অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പി സി ഒ ഡി

എന്താണ് പി സി ഒ ഡി ?

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal  Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ പരസ്പര പൂരകമായ (Feed back mechanism) ബന്ധം നമുക്ക് കാണാം.

അതുപോലെ ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വ്യത്യസ്തവും വിപുലവുമാകും. ആയതിനാല്‍ ഇനി നമുക്ക് - എന്താണ്  PCOD  എന്നു നോക്കാം.തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ്  ഹോര്‍മോണ്‍ എന്നീ രണ്ട്ഹോര്‍മോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഈ രീതിയിലുള്ള അവസ്ഥാവിശേഷങ്ങള്‍ സാധ്യമാവുന്നത് ഫീഡ്ബാക്ക് മെക്കാനിസം (Feed back mechanism) എന്ന സിഗ്നലിങ് സംവിധാനത്തിലൂടെയാണ്. പല കാരണങ്ങളാല്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഈയൊരു അവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.

ഇവിടെ ടൈപ്പ്-2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ പ്രതിരോധം സംഭവിക്കുന്നതുപോലത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന് പ്രതിരോധം ഉണ്ടാവുന്നു. ആയതിനാല്‍ ആവശ്യത്തിന് ഈസ്ട്രജന്‍ ഉണ്ടെങ്കിലും അതിന് വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി കൂടുതല്‍ ഈസ്ട്രജന്‍ ഉണ്ടാവുന്നു.; പക്ഷെ പ്രവര്‍ത്തനക്ഷമതയില്ല. അതോടൊപ്പം ഘഒ ഹോര്‍മോണിന്റെ ഉത്തേജനഫലമായി കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍, പ്രത്യേകിച്ചും പുരുഷഹോര്‍മോണ്‍ എന്നു വിളിക്കുന്ന ടെസ്റ്റൊസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ സ്ത്രീശരീരത്തില്‍ കൂടുന്നു. (സാധാരണഗതിയില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകളില്‍ കൂടുതലായും ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണുകള്‍ കുറഞ്ഞ അളവിലുമാണ് കാണപ്പെടുന്നത്. (പുരുഷന്മാരില്‍ നേരെ മറിച്ചും).

ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയും പ്രൊജസ്ട്രോണിന്റെ അളവിലുള്ള കുറവും കൂട്ടത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റൊസ്റ്റെറോണ്‍ കൂടിയ അളവിലും കാണാം.അത് അണ്ഡാശയത്തിന്റെയും അണ്ഡത്തിന്റെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. സാധാരണഗതിയില്‍ കൃത്യമായ കാലയളവില്‍ അടയിരുന്ന മുട്ട പാകമായി പൊട്ടി, കോഴിക്കുഞ്ഞ് പുറത്തുവരുന്നപോലെ വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെയാണ് നാം ഓവുലേഷന്‍&ൃെൂൗീ;എന്നുപറയുന്നത്. ശാരീരിക ബന്ധപ്പെടലിനുശേഷം ഗര്‍ഭധാരണം നടക്കുകയോ- അതൊന്നും സാധ്യമായില്ലെങ്കില്‍ ആര്‍ത്തവമായി ഇതിനെ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ/പ്രൊജസ്ട്രോണിന്റെ കുറവുമൂലം അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍  അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ജഇഛഉ യോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധ ഡയബറ്റിസ് (ഠ്യുലകക ഡയബറ്റിസ്), ഉയര്‍ന്ന കൊളസ്ട്രോള്‍ നില, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധരോഗങ്ങളും ചിലരില്‍ കൂട്ടായിട്ടുണ്ടാവാം.

ലക്ഷണങ്ങള്‍


ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകള്‍, സിസ്റ്റുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവ ഓരോ രോഗിയിലും വ്യത്യസ്തമായതിനാല്‍ രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തവും, വ്യക്തിയധിഷ്ഠിതവുമാകും. രോഗലക്ഷണങ്ങള്‍ എന്ന് നാം കരുതുന്നവ ഉണ്ടെന്നുകരുതി അത് PCOD ആവണമെന്നുമില്ല.

ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനംമൂലം മുഖക്കുരു , താടിയിലോ, മേല്‍ച്ചുണ്ടിന്റെ ഭാഗങ്ങളിലോ, നെഞ്ചിലോ, അടിവയറ്റിലോ, അമിതമായ രോമവളര്‍ച്ച എന്നീ രീതിയിലാവാം രോഗലക്ഷണങ്ങള്‍ ചിലരില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിലരില്‍ അമിതമായി തലമുടി കൊഴിച്ചില്‍ (Male pattern baldness), താരന്‍ (dandreff) എന്നതാവാം പരാതി. Testosteron ഹോര്‍മോണിന്റെ മറ്റൊരു വകഭേദമായ ഡൈഹൈഡ്രോ ടെസ്റ്റൊസ്റ്റെറോണ്‍ തലമുടിയുടെ വേരില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി രക്തക്കുഴലിലൂടെ തലമുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. സ്വാഭാവികമായും തലമുടി കൊഴിച്ചിലാവാം ഫലം. മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുണ്ടാവുന്ന കറുത്തപാടാണ് പ്രശ്നം. പ്രത്യേകിച്ചും കഴുത്തിനുചുറ്റും, കൈയുടെ പിറകുവശം, കൈമടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഇതൊന്നുംതന്നെ നമ്മള്‍ കാര്യമാക്കണമെന്നില്ല.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളായിട്ട്:-ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. മറ്റു ചിലരില്‍ ആര്‍ത്തവമില്ലായ്മ/അമിതമായ ആര്‍ത്തവം, വര്‍ഷത്തില്‍ 7-9ല്‍ താഴെമാത്രമുള്ള ആര്‍ത്തവം തുടങ്ങി തികച്ചും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ മാത്രമായിട്ടാവും ഡോക്ടറെ കാണുന്നത്. വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി വന്ധ്യതാചികിത്സക്ക് എത്തുന്ന ചിലരില്‍ PCOD ഒരു പ്രധാന കാരണമായി കണ്ടുവരുന്നു. ഇവിടെ ഓവുലേഷന്‍ നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

മധ്യവയസ്കരില്‍ അമിതഭാരം-അമിതവണ്ണം, ശാരീരിക അധ്വാനം ചെയ്തിട്ടും ശരീരം ചീര്‍ത്തുവരുന്നു  എന്നൊരു തോന്നല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം  ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നില, തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ , ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി കാണാറുണ്ട്.

രോഗനിര്‍ണയം


മേല്‍പ്പറഞ്ഞ രോഗലക്ഷണത്തോടൊപ്പം രക്തത്തിലുള്ള  FSH, LH, Protactin, Testesteron, Estrogen (Estradiol-2)  തുടങ്ങിയ ഹോര്‍മോണ്‍ നിലകളുടെ അളവ്, ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് (ഡഹേൃമ െീൗിറ) സ്കാനിങ്, ഇതോടൊപ്പം ഠ3/ ഠ4 / ഠടഒ, അങഅ / അഠജഛ, ഒയഅ1ഇ, ടഒആഏ തുടങ്ങിയ രക്തപരിശോധനകളിലൂടെയും, മറ്റ് രോഗനിര്‍ണയ ഉപാധികളിലൂടെയും നമുക്ക് ഈ രോഗം നേരത്തെത്തന്നെ കണ്ടെത്താം.പ്രതിരോധം ജീവിതശൈലി പുനക്രമീകരണമാണ് ആദ്യമായി ചെയ്യേണ്ടത്. അതായത്, അമിത കൊഴുപ്പ്, മധുരപലഹാരങ്ങള്‍ നിയന്ത്രിക്കുക. എന്തെന്നാല്‍ ഇതിലൂടെ ലഭിക്കുന്ന അമിത ഊര്‍ജം കൊളസ്ട്രോള്‍ അളവ് കൂട്ടുകയും, അതിന്‍പടി നാം കൂടുതല്‍ ഈസ്ട്രജന്‍ പ്രതിരോധത്തില്‍ ആവുകയും, ഇതേത്തുടര്‍ന്ന് മറ്റ് ഹോര്‍മോണ്‍ നിലകളിലും മാറ്റമുണ്ടാവുന്നു. ഇത് മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു.

ഹോമിയോ ചികിത്സ


ഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ജൈവരാസപരമായ പ്രത്യേകതകള്‍ പരിഗണിച്ചും, രോഗത്തിന്റെ പ്രത്യേക അവസ്ഥകള്‍ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ ആണ് ഹോമിയോപ്പതി ചികിത്സാശാസ്ത്രം വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്ക് നല്‍കുന്ന മരുന്നായിരിക്കില്ല മറ്റൊരു രോഗിക്ക് നല്‍കുന്നത്. എന്നിരിക്കിലും പൊതുവെ തൂജ, സെപ്പിയ, ലാക്കെസിസ്, കോണിയംമാക്ക് , ഗ്രാഫൈറ്റിസ്, സൈലീഷ്യ, പള്‍സാറ്റില, എപ്പിസ്മെല്‍ , ഐഡം , ഓറംമ്യൂര്‍ നട്ടോറിക്കം , പ്ലാറ്റിന, കോളൊസിന്ത് തുടങ്ങിയ മരുന്നുകള്‍ കൂടുതല്‍ പേരില്‍ സ്വീകാര്യമായി കണ്ടുവരുന്നു.

കടപ്പാട് : ഡോ. പി എന്‍ കരംചന്ദ്,

ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജ്,ചോറ്റാനിക്കര

അവസാനം പരിഷ്കരിച്ചത് : 5/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate