অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവിതശൈലീരോഗങ്ങൾ

ജീവിതശൈലീരോഗങ്ങൾ

ജീവിതശൈലീരോഗങ്ങൾ

തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ ജീവിത ശൈലിയിൽ വന്ന മാറ്റം നശിപ്പിക്കുന്നു ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെ യുണ്ടാകുന്ന പ്രധാന രോഗങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം എന്നിവ

ആഹാര_രീതിയിലെ_മാറ്റം">ആഹാര രീതിയിലെ മാറ്റം

  1. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം. മാംസാഹാരത്തോടുള്ള അഭിനിവേശം.
  2. ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ
  3. ഒന്നിച്ച് പാചകം ചെയ്ത് സൂക്ഷിക്കുന്ന ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്.
  4. ഫാസ്റ്റ്ഫുഡ് ഉപയോഗം.
  5. ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം.
  6. പ്രിസർവേറ്റീവുകൾ ചേർത്ത ഭക്ഷ്യ വസ്തുക്കൾ.
  7. നിറവും മണവും ലഭിക്കാൻ കൃത്രിമ രാസവസ്തുക്കൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ.
  8. പഞ്ചസാര, ഉപ്പ്‌, മൈദ എന്നിവയുടെ അമിതമായ അളവ്.
  9. പച്ചക്കറികളുടേയും പഴവർഗ്ഗങ്ങളുടേയും ഉപയോഗക്കുറവ്
  10. പുകവലി, മദ്യപാനം എന്നിവ
  11. അജിനോമോട്ടോ പോലുള്ള രാസവസ്തുക്കൾ രുചി കൂട്ടുന്നതിനാൽ ഭക്ഷണം അമിതാഹാരത്തിലേക്ക് നയിക്കുന്നു. ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ അതിറോസ്ക്ലീറോസിസിനും പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.

വ്യായാമമില്ലായ്മ">വ്യായാമമില്ലായ്മ

സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ ആയാസമുള്ള പ്രവർത്തനങ്ങൾ നാം യന്ത്രങ്ങൾക്ക് നൽകിത്തുടങ്ങി. ചെറിയ ദൂരത്തേക്ക് പോലും വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം അലസത വർദ്ധിപ്പിക്കുന്നു. ഇത് ദുർമേദസ്സിനും രോഗങ്ങൾക്കും കാരണമാകുന്നു.

മാനസിക_സമ്മർദ്ദങ്ങൾ">മാനസിക സമ്മർദ്ദങ്ങൾ

കൂട്ടുകുടുംബവ്യവസ്ഥയിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ മാനസിക സമ്മർദ്ദങ്ങളും വർദ്ധിക്കുന്നു. ജോലി സ്ഥലത്തുനിന്നുള്ള ടെൻഷനും പുതിയ തലമുറയിൽ താരതമ്യേന കൂടുതലാണ്. ഇത് മാനസികവും ശാരീരികവുമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

പരിഹാരം">പരിഹാരം

  • ഫാസ്റ്റ്ഫുഡ് സംസ്കാരം ഒഴിവാക്കുക.
  • മാംസാഹാരം മിതമാക്കുക.
  • കൊഴുപ്പിന്റെ ഉപയോഗം പരിമിതമാക്കുക.
  • പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
  • നാരുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുക.
  • കൊഴുപ്പ് വിഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക.
  • ശരീരത്തിനും മനസ്സിനും ഉൻമേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക.
  • ധ്യാനം, യോഗ, സംഗീതം, നല്ല രചനകളുടെ വായന തുടങ്ങിയവ ഒരു ശീലമാക്കുക.
  • നല്ല സുഹൃത് ബന്ധങ്ങൾ ഉണ്ടാക്കുക.
  • കുടുംബ ബന്ധങ്ങൾ സുദൃഡമാക്കുക.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate