অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്ത് കെയര്‍ - 2

ഹെല്‍ത്ത് കെയര്‍ - 2

  1. എലിപ്പനി തടയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
  2. കൗമാരത്തിലെ ഭക്ഷണം കരുതലോടെ വേണം
  3. പ്രായമായവരിലെ ദന്തരോഗങ്ങള്‍ക്ക് നൂതന ചികിത്സകള്‍
  4. ചര്‍മ്മരോഗങ്ങള്‍ ചികിത്സിച്ചു മാറ്റാം
  5. ശ്വാസകോശാര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
  6. പനിയും ജലദോഷവും : ആയുര്‍വേദത്തില്‍ പരിഹാരം
  7. കണ്ണില്‍ മരുന്നൊഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  8. പേരയ്ക്കയുടെ ഔഷധഗുണങ്ങള്‍
  9. മഴവെള്ളത്തിനുമുണ്ട് ചില ആരോഗ്യഗുണങ്ങള്‍
  10. പാദങ്ങള്‍ വിണ്ടു കീറാതിരിക്കാന്‍ ചില വഴികളിതാ
  11. കുട്ടികളുടെ ചര്‍മ്മത്തിനും വേണം ഏറെ കരുതല്‍
  12. ആസ്ത്മാ രോഗികള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  13. കുഞ്ഞുങ്ങളിലെ ആസ്ത്മ തടയാന്‍ മുട്ടയും നിലക്കടലയും നല്‍കാം
  14. പല്ലുതേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  15. ഫോബിയ അഥവാ അകാരണ ഭീതി
  16. പച്ചമാങ്ങയുടെ ഗുണങ്ങള്‍
  17. ശരീരത്തിലെ കുരുക്കള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  18. അലര്‍ജി പരിഹരിക്കാന്‍ ചിലവഴികളിതാ
  19. തൈറോയ്ഡിനെ കരുതിയിരിക്കാം
  20. നടുവേദനയുടെ കാരണങ്ങള്‍ അറിയാം

എലിപ്പനി തടയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
  • മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​മ്പാര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്്.
  • വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.
  • കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
  • ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക.
  • കുട്ടി​ക​ൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
  • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോൾ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള​ള​ത്തി​ലി​റ​ങ്ങ​രു​ത്.
  • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്നവർ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക.
  • എ​ലി​ക​ൾ വ​ള​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
  • ഹോ​ട്ടലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ
  • എ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
  • കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ ച​വിട്ടാ​നി​ട​യാ​യാ​ൽ അ​ണു​നാ​ശി​നി ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക.
  • പു​റ​ത്തു സ​ഞ്ച​രി​ക്കു​മ്പോൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ദ​ര​ക്ഷ​ക​ൾ വീ​ടി​നു​ള​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്.
  • കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യാ​ൽ ബാ​ൻ​ഡേ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക.

കൗമാരത്തിലെ ഭക്ഷണം കരുതലോടെ വേണം

ബാല്യം വിട്ട്​ പുതുമകളുടെയും ആഘോഷങ്ങളുടെയും ലോകത്തേക്കുള്ള യാത്രതുടങ്ങുന്നത്​ കൗമാരത്തിലാണ്​. 13^19 വയസ്സുവരെയുള്ള പ്രായക്കാരെയാണ്​ കൗമാരത്തിൽപെടുത്തുക. ശാരീരികമായും മാനസികമായും വളരെ പെ​ട്ടെന്ന്​ മാറ്റങ്ങൾവരുന്ന പ്രായമാണിത്​. ആരോഗ്യത്തോടെ വളരാനും പഠനത്തിൽ മികവു പുലർത്താനും പോഷകസമ്പുഷ്​ടമായ ഭക്ഷണം കൗമാരത്തിൽ ലഭിക്കേണ്ടതുണ്ട്​.

പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം

ഒരു ദിവസത്തെ ഭക്ഷണത്തി​​​െൻറ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യം പ്രഭാത ഭക്ഷണത്തിനാണ്​. നിത്യവും നമുക്കാവശ്യമുള്ള ഊർജത്തി​​​െൻറ 40 ശതമാനത്തോളവും ലഭിക്കേണ്ടത്​ പ്രഭാത ഭക്ഷണത്തിൽനിന്നാണ്​. വേണ്ടത്ര ഊർജം നൽകുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം മുഴുവൻ ദിവസവും പ്രസരിപ്പുള്ളതാക്കി മാറ്റും. സമൃദ്ധമായി പ്രഭാതഭക്ഷണം കഴിക്കുന്നതോടെ തലച്ചോറി​​​ന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടും. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ കാര്യത്തിൽ പ്രഭാതഭക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നു.  
ശരിയായ വളർച്ചക്കും മികച്ച ബൗദ്ധിക പ്രവർത്തനങ്ങൾക്കും തലച്ചോറി​​​ന്‍റെ ശരിയായ വികാസത്തിനും പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കൗമാരത്തിൽ അനിവാര്യമാണ്​. പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക്​ ഗ്രഹണശേഷിയും കൂടുതലായിരിക്കും.  പരമ്പരാഗത രീതിയിലുള്ള പുട്ട്​, ഇടിയപ്പം, അപ്പം, ദോശ, ഇഡലി, കഞ്ഞി-പയർ ഇവയൊക്കെ മികച്ച പ്രഭാതഭക്ഷണങ്ങളാണ്​. എന്നാൽ പൊറോട്ട, റവ വിഭവങ്ങൾ, മൈദ വിഭവങ്ങൾ ഇവ പ്രഭാത ഭക്ഷണമാക്കുന്നത്​ ഒട്ടും ആരോഗ്യകരമല്ല.

ജങ്ക്​ ഫുഡ്​ പോഷകരഹിതം
അവശ്യപോഷങ്ങളായ പ്രോട്ടീൻ, ജീവകങ്ങൾ, ധാതുക്കൾ, ഭക്ഷ്യനാരുകൾ ഇവ ജങ്ക്​ ഫുഡുകളിൽ തീരെ കുറവായിരിക്കും. എന്നാൽ ഉപ്പ്​, പഞ്ചസാര, കൃത്രിമ നിറം, കൊഴുപ്പ്​ ഇവ വളരെ കൂടുതലും. ചിപ്​സുകൾ, സ്​നാക്​സുകൾ ഒക്കെ ഇൗ വിഭാഗത്തിൽപെടുന്നു. മിക്കവയിലെയും പ്രധാന ഘടകങ്ങൾ ഉരുളക്കിഴങ്ങ്​, ചോളപ്പൊടി, ഗുണനിലവാരം കുറഞ്ഞ എണ്ണകൾ, ട്രാൻസ്​​ ഫാറ്റുകൾ തുടങ്ങിയവയാണ്​. 1 പാക്കറ്റ്​ നൂഡ്​ൽസും ​ടേസ്​റ്റ്​മേക്കറും ഉപയോഗിക്കു​മ്പോൾ 3.5 ഗ്രാം ഉപ്പാണ്​ ശരീരത്തിലെത്തുക. കൗമാരക്കാരിൽ അമിത വണ്ണവും മറ്റു ജീവിതശൈലീ രോഗങ്ങളും പിടിപെടാൻ ഇത്​ പര്യാപ്​തമാണ്​. . കൗമാരക്കാരുടെ ഇഷ്​ടഭക്ഷണമായ ജങ്ക്​ ഫുഡുകൾക്ക്​ മറ്റൊരു ദോഷവശം കൂടിയുണ്ട്​. ഉയർന്ന ഊഷ്​മാവിൽ എണ്ണ ഉപയോഗിച്ച്​ പാചകംചെയ്യുന്ന ഇവയിൽ അർബുദകാരിയായ  അക്രിലമൈഡ്​ രൂപപ്പെടുന്നു. അതിനാൽ ഇതി​​​െൻറ അമിതോപയോഗം അത്യന്തം അപകടകാരിയാണെന്ന്​ പഠനങ്ങൾ വെളിവാക്കുന്നു.

വേണം സമീകൃതാഹാരം
​കൗമാരക്കാരുടെ ഭക്ഷണം സമീകൃതമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്​. ആവശ്യത്തിന്​ ഊർജവും മാംസ്യവും ജീവകങ്ങളും കൊഴുപ്പും ധാതുക്കളും വെള്ളവും ഉൾപ്പെട്ട നാടൻഭക്ഷണശീലങ്ങളാണ്​ ഗുണകരം.
ശരീരവളർച്ച, പേശീ വികസനം, പ്രത്യുൽപാദന അവയവങ്ങളുടെ വികാസം ഇവക്കെല്ലാം ഊർജം നല്ലതോതിൽ ആവശ്യമാണ്​. കൗമാരപ്രായത്തിലുള്ള ആൺകുട്ടിക്ക്​ നിത്യവും 30-20 കലോറിഊർജവും അതേ പ്രായത്തിലുള്ള പെൺകുട്ടിക്ക്​ 24-40 കലോറി ഊർജവും വേണ്ടിവരും. പഴവർഗങ്ങൾ, തവിട്​ കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ, എണ്ണ, നെയ്യ്​, നിലക്കടല, മുതിര, എള്ള്​, റാഗി, വെണ്ണ ഇവ ​ഊർജദായകങ്ങളാണ്​.

കൊഴുപ്പുകൾ
ഉപാപചയ പ്രവർത്തനങ്ങൾക്കും കോശങ്ങളുടെ വളർച്ചക്കും ജീനുകളുടെ പ്രവർത്തന നിയന്ത്രണങ്ങൾക്കും കൊഴുപ്പ്​ ഭക്ഷണത്തിൽ കൂടിയേ തീരൂ. മുട്ട, വെണ്ണ, നെയ്യ്​, മാംസം, വെളിച്ചെണ്ണ, പാലുൽപന്നങ്ങൾ എന്നിവയിലെ കൊഴുപ്പുകൾ ​കൗമാരത്തിൽ പ്രയോജനപ്പെടുത്താം. കൊഴുപ്പുകളുടെ ഉപഭോഗം അമിതമാകാതിരിക്കാൻ പ്ര​ത്യേകം ശ്രദ്ധിക്കണം. കൃത്രിമ കൊഴുപ്പുകൾ പൂർണമായും ഒഴിവാക്കണം.

പ്രോട്ടീൻ
കൗമാരപ്രായത്തിൽ ആൺകു​ട്ടികൾക്ക്​ ദിവസവും 61.5 ഗ്രാം മാംസ്യം അഥവാ പ്രോട്ടീൻ ആവശ്യമാണ്​. പെൺകുട്ടികൾക്ക്​ 56.5 ഗ്രാം മതിയാകും. മാംസ്യത്തി​​​ന്‍റെ ലഭ്യതക്കുറവ്​ ​പേശീതളർച്ചക്കിടയാക്കും. ശാരീരിക വളർച്ചയെ പ്രതികൂലമായി ബാധിക്കും.

ജീവകങ്ങൾ
ചുവപ്പ്​, പച്ച, മഞ്ഞ, ഒാറഞ്ച്​ നിറത്തിലുള്ള പച്ചക്കറികൾ, ഇലവർഗങ്ങൾ, മുട്ട, വെണ്ണ, തവിട്​ നീക്കാത്ത ധാന്യങ്ങൾ, നെല്ലിക്ക, നാരങ്ങ, പാൽ, പാലുൽപന്നങ്ങൾ ഇവയിലൂടെ ​കൗമാരത്തിലെ വളർച്ചക്കും മുടി, പല്ല്​, എല്ല്​, കണ്ണ്​ ഇവയുടെ ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ ജീവകങ്ങൾ ലഭിക്കും.

ഇരുമ്പ്​
ശരീരത്തിൽ ഓക്​സിജ​​​ന്‍റെ അളവ്​ നിലനിർത്താനും രക്​തപുഷ്​ടിക്കും വിളർച്ച ഒഴിവാക്കാനും ഇരുമ്പടങ്ങിയ ഭക്ഷണം കൗമാരഘട്ടത്തിൽ അനിവാര്യമാണ്​. പെൺകുട്ടികൾക്ക്​ ആർത്തവത്തോടനുബന്ധിച്ചുള്ള രക്​തനഷ്​ടം പരിഹരിക്കാനും ഇരുമ്പടങ്ങിയ ഭക്ഷണം കൂടിയേ തീരൂ. കോഴിയിറച്ചി, പയർ^പരിപ്പ്​ വർഗങ്ങൾ, എള്ള്​, ഈത്തപ്പഴം, ഇലക്കറികൾ, നിലക്കടല, ശർക്കര  ഇവയിൽ ഇരുമ്പ്​ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

കാത്സ്യം
എല്ലി​​​ന്‍റെയും പല്ലി​​​ന്‍റെയും വളർച്ചക്കും സ്​ഥിരതക്കും കാത്സ്യം ഭക്ഷണത്തിൽ കൂടിയേ തീരൂ. റാഗി, പാൽ^പാലുൽപന്നങ്ങൾ, ഇലക്കറികൾ, മുട്ട, ചെറുമത്സ്യം എന്നിവയിലൂടെ ആവശ്യത്തിനുള്ള കാത്സ്യം ലഭ്യമാകും. ​കൗമാരത്തിൽ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്​ ഭാവിയിൽ നടുവേദന, അസ്​ഥിക്ഷയം ഇവ വരുന്നത്​ തടയാനാകും.

സിങ്ക്​
മുടിവളർച്ചക്കും ലൈംഗികാവയവങ്ങളുടെ വളർച്ചക്കും സിങ്ക്​ അടങ്ങിയ ഭക്ഷണം കൗമാരത്തിൽ കഴിക്കേണ്ടതാണ്​. എള്ള്​, കക്കയിറച്ചി, കോഴിയിറച്ചി, മത്സ്യം, തവിട്​ കളയാത്ത ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ ഇവ സിങ്കി​​​ന്‍റെ മികച്ച ഉറവിടങ്ങളാണ്​.

വെള്ളം
ദിവസവും 10-15 ഗ്ലാസ്​ വെള്ളം കുടിക്കുന്നത്​ ഉപാപചയ പ്രവർത്തനങ്ങൾ, താപനിയന്ത്രണം, പോഷണങ്ങളുടെ വിനിമയം എന്നിവക്ക്​ അനിവാര്യമാണ്. മൂത്രാശയ രോഗങ്ങൾ ഒഴിവാക്കാനും വെള്ളം അനിവാര്യമാണ്​. ചർമസൗന്ദര്യം നിലനിർത്താനും വെള്ളംകുടിയിലൂടെ കഴിയാറുണ്ട്​. ഒപ്പം കോള പോലുള്ള കൃത്രിമ പാനീയങ്ങൾ ഒഴിവാക്കി പഴച്ചാറുകൾ അരിക്കാതെ കഴിക്കാനും ശ്രദ്ധിക്കണം. 
എല്ലാ രോഗങ്ങളുടെയും തുടക്കം കൗമാരത്തിലാണ്​. കൗമാരത്തിൽ പോഷക ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതിലൂടെത്തന്നെ ജീവിതശൈലീരോഗങ്ങളടക്കമുള്ള നിരവധി രോഗങ്ങളുടെ കടന്നുവരവിനെ തടയാനാകും. ഭാവിയിൽ വന്ധ്യതപോലുള്ള പ്രശ്​നങ്ങളെ തടയാനും കൗമാരത്തിൽ ശീലമാക്കുന്ന മികച്ച ഭക്ഷണങ്ങൾക്ക്​ കഴിയും

പ്രായമായവരിലെ ദന്തരോഗങ്ങള്‍ക്ക് നൂതന ചികിത്സകള്‍

ദന്തരോഗങ്ങള്‍ പിടിപെട്ടാല്‍, കടുത്ത വേദനയില്ലെങ്കില്‍ പലരും തുടക്കത്തിലേ ചികിത്സ തേടാന്‍ ശ്രമിക്കാറില്ല; പ്രത്യേകിച്ച് പ്രായമായവര്‍. സമയം കിട്ടുന്നില്ല, പല തവണ ആശുപത്രിയില്‍ പോകേണ്ടി വരും, മക്കള്‍ക്ക് ബുദ്ധിമുട്ടാകും  തുടങ്ങി പല കാരണങ്ങളും അവര്‍ പറയും. ഇത്തരം സങ്കടങ്ങള്‍ ഇനി വേണ്ട. കാരണം ദന്തചികിത്സയില്‍ നൂതന സാങ്കേതങ്ങള്‍ നിലവില്‍ വന്നതോടെ ചികിത്സാസമയം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ഇപ്പോള്‍ വെറും 30 മിനിറ്റ് മതി റൂട്ട് കനാല്‍ ചെയ്യുവാന്‍. അതായത്, മുമ്പത്തേതിനേക്കാള്‍ കുറഞ്ഞ സിറ്റിങ്ങില്‍, ചുരുങ്ങിയ സമയം കൊണ്ട് ദന്തരോഗങ്ങള്‍ പരിഹരിക്കാം. പ്രായമായവരില്‍ പല്ലിനുണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്താണെന്നു മനസിലാക്കാം.

കേടും പല്ലുവേദനയും
വാര്‍ധക്യത്തിലെത്തുമ്പോള്‍ ദന്തരോഗങ്ങള്‍ പിടിപെട്ടാല്‍ അത് പ്രായത്തിന്‍റെ പ്രശ്നമാണ് എന്ന മട്ടില്‍ നിസാരമായി എടുക്കരുത്. പല്ലുവേദനയുണ്ടെങ്കില്‍ ആഹാരം ചവയ്ക്കാന്‍ പ്രയാസമുണ്ടാകും. അപ്പോള്‍ പല്ലുവേദനയുള്ളവര്‍ ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാന്‍ തുടങ്ങും. അത് കൂടിയ അളവില്‍ കഴിച്ചാലേ വയറു നിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുകയുള്ളു. സോഫ്റ്റായ ആഹാരം മാത്രം അമിതമായി കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. പല്ലിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കട്ടിയാഹാരം ചവച്ചരച്ച് കഴിക്കാന്‍ കഴിയും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അരോഗ്യപരമായി വളരെ ഗുണകരമാണ്. ദഹനം സുഗമമായി നടക്കും. പ്രമേഹവും മറ്റും നിയന്ത്രണവിധേയമാകാനും മലബന്ധം അകറ്റാനും നാരുകള്‍ അടങ്ങിയ ഭക്ഷണം നല്ലതാണ്. അതായത് ദന്തരോഗങ്ങള്‍ക്ക് ചികിത്സിക്കുമ്പോള്‍ അതു മാത്രമല്ല, മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ജനറല്‍ ഹെല്‍ത്തും മെച്ചപ്പെടുന്നുണ്ട്.

പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ

പലപ്പോഴും പല്ലുവേദനയുടെ കാരണം പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ ആയിരിക്കും. ചെറിയ വേദനയാണെങ്കില്‍ മരുന്ന് വാങ്ങാനായി അധികമാരും തയ്യാറാകില്ല. അപ്പോള്‍ അണുബാധകളെ ചെറുക്കാനായി ശരീരം തന്നെ ചില ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത്തരം ഹോര്‍മോണുകള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും. പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധയ്ക്ക് ശരിയായി ചികിത്സയെടുത്തില്ലെങ്കില്‍ പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളും പിടിപെടാന്‍ ഇടയുണ്ട്. അതിനാല്‍, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് അണുബാധ നിയന്ത്രിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

റൂട്ട് കനാല്‍ പോലുള്ള ചികിത്സകള്‍ വേണ്ടിവന്നാലും ഇന്ന് അത് വളരെ പെട്ടെന്നു ചെയ്യാന്‍ കഴിയും. വെറും 30 മിനിറ്റു മതി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റൂട്ട് കനാല്‍ ചെയ്യാന്‍. ഒന്നിലേറെ പല്ലുകള്‍ക്ക് റൂട്ട് കനാല്‍ ചെയ്യണമെങ്കില്‍ അത് ഒരുമിച്ചു ചെയ്യാനും കഴിയും. റൂട്ട് കനാല്‍ ചെയ്യുമ്പോള്‍ ആ ഭാഗവും ആന്‍റിബയോട്ടിക് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനാല്‍ വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ അളവു കുറയും. അതിനാല്‍ പല്ലുവേദനയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പെട്ടെന്നു മാറുകയും ചെയ്യും.

മോണരോഗം
മോണരോഗവും ഇന്ന് പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നു. ഒറ്റ ദിവസം കൊണ്ട് ചികിത്സിക്കാം. വെറും മൂന്നു മണിക്കൂര്‍ മതി ചികിത്സയ്ക്ക്.  എല്ലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബോണ്‍  ഗ്രാഫ്റ്റിംഗിലുടെ  പല്ലുകള്‍ക്കു ചുറ്റും എല്ലുകളിട്ട്, പല്ലുകളെ തിരികെ എല്ലുകളിലേക്ക് ഉറപ്പിക്കാനാകും. മോണവീക്കവും പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം പൊടിയുന്നതുമെല്ലാം മാറ്റുവാന്‍ സാധിക്കും. ഇതിന് പണ്ട് നാല് പ്രാവശ്യം മോണകീറി സര്‍ജറി ചെയ്യേണ്ടിവരുമായിരുന്നു. എന്നാല്‍ ഇന്നിത് ഒറ്റ ദിവസമായി ചുരുങ്ങിയിരിക്കുന്നു.

കൊഴിയുന്ന പല്ലുകള്‍
പല്ലുകള്‍ കൊഴിയാറായാല്‍ \'പ്രായമായില്ലേ, ഇനി അത്ര ഭംഗിയില്ലെങ്കിലും കുഴപ്പമില്ലല്ലോ\' എന്നു ചിന്തിക്കുന്നവരുണ്ട്. വാര്‍ധക്യത്തില്‍ പുതിയ പല്ല് വയ്ക്കുന്നത് സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല എന്നോര്‍ക്കുക. പല്ല് വച്ചാല്‍ ഖരരൂപത്തിലുള്ള ആഹാരം കഴിക്കുവാന്‍ സാധിക്കും. അതിലൂടെ നാരുകളും മറ്റ് വൈവിധ്യമുള്ള പോഷകങ്ങളും ഉള്ളില്‍ എത്തുന്നു. ദഹനം എളുപ്പമാകാന്‍ സഹായിക്കുന്നു. ആഹാരം ചവച്ച് കഴിക്കുന്നത് മുഖവ്യായാമവുമാണ്. അത് മുഖത്ത് ചുളിവുകള്‍ വീഴുന്നത് കുറയ്ക്കാനും സഹായകമാണ്.

മുമ്പൊക്കെ പല്ല് വയ്ക്കുന്നതിനായി നാല് ദിവസങ്ങളിലായി നാല് സിറ്റിംഗ് ആവശ്യമായിരുന്നു. ഇപ്പോള്‍ രണ്ട് ദിവസം മതി പല്ല് വയ്ക്കാന്‍. പല്ലിനിടയ്ക്ക് ഭക്ഷണം കയറി, അണുബാധയും മറ്റും വരാതിരിക്കാനായി ജോയ്ന്റ് ക്രൗണ്‍ ടെക്നിക്കുണ്ട്. ഇതിന് രണ്ട് വിസിറ്റ് മാത്രം മതി.

നൂതന സൗകര്യങ്ങള്‍
മുമ്പ് പല്ലിന്‍റെ എക്സ് റേ എടുക്കാന്‍ 15 മിനിറ്റ് വേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് ഡിജിറ്റല്‍ എക്സ്റേ എടുക്കാവുനായി വെറും 3 സെക്കന്‍റ്  മതി. ഇന്ന് ഉപകരണങ്ങള്‍ കംപ്യൂട്ടറൈസ്ഡായി. കംപ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള ഡിസൈനിംഗും മാനുഫാക്ചറിംഗും  വന്നതോടെ ദന്തചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഇംപ്ലാന്റുകളും ക്രൗണുകളും പോലുള്ള വസ്തുക്കളെല്ലാം മികച്ചതായി. അതുപോലെ  കൂടുതല്‍ മികവുറ്റ, ഗുണമേന്മയുള്ള ആന്‍റിബയോട്ടിക്കുകളും ഇന്ന് ലഭിക്കുന്നു.

ഇന്ന് ഏതു പ്രായത്തിലും കുറഞ്ഞ സമയത്തിനുള്ളില്‍ പല്ലുകള്‍ നിരയൊത്താതാക്കാം, പൊങ്ങിയ പല്ലുകള്‍ താഴ്ത്താം. പല്ലുകളുടെ ആരോഗ്യം ഒരാളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നുമ്പോള്‍, പല്ലുകളുടെ സൗന്ദര്യം ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് ഓര്‍ക്കുക.

ചര്‍മ്മരോഗങ്ങള്‍ ചികിത്സിച്ചു മാറ്റാം

ചെറുതും വലുതുമായ ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. യഥാസമയം ചികിത്സിച്ചാല്‍ മാറാത്ത ചര്‍മ്മരോഗങ്ങള്‍ അപൂര്‍വമാണ്. ചര്‍മ്മരോഗം ഭയപ്പെടാനില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന ഏതുരോഗവും നിസാരമായി തള്ളിക്കളയരുത് എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇന്ന് ശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നുകാണുന്ന എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മുഖക്കുരു മുതല്‍ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ വരെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ച് മാറ്റാവുന്നതാണ്.

രോഗം തിരിച്ചറിയണം: ചര്‍മ്മരോഗ ചികിത്സാരംഗത്ത് വന്‍ കുതിപ്പാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നടന്നിട്ടുള്ളത്. മരുന്നുകളും മറ്റ് ചികിത്സാ മാര്‍ഗങ്ങളും പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു. ഇതിന്‍റെ ഫലമായി ചര്‍മ്മരോഗങ്ങളെ പിടിച്ചുകെട്ടാന്‍ സാധിക്കുന്നു.

പുത്തന്‍ രോഗങ്ങള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ആദ്യം രോഗകാരണം എളുപ്പം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. രോഗത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി മരുന്നുകളും ചികിത്സാ മാര്‍ഗങ്ങളും വികസിപ്പിച്ചെടുക്കുന്ന രീതിയാണുള്ളത്. ഇതിനുള്ള കാലതാമസം പുതിയ രോഗങ്ങളുടെ കാര്യത്തില്‍ മാത്രം ഉണ്ടാകുന്നു.

ഗുളികകളും ലേപനങ്ങളും സര്‍ജറികളും ചര്‍മ്മരോഗ ചികിത്സയുടെ ഭാഗമായി ഇന്നു നിലവിലുണ്ട്. അതുപോലെ ലേസര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതികളും പ്രചാരം നേടിയിട്ടുണ്ട്. ചര്‍മ്മരോഗങ്ങള്‍ രണ്ടായിരത്തിലേറെ തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം സാധാരണമല്ല. പൊതുവായി കാണപ്പെടുന്ന ചര്‍മ്മരോഗങ്ങളും അവയുടെ ചികിത്സാ മാര്‍ഗങ്ങളും.

സൗന്ദര്യം കെടുത്തും മുഖക്കുരു: മുഖക്കുരു ഒരു രോഗമല്ലെങ്കിലും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്ത പ്രതിഭാസമാണിത്. ഒരുപക്ഷേ, യുവാക്കളെയും കൗമാരക്കാരെയും ഉറക്കംകെടുത്തുന്ന പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ ദിനംപ്രതി മുഖക്കുരുവിന് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.  പ്രത്യേകിച്ച് സൗന്ദര്യത്തിന് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത്. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കും കുഴികള്‍ക്കുമാണ് ചികിത്സ ആവശ്യമായി വരുന്നത്. മുഖക്കുരു മാറാനും മുഖക്കുരു മൂലമുള്ള പാടുകള്‍ മാറാനും ലേപനങ്ങളും ഗുളികകളും ഇന്ന് ലഭ്യമാണ്. വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇവയ്ക്ക് സാധാരണ മരുന്ന് ഫലപ്രദമല്ല. അതിനായി ഇപ്പോള്‍ റെറ്റിനോയ്ഡ് ഗുളികയാണ് ഉപയോഗിക്കുന്നത്. ഇത് ഈ പ്രശ്‌നമുള്ളവര്‍ക്ക് ഫലപ്രദമാണ്. മൂന്നുമാസത്തെ ചികിത്സകൊണ്ട് നിശേഷം മാറ്റാന്‍ കഴിയും. കൂടാതെ മാറിയതിനുശേഷം വീണ്ടും മുഖക്കുരു ഉണ്ടാകാതിരിക്കാനും ഇത് ഒരു പരിധിവരെ സഹായിക്കും.

പാടുകളും കുഴികളും മാറാന്‍: : മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളും മാറാന്‍ പീലിംഗ് സഹായിക്കും. പത്തു ദിവസം ഇടവിട്ട് 3-6 പ്രാവശ്യംവരെ പീല്‍ ചെയ്യേണ്ടിവരും. ഇതിന് ഉപയോഗിക്കുന്നത് എ.എച്ച്.എ പീല്‍ ആണ്. ഇത് മറ്റുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസര്‍ ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക തരത്തിലുള്ള ലേസര്‍ ഉപയോഗിച്ചാണ് ലേസര്‍ ചികിത്സ നടത്തുന്നത്. പ്ലാസ്റ്റിക് സര്‍ജറിപോലെ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ല എന്നതും ബാന്‍റേജിന്‍റെ ആവശ്യം വരുന്നില്ല എന്നതുമാണ് ലേസര്‍ ചികിത്സയുടെ നേട്ടം. ലേസര്‍ ചികിത്സ 20 - 30 മിനിറ്റുകള്‍കൊണ്ട് കഴിയും. ഇതുകഴിഞ്ഞാല്‍ ഉടനെ സാധാരണ ജോലികള്‍ ചെയ്യാവുന്നതാണ്. കുഴികളുടെ ആഴം അനുസരിച്ച് 50 -80 ശതമാനംവരെ മാറ്റാവുന്നതാണ്. 3-4 ദിവസങ്ങള്‍കൊണ്ട് മാറ്റം അറിയാനാവുന്നതുമാണ്.

കറുത്തപാടുകള്‍ : കറുത്തപാടുകള്‍ പല തരത്തിലാണുള്ളത്. മുഖത്തെ കറുത്ത പാടുകള്‍ സമയദോഷംകൊണ്ട് ഉണ്ടാകുന്നതാന്നെന്ന് പലരും കരുതുന്നു. കറുത്തപാടുകള്‍ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ കഴിയില്ല. ഇതിന് ദീര്‍ഘകാലത്തെ ചികിത്സ തന്നെ വേണ്ടിവരും. ചെറിയ തോതിലുള്ള പാടുകള്‍ ക്രീം ഉപയോഗിച്ച് മാറ്റാനാവും. സണ്‍സ്‌ക്രീന്‍ ഇതില്‍ പ്രധാനമാണ്. ഇത് ഉപയോഗിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം ആവശ്യമില്ല. പീല്‍ചെയ്യുന്നതും കറുത്തപാടുകള്‍ മാറ്റുന്നതിന് സഹായിക്കും. ലേസര്‍ ചികിത്സയും ചെയ്തുവരുന്നുണ്ട്. കറുത്തപാടുകള്‍, വെയിലേറ്റ് ഉണ്ടാകുന്ന പാടുകള്‍, കാക്കപുള്ളി തുടങ്ങിയവ മാറാന്‍ ലേസര്‍ ചികിത്സ നടത്താം. ഇതിനായി പലതരം ലേസറുകള്‍ ഉപയോഗിക്കുന്നു.

അരിമ്പാറ: അരിമ്പാറ സാധാരണമായ ഒരു ചര്‍മ്മരോഗമാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് സൗന്ദര്യപ്രശ്‌നം കൂടിയാണ്. അരിമ്പാറ നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്. ലിക്വിഡ് നൈട്രജന്‍ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. വേദന രഹിതമാണിത്. സങ്കീര്‍ണമല്ലാത്ത ഈ രീതി വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്നതും ഈ രീതിയുടെ നേട്ടമാണ്.

കുട്ടികളില്‍ ഉണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ചില അരിമ്പാറകള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ വേണ്ടിവരും.

അമിതരോമവളര്‍ച്ചയും മുടികൊഴിച്ചിലും: അമിത രോമവളര്‍ച്ചയും മുടി കൊഴിച്ചിലും ഇന്ന് പലരുടെയും ഉറക്കംകെടുത്തുന്നു. ഇതിനായി മരുന്നുകള്‍ പലതും പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് അധികവും.  മുടി കൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. എന്നാല്‍ കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം. മാനസികസമ്മര്‍ദം, ഹോര്‍മോണ്‍ തകരാറുകള്‍, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് മുഖ്യകാരണങ്ങള്‍. കാരണം കണ്ടെത്തി ചികിത്സ നടപ്പാക്കിയാല്‍ മുടികൊഴിച്ചില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയും.

അമിത രോമവളര്‍ച്ച അല്ലെങ്കില്‍ അനാവശ്യ രോമവളര്‍ച്ചയുടെ പ്രധാന കാരണം പാരമ്പര്യമാണ്. മറ്റൊന്ന് ഹോര്‍മോണ്‍ തകരാറാണ്. ആദ്യം വ്യക്തിക്ക് പാരമ്പര്യമുണ്ടോ എന്നു കണ്ടെത്തണം. ഇല്ലാ യെങ്കില്‍ ഹോര്‍മോണ്‍ തകരാര്‍ തന്നെയാവും എന്നു കരുതാം. രണ്ടു പ്രധാന ചികിത്സാ രീതികളാണ് അമിതരോമവളര്‍ച്ചയ്ക്ക് പ്രതിവിധിയായുള്ളത്. ഇലക്‌ട്രോലിസ്, ലേസര്‍ എന്നിവയാണവ. ഈ ചികിത്സകള്‍ കൊണ്ട് അമിത രോമവളര്‍ച്ച പൂര്‍ണമായും ശാശ്വതമായും മാറ്റാന്‍ സാധിക്കും. എന്നാല്‍ ഒറ്റത്തവണത്തെ ചികിത്സകൊണ്ട് രോമവളര്‍ച്ച തടയാനാവില്ല.

ലേസര്‍ ചികിത്സയാകുമ്പോള്‍ മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ആറ് മുതല്‍ എട്ടു തവണ വരെ ചെയ്യേണ്ടിവരും. അതേസമയം ഇലക്‌ട്രോലിസ് ആണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്യണം. ഇത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തുടരേണ്ടിവരും. ഹോര്‍മോണ്‍ തകരാറാണ് അമിതരോമവളര്‍ച്ചയ്ക്ക് കാരണമെങ്കില്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കാവുന്നതാണ്.

അമിത രോമം നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സയാണ് സാധാരണ തെരഞ്ഞെടുക്കുന്നത്. മികച്ച ഒരു ലേസര്‍ സെറിലെ വിദഗ്ധനായ ലേസര്‍ സര്‍ജനെക്കൊണ്ട് വേണം ചികിത്സ നടത്താന്‍.

ശ്വാസകോശാര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

തുടര്‍ച്ചയായ ശ്വാസം മുട്ടലാണ് പ്രധാന ലക്ഷണം. മാത്രമല്ല ശ്വാസോച്ഛ്വാസം എടുക്കുമ്പോള്‍ ശബ്ദം പുറത്തേക്ക് വരുന്നതും ശ്രദ്ധിക്കുക. എന്നാല്‍ ഇത് ശ്വാസകോശാര്‍ബുദം ആകണമെന്ന് നിര്‍ബന്ധമില്ല. കാരണം ശ്വാസകോശത്തിലെ വായു സഞ്ചാരങ്ങള്‍ അസ്ഥിരമായോ അല്ലെങ്കില്‍ ഉഷ്ണരോഗത്തിലോ ആ ശബ്ദം ഉണ്ടാവുന്നു.

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്‌നം. സ്ഥിരമായി നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ചെയ്യുമ്പോള്‍ ശ്വാസ തടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ശ്രദ്ധിക്കണം.

നെഞ്ച് വേദനകളെല്ലാം തന്നെ ഹാര്‍ട്ട് അറ്റാക്കല്ല എന്ന് പറയുന്നത് പോലെ തന്നെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടാല്‍ അതൊരിക്കലും ശ്വാസകോശാര്‍ബുദം ആവണം എന്നില്ല. എന്നാല്‍ നെഞ്ച് വേദനയോടൊപ്പം പുറം വേദനയും തോള്‍ വേദനയും ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ ചുമ എല്ലാവര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇടക്കിടക്ക് അതികഠിനമായ നെഞ്ച് വേദനയോട് കൂടിയുള്ള ചുമയാണെങ്കില്‍ അത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവും. രണ്ടാഴ്ചക്ക് ശേഷവും ചുമ മാറിയില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

തുടര്‍ച്ചയായി തലവേദന ദിവസങ്ങളോളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പലപ്പോഴും ഇത്തരം തലവേദനകള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്.

യാതൊരു വിധത്തിലുള്ള ശാരീരികാധ്വാനവും ഇല്ലാതെ തന്നെ എല്ലുകള്‍ക്ക് അതി കഠിനമായ വേദന ഉണ്ടെങ്കില്‍ ഡോക്‌റെ സമീപിക്കണം. ശ്വാസകോശ ക്യാന്‍സറിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഉണ്ടാവുന്ന വേദനകള്‍ എല്ലുകളിലും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ശരീരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് വേദന ഉണ്ടെങ്കില്‍ അതിനെ ഉടന്‍ ശ്രദ്ധിക്കണം.

തടി കുറയുന്നത് ഒരു കണക്കില്‍ നല്ലതാണ്. എന്നാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒന്നുമില്ലാതെ തന്നെ തടി കുറയുന്നത് പലപ്പോഴും രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ്. ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തടി കുറയുന്നത്.

പനിയും ജലദോഷവും : ആയുര്‍വേദത്തില്‍ പരിഹാരം

തുളസി: തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് മലയാളികളിലാരേയും പറഞ്ഞ്പഠിപ്പിക്കേണ്ട ആവശ്യമില്ല. പനിയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് തുളസി.തുളസിയിലയിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും തുളസിയില നെറ്റിയില്‍അരച്ചിടുന്നതും പനി പമ്പ കടക്കാന്‍ സഹായിക്കും.

ഇഞ്ചി: അമൃതിന്‍റെ ഗുണമാണ് ഇഞ്ചിയ്ക്കുള്ളത്. അത്രയേറെ ഗുണങ്ങളാണ് ഇഞ്ചിയില്‍അടങ്ങിയിട്ടുള്ളത്. ഇഞ്ചിയുടെ തോല്‍ പോലും കളയാതെ ഉപയോഗിക്കാമെന്നതും സത്യമാണ്. ഇഞ്ചി ഒരു പ്രത്യേക രീതിയില്‍ ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ്ചുക്ക്. ഇതുകൊണ്ട് കാപ്പിയുണ്ടാക്കി കുടിച്ചാല്‍ അത് പനി വന്ന ലക്ഷണം പോലുംഅവശേഷിപ്പിക്കില്ല.

കര്‍പ്പൂരതുളസി : ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനമാണ് കര്‍പ്പൂരതുളസിയ്ക്കുള്ളത്.കര്‍പ്പൂര തുളസി നെറ്റിയില്‍ അരച്ചിടുന്നചും ഇത് തിളപ്പിച്ച് ചേര്‍ത്തവെള്ളം ആവി പിടിയ്ക്കുന്നതും പനിയും ചുമയും ജലദോഷവും മാറാന്‍ സഹായിക്കുന്നു.

ശര്‍ക്കര : ശര്‍ക്കര പാചകത്തിന് മാത്രമല്ല അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.ശര്‍ക്കരയും ചുക്കും ഏലയ്ക്കയും കുരുമുളകും ചേര്‍ത്ത് കാപ്പിയുണ്ടാക്കികുടിയ്ക്കുന്നത് പനിയും ചുമയും മാറാന്‍ ഉത്തമമാണ്.

കണ്ണില്‍ മരുന്നൊഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മിൽ മിക്കവർക്കും ജീവിതത്തിൽ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ കണ്ണുകൾക്ക് അണുബാധ ഉണ്ടാവുകയും അതിനെതിരായ തുള്ളിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരിക്കും. ഗ്ളൂക്കോമ രോഗികളുടെ കാര്യത്തിലാണെങ്കിൽ കണ്ണിലെ സമ്മർദം അധികരിക്കാതിരിക്കുന്നതിന് ഡോക്ടർ നിർദേശിക്കുന്ന തുള്ളിമരുന്ന് ഉപയോഗിക്കേണ്ടത് അത്യാവശ്യവുമാണ്.

കണ്ണിൽ മരുന്നൊഴിക്കുന്നത്, പ്രത്യേകിച്ച് സ്വയം ഒഴിക്കുന്നത്, അൽപ്പം വിഷമകരമായ സംഗതിയാണ്. മരുന്ന് കുപ്പിയിൽ നിന്ന് മരുന്ന് കൃത്യമായി കണ്ണിൽ വീഴ്ത്തുന്നതാണ് പ്രയാസം. കണ്ണിൽ മരുന്ന് പരക്കുന്നതുവരെയും അത് കണ്ണിന്‍റെ  ഉപരിതലം വലിച്ചെടുക്കുന്നതു വരെയും മരുന്ന് കണ്ണിൽ നിന്ന് ഒഴുകിപ്പോകാതെ സൂക്ഷിക്കുകയാണ് അടുത്ത വെല്ലുവിളി.

ഫലപ്രദമായി ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക;

  • ഡോക്ടർ നൽകിയ കുറിപ്പും മരുന്നിന്‍റെ ലേബലും ഒത്തു നോക്കി ശരിയായ മരുന്ന് ആണെന്ന് ഉറപ്പുവരുത്തുക.
  • മരുന്നിന്‍റെ  കവറിലും ഉള്ളിലെ ലഘുലേഖയിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.
  • ഐഡ്രോപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് കൈകൾ ശുചിയാക്കുക, ഇത് മരുന്ന് മലിനപ്പെടാതെയിരിക്കാൻ സഹായിക്കും.
  • നിങ്ങളുടെ കണ്ണിൽ അണുബാധയ്ക്കൊപ്പം പീള അടിയുന്നുണ്ടെങ്കിൽ, ഒരു സ്വാബ് അല്ലെങ്കിൽ ടിഷ്യൂ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ മുക്കിയെടുത്ത് കണ്ണിന്‍റെ അകത്തെയും പുറത്തെയും മൂലകൾ വൃത്തിയാക്കണം. സ്വാബ് അല്ലെങ്കിൽ ടിഷ്യൂ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ.
  • നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു വേണം കണ്ണിൽ മരുന്നൊഴിക്കേണ്ടത്.
  • ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ കിടന്നുകൊണ്ടോ കണ്ണിൽ മരുന്നൊഴിക്കാം, ഈ അവസരത്തിൽ തല അൽപ്പം ചരിച്ചു പിടിക്കണം.
  • താഴത്തെ കൺപോള താഴേക്കു വലിച്ച് മരുന്ന് ഒഴിക്കാൻ സ്ഥലം സൃഷ്ടിക്കുക; ചൂണ്ടുവിരൽ ഉപയോഗിച്ച് താഴത്തെ കൺപോള അടിഭാഗത്തു നിന്ന് താഴേക്ക് വലിച്ചുകൊണ്ട് അല്ലെങ്കിൽ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് കൺപോള വലിച്ചു പിടിച്ച് ഇത് ചെയ്യാം.
  • ഇനി, സ്വതന്ത്രമായ കൈ ഉപയോഗിച്ച് മരുന്ന് കുപ്പി തലകീഴായി പിടിച്ച് കണ്ണിലേക്ക് (താഴത്തെ കൺപോളയ്ക്ക് ഉള്ളിലേക്ക്) മരുന്നൊഴിക്കാം.
  • കണ്ണിലും കൺപോളയിലും മരുന്നു കുപ്പിയുടെ അഗ്രം സ്പർശിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
  • മരുന്ന് ഒഴിക്കുന്ന അവസരത്തിൽ കൺപോളകൾ വെട്ടിക്കരുത്.
  • രണ്ട് മുതൽ മൂന്ന് മിനിറ്റു നേരം കൺപോളകൾ വെട്ടിക്കാതെ കണ്ണടച്ചിരിക്കുക. ക‌ൺപോളകൾ അടച്ചിരിക്കുന്ന അവസരത്തിൽ, നേത്രഗോളങ്ങൾ ചലിപ്പിക്കുക.
  • കണ്ണിന്റെ അകത്തെ മൂലയിൽ (മൂക്കിനോട് അടുത്ത) ഒരു വിരൽ ഉപയോഗിച്ച് പതുക്കെ അമർത്തിപ്പിടിക്കുക. ഇത് മൂക്കിലേക്ക് മരുന്ന് കടക്കുന്നത് തടയാൻ സഹായിക്കും.
  • കണ്ണിന്‍റെ  അകത്തെ മൂലയിൽ വിരൽ അമർത്തി, കൺപോളകൾ അടച്ച് കുറഞ്ഞത് രണ്ട് മിനിറ്റു നേരം തുടരണം. മരുന്ന് കണ്ണിലേക്ക് വലിച്ചെടുക്കുന്നതിന് പൂർണമായും രണ്ട് മിനിറ്റ് സമയം ആവശ്യമാണ്.
  • രണ്ട് മിനിറ്റ് പൂർത്തിയായ ശേഷം നിങ്ങൾക്ക് കണ്ണ് തുറക്കാം. കണ്ണു തുറക്കുന്നതിനു മുമ്പ്, അധികമായുള്ള മരുന്നും കൺപോളകളിൽ പറ്റിയിരിക്കുന്ന കണ്ണീരും ഒരു ടിഷ്യൂ ഉപയോഗിച്ച് തുടച്ചു മാറ്റുക.
  • ഒന്നിലധികം ഐഡ്രോപ്പുകൾ ഉപയോഗിക്കേണ്ടിവരുന്ന അവസരത്തിൽ, രണ്ടാമത്തെ മരുന്ന് ഉപയോഗിക്കുന്നതിനു മുമ്പ് 3-5 മിനിറ്റ് ഇടവേള നൽകുക.

മറ്റുള്ള സുരക്ഷാ ടിപ്പുകൾ

  • നിങ്ങൾ കോണ്ടാക്ട് ലെൻസ് ധരിച്ചിട്ടുണ്ട് എങ്കിലും ഉപയോഗിക്കുന്ന മരുന്ന് കോണ്ടാക്ട് ലെൻസ് ധരിച്ചുകൊണ്ട് ഉപയോഗിക്കാവുന്നത് അല്ല എങ്കിലും, അവ നീക്കം ചെയ്യേണ്ടതാണ്.
  • കണ്ണിൽ മരുന്ന് ഒഴിച്ച ശേഷം അടപ്പ് മുറുക്കി അടയ്ക്കുക.
  • ഐഡ്രോപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
  • ഐഡ്രോപ്പുകൾ ഉപയോഗിക്കുന്നതു മൂലം കണ്ണുകൾക്ക് ചുവപ്പു നിറം, അസ്വസ്ഥത, വേദന തുടങ്ങിയ അനുഭപ്പെട്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.
  • നിങ്ങൾക്ക് ഐഡ്രോപ്പ് ഉപയോഗിച്ച ശേഷവും ലക്ഷണങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ല എങ്കിലും ഡോക്ടറുടെ ഉപദേശം തേടണം.

പേരയ്ക്കയുടെ ഔഷധഗുണങ്ങള്‍

ആരുമറിയാത്ത ഒത്തിരി ഗുണങ്ങളും ഒളിപ്പിച്ചാണ് നില്പെന്ന് പറമ്പിലെ പേരയ്ക്ക കാണുന്നവർക്ക് അറിയാമോ? സിഡിയം ഗുജാവയെന്ന് ശാസ്ത്രീയ നാമമുള്ള പുള്ളിക്കാരൻ ഫൈബർ, വൈറ്റമിൻ എ, വൈറ്റമിൻ ബി, പൊട്ടാസ്യം, കോപ്പർ, മാംഗനീസ് എന്നിവയുടെ വലിയ കലവറയാണ്.
പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്നു എന്നത് പേരയ്ക്കയുടെ അനേകഗുണങ്ങളിൽ ഒന്ന് മാത്രമാണ്. രണ്ട് തരം പ്രമേഹങ്ങളെ തടയാൻ പേരക്ക കഴിക്കുന്നത് കൊണ്ട് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാഴ്ച ശക്തി വർധിപ്പിക്കുന്ന വൈറ്റമിൻ എ പേരക്കയിൽ വലിയ തോതിൽ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതിൽ പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്. ബ്രെസ്റ്റ്, ഓറൽ, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർ ബാധിച്ച കോശങ്ങളുടെ വളർച്ചയെ തടയുന്ന ലൈകോപിൻ പേരക്കയിലയിൽ ധാരാളമായുണ്ട്.

മഴവെള്ളത്തിനുമുണ്ട് ചില ആരോഗ്യഗുണങ്ങള്‍

മഴവെള്ളത്തിന് ഗുണങ്ങളേറെ .....സാധാരണ മഴവെള്ളം നനയുമ്പോൾ അമ്മമാരുടെ കൈയിൽ നിന്ന് ചീത്തയാണല്ലോ പതിവ്. എന്നാൽ ഇനി വഴക്കും പറയേണ്ട ആവശ്യമില്ല മഴവെള്ളത്തിന് ഗുണങ്ങളേറെ. മഴവെള്ളം ദേഹത്തു വീഴ്ത്തിയാൽ ശരീരായാസം കൊണ്ടുള്ള തളർച്ച, ക്ഷീണം, ദാഹം ,മദം, മോഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചിൽ തുടങ്ങിയവയെ ശമിപ്പിക്കുന്നു. മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകർ പറയാറുണ്ട്. കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാൻ കഴിയുമെന്നാണു പറയുന്നത്. വേനൽക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കൾ ഉണ്ടാകുന്നതും പരുക്കൾ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്. അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചിൽക്കൊണ്ട് ഈ രോഗങ്ങൾ മാറുന്നതായി കാണാറുണ്ട്.

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാന്‍ ചില വഴികളിതാ

സാധാരണ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ട് വരുന്ന ഒരു രോഗമണ് പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. പാദങ്ങളില്‍ കാണുന്ന വരവരയായുള്ള ഈ വിള്ളലുകള്‍ പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകും.   ഇത്തരത്തില്‍ പാദങ്ങളില്‍ കാണുന്ന ആ വിള്ളലുകള്‍ എന്ത് കൊണ്ടാണ് വരുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല. എന്നാല്‍ ഇതാ അറിഞ്ഞോളൂ. അധികനേരം നിന്ന്  ജോലി ചെയ്യുന്നവരിലും, പരുപരുത്ത പ്രതലത്തില്‍  ഏറെനേരം നില്‍ക്കുകന്നവരിലും, അമിതവണ്ണമുള്ളവരിലും ഈ രോഗം കാണാറുണ്ട്. കുടാതെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ചൂട് വെള്ളത്തിലെ കുളി ഇതെല്ലാം പദങ്ങളിലെ വിള്ളലിന് കാരണമാകാം.   ഈ രോഗത്തിന് മറ്റ് മരുന്നുകള്‍ തേടി നടക്കേണ്ട. പാദങ്ങളിലെ ഈ വിള്ളല്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാം ചില പൊടികൈകള്‍. ഇത്തരം രോഗങ്ങള്‍ കണ്ട് തുടങ്ങിയാല്‍ പാദത്തിന് ശ്രദ്ധാപൂര്‍ണമായ പരിചരണം ആവശ്യമാണ്.

പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക.

ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് പദങ്ങളിലെ വിള്ളല്‍ എന്ന രോഗത്തിന് ഉത്തമമാണ്. ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുന്നത് കൊണ്ട് ഈ രോഗം എളുപ്പത്തില്‍ മാറ്റാന്‍ സഹായിക്കും.

പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം.

തെങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടുന്നതും ഈ രോഗത്തിന് ഉത്തമമാണ്.

കുട്ടികളുടെ ചര്‍മ്മത്തിനും വേണം ഏറെ കരുതല്‍

കുട്ടികളില്‍ ചര്‍മ്മത്തെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കാരണം കുട്ടികളുടെ ചര്‍മ്മം കട്ടികുറഞ്ഞാണിരിക്കുന്നത്. മാത്രമല്ല വിയര്‍പ്പുഗ്രന്ഥികള്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടുമുണ്ടാകില്ല. കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ചര്‍മ്മരോഗങ്ങള്‍.

സ്‌കാബീസ് : ചൊറിച്ചിലാണ് ഈ സാംക്രമിക രോഗത്തിന്‍റെ പ്രധാന ലക്ഷണം. വയറിലും കക്ഷത്തിലും കൈവിരലുകള്‍ക്കിടയിലും ചൊറിച്ചിലോടു കൂടിയ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ആണ്‍കുട്ടികളില്‍ ലിംഗത്തിലും ഇത് കാണപ്പെടാറുണ്ട്. ചൊറിഞ്ഞുപൊട്ടുന്ന ഭാഗങ്ങള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനംമൂലം പഴുക്കുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ഈ രോഗം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്.

വെളുത്ത പാടുകള്‍ : വരണ്ട തൊലിയുള്ളവരില്‍ കണ്ടുവരുന്ന ഒന്നാണ് മുഖത്തെ വെളുത്ത പാടുകള്‍. വരണ്ട കാലാവസ്ഥയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തൊലിയില്‍ കാണപ്പെടുന്ന ചെറിയ വെളുത്ത വരകളാണ് ലക്ഷണം. സോപ്പ്, പൗഡര്‍ ഇവയുടെ ഉപയോഗം കുറച്ച് എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നതിലൂടെ ഈ രോഗം അകറ്റിനിര്‍ത്താവുന്നതാണ്.

ഇംപെറ്റിഗോ: ഇംപെറ്റിഗോ അഥവാ പഴുപ്പുരോഗം തുടക്കത്തില്‍ ചുവന്ന തടിപ്പായും പിന്നീട് പഴുപ്പുനിറഞ്ഞ കുമിളയായും പൊറ്റനായും കാണപ്പെടുന്നു. ബാക്ടീരിയയാണ് രോഗകാരണം. രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ചിലപ്പോള്‍ സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയുടെ ഫലമായോ ഈ രോഗം വൃക്കകളെ ബാധിക്കാം. ചൊറിച്ചിലിനൊപ്പം കണ്ണിനു ചുറ്റും കാലിലും നീരുവരുക, മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തിന് ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ കാണാന്‍ രോഗം വൃക്കയെ ബാധിച്ചുവെന്നു കരുതാം. ഇത്തരം അവസ്ഥയില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്‌സിക്കേണ്ടിവന്നേക്കാം.

മൊരി: ശരീരം ഉണങ്ങിവരണ്ടിരിക്കുന്ന അവസ്ഥയാണിത്. കൈയിലും കാല്‍മുട്ടിനു താഴെയുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യം ഇതിനു ഒരു കാരണമാണ്. മൊരി ബാധിച്ച ത്വക്കിന് വെള്ളം തടഞ്ഞു നിര്‍ത്താനുള്ള കഴിവ് ഇല്ലാത്തതാണ് മഞ്ഞുകാലത്ത് ഈ ഭാഗം വരണ്ടുപൊട്ടുന്നതിനു കാരണം. മൊരിയുള്ള കുട്ടികള്‍ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കുളിച്ചശേഷം എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നത് തൊലി വരളാതിരിക്കാന്‍ സഹായിക്കും.

ഡയപര്‍ ഡെര്‍മറ്റെറ്റിസ് : ഇന്ന് വളരെയധികം കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രശ്‌നമാണിത്.  പ്രത്യേകിച്ചും ഡയപറിന്‍റെ അമിത ഉപയോഗംമൂലം. അരഭാഗവും പുഷ്ഠഭാഗവും ചുവന്നു തടിച്ചു വെള്ളം ഒലിക്കുന്നതാണ് രോഗലക്ഷണം. വായു സഞ്ചാരം കുറഞ്ഞ ഡയപറുകളും സോപ്പിന്‍റെ അമിത ഉപയോഗവും രോഗത്തിന്‍റെ കാരണങ്ങളാണ്. കുട്ടി മലമൂത്ര വിസര്‍ജനം ചെയ്ത തുണി ഉടനെ മാറ്റാത്തതും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിനു കാരണമാകാം. രോഗതീവ്രത കൂടുമ്പോള്‍ മലദ്വാരത്തിലും ലിംഗത്തിനു ചുറ്റും വേദനയോടുകൂടിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം.

കുഞ്ഞിന്‍റെ ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, വായു സഞ്ചാരമില്ലാത്ത ഡയപറുകളുടെ ഉപയോഗം കുറയ്ക്കുക ഇവയാണ് മുന്‍കരുതലുകള്‍. ചെറു ചൂടുവെള്ളത്തില്‍ തടിപ്പുകള്‍ കാണപ്പെടുന്ന ഭാഗം കഴുകി വൃത്തിയാക്കിയശേഷം ഒലിവെണ്ണപോലുള്ളവ പുരട്ടാവുന്നതാണ്.

എക്‌സിമ: സഹിക്കാന്‍ കഴിയാത്ത ചൊറിച്ചിലാണ് എക്‌സിമയുടെ വകഭേദമായ അട്രോപിക് എക്‌സിമയുടെ ലക്ഷണം. തൊലി ചൊറിഞ്ഞ് ചുമന്ന് തടിച്ച് വെള്ളം ഒലിക്കുന്നു. ആസ്ത്മ പാരമ്പര്യമായുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

മൂന്നു വയസുവരെയുള്ള കുട്ടികളില്‍ മുഖത്തും കാലിലുമാണ് ലക്ഷണങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍ നാലു വയസിനു മുകളിലുള്ള കുട്ടികളില്‍ രോഗം കൈകാല്‍ മടക്കുകളില്‍ മാത്രമാണ് കാണപ്പെടുന്നത്.

നഖം വളരാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് ശ്രദ്ധേിക്കേണ്ട പ്രധാന കാര്യം. നഖത്തില്‍ കെരാറ്റിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നതിനാല്‍ നഖം ഉപയോഗിച്ച് ചൊറിയുന്ന ഭാഗങ്ങളില്‍ അണുബാധ ഉണ്ടാകുന്നു. ധരിക്കാന്‍ സുഖകരമായ പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

മറ്റു ചര്‍മ്മരോഗങ്ങള്‍ : ഏഴു വയസിനു താഴെയുള്ള കുട്ടികളിലും വിദേശത്തു ജനിച്ചുവളര്‍ന്ന കുട്ടികളിലും കൊതുകു കടിച്ചാല്‍ ഉടന്‍ ശരീരത്തു ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൊതുകിന്‍റെ ഉമിനീരിന്‍റെ അലര്‍ജിയാണിത്. ചെറിയ കുട്ടികളില്‍ ഇത് ചൊറിഞ്ഞ് പൊട്ടാം. എന്നാല്‍ ഏഴു വയസാകുന്നതോടെ കുട്ടിക്ക് കൊതുകിന്‍റെ ഉമിനീരിനോട് പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്നു.

അതിനാല്‍ കൊതുക് കടിച്ചാലും ചുവന്ന പാടുകള്‍ ശരീരത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. കൊതുകുകടി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

ആസ്ത്മാ രോഗികള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആസ്ത്മ രോഗികള്‍ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ആസ്ത്മ നിയന്ത്രിച്ചു നിര്‍ത്താം.

  1. അന്തരീക്ഷ മലീനീകരണം കൂടുതലുള്ള സ്ഥലങ്ങള്‍ ആസ്ത്മ കൂടാനിടയാക്കും. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ താമസിക്കേണ്ടിവരുന്നത് ഒഴിവാക്കുക.
  2. ആസ്ത്മരോഗികള്‍ ബസിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍ സൈഡ് സീറ്റില്‍ ഇരിക്കുന്നത് ഒഴിവാക്കുകയോ ഷട്ടറോ ഗ്ലാസോ അടച്ചിടുകയോ ചെയ്യുക. പൊടിയില്‍നിന്നും രക്ഷപ്പെടാന്‍ ഇത് സഹായിക്കും.
  3. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊടിയുമായി സമ്പര്‍ക്കത്തില്‍വരുന്ന സന്ദര്‍ഭങ്ങളില്‍ ആസ്ത്മാ രോഗികള്‍ പ്രത്യേക കരുതല്‍ എടുക്കുകയോ ചെയ്യുക.
  4. പൊടിയില്‍നിന്നു സംരക്ഷണത്തിനായി മാസ്‌ക് ധരിക്കാവുന്നതാണ്. ഇരുചക്ര വാഹനങ്ങളിള്‍ യാത്ര ചെയ്യുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമാണ്.
  5. വീട്ടിലിരുന്ന് ചെയ്യാവുന്ന മിതവ്യായാമങ്ങളിലൂടെ ആസ്ത്മ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. എന്നാല്‍ വ്യായാമം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
  6. ആസ്ത്മയുള്ളവര്‍ മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം.
  7. പെര്‍ഫ്യൂമുകള്‍, ചന്ദനത്തിരി, കൊതുകുതിരി, ടാല്‍ക്കം പൗഡര്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടാകുന്നവര്‍ അവ കഴിയുന്നത്ര ഒഴിവാക്കുക.
  8. ആസ്ത്മയുള്ളവര്‍ ഫോം ബെഡില്‍ കിടക്കുന്നതാണ് നല്ലത്. പഞ്ഞി കിടക്ക അലര്‍ജിക്കു കാരണമാകാം.
  9. ആസ്ത്മാ രോഗികള്‍ ഫാന്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഫാനിന്‍റെ കാറ്റ് നേരിട്ട് മുഖത്ത് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മിതമായ വേഗത്തില്‍ ഫാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
  10. പൊടിനിറഞ്ഞ വസ്ത്രങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ സാമീപ്യം എന്നിവ രോഗാധിക്യത്തിന് കാരണമായേക്കാം. വളര്‍ത്തു മൃഗങ്ങളുടെ രോമവും അവയുടെ ശരീരത്തിലുണ്ടാകുന്ന ചില സൂക്ഷ്മ ജീവികളും ശ്വസനപ്രക്രിയയെ തടസപ്പെടുത്താം.
  11. പുകവലിയും പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നതും പൂര്‍ണമായി ഒഴിവാക്കുക. പുകവലിക്കാരുടെ സാമീപ്യം ഏറെ അപകടംചെയ്യും.
  12. ആസ്ത്മയുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമില്ല. എന്നാല്‍ ആസ്ത്മയ്ക്കു കഴിക്കുന്ന മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൈനക്കോളജിസ്റ്റിനോട് പറയണം.
  13. സമയംതെറ്റിയും അസമയത്തുമുള്ള കുളി ഒഴിവാക്കുക. ഇത് ആസ്ത്മക്കുള്ള പ്രേരക ഘടകമാണെന്ന് ഓര്‍ക്കണം.
  14. ആസ്ത്മ പിടിപെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. മുറി ചൂലുകൊണ്ട് വൃത്തിയാക്കുന്നതിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം.
  15. കുട്ടികളിലെ അമിതവണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ വര്‍ധിപ്പിക്കാം. ഭക്ഷണ നിയന്ത്രണത്തിലൂടെ ഇത് ഒഴിവാക്കാം.
  16. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കണം.
  17. മാനസികസമ്മര്‍ദത്തിനും വികാര വിക്ഷോഭങ്ങള്‍ക്കും അടിമപ്പെടാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കുക.
  18. ചില സ്ത്രീകള്‍ വിവാഹത്തിന് തൊട്ടുമുമ്പ് മരുന്നുകള്‍ നിര്‍ത്താറുണ്ട്. മധുവിധുകാലത്ത് രോഗലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാകാനും ബുദ്ധിമുട്ടുകള്‍ കാരണം വിഷമതകള്‍ അനുഭവിക്കാനുമേ ഇതു സഹായിക്കൂ.
  19. ആര്‍ത്തവസമയത്ത് ആവശ്യമെങ്കില്‍ മാത്രം വേദന സംഹാരികള്‍ ഉപയോഗിക്കുക. അത് ഒരു ശീലമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  20. ഇടയ്ക്കിടെ രോഗലക്ഷണങ്ങള്‍ പുറത്തുകാട്ടുന്ന ഒരസുഖമാണ് ആസ്ത്മ. രോഗലക്ഷണങ്ങള്‍ നിലയ്ക്കുമ്പോള്‍ അസുഖം മാറിയെന്നുകരുതി മരുന്നുകള്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ആസ്ത്മ പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിന് മുമ്പ് മരുന്നുകള്‍ നിര്‍ത്തുന്നത് ശരിയല്ല. തീവ്രതയേറിയ ആസ്ത്മ വരാന്‍ ഇതിടയാക്കിയേക്കാം.

കുഞ്ഞുങ്ങളിലെ ആസ്ത്മ തടയാന്‍ മുട്ടയും നിലക്കടലയും നല്‍കാം

കൊച്ചുകുഞ്ഞുങ്ങൾക്ക്​ പാലും മുട്ടയുമൊന്നും നൽകാത്ത മാതാപിതാക്കളുടെ ശ്രദ്ധക്ക്​ ഒരു വയസിനുള്ളിൽ ത​ന്നെ കുഞ്ഞുങ്ങൾക്ക് പാലുത്​പന്നങ്ങൾ, മുട്ട, നിലക്കടല എന്നിവ നൽകുന്നത്​ ശ്വാസംമുട്ടൽ, ആസ്​ത്​മ, കരപ്പൻ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്ന്​ പഠനങ്ങൾ തെളിയിക്കുന്നു.

അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ കുട്ടികൾക്ക്​ നൽകാൻ ​വൈകുന്നത്​ പിന്നീട്​ ആ ഭക്ഷണപദാർഥത്തോടുള്ള അലർജിക്കിടയാക്കുമെന്നും കനേഡിയൻ ഗവേഷകർ നടത്തിയ പഠനം തെളിയിക്കുന്നു. പാൽ, മുട്ട, നിലക്കടല പോലെ അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒരു വയസിനുള്ളിൽ തന്നെ ശീലിപ്പിക്കുന്നതാണ്​ നല്ലത്​.

കുട്ടിക്കാലത്ത്​ ഉണ്ടാകുന്ന ശ്വാസം മുട്ടൽ, ആസ്​ത്​മ, കരപ്പൻ എന്നിവ കുഞ്ഞായിരിക്കു​മ്പോൾ ഭക്ഷണപദാർഥത്തോട് ഉണ്ടായ അലർജിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്​ ഓൺടാരിയോ എംസിമാസ്​റ്റർ സർവകലാശാലയിലെ ഡോ.  മാൽകം സീർസ്​ പറഞ്ഞു.

2100 കുട്ടികളിൽ നടത്തിയ സ​ർവേയുടെതാണ്​ ഫലം. ഒരു വയസിനുള്ളിൽ പാലുത്​പന്നങ്ങൾ കഴിക്കാത്ത കുട്ടികളിൽ പാലുത്​പന്നങ്ങളോട്​ അലർജിയുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലു മടങ്ങ്​ കൂടുതലാണെന്ന്​ ക​െണ്ടത്തി. അതുപോലെ, മുട്ടയും നിലക്കടലയും കഴിക്കാത്ത കുഞ്ഞുങ്ങൾക്ക്​ ഇവ അലർജിയുണ്ടാക്കുന്നതിനുള്ള സാധ്യത  കഴിക്കുന്നവരേക്കൾ രണ്ടിരട്ടിയാണെനും പഠനം ​െതളിയിക്കുന്നു. മുട്ട ​നേരത്തെ തന്നെ ​കൊടുത്തു തുടങ്ങുന്നത്​ പിന്നീട്​ വിവിധ ഭക്ഷണ പദാർഥങ്ങളോട്​ അലർജിയുണ്ടാകാനുള്ള സാധ്യത കുറക്കുന്നു.

അലർജിക്ക്​ സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക എന്ന്​ ചിന്തിക്കുന്നതിനു പകരം കുഞ്ഞുങ്ങൾക്ക്​ അവ നേരത്തെ തന്നെ കൊടുത്തു തുടങ്ങുക എന്ന രീതിയലേക്ക്​ കാര്യങ്ങൾ നയിക്കാൻ ഉതകുന്ന കണ്ടെത്തലാണ്​ ഇത്​. പീഡിയാട്രിക്​ അലർജി ആൻഡ്​ ഇമ്മ്യൂണോളജി എന്ന ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​.

പല്ലുതേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദി​വ​സ​വും ര​ണ്ടു​നേ​രം ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല്ലു​തേപ്പു ​ത​ന്നെ​യാ​ണ് അ​തി​പ്ര​ധാ​നം. പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ലം വൃ​ത്തി​യാ​യി ബ്ര​ഷ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. ര​ണ്ടു​മു​ത​ൽ മൂ​ന്ന് മി​നി​റ്റു​വ​രെ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ബ്ര​ഷ് ചെ​യ്യേ​ണ്ട​ത്. മോ​ണ​യു​ടെ വ​രി​പ്പു​ക​ളി​ൽ ബ്ര​ഷി​ന്‍റെ ബ്രി​സി​ലു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.  മൃ​ദു​വാ​യ​തോ ഇ​ട​ത്ത​ര​മാ​യ​തോ ആ​യ ബ്ര​സി​ലു​ക​ളു​ള്ള ബ്ര​ഷു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക. ദൃ​ഢ​ത​യു​ള്ള ബ്ര​സി​ലു​ക​ളും, ബ്ര​ഷ് ചെ​യ്യു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​മി​ത ബ​ല​വും പ​ല്ലി​നു തേ​യ്മാ​ന​വും മോ​ണ ചു​രു​ങ്ങ​ലും ഉ​ണ്ടാ​ക്കു​ന്നു.  ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ ബ്ര​ഷിം​ഗ് രീ​തി ഒ​രു ദ​ന്ത​ഡോ​ക്ട​റെ സ​മീ​പി​ച്ച് മ​ന​സി​ലാ​ക്കു​ക.  ദ​ന്ത​ക്ഷ​യം ചെ​റു​ക്കാ​നു​ള്ള ഇ​നാ​മ​ലി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഫ്ളൂ​റൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേ​ടു​വ​ന്ന ഭാ​ഗ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ്ലാ​ക്കി​നെ ത​ട​യു​വാ​നും ഫ്ളൂറൈഡ് സ​ഹാ​യി​ക്കു​ന്നു. ദി​വ​സ​വും നാ​വ് വൃ​ത്തി​യാ​ക്കു​ക. ബ്ര​ഷ് കൊ​ണ്ടു​ത​ന്നെ​യോ പ്ലാ​സ്റ്റി​ക് ടം​ഗ് ക്ലീ​ന​റു​ക​ൾ കൊ​ണ്ടോ നി​ങ്ങ​ൾ​ക്ക് നാ​വ് വൃ​ത്തി​യാ​ക്കാം. ഏ​തെ​ങ്കി​ലും ലോ​ഹം കൊ​ണ്ടു​ണ്ടാ​ക്കി​യ ക്ലീ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. അ​വ നാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യേ​ക്കാം. പ​ല്ലു​തേ​ച്ച​തി​നു​ശേ​ഷം വൃ​ത്താ​കൃ​തി​യി​ൽ മോ​ണ ത​ട​വു​ന്ന​ത് ര​ക്ത​ചം​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ക​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യും. ബ്രി​സിലുക​ൾ വ​ള​ഞ്ഞു​തു​ട​ങ്ങു​മ്പോൾ​ ത​ന്നെ ടൂ​ത്ത് ബ്ര​ഷ് മാ​റ്റു​ക. മൂ​ന്നു​മാ​സ​മാ​ണ് ഒ​രു ബ്ര​ഷി​ന്‍റെ ഏ​ക​ദേ​ശം കാ​ലാ​വ​ധി. ഈ​ർ​പ്പ​മി​ല്ലാ​ത്തി​ട​ത്ത് ടൂ​ത്ത് ബ്ര​ഷു​ക​ൾ സൂ​ക്ഷി​ക്കു​ക. മ​റ്റാ​രു​മാ​യും പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക. ടൂ​ത്ത് ബ്ര​ഷു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ല്ലു​വൃ​ത്തി​യാ​ക്കു​ന്ന ഡെ​ന്‍റ​ൽ ഫ്ളോ​സ് പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ക. പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ളി​ൽ അ​ള​വ​നു​സ​രി​ച്ച് ഇ​ന്‍റ​ർ​ഡെ​ന്‍റ​ൽ ബ്ര​ഷ്, യൂ​ണി ട​ഫ്റ​റ്റ​ഡ് ബ്ര​ഷ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​ന​ക​ര​മാ​ണ്. ഡെ​ന്‍റ​ൽ പ്ലാക്ക് കു​റ​യ്ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു മാ​ർ​ഗ​മാ​ണ് മൗ​ത്ത് വാ​ഷി​ന്‍റെ ഉ​പ​യോ​ഗം. ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ചേ​രു​വ​ക​ൾ പ​ല്ലു​ക​ളി​ലും മോ​ണ​ക​ളി​ലും അ​ടി​യു​ക​യും ദി​വ​സം മു​ഴു​വ​ൻ സം​ര​ക്ഷ​ണം ന​ൽ​കു​ക​യം ചെ​യ്യു​ന്നു.

ഫോബിയ അഥവാ അകാരണ ഭീതി

അൽപ്പം പോലും അപകടമുണ്ടാക്കാത്ത സംഗതികളോടു പോലും തോന്നുന്ന അകാരണവും കീഴടക്കുന്നതുമായ ഭയമാണ് ഫോബിയ എന്ന പേരിൽ അറിയപ്പെടുന്നത്. ഉയരം, പ്രാണികൾ, സൂചികൾ, പാമ്പുകൾ എന്നിവയോടു തോന്നുന്ന ഫോബിയയെ കുറിച്ച് നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, എപ്പോൾ വേണമെങ്കിലും എന്തിനെ കുറിച്ചു വേണമെങ്കിലും ഫോബിയ ഉണ്ടാകാവുന്നതാണ്.

മിക്ക ഫോബിയകളും തുടങ്ങുന്നത് കുട്ടിക്കാലത്താണ് എങ്കിലും മുതിർന്നവരിലും ഫോബിയ ഉണ്ടാകാവുന്നതാണ്. എല്ലാ ഫോബിയകൾക്കും ചികിത്സ ആവശ്യമില്ല. ഫോബിയകൾ നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രം ചികിത്സയെ കുറിച്ച് ചിന്തിച്ചാൽ മതിയാകും.

കാരണങ്ങൾ

ഫോബിയകൾക്ക് കാരണമെന്തെന്ന് വ്യക്തമല്ല. എന്നാൽ, ഒരാളുടെ ഫോബിയകൾക്ക് അയാളുടെ മാതാപിതാക്കളുടെ ഇത്തരം മാനസികാവസ്ഥയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോബിയകൾക്ക് പാരമ്പര്യബന്ധമുണ്ടെന്ന സൂചന നൽകുന്നു.

പലതരം ഫോബിയകള്‍ ഉണ്ട്

  • സ്പെസിഫിക് ഫോബിയകൾ: ചില വസ്തുക്കളോടോ മൃഗങ്ങളോടോ അല്ലെങ്കിൽ സാഹചര്യങ്ങളോടോ അവ യഥാർത്ഥത്തിൽ സൃഷ്ടിച്ചേക്കാവുന്ന അപകടത്തിലും കൂടുതലായി തോന്നുന്ന അകാരണമായ ഭയമാണ് സ്പെസിഫിക് ഫോബിയ. അടച്ചുകെട്ടിയ സ്ഥലങ്ങൾ, ചിലന്തി, പാറ്റ തുടങ്ങിയ ജീവികൾ എന്നിവയോടുള്ള ഭയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
  • അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്നമുള്ളവർ ഉയരമുള്ള കെട്ടിടങ്ങൾ, പാലം, കുന്നുകൾ മുതലായ ഉയർന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.
  • ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നിൽ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.
  • ക്ളോസ്ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്ട്രോഫോബിയ.
  • ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.
  • സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.
  • എവിയാറ്റോഫോബിയ: വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭയമാണിത്.
  • നെക്റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാർക്ക് ഇരുട്ടിനെ പ്രത്യേകിച്ച് രാത്രിയെ ഭയമായിരിക്കും.
  • ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.
  • സോഷ്യൽ ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേർന്ന മാനസികാവസ്ഥയാണിത്.
  • അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതിൽ ഉൾപ്പെടുന്നു.

ഏതു ഫോബിയയ്ക്കും താഴെ പറയുന്ന പ്രതികരണങ്ങൾ ഉണ്ടായേക്കാം;

  • ഭയത്തിന്‍റെ സ്രോതസ്സിനെ കണ്ടുമുട്ടുമ്പോൾ സംഭ്രമവും കീഴടക്കപ്പെടുമെന്നുള്ള ഉൽക്കടമായ ഭയവും.
  • ഉത്കണ്ഠ മൂലം സ്വാഭാവികമായി പ്രവർത്തിക്കാനുള്ള ശേഷി നഷ്ടമാവുക.
  • കടുത്ത ഉത്കണ്ഠ, വേഗത്തിലുള്ള ശ്വാസഗതി, ശക്തിയേറിയ ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ.

രോഗനിർണയം

ഫോബിയകൾ നിർണയിക്കാൻ ലാബ് പരിശോധനകളുടെ ആവശ്യമില്ല. രോഗിയുമായുള്ള വിശദമായ കൂടിക്കാഴ്ചയിലൂടെയും നിർദിഷ്ട രോഗനിർണയ രീതികളിലൂടെയും ഫോബിയ ഉണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളുടെ മെഡിക്കൽ, സാമൂഹിക, മന:ശാസ്ത്ര ചരിത്രങ്ങൾ ഡോക്ടർ വിശദമായി പുനരവലോകനം നടത്തും.

ചികിത്സ

ഒരാളുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും അകാരണമായ ഭയം തോന്നുന്ന സാഹചര്യത്തോടും വസ്തുക്കളോടുമുള്ള പ്രതികരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഫോബിയ ചികിത്സ.

മരുന്നുകൾ: എന്തെങ്കിലും വസ്തുക്കളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഉണ്ടാകുന്ന ഭയവും ഉത്കണ്ഠയും നിയന്ത്രിക്കാൻ ബീറ്റ ബ്ലോക്കേഴ്സ്, മയങ്ങാനുള്ള മരുന്നുകൾ, ആന്‍റിഡിപ്രസന്‍റുകൾ തുടങ്ങിയവ ഡോക്ടർ ശുപാർശചെയ്തേക്കാം.

പ്രതിരോധം

നിസ്സാര ഭയങ്ങൾ മൂലം നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ, പ്രത്യേകിച്ച് നിങ്ങൾ കുട്ടികൾ ഉള്ള ആളാണെങ്കിൽ, മന:ശാസ്ത്രജ്ഞന്‍റെ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് അവ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ സഹായിക്കും. ഫോബിയകളുമായി നിരന്തരം സമ്പർക്കമുണ്ടാവുന്നതും ജനിതക കാരണങ്ങളും ഫോബിയയ്ക്ക് കാരണങ്ങളാവുമെന്നാണ് കരുതുന്നത്.

സങ്കീർണതകൾ

ഫോബിയ നിസ്സാരമെന്ന് മറ്റുള്ളവർ കരുതുമെങ്കിലും അത് അനുഭവിക്കുന്നവരുടെ അവസ്ഥ പരിതാപകരമായിരിക്കും. ഫോബിയ മൂലം വിഷാദരോഗം, ഒറ്റപ്പെടൽ, ആത്മഹത്യ, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ സങ്കീർണമായ സാഹചര്യങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാം.

അടുത്ത നടപടികൾ

ഫോബിയ നിങ്ങളുടെ ജീവിതത്തെ കടുത്ത രീതിയിൽ ബാധിച്ചിട്ടില്ല എങ്കിൽ അത് അവഗണിക്കാവുന്നതാണ്. അതേസമയം, കടുത്ത രീതിയിൽ ഫോബിയ ബാധിച്ചിട്ടുണ്ട് എങ്കിൽ നിഷേധാത്മകമല്ലാത്ത ഒരു വീക്ഷണം വളർത്തിയെടുക്കുകയും ഡോക്ടറുടെ സഹായത്തോടെ അതിനെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

അപകട സൂചനകൾ

ഫോബിയകൾ നിങ്ങളുടെ സാമൂഹിക ജീവിതം, ദൈനംദിന പ്രവർത്തനങ്ങൾ, ജോലി എന്നിവയെ ബാധിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം മന:ശാസ്ത്രപരമോ വൈദ്യശാസ്ത്രപരമോ ആയ സഹായം തേടണം.

പച്ചമാങ്ങയുടെ ഗുണങ്ങള്‍

പച്ചമാങ്ങാ കഴിക്കുന്നത് മൂലം, ദഹനക്കുറവ്, വയറിളക്കം തുടങ്ങിയ ഉദരപ്രശ്‌നങ്ങള്‍ ഒഴിവായിക്കിട്ടും.

ജീവകം സിയുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരസുഖമാണ് സ്‌കര്‍വി. ഡ്രൈമാംഗോ പൗഡറില്‍ ജീവകം സി ധാരാളമുണ്ട്. ഇത് സക്ര്‍വി രോഗത്തെ തടയുന്നു.

വേനല്‍ക്കാലത്ത് അമിതമായി നാം വിയര്‍ക്കുന്നതുമൂലം ശരീരത്തില്‍ നിന്നും ജീവകങ്ങളും മിനറലുകളും നഷ്ടപ്പെടുന്നു. ശരീരത്തില്‍ നിന്നും മിനറലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മതിയാകും.

പച്ചമാങ്ങാ കഴിക്കുന്നത് മൂലം, ദഹനക്കുറവ്, വയറിളക്കം തുടങ്ങിയ ഉദരപ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കിട്ടും. 
വിളര്‍ച്ച, രക്താര്‍ബുദം, രക്തവാര്‍ച്ച തുടങ്ങിയ രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാറിക്കിട്ടും.

മാങ്ങാ കഴിക്കുന്നതിലൂടെ ശരീരകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ഒക്കെ ഒരുപരിധിവരെ സാധിക്കും. പ്രതിരോധശക്തി വര്‍ധിക്കുകയും ചെയ്യും. 
വെയിലത്ത് പോകും മുമ്പ് പച്ചമാങ്ങ വേവിച്ച് ജ്യൂസാക്കി കുടിക്കുക. ഇത് സൂര്യാഘാതത്തില്‍ നിന്നും മുക്തിനേടാന്‍ ഉപകരിക്കും.

പച്ചമാങ്ങ കഴിക്കുന്നതിലൂടെ ശരീരം ശുദ്ധീകരിച്ചു കിട്ടുന്നു. സൈല്‍ ജ്യൂസ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇത് കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.

ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ഛര്‍ദി അകറ്റാന്‍ പ്രഭാതത്തില്‍ പച്ചമാങ്ങാ കഴിച്ചാല്‍ മതി.

പച്ചമാങ്ങ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മോണയിലെ രക്തവാര്‍ച്ചയ്ക്ക് പച്ചമാങ്ങ കഴിക്കുന്നത് ആശ്വാസം പകരും. പല്ല് നേരത്തെ ഇളകുന്നത് ഒഴിവാക്കാനുമാകും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മാതി. ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ഒക്കെ പച്ചമാങ്ങ ഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. 
വേനല്‍ക്കാലത്ത് അതികഠിനമായ ചൂട് മൂലം നമ്മുടെ ശരീരത്തിലെ ജലാംശം വളരെ പെട്ടെന്ന് വറ്റിപ്പോകുന്നു. തന്മൂലം സോഡിയം ക്ലോറൈഡും ഇരുമ്പിന്‍റെ  അംശവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നു. പാകമായാല്‍ പെക്റ്റിനിന്‍റെ ഉയര്‍ന്ന ഉറവിടം മാങ്ങയില്‍ കാണാം.

പച്ചമാങ്ങ ഗ്രേറ്റ് ചെയ്തതില്‍ ഉപ്പും തേനും അല്‍പാല്‍പമായി ചേര്‍ത്ത് കഴിച്ചാല്‍ ആമാശയപ്രശ്‌നങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താനാകും. 
പച്ചമാങ്ങയില്‍ ജീവകങ്ങളും നാരുവര്‍ഗങ്ങളും മിനറലുകളും അടങ്ങിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതലായി കഴിക്കുന്ന ഒരു ഫലവും ഇതുതന്നെ.

പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് പല മരുന്നുകളിലും ഒരു ചേരുവയാണ്. ജീവകം സി യുടെ അഭാവത്താല്‍ ഉണ്ടാകുന്ന സ്‌കര്‍വി രോഗത്തിന് പച്ചമാങ്ങാ ഉണക്കിപ്പൊടിച്ചത് ചേര്‍ത്ത് ഔഷധം ഫലപ്രദമാണ്. 
കരളിന്‍റ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരമാണ് പച്ചമാങ്ങ.

പച്ചമാങ്ങ ഗ്രേറ്റ് ചെയ്തതില്‍ തേനും കരുമുളകുപൊടിയും കുറേശെ ചേര്‍ത്ത് സേവിക്കുന്നത് കുടലിലെ പ്രശ്‌നം മാറ്റാന്‍ നല്ലതാണ്. നല്ല ഒരു ആന്‍റിസെപ്റ്റിക്കായി ഇത് പ്രവര്‍ത്തിക്കുന്നു.

പച്ചമാങ്ങ ഗ്രേറ്റ് ചെ്തതില്‍ കുറച്ച് ശര്‍ക്കരയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് ഉടയ്ക്കുക. ഇതില്‍ ജീരകം, പെരിഞ്ചീരകം, കുരുമുളക് എന്നിവ കുറേശെ ചേര്‍ത്ത് കുറച്ച് കല്ലുപ്പ് ചേര്‍ത്തിളക്കി അരിച്ച് കുടിച്ചാല്‍ ശരീരത്തിന്‍റെ  ക്ഷീണം മാറും. കുളിര്‍മ ലഭിക്കുകയും ചെയ്യും.

ശരീരത്തിലെ കുരുക്കള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്താണ് കുരുക്കൾ?

രോമകൂപങ്ങളിലോ സ്നേഹഗ്രന്ഥികളിലോ (എണ്ണ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ) അണുബാധ ഉണ്ടാവുകയും അവിടെ പഴുപ്പ് കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. മുഖം, കഴുത്ത്, തോളുകൾ, പൃഷ്ഠം, കക്ഷം തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണഗതിയിൽ കുരുക്കൾ  പ്രത്യക്ഷപ്പെടാറുള്ളത്.

ചിലപ്പോൾ, ഒന്നിലധികം കുരുക്കൾ കൂട്ടമായി പ്രത്യക്ഷപ്പെടുന്നത് (കാർബങ്കിൾ) കൂടുതൽ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും.

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

ബാക്ടീരിയ അണുബാധ മൂലമാണ് കുരുക്കൾ ഉണ്ടാകുന്നത്. മിക്കപ്പോഴും സ്റ്റാഫിലോകോക്കസ് ഇനത്തിൽ പെട്ട ബാക്ടീരിയകളാണ് ഇതിനു കാരണമാവുന്നത്.

ചർമ്മത്തിന്‍റെ ഉപരിതലത്തിൽ കണ്ടേക്കാവുന്ന ബാക്ടീരിയകൾ മുറിവുകളിലൂടെയും രോമകൂപങ്ങളിലൂടെയും ചർമ്മത്തിനുള്ളിലേക്ക് പ്രവേശിക്കാം.

അപകടസാധ്യതകൾ

ഇനി പറയുന്ന തരത്തിലുള്ള ചില രോഗാവസ്ഥകളിൽ കുരുക്കൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്;

  • പ്രമേഹം
  • പ്രതിരോധശേഷിക്കുറവ്
  • പോഷകാഹാരക്കുറവ്
  • ചർമ്മം വൃത്തിയായി സൂക്ഷിക്കാതിരിക്കുക.
  • അസ്വസ്ഥതയുണ്ടാക്കുന്ന ചില രാസവസ്തുക്കളുമായുള്ള സമ്പർക്കം.

അണുബാധ മൂലമാണ് കുരുക്കൾ ഉണ്ടാകുന്നത്. അതിനാൽ, അവ ശരീരത്തിന്‍റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്കും ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും പകരാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

  • തൊലിപ്പുറത്ത് ചുവപ്പു നിറത്തിൽ കട്ടിയുള്ള മുഴകളായിട്ടാണ് കുരുക്കൾ പ്രത്യക്ഷപ്പെടുന്നത്.
  • മുഴ വലുതാകുകയും കൂടുതൽ വേദനയുള്ളതും മൃദുലവും ആവുകയും ചെയ്യും.
  • കുരുക്കളിൽ പഴുപ്പ് നിറയുകയും അതിന്‍റെ അഗ്രഭാഗം പൊട്ടാനിടയായാൽ അത് പുറത്തേക്ക് ഒഴുകുകയും ചെയ്തേക്കാം.
  • അണുബാധയുടെ ഫലമായി പനി ഉണ്ടായേക്കാം.

രോഗനിർണയം

കുരുക്കൾ തിരിച്ചറിയാൻ ഡോക്ടർ നടത്തുന്ന സാധാരണ ശാരീരിക പരിശോധന മതിയാവും.

അണുബാധ ആവർത്തിച്ച് വരികയാണെങ്കിലോ അല്ലെങ്കിൽ സാധാരണ ചികിത്സകൊണ്ട് പ്രത്യേക ഗുണമില്ലാതിരിക്കുകയോ ചെയ്താൽ, കുരുവിനുള്ളിൽ നിന്ന് പഴുപ്പ് ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചേക്കാം.

ചികിത്സയും പ്രതിരോധവും

വീട്ടുചികിത്സ

ഗുരുതരമല്ലാത്ത കേസുകൾക്ക് വീട്ടുചികിത്സ മതിയാവും.

  • ചൂടുവെള്ളത്തിൽ വൃത്തിയുള്ള തുണി മുക്കിപ്പിഴിഞ്ഞ് കുരുവിനു മുകളിൽ ആവി പിടിക്കുക. വേദന കുറയുന്നതിനും കുരു മൃദുലമാകാനും അതിനുള്ളിലെ പഴുപ്പ് ഉപരിതലത്തിലേക്ക് എത്തിക്കുന്നതിനും ഇത് സഹായിക്കുന്നു.
  • കുരു നുള്ളിപ്പൊട്ടിക്കുകയോ ഞെക്കിപ്പൊട്ടിക്കുകയോ ചെയ്യരുത്, ഇത് മറ്റിടങ്ങളിലേക്ക് പകരാൻ കാരണമാവും.
  • കുരു തനിയെ പൊട്ടുകയും സ്രവം വെളിയിലേക്ക് ഒലിക്കുകയും ചെയ്യും.
  • സ്രവങ്ങൾ ഒലിച്ചുപോയ ശേഷം ആന്‍റിബയോട്ടിക് ക്രീം പുരട്ടുക.
  • ഒരു ആന്‍റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കുരുവിന് ചുറ്റുമുള്ള ചർമ്മം വൃത്തിയാക്കുക.

വൈദ്യപരിശോധന

  • കുരുക്കൾ താനേ ഭേദമായില്ലെങ്കിൽ ഡോക്ടർ അത് വറ്റിച്ച് ഇല്ലാതാക്കും.
  • ഗുരുതരമായ അണുബാധയുണ്ടെങ്കിൽ ചില രക്തപരിശോധനകൾ നടത്തിയേക്കാം.
  • അണുബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏതെന്ന് തിരിച്ചറിയാൻ വേണ്ടി പഴുപ്പ് ലാബ് ടെസ്റ്റിന് അയച്ചേക്കാം.
  • അണുബാധ നിയന്ത്രിക്കാനായി ആന്‍റിബയോട്ടിക്കുകൾ (കഴിക്കാനുള്ളതും പുരട്ടാനുള്ളതും) നൽകിയേക്കാം.
  • നിങ്ങൾക്ക് കുരു ഉണ്ടാകുന്നത് ആവർത്തിച്ചാൽ പ്രതിരോധ ശേഷിക്കുറവ്, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടോയെന്ന് മനസ്സിലാക്കാനായി കൂടുതൽ പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചേക്കാം.

കുരുക്കൾ വരാതിരിക്കാൻ എന്തു ചെയ്യണം?

  • ചർമ്മം വൃത്തിയായി സൂക്ഷിക്കുക.
  • അണുബാധയുള്ളവരുടെ ചർമ്മവുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
  • കുടുംബത്തിൽ ആർക്കെങ്കിലും കുരുക്കൾ ബാധിച്ചിട്ടുണ്ട് എങ്കിൽ ആ വ്യക്തിയുടെ വസ്ത്രങ്ങൾ പ്രത്യേകമായി വേണം കഴുകേണ്ടത്.
  • ചർമ്മത്തിൽ ചെറിയ മുറിവുകൾ ഉണ്ടായാൽ പോലും അവ വൃത്തിയായി വയ്ക്കുകയും ചികിത്സിക്കുകയും വേണം.

മിക്കപ്പോഴും പ്രത്യേക സങ്കീർണതകൾ  ഒന്നുമില്ലാതെ ഇവ ഭേദമാകും. അപൂർവം സാഹചര്യങ്ങളിൽ ഇവ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം.

  • വടുക്കൾ: വലിയൊരു കുരുവോ കാർബങ്കിളോ പൊട്ടിയാൽ വടുക്കൾ ഉണ്ടായേക്കാം.
  • അണുബാധ വ്യാപിക്കൽ: വളരെ അപൂർവമായി, കുരുക്കളിലെ ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ച് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും അണുബാധയുണ്ടാക്കിയേക്കാം.

അടുത്ത നടപടികൾ

വീട്ടിൽ വച്ചോ ഡോക്ടറുടെ സഹായത്തോടെയോ കുരുവിലെ പഴുപ്പ് വറ്റിക്കുകയാണെങ്കിൽ അതിന്റെ ഫലമായി ഉണ്ടാകുന്ന മുറിവ് ദിവസവും രണ്ടോ മൂന്നോ തവണയെങ്കിലും വൃത്തിയാക്കണം.

മുറിവിൽ ആന്‍റിബയോട്ടിക് ഓയിന്‍റ്മെന്‍റ് പുരട്ടുക. മുറിവ് വലുതാകുകയാണെങ്കിലോ വേദനയും ചുവപ്പു നിറവും അധികരിക്കുകയാണെങ്കിലോഡോക്ടറെ കാണുക

അലര്‍ജി പരിഹരിക്കാന്‍ ചിലവഴികളിതാ

മണ്ണിന്‍റെ മണവും തണുപ്പും അറിഞ്ഞ് കളിച്ചു വളരുന്ന കുട്ടിക്കാലത്തിന്‍റെ സുഖം ഇന്നത്തെ പല കുട്ടികള്‍ക്കും അന്യമായിക്കൊണ്ടിരിക്കുകയാണ്. കഞ്ഞുങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ തന്നെ അമ്മമാര്‍ക്ക് ടെന്‍ഷനാണ്. കാരണം ചോദിച്ചാല്‍ അവര്‍ പറയും അലര്‍ജി കാരണമാണെന്ന്. എന്തായാലും പൊടിയോട് അലര്‍ജി, മണ്ണിനോട് അലര്‍ജി, ചൂടിനോട് അലര്‍ജി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാ‍ണ് ഇന്നത്തെ തലമുറ നേരിടുന്നതെന്നാണ് വസ്തുത.    എന്നാല്‍ കുഞ്ഞുങ്ങളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും അലര്‍ജി ഉണ്ടാകാറുണ്ട്. പലരിലും അതു വ്യത്യസ്തമായ രീതികളിലാണ് അനുഭവപ്പെടുകയെന്നുമാത്രം. അലര്‍ജിക്ക് പല കാരണങ്ങളുമുണ്ട് . അലര്‍ജനുകളുമായി നിരന്തരമായുള്ള സമ്പര്‍ക്കം മൂലമാണ് അലര്‍ജിയുണ്ടാകുന്നത്. മൂക്ക്, ശ്വാസകോശം, ത്വക്ക് എന്നിവയെയാണ് അലര്‍ജി കൂടുതലായും ബാധിക്കുന്നത്. ഇതിന് പലതരത്തിലുള്ള പരിഹാരങ്ങളുമുണ്ട്. എന്താല്ലാമാണെന്ന് നോക്കാം.

അലര്‍ജിയുള്ളവര്‍ അലര്‍ജനുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കണം. വീടും പരിസരവും പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കണം.

അലര്‍ജിക്കുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നാസല്‍ വാഷ്. ഇത് ഉപയോഗിക്കുന്നതിലൂടെ അലര്‍ജി എന്ന രോഗത്തെ ഇല്ലാതാക്കാം.

അതു പോലെ കൈയും കാലും ശരീരവും വൃത്തിയായി സൂക്ഷിക്കണം. കുരുമുളക് ഇട്ട ചായ കുടിക്കുന്നത അലര്‍ജി മാറാന്‍ ഉത്തമമാണെന്ന് വൈദ്യ ശാസ്ത്രം അഭിപ്രായപ്പെടുന്നു.

ഗീന്‍ ടീ അലര്‍ജിക്കെതിരെയുള്ള ഏറ്റവും നല്ല മരുന്നാണ്. കൂടാതെ അലര്‍ജിയുടെ രോഗകാരികളെ നശിപ്പിക്കാന്‍ തേന്‍ ഉപയോഗിക്കാം.

അലര്‍ജിയുള്ളവര്‍ ഫ്രഷ് പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

തൈറോയ്ഡിനെ കരുതിയിരിക്കാം

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ആരോഗ്യ പ്രശ്‌നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തൈറോയ്ഡ് ഗ്ലാന്‍റ് പുറപ്പെടുവിക്കുന്ന ഹോര്‍മോണാണ് തൈറോക്‌സിന്‍. ഇതിന്‍റെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.പലപ്പോഴും തൈറോയ്ഡ് ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. തൈറോയ്ഡ് എല്ലാ രോഗങ്ങളേയും പോലെ തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ പലരും അവഗണിയ്ക്കുമ്പോഴാണ് കാര്യം ഗുരുതരമാകുന്നത്. അതുകൊണ്ട് തന്നെ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ പരമാവധി ശ്രമിക്കുക.

പേശികളിലെ വേദന : പേശികളിലെ വേദന പേശികളില്‍ നിരന്തരമായി വേദന ഉണ്ടാവുന്നത് തൈറോയ്ഡ് ലക്ഷണങ്ങളില്‍ ഒന്നാണ്. ഇടവിട്ടോ നിരന്തരമായോ ഈ വേദന ഉണ്ടാവാം. ഇത്തരം വേദന സ്ഥിരമായാല്‍ ശ്രദ്ധിക്കണം.

വണ്ണം വെയ്ക്കുന്നത് : ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. മുഖത്തിനിരുഭാഗത്ത് വണ്ണം വെയ്ക്കുന്നത്. ഇത് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

ഉത്കണ്ഠ : അനാവശ്യ ഉത്കണ്ഠയും വിറയലും അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഇത് തൈറോയ്ഡ് ഹോര്‍മോണില്‍ വരുന്ന മാറ്റത്തിന്‍റെ ഫലമായാണ് ഉണ്ടാവുന്നത്. മാത്രമല്ല ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ വരുന്ന അവസ്ഥയും പ്രശ്‌നം തന്നെയാണ്.

തൂക്കത്തില്‍ വ്യത്യാസം: തൂക്കത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. ചിലപ്പോള്‍ തൂക്കം വര്‍ദ്ധിയ്ക്കും. ചിലപ്പോഴാകട്ടെ തൂക്കം യാതൊരു നിയന്ത്രണവുമില്ലാതെ കുറയാനും കാരണമാകുന്നു.

ആര്‍ത്തവം കൃത്യമല്ലാതിരിക്കുക : ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥയാണ് മറ്റൊന്ന്. ചിലപ്പോള്‍ ഒരു മാസം രണ്ട് തവണയൊക്കെ ആര്‍ത്തവമുണ്ടാവുന്ന അവസ്ഥ കണ്ടാലും ഡോക്ടറെ സമീപിച്ച് തൈറോയ്ഡ് സാന്നിധ്യം ഉറപ്പ് വരുത്തണം.

മാനസിക നിലയില്‍ മാറ്റം: പെട്ടെന്ന് ദേഷ്യം വരിക, പെട്ടെന്ന് സങ്കടപ്പെടുക എന്നീ അവസ്ഥകളും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന്‍റെ  ലക്ഷണങ്ങള്‍ തന്നെയാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നം : തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പ്രശ്‌നമുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് താപനില വ്യത്യസ്തമായിരിക്കും. ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ക്ക് തണുപ്പ് കൂടുതലായിരിക്കും

മുടി കൊഴിച്ചിലും വിളര്‍ച്ചയും : മുടി കൊഴിച്ചിലും വിളര്‍ച്ചയുമാണ് മറ്റൊരു ലക്ഷണം. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും നഖം പൊട്ടിപ്പോവുന്നതും എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

നടുവേദനയുടെ കാരണങ്ങള്‍ അറിയാം

ഇപ്പോള്‍ പ്രായഭേദമന്യേ നിരവധിയാളുകളെ നിത്യേന ബുദ്ധിമുട്ടിലാക്കുന്ന അസുഖമാണു നടുവേദന. ആധുനിക ജീവിത ശൈലിയുടെ പ്രത്യേകതകള്‍ കൊണ്ടുണ്ടാകുന്ന ശാരീരിക വിഷമതകളില്‍ പ്രഥമസ്ഥാനം നടുവേദനയ്ക്കായിരിക്കും. സ്ത്രീകളിലും പുരുഷന്‍മാരിലും പല കാരണങ്ങള്‍ കൊണ്ടു നടുവേദന ഉണ്ടാകാം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതു കൂടുതല്‍, പ്രത്യേകിച്ച് മധ്യവയസ്‌ക്കരായ സ്ത്രീകളില്‍. നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ചിലതിനെക്കുറിച്ചും പൊതുവായ പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും അറിയാം.

നടുവേദന ഉണ്ടാകുന്നത്
ആരോഗ്യമുളള ഒരു മനുഷ്യന്‍റെ നട്ടെല്ലു ശക്തിയുളളതും വഴക്കമുളളതും ആയിരിക്കും. നട്ടെല്ലിന്‍റെ സുഗമമായ ചലനങ്ങള്‍ക്കു തടസം നേരിടുമ്പോഴാണു സാധാരണയായി നടുവേദന ഉണ്ടാകുന്നത്.

കാരണങ്ങള്‍

ഡിസ്‌ക് സ്ഥാനം തെറ്റല്‍
നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണു ഡിസ്‌കിനുണ്ടാകുന്ന ക്ഷതം. ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബിള്‍ ഡിസ്‌കിന്‍റെ പുറംപാടയ്ക്കു തകരാര്‍ സംഭവിക്കുന്നു. ഇതുമൂലം ഉളളിലുളള ജെല്ലി പോലുളള വസ്തു പുറത്തേക്കു തളളി അടുത്തുളള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.

ഓസ്റ്റിയോപൊറോസിസ്
ഹോര്‍മോണുകളുടെ അളവിലും പ്രവര്‍ത്തനത്തിലുമുളള അപര്യാപ്തത കാരണം എല്ലിന്‍റെ ഘടനയ്ക്ക് വ്യത്യാസം വരാം. ഇതു ബലക്ഷയം, ഒടിവ് എന്നിവ ഉണ്ടാക്കും.

ഇന്‍ഫ്‌ളമേറ്ററി ബാക്ക് പെയ്ന്‍

മൂന്നു മാസത്തിലേറെയായി അനുഭവപ്പെടുന്ന നടുവേദന, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനയും പിടുത്തവും അധികരിക്കുക. മറ്റ് സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും എന്നീ രോഗ ലക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

തേയ്മാനം
പ്രായമാകുന്നതോടെ ഡിസ്‌കിന്‍റെ ബലക്ഷയം മൂലം കശേരുകള്‍ക്കിടയില്‍ സ്‌പോഞ്ചു പോലുളള ഡിസ്‌ക് വരണ്ട സ്വഭാവമുളളതാകുന്നു. ഇങ്ങനെ മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ഇതു നട്ടെല്ലിന്‍റെ ഘടനയ്ക്കു വ്യത്യാസം വരുത്തുകയും തന്‍മൂലം ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യം
ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പുളള കാലം, ആര്‍ത്തവ കാലം എന്നീ സമയങ്ങളിലുളള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കും.

മറ്റു കാരണങ്ങള്‍

ജീവിതരീതിയിലെ മാറ്റം
തിരക്കു പിടിച്ചുളള ഇന്നത്തെ ജീവിത ശൈലിയും നടുവേദനയ്ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്.ശരീരം ഇളകാതെയുളള ജീവിതരീതിയാണ് ഇന്നുളളത്. വസ്ത്രം കഴുകുന്നതിനും അരയ്ക്കുന്നതിനും മുറി തുടയ്ക്കുന്നതിനുമൊക്കെ ഇന്ന് യന്ത്രങ്ങളെ ആശ്രയിക്കുന്നു. വ്യായാമരാഹിത്യം എടുത്തു പറയേണ്ടതാണ്.
ഇവ കൂടാതെ അത്യധികമായ കായികാധ്വാനം, അമിതമായ ശരീരഭാരം, കൂനിക്കൂടിയുളള നടപ്പ്, കൂനിക്കൂടി ഇരുന്നുളള ഡ്രൈവിങ്, ശരീരം വളഞ്ഞുളള നില്‍പ്പ്, കംപ്യൂട്ടറിനു മുന്നിലുളള അനിയന്ത്രിതമായ ഇരിപ്പ്, നിരപ്പില്ലാത്ത പ്രതലത്തിലെ ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിവയും നടുവേദനയുണ്ടാക്കും.

ശരീരനില നന്നാക്കുക
നട്ടെല്ലിന്‍റെ സ്വഭാവികമായുളള വളവുകള്‍ നിലനിര്‍ത്തിക്കൊണ്ടു നിവര്‍ന്നു നിന്നു ശീലിക്കുക. കൂനിക്കൂടി നില്‍ക്കുന്നത് ഒഴിവാക്കുക.

ഭാരം ഉയര്‍ത്തുമ്പോള്‍
ഭാരമുളള വസ്തു ശരീരത്തോടടുത്തു പിടിച്ചുകൊണ്ടു ഉയര്‍ത്തുക. കാലുകളിലെ ശക്തിയുളള മാംസപേശികള്‍ ഉപയോഗിച്ചു കൊണ്ടു ഭാരം ഉയര്‍ത്തണം. കാല്‍മുട്ടുകള്‍ നിവര്‍ത്തി, നട്ടെല്ല് വളച്ച് ഭാരം ഉയര്‍ത്തരുത്. വലിയ ഭാരം വഹിച്ച്, കാലുകള്‍ നിലത്തുറപ്പിച്ച്, അരക്കെട്ട് വശങ്ങളിലേക്കു തിരിക്കുന്നത് നട്ടെല്ലിന് ക്ഷതം വരുത്തും. കഴിവതും ഭാരം അരക്കെട്ടിന്‍റെ ഉയരത്തില്‍ പിടിക്കുക.

ശരീരഭാരവും നടുവേദനയും
അമിതവണ്ണം വേണ്ട. എത്രമാത്രം തൂക്കം കൂടുന്നുവോ അത്ര തന്നെ നട്ടെല്ലിന്‍റെ  ആയാസവും കൂടും. കുടവയറും ശക്തി കുറഞ്ഞ മാംസപേശികളും നട്ടെല്ലിന് ആയാസമുണ്ടാക്കും.
എയ്‌റോബിക് വ്യായാമങ്ങളായ നീന്തല്‍, നടത്തം മുതലായവ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നട്ടെല്ലിന്‍റെ മാംസപേശികളുടെ കാര്യക്ഷമതയും കൂട്ടും. പ്രത്യേക വ്യായാമങ്ങള്‍ നട്ടെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്തും. 
നടുവേദന ഒരു രോഗലക്ഷണം മാത്രമാണ്. എന്തുകൊണ്ടാണു വേദന വന്നതെന്നു പരിശോധിച്ചു രോഗനിര്‍ണയം നടത്താന്‍ ഒരു ഡോക്ടറുടെ സേവനം തേടണം. വിദഗ്‌ധോപദേശം ലഭിച്ച ശേഷം മാത്രം ചികിത്സാക്രമങ്ങള്‍ പാലിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
ശരീരം പെട്ടെന്നു വളയുന്ന വിധത്തിലുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, ഭാരമുളള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായവരിലും ശാരീരികകാരണങ്ങളാല്‍ സ്ത്രീകളിലുമാണു നടുവേദന പെട്ടെന്നുണ്ടാകുന്നത്. 
നട്ടെല്ലിന്‍റെ സുരക്ഷയ്ക്ക് 
നട്ടെല്ലിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഡിസ്‌കുകള്‍ക്കു തകരാറുണ്ടാക്കാം. ശാസ്ത്രീയ സംരക്ഷണമുറകള്‍ അവലംബിച്ച് വേണ്ടവിധം ശ്രദ്ധിച്ചാല്‍ നട്ടെല്ലിന്‍റെ തകരാറുകള്‍ തടയാം.

സ്ത്രീകളിലെ നടുവേദന
നടുവേദനക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. പ്രത്യേകിച്ചു മധ്യവയസ്‌കര്‍. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് ഇതിനു കാരണം. എല്ലിന്‍റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന്‍റെ പങ്കു വലുതാണ്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്‍റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്‍റെ അളവ് കുറയുന്നു. എല്ലില്‍ കാത്സ്യം അടിയുന്നതും കുറയുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയുകയും ഇതു നട്ടെല്ലിനെ ബാധിച്ച് നടുവേദന ഉണ്ടാകുകയും ചെയ്യുന്നു. 
ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം എന്നിവയും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്‍റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്.

കടപ്പാട് : ഇന്‍ഫോമാജിക്

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate