অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉറക്കം പോയാല്‍ ടൈപ്പ് 2 പ്രമേഹം കൂടും

ഉറക്കം പോയാല്‍ ടൈപ്പ് 2 പ്രമേഹം കൂടും

ഉറക്കമില്ലാതെ വെറും ആറ് മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രിയിലെ ഉറക്കം നഷ്ടമായാല്‍ മതി ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനും, ഇന്‍സുലിന്‍ പ്രൊസസ് ചെയ്യാനുമുള്ള കരളിന്റെ കഴിവിനെ ബാധിക്കാന്‍. ഇതുവഴി ഫാറ്റി ലിവര്‍, ടൈപ്പ് 2 ഡയബറ്റിസ് പോലുള്ള രോഗാവസ്ഥകള്‍ രൂപപ്പെടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

അമിതമായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ചലനമില്ലാതെ ഇരിക്കുക, ജനിതകമായി ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത വര്‍ദ്ധിക്കുക എന്നിവയെല്ലാം ഉറക്കക്കുറവിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഉറക്കം കുറയുന്നതോടെ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

ഉറക്കം നഷ്ടമായാല്‍ ട്രൈഗ്ലിസറൈഡ് ഫാറ്റ് ലെവലും, ഗ്ലൂക്കോസ് ഉത്പാദനവും വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കി. ഉറക്കവും പ്രമേഹവും തമ്മിലുള്ള ഈ ബന്ധം ഭാവിയിലെ ചികിത്സാ രീതികളെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കടപ്പാട്:Kerala Online News

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate