অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസിക സമ്മര്‍ദ്ദം കുറക്കും അശ്വഗന്ധയും തുളസിയും

മാനസിക സമ്മര്‍ദ്ദം കുറക്കും അശ്വഗന്ധയും തുളസിയും

നിങ്ങള്‍ക്ക് പലപ്പോളും തോന്നിക്കാണണം എന്താണ് നിങ്ങള്‍ക് ഇത്രയ്ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണം? അശ്വഗന്ധയും തുളസിയും ഒരുമിച്ച്‌ ഉപയോഗിച്ചാല്‍ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കഴിയുമോ എന്ന് നമുക്ക് നോക്കാം.

കൂടാതെ അത് എത്രത്തോളം സുരക്ഷിതം ആണെന്നും അറിയാം. മരുന്നുകളിലെ രാജാവും രാജ്ഞിയുമായ അശ്വഗന്ധയെ കുറിച്ചും തുളസിയെ കുറിച്ച്‌ കൂടുതല്‍ വായിക്കാം

അശ്വഗന്ധ, തുളസി എന്നിവയുടെ ആയുര്‍വേദ ഗുണങ്ങള്‍

അശ്വഗന്ധ:

ശരീര ശക്തിക്കും ബലത്തിനും സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചമരുന്നാണ് അശ്വഗന്ധ. ശരീര ശക്തിക്കു ഉപയോഗിക്കുന്ന പ്രധാനപ്പെട്ട 10 പച്ചമരുന്നുകള്‍ എടുത്താല്‍ അതില്‍ അശ്വഗന്ധ മുന്നിട്ടു നില്‍ക്കുന്നു.

പുരാതന കാലത്തു എഴുതപ്പെട്ട ചാരകസംഹിതയില്‍ ഇതിനെ ടോണിക്ക് ആയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അശ്വഗന്ധ നല്ല ഒരു ഔഷധം ആയും പുനര്ജീവിനി ആയും ഉപയോഗിക്കാറുണ്ട്. കൂടാതെ ശരീര പുഷ്ടിക്കും പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ മാറ്റുന്നതിനും ലൈംഗിക ശേഷിക്കുറവിനും അശ്വഗന്ധ നല്ലൊരു ഔഷധമാണ്.

തുളസി

മറ്റൊരു പുരാതന ആയുര്‍വേദ ഗ്രന്ഥമായ സുശ്രുത സംഹിതയില്‍ പറയുന്നത് ആസ്ത്മ ശമിപ്പിക്കുന്നതിന് തുളസിക്ക് നല്ലൊരു പങ്കുണ്ടെന്നാണ്. സാധാരണ ജലദോഷം, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍ , തൊണ്ടയിലെ അണുബാധ, വിളര്‍ച്ച , ഓക്കാനം, നെഞ്ച് വേദന, ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് തുളസി മികച്ച ഫലം തരും. ആസ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കാറുള്ള പച്ചമരുന്നുകളില്‍ തുളസിയെ വളരെ പണ്ട് തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അശ്വഗന്ധയ്ക്കും തുളസിക്കും സമാനമായ ആയുര്‍വേദ ഗുണങ്ങളും ഉണ്ട്. രണ്ടും കൈപ്പുള്ളതും രൂക്ഷമായ രുചിയുള്ളതും ആണ്. കൂടാതെ കനം കുറവും രൂക്ഷതയും ഇവ രണ്ടിനും ഉള്ള പൊതുവായ ഗുണങ്ങളാണ്. രണ്ടും വാത കഫ ദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.

അശ്വഗന്ധ, തുളസി എന്നിവയുടെ ആയുര്‍വേദ ഗുണങ്ങള്‍

അശ്വഗന്ധയും തുളസിയും ഒരുമിച്ച്‌ എന്തുകൊണ്ട് ഉപയോഗിക്കാം

അശ്വഗന്ധ, തുളസി എന്നിവയ്ക്ക് സമാനമായ സ്വഭാവമുണ്ടെന്ന് നമുക്കറിയാം , ഇവ രണ്ടും മികച്ച അഡാപ്ടജന്‍സ് (മാനസിക സമ്മര്‍ദ്ദം കുറക്കുന്ന ഔഷധം ) ആയി കണക്കാക്കപ്പെടുന്നു.

അതിനാല്‍, മുകളില്‍ സൂചിപ്പിച്ച യുക്തി വച്ചു ചിന്തിച്ചാല്‍ ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കാവുന്നതാണ്. അശ്വഗന്ധ, തുളസി എന്നിവയ്ക്ക് സമാനമായ ഔഷധഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷണം തെളിയിക്കുന്നു.

അശ്വഗന്ധ, തുളസി എന്നിവയുടെ ആയുര്‍വേദ ഗുണങ്ങള്‍

മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കഴിവ്

രണ്ടിനും ഒരേപോലെ ഉള്ള ചില ഗുണങ്ങളില്‍ ചിലത് ഇതൊക്കെയാണ്. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കഴിവ്, അഡാപ്റ്റജിനിക് കഴിവ് , ആന്റി ഓക്സിഡന്റ്, ആന്റിമൈക്രോബിയല്‍ പ്രവര്‍ത്തനം, അനസ്തേഷ്യ, ആന്റി പൈറികീഷന്‍, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഹെപ്പറ്റോപ്രോട്ടക്ടിവ്,പ്രമേഹത്തിനെതിരെയുള്ള പ്രവര്‍ത്തനം.

മേല്‍ പറഞ്ഞതൊക്കെ പൊതുവായുള്ള ഇവ രണ്ടിന്റെയും ചുരുക്കം ചില കഴിവുകള്‍ ആണ്.

വാതദോഷം

ആയുര്‍വേദപ്രകാരം ശാരീരിക സമ്മര്‍ദ്ദം കാരണം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളില്‍ ഒന്നാണ് വാതദോഷം.

ആവേശം ഉത്കണ്ഠ പോലുള്ള മനശാസ്ത്ര സമ്മര്‍ദ്ദങ്ങളും വാതദോഷങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അശ്വഗന്ധയും തുളസിയും ഒരുമിച്ച്‌ വാതദോഷത്തെ ശമിപ്പിക്കുന്നു. കൂട്ടി ചേര്‍ത്ത് ഉപയോഗിക്കുമ്ബോള്‍ ഇവ രണ്ടും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ വളരെ നന്നായി ഉപകാരപ്പെടുന്നു

സമ്മര്‍ദ്ദവും അഡ്രീനല്‍ ഗ്രന്ഥികളും

ആധുനിക ഗവേഷണങ്ങളില്‍ സമ്മര്‍ദ്ദവും അഡ്രീനല്‍ ഗ്രന്ഥികളും തമ്മില്‍ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതൊരു സ്ട്രെസ് ഹോര്മോണാണ്.

ഈ ഹോര്‍മോണ്‍ സാധാരണ ശരീരത്തില്‍ കാണാറുള്ള സ്‌ട്രെസ് ഹോര്‍മോണായ അഡ്രിനാലിന്‍ പോലെയുള്ളവയെക്കാള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. മാനസിക സമ്മര്‍ദ്ദവും കോര്‍ട്ടിസോള്‍ നിലയും ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ് കാരണം,കോര്‍ട്ടിസോളിന്റെ കൂടുതലായ ഉല്‍പ്പാദനം നിങ്ങളുടെ മാനസിക നിലയെ തന്നെ തളര്‍ത്തികളായും.

അശ്വഗന്ധ തുളസി ഹെര്‍ബല്‍ ടീ:

ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നമുക്ക് നോക്കാം

ചായയുടെ ആവശ്യത്തിനനുസരിച്ചു 2: 1 അനുപാതത്തില്‍ അശ്വഗന്ധ വേരിന്റെ പൊടി, തുളസി ഇല പൊടി എന്നിവ എടുക്കുക.രണ്ട് കപ്പ് തണുത്ത വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ചു അടച്ചു വെക്കുക.

അതില്‍ അശ്വഗന്ധ വേരിന്റെ പൊടി, തുളസി ഇല പൊടി എന്നിവ ചേര്‍ത്ത് നേരിയ തീയില്‍ തിളപ്പിക്കുക, വെള്ളം മൂന്നിലൊന്നായി കുറയുന്നത് വരെ തിളപ്പിച്ചതിനു ശേഷം വാങ്ങി വെക്കുക.

ഒരു 10 മിനുട്ടിനു ശേഷം അരിച്ചെടുത്തു ഉപയോഗിക്കുക. മധുരം വേണം എന്നുണ്ടെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

രുചികരവും ആരോഗ്യപരവുമായ ഈ പാനീയം അഡ്രിനാലിന്‍ എന്ന ഹോര്‍മോണിനെ പിന്തുണയ്ക്കുന്നു.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate