অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാൽ

ഹോമോജനൈസ്ഡ്

കൊഴുപ്പിന്റെ ചെറുകണികകളും  വെള്ളവും പഞ്ചസാരയും പ്രോട്ടീനുമൊക്കെ ചേർന്നതാണ് പാല്.പാലിനെ ഉന്നത മർദത്തിൽ ചെറിയ ട്യൂബുകളിലൂടെ കടത്തിവിടുന്ന പ്രക്രിയയാണ് ഹോമോജനൈസേഷൻ.ഇതോടെ പാലിലെ കൊഴുപ്പ് കണികകളെല്ലാം ഒരേ വലിപ്പത്തിൽ മുറിഞ്ഞ് പാലിൽ ഒരു പോലെ വ്യാപിക്കും. ഇതാണ് ഹോമോജനൈസ്ഡ് മിൽക്ക്.ഇത് പാട കെട്ടില്ല.

പാസ്ചുറൈസ്ഡ്

പാലിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊന്നൊടുക്കി ചീത്തയാവാതെ സംരക്ഷിക്കുന്ന രീതിയാണ് പാസ്ചുറൈസേഷൻ.72 ഡിഗ്രിയിൽ 16 സെക്കന്റോ,65 ഡിഗ്രിയിൽ 30 മിനിറ്റോ ചൂടാക്കിയാണ് പാസ്ചുറൈസ്ഡ് മിൽക്ക് ഉണ്ടാക്കുന്നത്.ഇത് 15 ദിവസം വരെ കേടാവാതിരിക്കും.

അൾട്രാപാസ്ചുറൈസ്ഡ്

140 മുതൽ 150 ഡിഗ്രിയിൽ 4 സെക്കന്റ് നേരത്തേക്ക് പാൽ തിളപ്പിച്ച് ശുദ്ധീകരിക്കുന്നതാണ് അൾട്രാ പാസ്ചുറൈസേഷൻ.ഇത്തരം പാല് 6 മാസത്തേക്ക് കേടാവില്ല.

സ്കിംഡ്

കൊഴുപ്പും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളും നീക്കം ചെയ്ത് തയ്യാറാക്കുന്നതാണ് സ്കിംഡ് മിൽക്ക്.പ്രമേഹരോഗികൾ, പൊണ്ണതടിയുള്ളവർ,ഹൃദ്രോഗികൾ,കൊളസ്ട്രോൾ ഉള്ളവർ എന്നിവർക്ക് ഫലപ്രദമാണ് ഈ പാല്.

ഇവാപൊറേറ്റഡ്

പാൽ തിളപ്പിച്ച് അതിലെ പകുതി വെള്ളം നീക്കം ചെയ്ത് തയ്യാറാക്കുന്നതാണ് ഇവാപൊറേറ്റഡ് മിൽക്ക്.ഇവയും 6 മാസത്തേക്ക് കേടാവില്ല.

ഹോമോജനൈസ്ഡ്കൊഴുപ്പിന്റെ ചെറുകണികകളും  വെള്ളവും പഞ്ചസാരയും പ്രോട്ടീനുമൊക്കെ ചേർന്നതാണ് പാല്.പാലിനെ ഉന്നത മർദത്തിൽ ചെറിയ ട്യൂബുകളിലൂടെ കടത്തിവിടുന്ന പ്രക്രിയയാണ് ഹോമോജനൈസേഷൻ.ഇതോടെ പാലിലെ കൊഴുപ്പ് കണികകളെല്ലാം ഒരേ വലിപ്പത്തിൽ മുറിഞ്ഞ് പാലിൽ ഒരു പോലെ വ്യാപിക്കും. ഇതാണ് ഹോമോജനൈസ്ഡ് മിൽക്ക്.ഇത് പാട കെട്ടില്ല.

പാസ്ചുറൈസ്ഡ്പാലിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊന്നൊടുക്കി ചീത്തയാവാതെ സംരക്ഷിക്കുന്ന രീതിയാണ് പാസ്ചുറൈസേഷൻ.72 ഡിഗ്രിയിൽ 16 സെക്കന്റോ,65 ഡിഗ്രിയിൽ 30 മിനിറ്റോ ചൂടാക്കിയാണ് പാസ്ചുറൈസ്ഡ് മിൽക്ക് ഉണ്ടാക്കുന്നത്.ഇത് 15 ദിവസം വരെ കേടാവാതിരിക്കും.

അൾട്രാപാസ്ചുറൈസ്ഡ്140 മുതൽ 150 ഡിഗ്രിയിൽ 4 സെക്കന്റ് നേരത്തേക്ക് പാൽ തിളപ്പിച്ച് ശുദ്ധീകരിക്കുന്നതാണ് അൾട്രാ പാസ്ചുറൈസേഷൻ.ഇത്തരം പാല് 6 മാസത്തേക്ക് കേടാവില്ല.

സ്കിംഡ്കൊഴുപ്പും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളും നീക്കം ചെയ്ത് തയ്യാറാക്കുന്നതാണ് സ്കിംഡ് മിൽക്ക്.പ്രമേഹരോഗികൾ, പൊണ്ണതടിയുള്ളവർ,ഹൃദ്രോഗികൾ,കൊളസ്ട്രോൾ ഉള്ളവർ എന്നിവർക്ക് ഫലപ്രദമാണ് ഈ പാല്.

ഇവാപൊറേറ്റഡ്പാൽ തിളപ്പിച്ച് അതിലെ പകുതി വെള്ളം നീക്കം ചെയ്ത് തയ്യാറാക്കുന്നതാണ് ഇവാപൊറേറ്റഡ് മിൽക്ക്.ഇവയും 6 മാസത്തേക്ക് കേടാവില്ല.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate