অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കല്ലുപ്പ്:അത് എങ്ങനെ ഉപയോഗിക്കാം?

സൈന്ധവ ലവണ, ഇന്ധുപ്പ് എന്ന് പൊതുവേ അറിയപ്പെടുന്നു. സിന്ധു (ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യ) എന്ന പ്രദേശത്ത് നിന്ന് ലഭിച്ചതായി കരുതപ്പെടുന്നതിനാലാണ് അതിന് അങ്ങനെ പേരിട്ടത്. എല്ലാത്തരം ഉപ്പുകളിലും വച്ച്‌ ഏറ്റവും മികച്ചതായി ഇത് കരുതപ്പെടുന്നു. ചരകന്റെ അഭിപ്രായത്തില്‍, ദൈനംദിനം ആഹാരം എന്ന നിലയില്‍ കഴിക്കുവാന്‍ കഴിയുന്ന ഒരു ചേരുവയാണ് ഇന്ധുപ്പ്. അത് പല ഗുണങ്ങള്‍ക്കും സവിശേഷതകള്‍ക്കും പേരുകേട്ടതാണ്, രുചി (രോചന) മെച്ചപ്പെടുത്തുന്നു, ദഹന കഴിവ് ( ദീപനം) മെച്ചപ്പെടുത്തുന്നു, കണ്ണിലെ അണുബാധ (ചക്ശുഷ്യ) ശമിപ്പിക്കുന്നു, മറ്റ് ഉപ്പുകളുടെ(അവീദഹി) പൊതുസ്വഭാവമായ ജ്വലന സംവേദനം ഉണ്ടാക്കുന്നില്ല, ഹൃദയാരോഗ്യം (ഹൃദ്യ) മെച്ചപ്പെടുത്തുന്നു. ഏമ്ബക്കം (ഹിക്കാനാശാന) കുറയ്ക്കുന്നു.
*ഡോ. മഹേഷ് ടി. എസ്, ആയുര്‍വേദ വിദഗ്ദ്ധന്‍ പറയുന്നു, " നമ്മളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുവാനുള്ള കഴിവാണ് സൈന്ധവ ലവണ അല്ലെങ്കില്‍ ഇന്ധുപ്പിനെ മറ്റ് വിവിധ തരങ്ങളിലുള്ള ഉപ്പുകളില്‍ നിന്നും മികച്ചതാക്കുന്നത്."

ആയുര്‍വേദ പ്രകാരം ഇന്ധുപ്പിനുള്ള ഗുണങ്ങള്‍ നമുക്ക് നോക്കാം

1. ദോഷങ്ങളെ സംതുലിതമാക്കുവാന്‍
പിത്തം വര്‍ദ്ധിപ്പിക്കുന്ന മറ്റ് സാധാരണ ഉപ്പുകള്‍ പോലെയല്ലാതെ, പിത്തത്തെ സംതുലിതമാക്കുവാന്‍ സഹായിക്കുന്ന ശീത വീര്യം (കോള്‍ഡ് പൊട്ടന്‍സി) ഉള്ളതിനാല്‍ ഇന്ധുപ്പിന്റെ ഉപയോഗം ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ ലവണ രസം (ഉപ്പിന്റെ രുചി), മധുര വിപക (അനബോളിക് മെറ്റബോളിസം) വാതത്തെ സംതുലിതപ്പെടുത്തുന്നതില്‍ സഹായിക്കുന്നു .
കൂടാതെ ലവണ രസം(ഉപ്പിന്റെ രുചി), തീക്ഷ്ണ ഗുണം(വ്യാപിക്കുന്നത് അല്ലെങ്കില്‍ തുളച്ച്‌ കയറുന്ന പ്രകൃതം) എന്നിവ കാരണം, ഇത് കഫക്കെട്ടിനു കാരണമാകുന്ന കഫത്തിന്റെ (ശ്ലേഷ്മം) സംയുക്തങ്ങളെ വിഘടിപ്പിക്കുന്നു.. ഇത് കഫദോഷം ഒഴിവാക്കാനുള്ള അതിന്റെ കഴിവ് കാണിക്കുന്നു.
ഈ ഗുണങ്ങളെല്ലാം കല്ലുപ്പിനെ മൂന്ന് ദോഷങ്ങളേയും സംതുലിതപ്പെടുത്തുവാന്‍ കഴിവുള്ള ഒരു പ്രധാന ആയുര്‍വേദ വസ്തുവാക്കി മാറ്റുന്നു.
2. ശ്വാസകോശരോഗങ്ങള്‍ സുഖപ്പെടുത്തുവാന്‍
'സെന്ധനമക്' എന്നും അറിയപ്പെടുന്ന, ഇന്ധുപ്പ് കഫത്തെ ദ്രവീകരിക്കുന്നതിന് ഉപയോഗമുള്ളതായി കാണുന്നു. കല്ലുപ്പിന്റെ ഈ സവിശേഷത, ശ്വാസകോശ സംബന്ധമായതും ഈ ഗുണം തന്നെ ദഹന സംബന്ധമായതുമായ പ്രശ്നങ്ങള്‍ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്ന, ലവണ ഭാസ്കര്‍ ചൂര്‍ണത്തില്‍ ഉപയോഗിക്കുവാന്‍ അതിനെ അനുയോജ്യമാക്കുന്നു. എന്ത്കൊണ്ടെന്നാല്‍ അതിന് കഫത്തെ ഫലപ്രദമായി വിഘടിപ്പിക്കുവാനും പുറന്തള്ളുവാനും കഴിയും..
3. സന്ധി രോഗങ്ങള്‍ ചികിത്സിക്കുവാന്‍
ബ്രിഹത് സൈന്ധവാദി തൈലം , ധന്വന്തരം തൈലം തുടങ്ങിയവ പോലെ ഇന്ധുപ്പ് അടങ്ങിയ ആയുര്‍വേദവിധി പ്രകാരം നിര്‍മ്മിച്ച ഔഷധങ്ങള്‍ ഉപയോഗിച്ച്‌ സന്ധി സ്തംഭനം കുറയ്ക്കാം. ആമവാതം ചികിത്സിക്കുവാന്‍ ഇന്ധുപ്പ് എണ്ണകളുമായി സംയോജിപ്പിച്ച്‌ പുറമേ പുരട്ടാവുന്നതാണ്. ഇത് ബാധിത വ്യക്തിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.
4. ഉയര്‍ന്ന കൊളസ്ട്രോള്‍, പൊണ്ണത്തടി എന്നിവ കൈകാര്യം ചെയ്യാന്‍
അതിന്റെ വിഘടന ശക്തിയാല്‍, ലവണ തൈലം പോലെയുള്ള പൊണ്ണത്തടി-കുറയ്ക്കുവാനുള്ള ഉത്പന്നങ്ങളില്‍ ഇന്ധുപ്പ് ഉപയോഗിക്കുന്നു.
5. വിവിധ ആവശ്യങ്ങള്‍ക്കായി ദൈനംദിന ജീവിതത്തില്‍ ഇന്ധുപ്പ് ഉപയോഗിക്കുക
സൈനസ് മൂലം ബുദ്ധിമുട്ടുന്നവര്‍ ദിവസേന ഇന്ധുപ്പ് ഉപയോഗിക്കണം. ഇത് തൊണ്ട വേദന, ടോണ്‍സില്‍സ്, വരണ്ട ചുമ എന്നിവ ഭേദമാക്കും. ഇന്ധുപ്പ് ഒരു നാഡീ ഉത്തേജകമായി പ്രവര്‍ത്തിച്ചുകൊണ്ട് മനസിനേയും ശരീരത്തേയും ശാന്തമാക്കുന്നു.
ശ്വാസദുര്‍ഗന്ധം നിയന്ത്രിക്കാനും പല്ല് വെളുപ്പിക്കുവാനും ഇന്ധുപ്പ് ഉപയോഗിക്കുന്നു.. ദൈനംദിന വദന പരിപാലനത്തില്‍ ഇന്ധുപ്പ് ഉള്‍പ്പെടുത്തുവാനുള്ള ഒരു ലളിതമായ മാര്‍ഗമാണ് ഉപയോഗിക്കുക എന്നത് .
നാരങ്ങാനീരിനൊപ്പം ഇന്ധുപ്പ് ഉപയോഗിച്ചാല്‍ വയറ്റിലെ വിരകളെ ഒഴിവാക്കാം.
ചെറുപ്രാണികള്‍ കുത്തുന്നത് മൂലമുണ്ടാകുന്ന വീര്‍ക്കലും അസ്വസ്ഥതയും ഇന്ധുപ്പ് ഉപയോഗിച്ച്‌ ചികിത്സിക്കാവുന്നതാണ്.
കോച്ചിപ്പിടുത്തം ചികിത്സിക്കുവാന്‍ ഒരു സ്പൂണ്‍ ഇന്ധുപ്പ് വെള്ളത്തില്‍ കലര്‍ത്തി വെള്ളം കുടിക്കുക.
ദഹന രസങ്ങളുടെ ഒഴുക്ക് ഇന്ധുപ്പിലൂടെ പരിപാലിക്കാവുന്നതാണ്.. തൈരില്‍ മല്ലിയില അല്ലെങ്കില്‍ പുതിനയില ഇട്ട് ഇന്ധുപ്പ് ചേര്‍ത്തെടുക്കുന്നത് നവോന്മേഷം നല്‍കുന്ന ഒരു പാനീയമാണ്.
രക്തത്തില്‍ ഇരുമ്ബിന്റെ നില വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിളര്‍ച്ച ചികിത്സിക്കുന്നു.
ഇത്തരം ധാരാളം ആനുകൂല്യങ്ങള്‍ ഉള്ളതിനാല്‍, ഇന്ധുപ്പിന്‍റെ വിപുലമായ ആരോഗ്യ ഗുണങ്ങള്‍ നേടുന്നതിന് എല്ലാവരും അവരുടെ ദൈനംദിന ഭക്ഷണത്തില്‍ ഇന്ധുപ്പ് ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു.
ഒരു നുള്ള് ഉപ്പ് അതുമായി ബന്ധപ്പെട്ട മരുന്നിന്റെ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ രുചിയില്‍ വലിയ വ്യത്യാസം ഉണ്ടാക്കും. എന്നാല്‍ ഇത് വിപരീത ഫലങ്ങളിലേയ്ക്ക് നയിച്ചേക്കാം. അതിനാല്‍ അത് ശ്രദ്ധയോടെ ഉപയോഗിക്കണം.
ഉപ്പ് ചേര്‍ക്കാതെ ഏതൊരു ക്ലാസിക് അല്ലെങ്കില്‍ സമകാലിക പാചകക്കുറിപ്പും അപൂര്‍ണമാണ്
*ഡോ. മഹേഷ്, അലിഗഡ്, ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ, ദ്രവ്യഗുണ വകുപ്പിന്റെ HOD യും പ്രൊഫസറും ആണ്.
കടപ്പാട്:lever ayush malayalam epaper

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate