অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ജലദോഷം വളരെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ്. പരക്കെയുള്ള വിശ്വാസം പോലെ ജലദോഷം ഒരിക്കലും മഴ നനഞ്ഞോ മഞ്ഞു കൊണ്ടോ അല്ല ഉണ്ടാകുന്നത്. രോഗമുള്ള ആളുമായുള്ള നേരിട്ടുള്ള സമ്ബര്‍ക്കത്തില്‍ നിന്നാണ് രോഗം പകരുന്നത്. ഏകദേശം ഇരുന്നൂറോളം വൈറസുകള്‍ ഇത് പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജലദോഷത്തില്‍ ശ്വാസകോശത്തിന്റെ മേല്‍ഭാഗത്താണ് അണുബാധയുണ്ടാകുന്നത്. അണുബാധയുണ്ടായിക്കഴിഞ്ഞ് ഏകദേശം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. രണ്ടു മുതല്‍ പതിനാലു ദിവസം വരെ ഇവ നീണ്ടു നില്‍ക്കുകയും ചെയ്യും.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

വൈറസുകള്‍

ഗര്‍ഭകാലത്തും ജലദോഷം സാധാരണയായി കാണപ്പെടാറുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് വരുന്ന ജലദോഷത്തിനെ കൂടുതല്‍ സൂക്ഷിച്ചെ മതിയാവൂ. കാരണം ഗര്‍ഭവതിയായ സ്ത്രീക്ക് എന്തെങ്കിലും മരുന്നുകള്‍ ആശ്വാസത്തിനു വേണ്ടി കഴിക്കാന്‍ പറ്റില്ല. കുഞ്ഞിനു ദോഷകരമാകുമോ എന്നു ചിന്തിച്ചേ തീരൂ. അതുകൊണ്ടു ഗര്‍ഭകാലത്ത് രോഗം പിടിപെടാതെ സൂക്ഷിക്കുകയോ പിടിപെട്ടു കഴിഞ്ഞുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വം ചികില്‍സിക്കുകയോ വേണം.

ഏകദേശം ഇരുന്നൂറോളം വൈറസുകള്‍ ഈ രോഗം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ഹ്യുമന്‍റൈനോ വൈറസ്-

ഈ വൈറസ് സമൂഹത്തിലെ നൂറോളം വൈറസുകള്‍ ജലദോഷം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഒരു മനുഷ്യന്റെ മൂക്കില്‍ ഏറ്റവും നന്നായി ജീവിക്കുന്നതായി കാണുന്നു. ഇവ വളരെ എളുപ്പത്തിലും വേഗത്തിലും പടരുന്നവയാണ്. പക്ഷെ ഇവ ഗൌരവകരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല.

കൊറോണോവൈറസ്- ഇവയില്‍ ആറുതരം വൈറസുകളാണ് ജലദോഷമുണ്ടാക്കുന്നത്. ബാക്കിയുള്ളവ മൃഗങ്ങളുടെ ദേഹത്ത് ജീവിക്കുന്നു. ഈ വൈറസുകള്‍ ചെറിയ തോതിലുള്ള അണുബാധയുണ്ടാക്കുന്നു. കൂടുതലും പ്രതിരോധശക്തി കുറഞ്ഞ ആളുകളെയാണ് ഇത് ബാധിക്കാറ്. ഇവയീല്‍ മനുഷ്യരെ ബാധിക്കുന്ന പ്രധാന വൈറസുകള്‍ SARS (Severe Acute Respiratory Syndrome), HPV (Human Para Influenza Virus), Adenovirus, കൂടാതെ RSV (Respiratory Synctial Virus) എന്നിവയാണ്.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

തുടക്കം തൊണ്ട വേദന

ഗര്‍ഭകാലത്തുണ്ടാകുന്ന ജലദോഷത്തിനും അല്ലാതെയുണ്ടാകുന്ന ജലദോഷത്തിനും രോഗലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്.

ജലദോഷത്തിന്റ തുടക്കം തൊണ്ട വേദനയില്‍ നിന്നാണ്. ഇത് ഏകദേശം രണ്ടു മൂന്നു ദിവസത്തോളം നീണ്ടു നില്‍ക്കും. അതിനെ തുടര്‍ന്ന് ജലദോഷത്തിന്റെ മറ്റു ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ജലദോഷത്തിന്റെ മറ്റു പ്രധാന ലക്ഷണങ്ങള്‍ ഇവയെല്ലാമാണ്.

മൂക്കൊലിപ്പ്- പീന്നീട് അത് മൂക്കടപ്പായി മാറും.

തുടര്‍ച്ചയായ തുമ്മല്‍- ഇത് ഗര്‍ഭിണിയെ തികച്ചും പരവശയാക്കും.

കടുത്ത ക്ഷീണം, ചെറിയ പനി, കുത്തി കുത്തിയുള്ള ചുമ.

ഈ രോഗലക്ഷണങ്ങള്‍ ഗര്‍ഭിണിക്കും അല്ലാത്ത ഒരാള്‍ക്കും ഒന്നു തന്നെയാണ്. പക്ഷെ ഗര്‍ഭിണിയില്‍ ഈ രോഗലക്ഷണങ്ങള്‍ കൂടുതല്‍ നാള്‍ നീണ്ടു നില്‍ക്കും. കാരണം ഗര്‍ഭിണിയുടെ പ്രതിരോധസംവിധാനം സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ഗര്‍ഭകാലത്തുണ്ടാകുന്ന ജലദോഷത്തിന്റെ ഏറ്റവും ആശ്വാസകരമായ വസ്തുത ഇതൊരിക്കലും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നില്ല എന്നുള്ളതാണ്.

പലപ്പോഴും ജലദോഷത്തിനെ ഫ്ളൂ ആയും തിരിച്ചും തെറ്റിദ്ധരിക്കാറുണ്ട്. രോഗലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെയാണെങ്കിലും ഫ്ളൂവിന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത കൂടുതലായിരിക്കും. ഈ രോഗലക്ഷണങ്ങളെ പരസ്പരം തിരിച്ചറിയുന്നതെങ്ങനെ എന്നു നോക്കാം

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

ഗര്‍ഭകാലത്തുണ്ടാകുന്ന ജലദോഷം

ജലദോഷം എപ്പോഴും ഫ്ളൂവിനെക്കാളും ശക്തി കുറഞ്ഞതായിരിക്കും. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ ക്രമേണ ബാധിക്കുയാണ് ചെയ്യുന്നത്. ജലദോഷത്തിന് പനി ഉണ്ടാകില്ല. ജലദോഷത്തിന്റെ തുടക്കമായ തൊണ്ടവേദന രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മാറുകയും ചുമയും മൂക്കൊലിപ്പും തുമ്മലും തുടങ്ങുകയും ചെയ്യും.

ഇന്‍ഫ്ളൂവന്‍സാ ഗൌരവകരമായ ഒരു രോഗാവസ്ഥയാണ്. അത് പെട്ടെന്നു ബാധിക്കുന്നു. നേരം ഇരുട്ടി വെളുക്കുമ്ബോള്‍ ഇന്‍ഫ്ളൂവന്‍സാ ബാധിക്കാം. ജലദോഷത്തിന്റെ പോലെ പടിപടിയായുള്ള ഒരു രോഗബാധ അല്ല. ഇന്‍ഫ്ളൂവന്‍സക്ക് കടുത്ത പനിയുണ്ടാകും. 102 ഡിഗ്രി മുതല്‍ 104 ഡിഗ്രി വരെയോ അതില്‍ കൂടുതലോ ആകാം. നല്ല കുളിരും തലവേദനയുമുണ്ടാകും. തൊണ്ടവേദന മാറുന്നതിനു പകരം ശക്തി പ്രാപിക്കും. ക്ഷീണവും തളര്‍ച്ചയും കടുത്ത മേലു വേദനയുമുണ്ടാകും. ചിലപ്പോഴൊക്കെ തുമ്മലും കടുത്ത ചുമയുമുണ്ടാകും.

ഗര്‍ഭകാലത്തുണ്ടാകുന്ന ജലദോഷം തീര്‍ച്ചയായും കഠിനമായ ഒരു ബുദ്ധിമുട്ട് തന്നെയാണ്. അസ്വസ്ഥതകള്‍ മൂലം ഗര്‍ഭിണി വിഷാദവതിയായി തീരും.എന്നാല്‍ ജലദോഷത്തിന് ധാരാളം പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ രോഗം മാറ്റിയില്ലെങ്കിലും രോഗം സഹിക്കാന്‍ കഴിയുന്ന ഒരവസ്ഥയിലാക്കും. അസ്വസ്ഥതകള്‍ ഒരളവു വരെ മാറ്റാന്‍ ഈ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് കഴിയും.

ഗര്‍ഭകാലത്തെ ജലദോഷം-കാരണങ്ങളും രോഗലക്ഷണങ്ങളും

പോഷകാഹാരങ്ങള്‍ നന്നായി കഴിക്കണം

  • ജലദോഷമുള്ളപ്പോള്‍ ദ്രാവകരൂപത്തിലുള്ള ഭക്ഷണം ധാരാളം കഴിക്കണം. ഈ സമയത്ത് വിശപ്പ് നന്നെ കുറവായിരിക്കും. പഴച്ചാറുകള്‍, സൂപ്പുകള്‍,ബ്രോത് എന്നിവ ധാരാളം കഴിക്കുക. ഈ ദ്രാവകങ്ങള്‍ ശരീരത്തില്‍ നിന്നും കഫം പുറത്ത് കളയാന്‍ സഹായിക്കും. എട്ടു മുതല്‍ പത്തു ഗ്ലാസ്സു വരെ ദ്രാവകങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് വെള്ളമോ ജ്യൂസോ സൂപ്പോ ആകാം. ഗര്‍ഭിണിയുടെ ഇഷ്ടത്തിനും സൌകര്യത്തിനുമനുസരിച്ച്‌ കഴിക്കുക.

ജലദോഷമുള്ളപ്പോള്‍ ചിക്കന്‍ സൂപ്പ് കഴിക്കാം. ഗര്‍ഭിണിക്ക് ചിക്കന്‍ സൂപ്പ് ഇഷ്ടമാണെങ്കില്‍ അത് ഒരു നല്ല ഭക്ഷണമാണ്. ഇത് മൂക്കടപ്പ് മാറ്റുന്നു. കഫം തുപ്പിക്കളയാന്‍ സഹായിക്കുന്നു.

ചൂടുചായ മറ്റൊരു നല്ല പാനീയമാണ്. ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലും ധാരാളം ഫ്ലേവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശക്തിയുള്ള ആന്റി ഒാക്സിഡന്റുകളാണ്. ഇവ ശരീരത്തിന്റ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.

വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങാവെള്ളവും ഇടക്ക് കഴിക്കുന്നത് നല്ലതാണ്.

  • വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയാതെ നോക്കണം. മൂക്കൊലിപ്പില്‍ കൂടിയും വിയര്‍പ്പില്‍ കൂടിയും ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന വെള്ളം ഇങ്ങനെ തിരിച്ചെത്തിക്കണം. ഒരു ഗര്‍ഭിണി ദിവസം പത്തു ഗ്ലാസ് വെള്ളം കുടിക്കണം. ജലദോഷമുണ്ടെങ്കില്‍ അത് പന്ത്രണ്ടോ പതിമൂന്നോ ആക്കുന്നത് നന്നായിരിക്കും. ശരീരത്തിലെ കഫം നിയന്ത്രിക്കാനും വെള്ളം കുടിക്കുന്നത് കൊണ്ടു സാധിക്കും.
  • പോഷകാഹാരങ്ങള്‍ നന്നായി കഴിക്കണം. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ശരീരത്തിനു നല്ല ഭക്ഷണം വേണം. നിറമുള്ള പച്ചക്കറികള്‍ അതായത് തക്കാളി, വഴുതനങ്ങ, ചീര, പലതരം പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഇവയില്‍ ധാരാളം ആന്റി ഒാക്സിഡന്റുകളായ ഫ്ളേവനോയിഡുകളും കരോട്ടിനോയിഡുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

കടപ്പാട്:boldsky.com

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate