অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആര്യവേപ്പിന്റെ നീര് ദിവസവും

ആരോഗ്യസംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. ആര്യവേപ്പിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ട്. കാരണം ഒന്നാമത് തന്നെ ഇതിന്റെ രുചി വളരെ കയ്പ്പാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും ഈ ഒരു തുള്ളി കൊണ്ട് തന്നെ പലപ്പോഴും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആര്യവേപ്പിലയുടെ നീര് അല്‍പം എടുക്കുന്നത് ആരോഗ്യത്തിന് സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരു മികച്ച ഔഷധം കൂടിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് രോഗത്തേയും വരച്ച വരയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹ രോഗികള്‍ക്ക് പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല.
പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നതിലുപരി ശരീരത്തിലെ വിഷാംശത്തെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ നീര് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് ജ്യൂസ് ആക്കി കുടിച്ചാല്‍ അത് പല ആരോഗ്യ ഗുണങ്ങള്‍ സഹായിക്കുന്നു. എങ്ങനെ ഇത് തയ്യാറാക്കാം, എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ജ്യൂസ് തയ്യാറാക്കി നോക്കാം

ഒരു കപ്പ് ആര്യവേപ്പിന്റെ ഇല എടുത്ത് നല്ലതു പോലെ വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഇത് ഒരു കപ്പ് വെള്ളത്തില്‍ എടുത്ത് ഇത് നല്ലതു പോലെ അരച്ചെടുക്കണം. ഇത് ജ്യൂസ് പരുവത്തില്‍ ആയിക്കഴിഞ്ഞാല്‍ അല്‍പം നാരങ്ങ നീരോ അല്ലെങ്കില്‍ തേനോ മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ കുടിക്കണം എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

പ്രമേഹത്തിന്റെ കാര്യത്തില്‍

പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമുക്കിടയില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ആര്യവേപ്പിന്റെ ഇല. ഇത് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഈ ജ്യൂസ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു.

ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിനും ടോക്‌സിന്റെ അളവ് ശരീരത്തില്‍ കുറയുന്ന ഒന്നാണ് ആര്യവേപ്പ്. ഇതിന് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ഉള്ള കഴിവ് വളരെ കൂടുതലാണ്. വെറുതേ അല്‍പം ആര്യവേപ്പിന്റെ ഇല എടുത്ത് ചവക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരാഴ്ചത്തോളം ഇത് സ്ഥിരമാക്കിയാല്‍ അത് ശരീരത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി കഴിക്കാതിരിക്കാന്‍ ശ്രമിക്കണം. ഇടവിട്ടുള്ള ആഴ്ചകളില്‍ കഴിക്കാവുന്നതാണ്.

വായ്പ്പുണ്ണിന് പരിഹാരം

വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. വായ്പ്പുണ്ണ് ഉണ്ടായാല്‍ അത് ശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ആര്യവേപ്പി. അല്‍പം തേനും ആര്യവേപ്പും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. അത് വായ്പ്പുണ്ണിനെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്.

കുട്ടികളില്‍ കൃമിശല്യത്തിന്

കുട്ടികളിലെ കൃമിശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആര്യവേപ്പിന്റെ നീര് കഴിക്കുന്നത് കൃമിശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് സ്ഥിരമായി ഇത് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൃമിശല്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുറിവിന് പരിഹാരം

മുറിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ നീര് പുരട്ടിയാല്‍ ഇത് എത്ര വലിയ മുറിവാണെങ്കിലും അത് ഉണങ്ങുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുറിവുണക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് മുറിവില്‍ അണുബാധ ഉണ്ടാവും എന്ന അവസ്ഥയിലേക്കൊന്നും എത്തുകയില്ല.

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആര്യവേപ്പ്. ആര്യവേപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ആര്യവേപ്പിന്റെ നീര് കഴിക്കുന്നതും എല്ലാം ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് സന്ധിവേദന, സന്ധിവാതം എന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരം പ്രതിസന്ധികളേയും നമുക്ക് ആര്യവേപ്പിലൂടെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

വയറ്റിലെ വിര

വയറ്റിലെ വിര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇല അല്ലെങ്കില്‍ ജ്യൂസ് കഴിക്കുന്നത് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വയറ്റിലെ വിരശല്യത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിച്ച്‌ തുടങ്ങിയാല്‍ രണ്ടാഴ്ച തുടര്‍ച്ചയായി ആര്യവേപ്പിന്റെ ജ്യൂസ് കുടിക്കാന്‍ ശ്രദ്ധിക്കുക.
ദന്തസംരക്ഷണവും വായ് സംരക്ഷണവും ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മോണയുടേയും വായുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ആര്യവേപ്പിന്റെ ഇല. ഇതിട്ട് പല്ല് തേക്കുന്നതും ഇതിന്റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നതും ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തില്‍ പല്ലിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പല്ല് വേദനക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആര്യവേപ്പ്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിനും വളരെ മികച്ചതാണ് പലപ്പോഴും ആര്യവേപ്പ്. ആര്യവേപ്പിന്റെ ജ്യൂസ് കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദിവസവും കുടിക്കുന്നത് നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate