অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നേത്രസംരക്ഷണം

പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയ ആരോഗ്യദായകവും സന്തുലിതവുമായ ആഹാരക്രമം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ (Foods that protect your eyes)

നിരോക്സീകാരികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വൈറ്റമിനുകളും ട്രേസ് മിനറലുകളും (കുറഞ്ഞയളവില്‍ മാത്രം ആവശ്യമുള്ള ധാതുക്കള്‍) സഹായകമാണ്. കണ്ണുകള്‍ക്ക് തകരാറുണ്ടാകുന്നതിനെ പ്രതിരോധിക്കുന്നതിനോ വൈകിപ്പിക്കുന്നതിനോ നിരോക്സീകാരികള്‍ക്ക് കഴിയും. സൂര്യപ്രകാശത്തില്‍ നിന്നുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കുന്നതിനും രാത്രി കാഴ്ച മെച്ചപ്പെടുത്തുന്നതിനും തിമിരത്തെ പ്രതിരോധിക്കുന്നതിനും വൈകിപ്പിക്കുന്നതിനും നിരോക്സീകാരികള്‍ക്ക് കഴിയുന്നു.

വൈറ്റമിന്‍ എ: ക്യാരറ്റ്, ചീര, മധുരക്കിഴങ്ങ്, കരള്‍, മുട്ടയുടെ മഞ്ഞ, പാടമാറ്റാത്ത പാല്‍, കേല്‍, ബ്രോക്കോളി, പപ്പായ തുടങ്ങിയവ.

വൈറ്റമിന്‍ സി: വൈറ്റമിന്‍ സി സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ നിരോക്സീകാരികളുടെ തോത് ഉയര്‍ത്തുന്നത് കണ്ണുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനു സഹായിക്കുന്നു. സിട്രസ് പഴങ്ങള്‍, ബ്രോക്കോളി, ബ്രസ്സല്‍സ് സ്പ്രൗട്ട്, കിവി, സ്ട്രോബറി, തക്കാളി, ചുവന്ന മുളക് തുടങ്ങിയവ.

വൈറ്റമിന്‍ ഇ: വീറ്റ് ജേം ഓയില്‍, ബദാം, സൂര്യകാന്തി വിത്തുകള്‍, മുട്ടയുടെ മഞ്ഞ, പാല്‍പ്പാട, വെണ്ണ, നട്സ്, മാംസം, കടല്‍ ഭക്ഷണം, അവക്കാഡോ തുടങ്ങിയവ

സിങ്ക്: കണ്ണില്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇത് പ്രധാനമാണ്. പയര്‍ വര്‍ഗങ്ങള്‍, ലീന്‍ റെഡ് മീറ്റ്, കേല്‍, ബ്രോക്കോളി, ചീസ്, കടല്‍ ഭക്ഷണങ്ങള്‍, മുട്ട, ചിപ്പി, യോഗര്‍ട്ട്, പൗള്‍ട്രി, സമ്ബുഷ്ടമാക്കിയ സെറീലുകള്‍,മത്തങ്ങ, ചോളം, പച്ച ഒലിവ് എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്

കണ്ണുകളുടെ രോഗങ്ങള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ (Foods that reduce eye diseases)

ഒമേഗ -3 ഫാറ്റി ആസിഡുകള്‍: മത്തി, അയല, സാല്‍മണ്‍, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, വാല്‍നട്ട്, ഫ്ളാക്സ് സീഡ്, ചിയ സീഡ്, ഇരുണ്ട നിറമുള്ള പഴങ്ങളും പച്ചക്കറികളും, ഇലക്കറികള്‍ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് സമ്ബുഷ്ടമായ ഭക്ഷണം കഴിക്കുന്നത് പ്രായം മൂലമുള്ള കാഴ്ചനഷ്ടത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും.

ല്യൂട്ടിനും സീസാന്തിനും: പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാന്‍ ഇവയ്ക്കു കഴിയും. പച്ചനിറമുള്ള‍ ഇലകളുള്ള പച്ചക്കറികളും ഇരുണ്ട നിറമുള്ള പഴങ്ങളും (കേല്‍, ചീര, മഞ്ഞ ചോളം, ക്യാരറ്റ്, കിവി, തണ്ണീര്‍മത്തന്‍, ബ്രോക്കോളി, ബ്രസ്സല്‍സ് സ്പ്രൗട്ട്, ഓറഞ്ച്, പയര്‍, പപ്പായ, മുട്ട) തുടങ്ങിയവയില്‍ ല്യൂട്ടിനും സീസാന്തിനും ധാരാളമായി അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ ബി: വൈറ്റമിന്‍ ബി6 (വാഴപ്പഴം, ചിക്കന്‍, പയര്‍, ഉരുളക്കിഴങ്ങ്, മത്സ്യം, കരള്‍); വൈറ്റമിന്‍ ബി12 (പാല്‍ ഉത്പന്നങ്ങള്‍, മാംസം, പൗള്‍ട്രി, ഷെല്‍ഫിഷ്) എന്നിവയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്.

കണ്ണുകളെ ബാധിക്കുന്ന മിക്ക തകരാറുകളുടെയും പുരോഗതി തടയുന്നതിന് അല്ലെങ്കില്‍ അവയെ പ്രതിരോധിക്കുന്നതിന് ആരോഗ്യകരമായ ഒരു ഭക്ഷണക്രമം സഹായിക്കും.

കടപ്പാട് Modasta.

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate