অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്യൂട്ടി കൂട്ടാന്‍ കടലമാവ് കൂട്ട്

സൗന്ദര്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം ലേശം കടലമാവില്‍
സൗന്ദര്യം, ഇതു സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ഏറെ പ്രിയപ്പെട്ടതു തന്നെയാണ്. സ്വന്തം രൂപഭംഗിയില്‍ താല്‍പര്യമില്ലാത്ത, ശ്രദ്ധിയ്ക്കാത്തവര്‍ ചുരുങ്ങും.
സൗന്ദര്യം എന്നാല്‍ പല ഘടകങ്ങളും അടങ്ങിയതാണ്. നിറം അല്ലെങ്കില്‍ നല്ല കണ്ണ്, മൂക്ക് എന്നതു കൊണ്ടു മാത്രം സൗന്ദര്യമായെന്നു പറയാനാകില്ല.
സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ മാര്‍ഗങ്ങള്‍ തേടുന്നത് സാധാരണമാണെങ്കിലും ഇത് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. തികച്ചും സ്വാഭാവിക വഴികള്‍ ഇതിനായി ഏറെ ഗുണം ചെയ്യും. ഇതിനായി ഉപയോഗിയ്ക്കുന്നവ പലതും അടുക്കളയിലെ ചേരുവകളുമാണ്. ഇത്തരത്തില്‍ ഒന്നാണ് കടലമാവ്. ഭക്ഷണത്തിനു മാത്രമല്ല, പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പല തരത്തിലും കടലമാവ് ഉപയോഗിയ്ക്കാം.

മുഖരോമം

മുഖരോമം പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.

തിളക്കമുള്ള ചര്‍മത്തിന്

തിളക്കമുള്ള ചര്‍മത്തിന് കടലമാവും നാരങ്ങാനീരും ഏറെ ഗുണം നല്‍കും. നാരങ്ങയും ചര്‍മസംരക്ഷണത്തിന് ഏറെ നല്ലതാണ്. കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ചു ചെയ്യുക.

മുഖ ചര്‍മത്തിലെ പാടുകള്‍

മുഖ ചര്‍മത്തിലെ പാടുകള്‍ നീങ്ങാന്‍ ഏറെ നല്ലതാണ് കടലമാവും പാലും കലര്‍ത്തിയ മിശ്രിതം. കടലമാവ് അല്‍പം പാലുമായി കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പാടുകള്‍ അകലാന്‍ സഹായിക്കും. മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഇത് ഉണങ്ങുമ്പോള്‍ ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയുക.

ചന്ദനത്തിന്റെ പൊടിയും കടലമാവും

ചന്ദനത്തിന്റെ പൊടിയും കടലമാവും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. കടലമാവ്, പാല്‍, ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കി മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറ്റാന്‍ സഹായിക്കും.

കടലമാവ്, ഒലീവ് ഓയില്‍

പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ് വരണ്ട ചര്‍മമെന്നത്. ഇതിനുള്ള പ്രതിവിധിയും കടലമാവിലുണ്ട്. കടലമാവ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധിയാണ്. മുഖത്തിന് മൃദുത്വവും ഈര്പ്പവും നല്‍കാനും ചുളിവുകള്‍ അകറ്റാനും ഇത് നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം.

ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര്

സണ്‍ടാന്‍ മാറാന്‍ ഏറെ നല്ലതാണ് കടലമാവ് പായ്ക്ക്. ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ കടലമാവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.പുളിച്ച തൈരില്‍ കടലമാവു കലര്‍ത്തി മുഖത്തു പുരട്ടാം. നിറത്തിനും ടാന്‍ മാറ്റുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

ഇത് കറുത്ത കുത്തുകള്‍, സണ്‍ടാന്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.കറ്റാര്‍ വാഴയും കടലമാവും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

ആര്യവേപ്പില

മുഖക്കുരുവിനും ഇതു നല്ലൊരു പരിഹാരമാണ്. ആര്യവേപ്പില ഉണക്കി പൊടിച്ചത്, തൈര്, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം.

എണ്ണമയമുള്ള ചര്‍മം

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate