സഹായിക്കില്ലെന്ന് ഓര്‍ക്കുക. ഇത് കൂടാതെ, എണ്ണയിട്ട് തിരുമ്മല്‍, മുടിക്ക് വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ലേപനം, വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ആഹാര സാധനങ്ങള്‍ ദിവസവും നിങ്ങളുടെ മുടിയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് ഉള്‍പ്പെടുത്തണം.

വിറ്റാമിന്‍ ഇ എണ്ണ ഉപയോഗിക്കുക

നിങ്ങളുടെ മുടിയുടെ നീളമനുസരിച്ചു 10 മുതല്‍ 20 വരെ വിറ്റാമിന്‍ ഇ ഗുളികകള്‍ എടുത്ത് അതിന്റെ അറ്റം മുറിച്ചു ഒരു പാത്രത്തില്‍ അതിലെ എണ്ണ എടുക്കുക. ഈ എണ്ണ വളരെ കട്ടിയുള്ളതാണെങ്കില്‍ അതില്‍ ഒലീവ് എണ്ണ ചേര്‍ക്കാം. നിങ്ങളുടെ മുടി നന്നായി കഴുകി ഉണക്കി എടുക്കുക.

നിങ്ങളുടെ തലമുടി ഓരോ വിഭാഗമാക്കി തലയോട്ടിയിലും മുടിയിലും നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക. 30 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ ഇത് കഴുകിക്കളയാം. വിറ്റാമിന്‍ ഇ ഓയില്‍ തകരാറിലായ തലമുടിയെ പുനരുജ്ജീവിപ്പിക്കുകയും മുടി പൊട്ടാതിരിക്കാനും സഹായിക്കുന്നു. ജാതിപ്പഴത്തിന്റെ എണ്ണ, രോഗാണുക്കളെ നശിപ്പിക്കുന്ന ഗോതമ്ബ് എണ്ണ, എണ്ണപനയുടെ കായില്‍ നിന്നെടുക്കുന്ന എണ്ണ(പാം ഓയില്‍), എന്നിവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 6/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate