অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹം നിയന്ത്രിക്കാം

മള്‍ബറിയുടെ ഇല

മള്‍ബറി പഴങ്ങള്‍ നാം ധാരാളം കഴിച്ചിട്ടുണ്ടാവും. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മള്‍ബറി ഇലകള്‍. ചെറുകുടലിലുള്ള ഗ്ലൂക്കോസിഡേസിനെ നിയന്ത്രിക്കാന്‍ മള്‍ബറി ഇലകള്‍ക്കാവും. ഭക്ഷണശേഷം മള്‍ബറി ഇലകള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഞാവലിന്റെ ഇല

ഇപ്പോള്‍ ഞാവല്‍കാലമാണ്. ഞാവല്‍ പഴം പോലെ തന്നെ ആരോഗ്യ ഗുണം കൊണ്ട് സമ്പുഷ്ടമാണ് ഞാവലിന്റെ ഇലയും. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ കുറയാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ഉലുവ ഇല

ഉലുവ അടുക്കളാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അതു പോലെ തന്നെ ആരോഗ്യകരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഉലുവയില. ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

പേരക്കയില

പേരയില ചായ പ്രമേഹത്തെ പമ്പ കടത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണ ശേഷം പേരയില ചേര്‍ത്ത ചായ ശീലമാക്കൂ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

തുളസിയില

ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ തുളസിയുടെ ഓരോ ഇലകളിലും തണ്ടിലും വേരിലും അടങ്ങിയിട്ടുണ്ട്. എന്നും രാവിലെ വെറും വയറ്റില്‍ തുളസിയില കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുകയും ചെയ്യുന്നു.

അരയാലില

അരയാലിലയുടെ നീര് തുടര്‍ച്ചയായി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ആയുര്‍വ്വേദ രീതികള്‍ അനുസരിച്ച് അരയാലില കഴിക്കുന്നത് പ്രമേഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നു.

ഇന്‍സുലിന്‍

ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇന്‍സുലിന്‍ ഇല കൃത്യമായി സമയം വെച്ച് കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

കയ്പ്പക്കയുടെ ഇല

കയ്പ്പക്ക പ്രമേഹ രോഗികള്‍ ജ്യൂസ് ആക്കി കഴിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ കയ്പ്പക്കയേക്കാള്‍ കൂടുതല്‍ ഫലം നല്‍കുന്നത് കയ്പ്പക്കയുടെ ഇലയാണ്.

ആര്യവേപ്പിന്റെ ഇല

പ്രമേഹത്തിനുള്ള ഏറ്റവും മികച്ച ആയുര്‍വ്വേദ ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ ഇല. ആര്യവേപ്പിന്റെ ഇല അരച്ച് അല്‍പം മോരില്‍ കലക്കി കുടിച്ചാല്‍ മതി. എന്നാല്‍ ഇല അധികമായാല്‍ അതുണ്ടാക്കുന്നത് നെഗറ്റീവ് ഫലമുണ്ടാക്കും.
പച്ചമഞ്ഞൾ, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേർത്ത് രാവിലെ വെറുവയറ്റിൽ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗൺസ് നീരിൽ രണ്ട് ടീസ്പൂൺ വരട്ടുമഞ്ഞളിന്റെ പൊടി ചേർത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേർത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റിൽ സേവിക്കുന്നതും ഗുണകരമാണ്.
തേറ്റാമ്പരൽ നാല്—അഞ്ച് എണ്ണം വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.
ചിറ്റമൃതിന്റെ നീര്— 25 മില്ലി—തേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.
ഏകനായകത്തിൻവേര് (പൊൻകുരണ്ടി), തേറ്റമ്പരൽ എന്നിവ തുല്യ അളവിൽ പൊടിച്ചു രണ്ടു ടേബിൾ സ്പൂൺ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.
ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരിൽ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാൽ
പ്രമേഹത്തിന് ശമനമുണ്ടാവും.
പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് —50 മി ലീ വീതം ഒരു ടീസ്പൂൺ ഞവര അരിയുടെ തവിടു ചേർത്ത് രണ്ടു നേരം സേവിച്ചാൽ പ്രമേഹരോഗം തടയാം.
മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം)— മോരിലോ തേനിലോ ചേർത്ത് സേവിക്കുന്നതു ഹിതമാണ്.
അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.
ത്രിഫല, മഞ്ഞൾ, ഞാവൽത്തൊലി, നാൽപാമരത്തൊലി, നീർമാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ലഭ്യമായ മൂന്നു മരുന്നുകൾ തുല്യ അളവിൽ ഏകനായകവുമായി ചേർത്തോ കഷായം വച്ചു കഴിച്ചാൽ പ്രമേഹം ശമിക്കും.
കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേൻ ചേർക്കേണ്ട യോഗങ്ങളിൽ വിശ്വാസയോഗ്യമായ ചെറുതേൻ ആണ് ഉപയോഗിക്കേണ്ടത്)
നിർബന്ധമായും ഇവ ഒഴിവാക്കുക
പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശർക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവൻപഴം, തേങ്ങ, കിഴങ്ങുവർഗങ്ങൾ എന്നിവയും ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
കടപ്പാട് :ഷെഹ്ന ഷെറിൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate