অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എണ്ണ തേച്ചാല്‍ മുടി വളരും;സത്യമെന്ത്

കേശസംരക്ഷണം എപ്പോഴും വെല്ലുവിളി നിറയുന്നതാണ്. അതുക‍ൊണ്ട് തന്നെ കേശസംരക്ഷണം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയില്‍ ആവുന്ന ഘട്ടങ്ങള്‍ ഉണ്ട്. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നത് പലര്‍ക്കും അറിയില്ല. എണ്ണ തേച്ചാല്‍ മുടി വളരും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ട് എണ്ണ തേക്കുമ്ബോള്‍ മുടി വളരുന്നു എന്നത് ശ്രദ്ധേയമാണ്. മുടിയുടെ വളര്‍ച്ച എന്നതിലുപരി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്ന പല കാര്യങ്ങളും ഉണ്ട്. ഇതാണ് എണ്ണ തേക്കുന്നതിലൂടെ മുടിക്ക് ലഭിക്കുന്നത്.
മുടിയുടെ ആരോഗ്യസംരക്ഷണത്തിന് എണ്ണ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിനും വെളിച്ചെണ്ണ നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച്‌ നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിനും. കേശസംരക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് വെളിച്ചെണ്ണ. എന്നാല്‍ അത് ഒരിക്കലും മുടിയുടെ വളര്‍ച്ചക്ക് വേണ്ടി ‌ഉള്ളതല്ല. എന്നാല്‍ എണ്ണ തേക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്യ എന്തൊക്കെയെന്ന് നോക്കാം.

മുടിക്ക് ആരോഗ്യം നല്‍കാന്‍

മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നല്ല പച്ച വെളിച്ചെണ്ണ മുടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത് മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു. മുടിയുടെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ല പരിഹാരമാണ് വെളിച്ചെണ്ണ. പല സൗന്ദര്യ പ്രതിസന്ധികളും തുടങ്ങുന്നത് പലപ്പോഴും മുടിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് തല കുളുര്‍ക്കെ എണ്ണ തേക്കുന്നത് നല്ലതാണ്.

മുടിയിലെ ഈര്‍പ്പം

മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഇത് സൗന്ദര്യത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പ്രതിരോധം തീര്‍ക്കുന്നുണ്ട്. മുടി വരണ്ടതാകുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ‌ഉണ്ടാക്കുന്നുണ്ട്. മുടിയില്‍ എണ്ണമയം ഇല്ലാത്തതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ തേക്കുന്നത്. വെളിച്ചെണ്ണ തേക്കുന്നതിലൂടെ മുടിക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെയാണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വെളിച്ചെണ്ണ നല്ല പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയുന്നത്.

മുടിക്ക് തിളക്കം

മുടി വളരുക എന്നതിലുപരി ഉള്ള മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്നെയാണ് ഒരു വെല്ലുവിളി. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട് പല അവസ്ഥകളിലും. എന്നാല്‍ ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി വെളിച്ചെണ്ണ തേക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് മുടിയുടെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും രണ്ട് തുള്ളി വെളിച്ചെണ്ണ മതി എന്നതാണ് സത്യം.

താരനെ പരിഹരിക്കാന്‍

പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് താരന്‍. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി തലയില്‍ തേക്കുന്നത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് അല്‍പം വെളിച്ചെണ്ണ മാത്രം മതി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പലതിനേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

തലയോടിനും മുടിക്കും

തലയോടിനും മുടിക്കും വളരെയധികം ഗുണങ്ങളാണ് വെളിച്ചെണ്ണ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുമ്ബോള്‍ അത് തലയോട്ടിക്കും മുടിക്കും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെയാണ് മുടിക്ക് വളര്‍ച്ചക്കുള്ള ഗുണങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

തല കഴുകിയ ശേഷം

നമ്മുടെ ശീലം എന്ന് പറയുന്നത് മുടി കഴുകുന്നതിന് മുന്‍പ് എണ്ണ തേക്കുക എന്നതാണ്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നനവുള്ള മുടിയില്‍ എണ്ണ തേക്കുന്നതാണ്. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും മുടിയുടെ കരുത്തിനും സഹായിക്കുന്നു വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇനി കുളിച്ച ശേഷം അല്‍പം വെളിച്ചെണ്ണ തേച്ച്‌ നോക്കൂ. ഇത് നല്‍കുന്ന ഗുണം നിങ്ങളെ അതിശയപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നരക്കും പരിഹാരം

നര പ്രായമാകുമ്ബോള്‍ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ചെറുപ്പത്തിലേ ഇത് നിങ്ങളെ ബാധിച്ചാലോ അത് പലരേയും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കാം. അതിനായി വെളിച്ചെണ്ണ തേക്കാവുന്നതാണ്. ഇത് അകാല നരയെ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ ഒതുങ്ങാത്ത മുടി പ്രശ്നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate