অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യമേഖലയും അനുബന്ധ അറിവുകളും

ആരോഗ്യമേഖലയും അനുബന്ധ അറിവുകളും

  1. തലച്ചോറിനെ നശിപ്പിക്കുന്ന ശീലങ്ങള്‍ ഒഴിവാക്കുക
  2. ഇലുമ്പിപ്പുളിയുടെ ആരോഗ്യ ഗുണങ്ങള്‍
  3. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
  4. മഴക്കാലമിങ്ങെത്തി, ആരോഗ്യം സൂക്ഷിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം
  5. മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചില വഴികളിതാ
  6. ഗുണത്തില്‍ മുന്‍പിലാണ് ബദാം
  7. ഡിഫ്തീരിയ : അറിയേണ്ട കാര്യങ്ങള്‍
  8. അള്‍ഷിമേഴ്‌സിനെ അറിയാം
  9. കഴുത്ത് വേദനയ്ക്ക് ആശ്വാസമായി ചിലനാടന്‍ വഴികളിതാ
  10. എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം ശീലമാക്കാം
  11. ഡെങ്കിപ്പനി തടയാന്‍ പ്രകൃതിയില്‍ നിന്നൊരു ഔഷധം
  12. ആരോഗ്യസംരക്ഷണത്തിലും റാണിയാണ് മഞ്ഞള്‍
  13. ദീർഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങൾ
  14. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  15. ചിക്കന്‍ സ്കിന്‍ (കെരാറ്റോസിസ് പിലാരിസിസ്)
  16. ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം കഴിക്കാം
  17. തണുപ്പിച്ച നാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്‌
  18. കുഞ്ഞുവായയ്ക്കും വേണം വൃത്തി
  19. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍
  20. സ്ത്രീകളും സന്ധിവേദനയും
  21. ഡെങ്കിപ്പനി തടയാൻ നാം ചെയ്യേണ്ട കാര്യങ്ങള്‍
  22. മറവി രോഗത്തെ പ്രതിരോധിക്കാം
  23. ശരിയായ സംരക്ഷണം ചര്‍മ്മം തിളക്കമുള്ളതാക്കും, വര്‍ഷങ്ങളോളം
  24. തൊട്ടാവാടിയുടെ ഔഷധഗുണങ്ങള്‍
  25. ആരോഗ്യമുള്ള ഹൃദയത്തിന് 5 വഴികളിതാ
  26. ഡെങ്കിപ്പനി : അറിയേണ്ട കാര്യങ്ങള്‍

തലച്ചോറിനെ നശിപ്പിക്കുന്ന ശീലങ്ങള്‍ ഒഴിവാക്കുക

തലച്ചോറിന്‍റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്‍റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു.

ഇങ്ങനെ തലച്ചോറിന്‍റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും.

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും.

ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറംഭാഗമാണ്. എന്നാല്‍ പുകവലി, കോര്‍ട്ടക്‌സിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും.

മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്‍റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്‍റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

തലച്ചോറിന്‍റെ  ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്‌സിജന്‍റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും.

നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും.കോശങ്ങളിലെ വിഷവസ്‌തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാല്‍ ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും.തലച്ചോറിന്‍റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കും

ഇലുമ്പിപ്പുളിയുടെ ആരോഗ്യ ഗുണങ്ങള്‍

ഓര്‍ക്കാപ്പുളി, ഇലുമ്പിപ്പുളി, ചെമ്മീന്‍ പുളി അങ്ങനെ പേരുകള്‍ നിരവധിയുണ്ട് ഈ വിരുതന്. ഇലുമ്പിപ്പുളിയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്ന അവസ്ഥയാണ് ഉള്ളത്. അധികം ഉയരം വെയ്ക്കാതെ മരത്തില്‍ നിറയെ കായ്കളുമായി നില്‍ക്കുന്ന ഇലുമ്പിപ്പുളിയെക്കാണാന്‍ പ്രത്യേക ചന്തം തന്നെയാണ്. അവ പച്ചയ്ക്കും പാകം ചെയ്തും കഴിയ്ക്കാം.

അതിലുപരി ഇത് കഴിയ്ക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്നതാണ് പ്രത്യേകം അറിഞ്ഞ് വെയ്‌ക്കേണ്ടത്. കാരണം പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ പുളിയില്‍ ധാരാളം. ആയുസ്സിന്‍റെ കണക്ക് പോലും ഇലുമ്പിപ്പുളിയിലാണ് എന്ന് പറഞ്ഞാല്‍ അധികമാവില്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് നോക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആശ്വാസമാണ് ഇലുമ്പിപ്പുളി. അല്‍പം പുളി മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ കഴിയ്ക്കാം. ഇത് രക്തസമ്മര്‍ദ്ദത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

പ്രമേഹത്തിനെ പേടിച്ച് ജീവിയ്ക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ അധികവും. ഇലുമ്പിപ്പുളി ജ്യൂസ് ആക്കി കഴിയ്ക്കാം. കൂടാതെ ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അത് അരക്കപ്പ് ആകുന്നത് വരെ തിളച്ച ശേഷം ചൂടാറ്റി ദിവസവും രണ്ട് നേരം വീതം കഴിയ്ക്കാവുന്നതാണ്.

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇലുമ്പിപ്പുളിയിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുന്നു.

ചുമയ്ക്കുള്ള മരുന്നായി ഉപയോഗിക്കാം. ചുമയുള്ള സമയത്ത് ഇലുമ്പിപ്പുളി നീരെടുത്ത് കഴിയ്ക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാക്കുന്നു.

ആന്‍റിബയോട്ടിക്കിന്‍റെ ഗുണം ചെയ്യുന്നതാണ് ഇലുമ്പിപ്പുളി. പ്രാണികള്‍ കടിച്ചാല്‍, കാലിലെ നീര്, ചൊറിച്ചില്‍, നീര്‍വീക്കം തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമാണ് ഇലുമ്പിപ്പുളി. പുളിമരത്തിന്‍റെ  ഇളം തോലെടുത്ത് മൂന്നോ നാലോ വെളുത്തുള്ളി കൂടി മിക്‌സ് ചെയ്ത് പേസ്റ്റാക്കി അരച്ച് പുരട്ടാം.

മുണ്ടിനീരിന് പരിഹാരം കാണാനും ഏറ്റവും മികച്ച പ്രതിവിധിയാണ് ഇലുമ്പിപ്പുളി. വൈറസ് ആക്രമണം മൂലമാണ് ഇത് പലപ്പോഴും ഉണ്ടാവുന്നത്. അതിനെ പ്രതിരോധിയ്ക്കാനും മരത്തിന്‍റെ ഇളം തോലെടുത്ത് പേസ്റ്റ് രൂപത്തിലാക്കി നീരുള്ള  ഭാഗത്ത് തേച്ച് പിടിപ്പിക്കാം.

അലര്‍ജിയ്ക്ക് പരിഹാരം കാണാനും ഇലുമ്പിപ്പുളിയ്ക്ക് കഴിയും. ഭക്ഷണത്തില്‍നിന്നുണ്ടാകുന്ന അലര്‍ജികള്‍ ലോഹം മൂലമുണ്ടാകുന്ന അലര്‍ജി, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഇലുമ്പിപ്പുളി.

പ്രസവശേഷമുള്ള ടോണിക് ആയി ഇലുമ്പിപ്പുളി ഉപയോഗിക്കാം. ഇലുമ്പിപ്പുളിയുടെ ഇലയാണ് പലരും പ്രസവശേഷം കഴിയ്ക്കുന്നത്

ചര്‍മ്മസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഇലുമ്പിപ്പുളി മുന്നിലാണ്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാനും ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

തലച്ചോറിന്‍റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിന്‍റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക എന്നര്‍ഥം. ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണമൊണ് വിഗദ്ധാഭിപ്രായം.

രാവിലത്തെ തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. മാത്രമല്ല ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി നമുക്ക് പിടിപെടാനിടയുണ്ട്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും. വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും- പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.

രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസംതന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍ രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.

മഴക്കാലമിങ്ങെത്തി, ആരോഗ്യം സൂക്ഷിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം

കടുത്ത വേനലിന് ശേഷം മണ്ണും മനസും കുളിരണിയിക്കാന്‍ മഴക്കാലം ഇങ്ങെത്തി. ഇനിയിപ്പോള്‍ മഴയ്ക്കൊപ്പം നടത്തം, മഴക്കുളി, മഴ നൃത്തം. .മഴയെആഘോഷമാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ട് എന്നാകും ഓരോരുത്തരുടെയും ചിന്ത. മഴയെ പ്രണയിക്കുന്നവരാണ് പലരും. എന്നാല്‍ മഴയോടൊപ്പം രോഗങ്ങളും വരുന്നത്അല്‍പം പേടിയും ഉണ്ടാക്കുന്നു. അനാരോഗ്യപരമായ ഭക്ഷണരീതിയും ഒരു പരിധി വരെരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുന്നു. മറ്റെന്തിനെ പോലെ ഭക്ഷണക്കാര്യത്തിലും മഴക്കാലത്ത് കൃത്യമായ മാറ്റങ്ങള്‍വരുത്തേണ്ടതായിട്ടുണ്ട്.

ഓരോ സീസണിലും ജീവിതശൈലിയില്‍ വരുത്തേണ്ടമാറ്റങ്ങള്‍ ഋതുചര്യഎന്ന പേരില്‍ ആയുര്‍വേദം കൃത്യമായി പറയുന്നുണ്ട്. മഴക്കാലത്ത് പിന്തുടരേണ്ട ജീവിത രീതികള്‍ വര്‍ഷകാലചര്യ എന്ന പേരിലാണ്അറിയപ്പെടുന്നത്. ആഹാര സാധനങ്ങളെ ദഹിപ്പിക്കാനും പോഷകങ്ങളെ ആഗിരണംചെയ്യാനും ശരീരത്തിനുളള ശേഷി ഏറ്റവും കുറ‍ഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം.കഫദോഷങ്ങള്‍ ഇളകുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും ഈ സമയത്ത്കൂടുതലായിരിക്കും. പനിയും ജലദോഷവും ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.

കൂടുതല്‍ ജലാംശമുള്ളതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരങ്ങളാണ് മഴക്കാലത്ത്കഴിക്കാന്‍ ഏറ്റവും നല്ലത്. കൂടാതെ പയര്‍ വര്‍ഗത്തിലെ എന്തും ഈ സമയത്ത് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്‌ ചെറുപയര്‍ വേവിച്ച്‌കഴിക്കുന്നത്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണമാണ് ചെറുപയര്‍.

ആവിയില്‍ വെന്ത ആഹാരങ്ങളാണ് നല്ലത്. ഇവ ദഹിക്കാന്‍ എളുപ്പമുളളതായിരിക്കും. ഇഡ്ഡലി ഉദാഹരണം. ഇതിലെ ഉഴുന്ന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില്‍ പകരം തൊലി കളഞ്ഞ ചെറുപയര്‍ പരിപ്പ് ഉപയോഗിക്കാം. ചോറിന്‍റെ  അളവും കുറയ്ക്കണം. ദഹിക്കാവുന്ന അളവില്‍ മാത്രം കഴിച്ചാല്‍ മതി. ചെറിയ ഉളളിയും കുരുമുളകും ധാരാളം ചേര്‍ത്ത രസം ചോറിനൊപ്പം നല്ലതാണ്.

പ്രമേഹരോഗികള്‍ അരിയാഹാരത്തിന് പകരം വെക്കുന്നത് പലപ്പോഴും ചപ്പാത്തിയാണ്. എന്നാല്‍, വളരെ ഡ്രൈ ആയ ഒരു ആഹാരമാണിത്. അതുകൊണ്ട് ചപ്പാത്തി കഴിക്കുന്നവര്‍ ഒപ്പം പാല്‍ അല്ലെങ്കില്‍ പാലിന്‍ വെളളം കുടിക്കണം. ചപ്പാത്തിക്കൊപ്പം നിറയെ പച്ചക്കറികള്‍ ചേര്‍ന്നകറി കഴിക്കുന്നുണ്ടെങ്കില്‍ പാല്‍ വേണമെന്നില്ല.

നോണ്‍വെജിറ്റേറിയന്‍ ആഹാരങ്ങള്‍ പ്രത്യേകിച്ച്‌ വറുത്തതും പൊരിച്ചതുംപൂര്‍ണമായും ഒഴിവാക്കണം. മഴക്കാലത്ത് ദഹന ശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കാം. എരിവും പുളിയും കൂടുതലുളള ആഹാരങ്ങള്‍ കുറയ്ക്കാം.പിത്തം, വാതം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ചുവന്ന മുളക് ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കുരുമുളകും ചെറിയ അളവില്‍ പച്ചമുളകും പകരം ഉപയോഗിക്കാം.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചില വഴികളിതാ

ആരോഗ്യസംരക്ഷണത്തിന് എല്ലാകാലത്തും വളരെയധികം പ്രാധാന്യം നല്‍കിപ്പോരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതു പലപ്പോഴും ശരീരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചു മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് ദുഃഖകരം. പലപ്പോഴും മനസ്സിന്‍റെ അസുഖാവസ്ഥയാണ്. ശരീരത്തേയും രോഗാതുരമാക്കുന്നത്. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും വൈകാരിക സമതുലനാവസ്ഥ നിലനിര്‍ത്തേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും നാം അധികമൊന്നും ചിന്തിക്കാറില്ല.

പുറമേ നിന്നു നോക്കുമ്പോള്‍ സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം നയിക്കുന്നവരെന്നു നമുക്ക് തോന്നുന്ന പലരും ഉള്ളില്‍ നീറിപ്പുകയുന്നവരാവാം. കൃത്യമായ ധാരണയില്ലായ്മ കൊണ്ടോ തിരക്കുപിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൊണ്ടോ നാം അവഗണിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടേയൊ ചിന്തകളിലോ പെരുമാറ്റത്തിലോ മനോഭാവത്തിലോ സ്വഭാവത്തിലോ ഉണ്ടാകുന്ന അസാധാരണമായ വ്യത്യാസങ്ങള്‍.. ഇവ തിരിച്ചറിയാന്‍ നാം എത്രത്തോളം വൈകുന്നുവോ അത്രത്തോളം ബുദ്ധിമുട്ടായിത്തീരും നമ്മുടെ പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. മാനസികമായി ആരോഗ്യമുള്ളവര്‍ക്കു മാത്രമേ സന്തോഷകരവും ഫലപ്രദവുമായ ജീവിതം നയിക്കാന്‍ കഴിയൂ.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചില വഴികളിതാ.

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്‍തുടരുക

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് നിലനില്‍ക്കൂ. പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

ലഹരിവസ്തുക്കള്‍ വര്‍ജിക്കുക

മാനസിക വിഷമങ്ങളില്‍ നിന്ന് താല്‍ക്കാലിക മോചനം നേടാനാണ് പലരും മദ്യവും മയക്കുമരുന്നും പുകവലിയുമൊക്കെ ശീലമാക്കുന്നത്. പക്ഷേ, യാഥാര്‍ത്ഥ്യമെന്തെന്നുവച്ചാല്‍ ഈ ലഹരിവസ്തുക്കള്‍ തന്നെ നമ്മുടെ മാനസികാരോഗ്യം തകര്‍ക്കുന്നു.

ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തുക

മുതിര്‍ന്ന ഒരു മനുഷ്യന് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എല്ലാ ദിവസവും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് നല്ല ശീലമാണ്. മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങി ഉറക്കത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ളവയെല്ലാം ദൂരെമാറ്റി വയ്ക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ്  ശാന്തമായ സംഗീതം ആസ്വദിക്കുന്നതും നന്നായൊന്ന് കുളിയ്ക്കുന്നതും സുഖനിദ്ര പ്രദാനം ചെയ്യും.

പതിവായി വ്യായാമം ചെയ്യുക

നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നമ്മുടെ മടി കൊണ്ട് ഒഴിവാക്കപ്പെട്ടുപോകുന്ന ഒന്നാണ് നിത്യേനയുള്ള വ്യായാമം. വേഗത്തിലുള്ള നടത്തം,ജോഗിങ്,ഓട്ടം,എയറോബിക്സ്,നൃത്തം തുടങ്ങിയ വ്യായാമങ്ങളെല്ലാം നമ്മുടെ മാനസികാവസ്ഥയെ പോസിറ്റീവ് നിലയിലേയ്ക്ക് ഉയര്‍ത്തുന്ന രാസവസ്തുക്കളെ ഉല്പാദിപ്പിക്കുന്നു. തുടക്കത്തില്‍ 20 മുതല്‍ 30 മിനിട്ടുവരെ എന്നും രാവിലെ വ്യായാമത്തിനായി ചിലവഴിക്കുക.സാവകാശം ഇത് 60 മിനിട്ടാക്കി ഉയര്‍ത്താം.

ധ്യാനവും യോഗയും നല്ലത്

അനാവശ്യമായ ഉത്കണ്ഠയും സമ്മര്‍ദങ്ങളുമകറ്റി മനസ്സിനെ ശാന്തമാക്കാന്‍ അല്‍പനേരത്തെ ദീര്‍ഘശ്വസനത്തിനു കഴിയുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞതാണ്.എന്നും പത്തുമിനിട്ടുനേരം ദീര്‍ഘശ്വസനം ശീലമാക്കുന്നത് നാഡീഞരമ്പുകളുടെ സുഖാവസ്ഥയ്ക്കും ശാന്തമായ ഉറക്കം ലഭിയ്ക്കാനും സഹായിക്കും. അതോടൊപ്പം തന്നെ മനസ്സിന്‍റെ ടെന്‍ഷനകറ്റി പോസിറ്റീവ് മനോനില കൈവരിയ്ക്കാനും കഴിയും.

കൃത്യമായ ദിനചര്യ ഉണ്ടാക്കുക

നമ്മുടെ ദൈനംദിന ജീവിതത്തിന് നിയന്ത്രണവും സ്ഥിരതയുമുണ്ടാകാന്‍ ആദ്യം വേണ്ടത് ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയും പാലിക്കുക എന്നതാണ്. എന്നും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുകയും ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുക. ഇങ്ങനെയൊന്നുമല്ലാതെ ക്രമരഹിതമായ ജീവിതം നയിക്കുന്നവര്‍ സദാ അസ്വസ്ഥചിത്തരും ജീവിതത്തോട് വിരക്തി അനുഭവപ്പെടുന്നവരുമായിരിക്കും. ഇതു പിന്നീട് സ്വയം വിലകുറച്ചു കാണുന്നതിലേയ്ക്കും ഭാവിയെക്കുറിച്ച്‌ പ്രതീക്ഷകളില്ലായ്മയിലേക്കും നിരാശകളിലേയ്ക്കുമൊക്കെ അവരെ നയിക്കുന്നു.

സഹായം ആവശ്യപ്പെടാന്‍ മടി വേണ്ട

രണ്ടാഴ്ചയോ അതില്‍ക്കൂടുതലോ നീണ്ടുനില്‍ക്കുന്നതും പെട്ടെന്നുണ്ടായതുമായ സ്വഭാവ വ്യത്യാസങ്ങള്‍,ഉറക്കവും വിശപ്പും ഇല്ലായ്മ, ദൈനംദിന പ്രവൃത്തികളോടൊന്നും താല്പര്യമില്ലായ്മ, എല്ലാവരില്‍ നിന്നുമുള്ള ഉള്‍വലിയല്‍, ഉത്സാഹക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, കാരണമില്ലാതെ കരച്ചില്‍ വരിക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ ഇവയെല്ലാം വിഷാദരോഗത്തിന്‍റെ സൂചനകളാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക. ഉടന്‍ തന്നെ ഒരു മനോരോഗ വിദഗ്ധന്റെ സഹായം തേടുക.

ഗുണത്തില്‍ മുന്‍പിലാണ് ബദാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്  ബദാം. എന്നാല്‍ അതിന്‍റെ ഗുണങ്ങളെ കുറിച്ചു വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ള. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. ചില ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ഹൃദ്രോഗം,സ്‌ട്രോക്ക്,ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കും. ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഭാവിയിലെ കാഴ്ച കുറവിനെ ഇത് തടയുന്നു . ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്‍റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ബദാം പ്രമേഹ രോഗികള്‍ക്കും ഉത്തമമായ പോഷകാഹാരമാണ്.

ബദാമില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭിണികള്‍ ഇതുകഴിക്കുന്നത് നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിന് സാധിക്കും.മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.

ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.

ഡിഫ്തീരിയ : അറിയേണ്ട കാര്യങ്ങള്‍

കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള്(ഡിഫ്ത്തീരിയ). കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് കാണപ്പെടുന്നുണ്ട്. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍.

ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങലിലെത്തി ഹൃദയം, മസ്തിഷ്കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച്‌ മരണത്തിന് വരെ കാരണമാകും.

മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. എറിത്രോ മൈസിന്‍ എന്ന ആന്‍റി ബയോട്ടിക് മെഡിസിനും, ഡിഫ്ത്തീരിയ ആന്‍റിടോക്സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്. രോഗപ്രതിരോധത്തിനുള്ള ഏകമാര്‍ഗ്ഗം യഥാസമയത്തുള്ള രോഗപ്രതിരോധ കുത്തിവെപ്പ് മാത്രമാണ്.

ദിവസവും നിലക്കടല കഴിച്ചാലുള്ള ഗുണങ്ങള്‍

നിലക്കടല  ദിവസവും നിശ്ചിത അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെഉത്തമമാണ്. നിലക്കടല കൊണ്ട് നിരവധി വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്.വൈറ്റമിനുകളും മിനറല്‍സും ന്യൂട്രീന്‍സും ആന്‍റിഓക്‌സിഡന്‍റു കളുമെല്ലാംനിലക്കടലയില്‍ ധാരാളമായുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് ആവശ്യവുമാണ്. നിലക്കടലയ്ക്ക് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും  നല്ല കൊളസ്‌ട്രോളിന്‍റെ  അളവ് വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. അതുമൂലം ഹൃദയധമനികള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുകയുംചെയ്യും.നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരവളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഹൃദയാഘാതം, നാഡീതളര്‍ച്ച, അള്‍ഷിമേഴ്‌സ്, ക്യാന്‍സര്‍, എന്നിവയെയെല്ലാം ചെറുക്കാനുള്ള  കഴിവ് ഇതിനുണ്ട്.പ്രോട്ടീനുകള്‍ ധാരാളമായുള്ള  നിലക്കടല വളരെയധികം ഊര്‍ജ്ജം പ്രധാനം ചെയ്യുമെന്നതില്‍സംശയമില്ല

അള്‍ഷിമേഴ്‌സിനെ അറിയാം

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗമാണ് അള്‍ഷിമേഴ്‌സ് അഥവാ മറവിരോഗം. ഇത് നിങ്ങളുടെ ഓര്‍മ, ചിന്ത,പെരുമാറ്റം എന്നിവയെ ബാധിക്കും. സാധാരണയായി 65 വയസ് കഴിഞ്ഞവര്‍ക്കാണ് ഓര്‍മക്കുറവ് കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് നേരത്തെ തന്നെ രോഗം കണ്ടുതുടങ്ങുന്നു. 40-50കളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. കാലാനുസൃതമായ മറവി ജീവിതത്തില്‍ സാധാരണമാണ്. മറവി എന്നാല്‍ അത് അള്‍ഷിമേഴ്‌സ് ആകണമെന്നില്ല. അതിനാല്‍ പ്രശ്‌നം രൂക്ഷമാകുന്നുവെന്ന് തോന്നിയാല്‍ ഡോക്ടറെ കാണണം.

വളരെ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ ലക്ഷണങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുക. ചിന്തയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ഇത്തരം കുഞ്ഞുമാറ്റങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പോലും പെട്ടിരിക്കില്ല. ആദ്യഘട്ടത്തില്‍ പുതിയ വിവരങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ വല്ലാതെ പാടുപെടും. തലച്ചോറില്‍ പുതിയ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭാഗത്തെ രോഗം ആക്രമിച്ചു തുടങ്ങുന്നതിനാലാണിത്. ഒരേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുക, സംഭാഷണങ്ങളോ പ്രധാന കൂടിക്കാഴ്ചകളോ മറന്നു പോകുക, ഒരേ സ്ഥലത്ത് വെച്ചിരുന്നവ സ്ഥലം മാറിവെക്കുക തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്.

അള്‍ഷിമേഴ്‌സ് ഗുരുതരാവസ്ഥയിലാകുന്ന ഘട്ടത്തില്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ കൂട്ടമായി നശിക്കും. ഈ അവസ്ഥയില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. കൂടുതല്‍ സമയം ഉറങ്ങും ആശയ വിനിമയം നടത്താന്‍ സാധിക്കില്ല. പ്രിയപ്പെട്ടവരെ തിരിച്ചറിയാനും കഴിയില്ല. മലമൂത്ര വിസര്‍ജനം നിയന്ത്രിക്കാനാകില്ല, ശരീരഭാരം കുറയുക, ത്വക്കിന് അണുബാധ, ഞരക്കം, മുരള്‍ച്ച, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, കാലം പോകുംതോറും രോഗിയുടെ അവസ്ഥ പരിതാപകരമാകും. നേരത്തെ കണ്ടെത്തി ചികിത്‌സിക്കുകയാണെങ്കില്‍ ജീവിതത്തിന്‍റെ നിലവാരം കുറേക്കൂടി മെച്ചപ്പെടുത്താനാകും.

കഴുത്ത് വേദനയ്ക്ക് ആശ്വാസമായി ചിലനാടന്‍ വഴികളിതാ

കഴുത്തുവേദനയില്‍ നിന്നും രക്ഷനേടാന്‍ ആദ്യം വേണ്ടത് വിശ്രമമാണ്. കഴുത്തിന് മുറിവോ ചതവോ ഏറ്റിട്ടുണ്ടെങ്കില്‍ ആ ഭാഗം അനങ്ങാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. കഴുത്തിനെ ഇളക്കിക്കൊണ്ടുള്ള പ്രവൃത്തികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കഴുത്തുവേദന എങ്ങനെയുള്ളതാണെന്ന് അറിഞ്ഞതിനുശേഷം മാത്രമേ ചികിത്സകള്‍ തുടങ്ങാവൂ. വീട്ടില്‍ നിങ്ങള്‍ക്കുതന്നെ ചെയ്യാവുന്ന ചില ചെറിയ ചികിത്സകളിതാ.

  • പ്ലാസ്റ്റിക് ബാഗില്‍ ഐസ് കട്ടയിട്ട് ഒരു തോര്‍ത്തുകൊണ്ട് പൊതിഞ്ഞ് കഴുത്തില്‍ വേദനയുള്ള ഭാഗത്ത് ഓരോ മണിക്കൂറിലും 15-20 മിനിറ്റുവരെ കിഴിപോലെ വയ്ക്കുക. ഐസ് ശരീരത്തില്‍ നേരിട്ട് വയ്ക്കുന്നത് ത്വക്കിന് കേടുപറ്റുമെന്നും ഓര്‍ത്തിരിക്കുക.
  • നീരുണ്ടെങ്കില്‍ ചെറിയ തോതില്‍ വേദന സംഹാരികള്‍ ഉപയോഗിക്കാം. കൂടാതെ, കിടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും പരിക്കേറ്റ ഭാഗത്തെ പ്രത്യേകം ശ്രദ്ധിക്കണം.
  • ചൂടുവെള്ളത്തില്‍ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികള്‍ അയയാനും സഹായിക്കും. എന്നാല്‍ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച്‌ ചൂടാക്കി കഴുത്തില്‍ പുരട്ടുക.
  • എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച്‌ കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും.
  • ദിവസവും കുളി കഴിഞ്ഞു നെറുകയില്‍ രാസ്നാദി ചൂര്‍ണം തിരുമ്മുന്നത് നല്ലതാണ്. കഴുത്ത് വേദനയുള്ളവര്‍ തണുത്ത കാറ്റും മഞ്ഞും ഏല്‍ക്കാതെ നോക്കണം.
  • കര്‍പ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദനയ്ക്ക് വളരെ നല്ലതാണ്.

എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം ശീലമാക്കാം

എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു.

എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ൾ​ക്കു പൊ​ട്ടൽ സം​ഭ​വി​ക്കു​ന്ന ഘ​ട്ടത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ൾ മു​തു​ക്, ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടേക്കാം.പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് എ​ല്ലാ​വ​രി​ലും എ​ല്ലു​ക​ളു​ടെ ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രാ​റു​ണ്ട്. അ​തു ക്ര​മേ​ണ ഓ​സ്റ്റി​യോ​പൊ​റോ​സ​സി​ലേ​ക്ക് എ​ത്തു​ന്നു. സ്ത്രീ​ക​ളു​ടെ എ​ല്ലു​ക​ൾ​ക്ക് പു​രു​ഷന്മാ​രു​ടെ എ​ല്ലി​നെ അ​പേ​ക്ഷി​ച്ചു കട്ടി ​കു​റ​വാ​ണെ​ന്ന​തും സ്ത്രീ​ക​ൾ​ക്ക് 50 വ​യ​സി​നു ശേ​ഷം ആ​ർ​ത്ത​വ​വി​രാ​മം നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന​തും സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ പോ​റോ​സി​സ് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. എ​ല്ലു​ക​ൾ പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത ഇ​വ​ർ​ക്കു കൂ​ടു​ത​ലാ​ണ്. പ്രാ​യ​മാ​യ​വ​ർ, സ്ത്രീ​ക​ൾ, ആ​ർ​ത്ത​വം നി​ല​ച്ച​വ​ർ, പു​ക​വ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ലാ​ണ് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ൽ. കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ന​ൽ​കി​യും മ​റ്റു​മ​രു​ന്നു​ക​ളി​ലൂ​ടെ​യും വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ​യും രോ​ഗ​ശാ​ന്തി സാ​ധ്യ​മാ​ണ്. പ​ര​സ്യ​ങ്ങ​ളി​ൽ ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ച്ച് മ​രു​ന്നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. സ്വ​യം​ചി​കി​ത്സ പാ​ടി​ല്ലെ​ന്ന് അ​ർ​ഥം. എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​നെ സ​മീ​പി​ച്ച് ചി​കി​ത്സ തേ​ടു​ക.

വി​റ്റാ​മി​ൻ ഡി, ​കാ​ൽ​സ്യം തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ്, പു​ക​വ​ലി എ​ന്നി​വ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കൂട്ടുന്നു. കോ​ർട്ടി​ക്കോ സ്റ്റി​റോ​യ്ഡു​ക​ൾ, ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ നി​ര​ന്ത​ര ഉ​പ​യോ​ഗ​വും എ​ല്ലു​ക​ളു​ടെ നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്.ചെ​റു​പ്പ​ത്തി​ൽ എ​ല്ലു​ക​ൾ​ക്കു​ള​ള ക​രു​ത്ത് മ​ധ്യ​വ​യ​സി​ൽ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​ത്യേ​കി​ച്ചും ആ​ർ​ത്ത​വ വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ എ​ല്ലു​ക​ളു​ടെ ക​നം കു​റ​യു​ന്നു. ദു​ർ​ബ​ല​മാ​കു​ന്നു. പൊ​ട്ടലി​നും ഒ​ടി​വി​നു​മു​ള​ള സാ​ധ്യ​ത​യേ​റു​ന്നു. പ്ര​തി​രോ​ധം ഒ​ന്നു​മാ​ത്രം; എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്ക​ണം.

  • കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കാം. കാ​ൽ​സ്യം സ​മൃ​ദ്ധം കൊ​ഴു​പ്പു നീ​ക്കി​യ പാ​ൽ, തൈ​ര് തു​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ട​യ്ക്ക, ബീ​ൻ​സ്, ബ​ദാം പ​രി​പ്പ്, മ​ത്തി, ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ഓ​റ​ഞ്ച് ജ്യൂ​സ് തു​ട​ങ്ങി​യ​വ...
  • വി​റ്റാ​മി​ൻ ഡി ​അ​ട​ങ്ങി​യ ആ​ഹാ​ര​വും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടാ​ൻ സ​ഹാ​യ​കം.

വി​റ്റാ​മി​ൻ ഡി ​സ​മൃ​ദ്ധം

അ​യ​ല തു​ട​ങ്ങി​യ മീ​നു​ക​ൾ, മീ​നെ​ണ്ണ(​കോ​ഡ് ലി​വ​ർ ഓ​യി​ൽ), സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, മുട്ട, ​കൂ​ണ്‍, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, കൊ​ഴു​പ്പു നീ​ക്കം ചെ​യ്ത പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും, ന​ട്സ്....

  • ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
  • ഓ​റ​ഞ്ച് ജ്യൂ​സ് ഉ​ചി​തം.അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും.
  • 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം.
  • മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​മ്പന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.
  • ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം.
  • കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​മ്പുമാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ പ​തി​വാ​യി സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം.
  • വാ​ൽ​നട്ട് പോ​ലെ​യു​ള​ള ന​ട്സ് ഇ​ന​ങ്ങ​ളി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ത് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.
  • മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു തടയാൻ നി​ല​ക്ക​ട​ല, ബ​ദാം പ​രി​പ്പ് എ​ന്നി​വ​യി​ലെ പൊട്ടാ​സ്യം സഹായകം. ന​ട്സി​ലെ പ്രോട്ടീ​ൻ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്ന​തി​നു സ​ഹാ​യ​കം. ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.​ കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം.
  • ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.
  • സൂ​ര്യ​പ്ര​കാ​ശ​ത്തിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​റ്റാ​മി​ൻ ഡി ​കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. വി​റ​റാ​മി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ സ്വി​ക​രി​ക്ക​രു​ത്.
  • ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്നതിനു സഹായകം. എ​ല്ലിന്‍റെ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു. ക​രു​ത്തു​ള​ള പേ​ശി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ൾ വ്യാ​യാ​മ​മു​റ​ക​ൾ സ്വ​യം സ്വീ​ക​രി​ക്ക​രു​ത്. ചെ​ടി​ക​ൾ ന​ന​യ്ക്ക​ൽ, ന​ട​ത്തം പോ​ലെ​യു​ള​ള ല​ഘു​വാ​യ പ്ര​വൃ​ത്തി​ക​ളും വ്യാ​യാ​മ​ത്തി​നു​ള​ള വ​ഴി​ക​ൾ ത​ന്നെ. ന​ട​ത്തം ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. സാ​ധ്യ​മാ​യ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്ക​രു​ത്. ഷോ​പ്പിം​ഗി​നി​ടെ ചെ​റു ന​ട​ത്തം സാ​ധ്യ​മാ​ണ​ല്ലോ. അം​ഗീ​കൃ​ത യോ​ഗ പ​രി​ശീ​ല​ക​നി​ൽ നി​ന്നു യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തും ഉ​ചി​തം.
  • കാ​ൽ​സ്യം ഗു​ളി​ക​ക​ൾ ഒ​രു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ക​ഴി​ക്ക​രു​ത്. അ​ള​വി​ൽ അ​ധി​ക​മാ​യാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്.
  • സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ശ​രീ​ര​ത്തി​ൽ നി​ന്നു കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു ത​ട​യാ​ൻ അ​തു സ​ഹാ​യ​കം.
  • കാ​പ്പി​യി​ലെ ക​ഫീ​നും കാ​ൽ​സ്യം ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു ത​ട​യു​ന്നു. അ​തി​നാ​ൽ അ​മി​ത​മാ​യി കാ​പ്പി​കു​ടിക്കുന്ന ശീലം ഒ​ഴി​വാ​ക്കു​ക.
  • അ​തു​പോ​ലെ​ത​ന്നെ ആ​ൽ​ക്ക​ഹോ​ളിന്‍റെ (​മ​ദ്യ​ത്തിന്‍റെ) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ൾ​ക്കു ദോ​ഷ​ക​രം.

ഡെങ്കിപ്പനി തടയാന്‍ പ്രകൃതിയില്‍ നിന്നൊരു ഔഷധം

മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം പാ​ളി​യ​തോ​ടെ സം​സ്​​ഥാ​നം പ​നി​ച്ചൂ​ടി​ല്‍ വി​റ​ക്കു​കയാണ്. ചികിത്സ നല്‍കുന്ന ആശുപത്രിയിലെ ജീവനക്കാര്‍ പോലും ഡെങ്കിപ്പനി ബാധിച്ച്‌ മരണപ്പെട്ട സാഹചര്യം വരെയുണ്ടായി. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയാല്‍ പോലും ഡെങ്കിപ്പനിയും കൊണ്ട് തിരിച്ച്‌ വരേണ്ടി വരും എന്ന പേടിയിലാണ് ജനങ്ങള്‍. എന്നാല്‍ അല്‍പം മുന്‍കരുതലും ശ്രദ്ധയും ഉണ്ടെങ്കില്‍ നമുക്ക് ഡെങ്കിപ്പനിയില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാം. ഡെങ്കിപ്പനി തടയാന്‍ ഈ പ്രകൃതി തന്നെ ചില ഔഷധങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനമാണ് പപ്പായ.

ഡെങ്കിപ്പനിക്കൊരു ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്‍റെ ശാരീരിക ക്ഷമത വീണ്ടെടുത്തു തരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നീ രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

അതിനാല്‍ തന്നെ പപ്പായ ജ്യൂസ് കഴിച്ചാല്‍ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം.അല്ലെങ്കില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജ്യൂസിനെക്കാള്‍ കൂടുതല്‍ ഗുണം കിട്ടും. പപ്പായ ഇലയുടെ ജ്യൂസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം.

ആരോഗ്യസംരക്ഷണത്തിലും റാണിയാണ് മഞ്ഞള്‍

മഞ്ഞള്‍ മസാലകളുടെ റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. പാചകത്തിന്‍റെ കാര്യത്തില്‍ ഒരു ആഗോള സാന്നിധ്യമാണ് മഞ്ഞളിനുള്ളത്. രുചിയിലും മണത്തിലും ഗുണത്തിലും നിറത്തിലും മഞ്ഞളിന് വേറിട്ടൊരു സ്ഥാനമാണുള്ളത്. മസാലകളുടെ കൂട്ടത്തില്‍ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തിലും അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ മഞ്ഞളിന് റാണി പട്ടം നല്‍കേണ്ടതുണ്ട്.

മഞ്ഞളില്‍ നിരവധി ആരോഗ്യദായകങ്ങളായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ഇ, നിയാസിന്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, കോപ്പര്‍, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ് നമ്മുടെ മഞ്ഞള്‍.

ഉയര്‍ന്ന പോഷക മൂല്യങ്ങള്‍ ഉണ്ട് എന്നതിനുപരി, മഞ്ഞള്‍ ഇനി പറയുന്നവയ്ക്കും പ്രയോജനപ്രദമാണെന്ന് അറിയുക;

മുറിവ് ഉണങ്ങുന്നതിന്

സ്വാഭാവികമായ ഒരു ആന്‍റിബാക്ടീരിയല്‍, ആന്‍റിസെപ്റ്റിക് ഏജന്‍റായി പ്രവര്‍ത്തിക്കുന്നതിനാല്‍, മഞ്ഞളിനെ ഒരു അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ചെറിയ മുറിവുകളും പൊള്ളലും ഭേദമാകുന്നതിന് മഞ്ഞള്‍ പൊടിച്ച്‌ വിതറുന്നത് സഹായിക്കും. ചര്‍മ്മത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും വേഗം സുഖപ്പെടുന്നതിനും മഞ്ഞള്‍ സഹായിക്കും. അതേപോലെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കോശജ്വലനവുമായി (ഇന്‍ഫ്ളമേറ്ററി) ബന്ധപ്പെട്ട അവസ്ഥകള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ പ്രയോജനപ്പെടും.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

മഞ്ഞളില്‍ കാണപ്പെടുന്ന ലൈപോപോളിസാക്കറൈഡുകള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിന്‍റെ ആന്‍റിവൈറല്‍, ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ സ്വഭാവങ്ങള്‍ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. പ്രതിരോധശേഷി ശക്തമാകുന്നത് മൂലം ജലദോഷം പനി, ചുമ എന്നിവ അടിക്കടി ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിന്, ദിവസം ഒരു നേരം ഒരു ഗ്ളാസ് ഇളം ചൂടുള്ള പാലില്‍ ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പരമ്പരാഗതമായുള്ള അറിവാണ്.

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹ മരുന്നുകളുടെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുന്നതിനെ (ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്) ഫലപ്രദമായി ചെറുക്കുന്നു എന്നതിനാല്‍, മഞ്ഞളിന്‍റെ ഉപയോഗം ടൈപ്പ് -2 പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

എന്നിരുന്നാലും, പ്രമേഹത്തിനെതിരെയുള്ള ശക്തി കൂടിയ മരുന്നുകള്‍ക്ക് ഒപ്പം മഞ്ഞള്‍ കഴിക്കുന്നത് ഹൈപ്പോഗ്ളൈക്കീമിയയ്ക്ക് (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ) കാരണമായേക്കാം. അതിനാല്‍, മഞ്ഞള്‍ ഗുളികകള്‍ കഴിക്കുന്നതിനു മുമ്പ്ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

സന്ധിവാതം (ആര്‍ത്രൈറ്റിസ്)

മഞ്ഞള്‍ കോശജ്വലനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ (ആന്‍റിഇന്‍ഫ്ളമേറ്ററി), മുട്ടിനു വരുന്ന തേയ്മാനം (ഓസ്റ്റിയോആര്‍ത്രൈറ്റിസ്), ആമവാതം (റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്) തുടങ്ങിയ അവസ്ഥകളെ നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇതു കൂടാതെ, ശരീരത്തിലെ കോശങ്ങളെക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിഓക്സിഡന്‍റ്ഗുണങ്ങളുള്ള ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും മഞ്ഞളിനു കഴിവുണ്ട്. ആമവാതമുള്ളവര്‍ ദിവസവും മഞ്ഞള്‍ കഴിക്കുന്നത് ചെറിയ തോതിലുള്ള സന്ധിവേദനയെയും സന്ധിവീക്കത്തെയും ചെറുക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

ക്യാന്‍സര്‍

മഞ്ഞളിന് ക്യാന്‍സറിനെതിരെയും പ്രവര്‍ത്തിക്കുന്നു. മഞ്ഞളിന് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കുന്നതിനും ഉള്ള കഴിവുണ്ട്. ട്യൂമര്‍ കോശങ്ങള്‍ ഇരട്ടിക്കാതെ തടയുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു.

ദീർഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങൾ

ഇക്കാലത്ത് ഇരിപ്പ് എന്നാൽ പുകവലിയെപ്പോലെയാണ്! ഇതു കേട്ട് നിങ്ങൾ അത്ഭുതപ്പെടുകയാണോ? ആശയവിനിമയം, ഗതാഗത സൗകര്യങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയവയിലുണ്ടായ മുന്നേറ്റം മൂലം നമുക്ക് വളരെ കുറച്ച് ശാരീരികാധ്വാനം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഇത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട പുതിയ ശീലങ്ങൾ ഉടലെടുക്കാനും അതിന്‍റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരാനും കാരണമായിത്തീർന്നിരിക്കുന്നു.

ദീർഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങൾ

ദീർഘനേരം ഇരിക്കുന്നത് മൂലം ഇനി പറയുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ആഗോളതലത്തിൽ നടത്തിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു;

  • ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങൾ
  • ടൈപ്പ് 2 പ്രമേഹം
  • ക്യാൻസർ
  • ഉയർന്ന മരണനിരക്ക്

ഒരു പുതിയ പഠനത്തിൽ കണ്ടെത്തിയ കാര്യം ശരിക്കും ഗൗരവമർഹിക്കുന്നതാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ മരണത്തിന്‍റെ കണക്കെടുത്താൽ അതിൽ 7% നും ഇരിപ്പിന്‍റെ ദൈർഘ്യവുമായി ബന്ധമുണ്ടത്രേ.

ഇനി പറയുന്നവ കാരണം ദീർഘസമയം ഇരിക്കേണ്ടി വരുന്നത് അകാലത്തിലുള്ള മരണ നിരക്ക് ഉയർത്തുമെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം;

  • ടി വി കാണൽ
  • ജോലിസ്ഥലത്തെ ഇരിപ്പ്
  • യാത്രയിലെ ഇരിപ്പ്
  • കമ്പ്യൂട്ടറുകളും ഗേമിംഗ് കൺസോളുകളും ഉപയോഗിക്കുമ്പോൾ ദീർഘസമയം ഇരിക്കുന്നത്

ദീർഘനേരം ഇരിക്കുന്നത് കാലിലെ രക്തക്കുഴലുകളിലെ എൻഡോത്തീലിയത്തിന്‍റെ രക്തക്കുഴലുകളിലെ ആവരണ കോശങ്ങൾ) പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ കാരണമാവുമെന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ ഉദാസീനമായ സ്വഭാവവും അകാല മരണവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു.

അടുത്ത നടപടികൾ

ദീർഘനേരം ഇരിക്കുന്നത് കഴിവതും ഒഴിവാക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഇടക്കിടെ ഇടവേളകൾ എടുക്കുന്നത് ദൈർഘ്യമേറിയ ഇരിപ്പിന്‍റെ അപകടങ്ങൾ കുറയ്ക്കും.

ഇടവേളകളിൽ ശരീരത്തെ ഊർജ്ജ്വസ്വലമാക്കാൻ തക്ക ശാരീരിക പ്രവർത്തികളിൽ ഏർപ്പെടേണ്ടതാണ്.

  • ദീർഘനേരം ഇരിക്കേണ്ടി വരുമ്പോൾ സ്ഥിരമായ ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുക.
  • ജോലിസ്ഥലത്ത് ഇരിക്കുമ്പോൾ കാലുകൾ ചലിപ്പിക്കാൻ ശ്രദ്ധിക്കുക.
  • ഫോൺ ചെയ്യുമ്പോൾ എഴുന്നേൽക്കുകയും നടക്കുകയും ചെയ്യുക.
  • എഴുന്നേറ്റ് നിന്ന് ഉച്ചഭക്ഷണം കഴിക്കുക.

ഉദാസീനമായ ജീവിതശൈലിയുടെ ദോഷഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതും ശാരീരികമായി പ്രവർത്തനനിരതമായിരിക്കാൻ സ്ഥിരമായി ശ്രമം നടത്തുന്നതും ഗുണഫലങ്ങൾ നൽകും. സ്ഥിരമായി ഇരിക്കുന്നതിനു പകരം സാധ്യമാകുമ്പോഴെല്ലാം എഴുന്നേറ്റ് നിൽക്കുന്നതിലൂടെയും ജോലിക്കിടയിൽ നടക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിലൂടെയും ഇതിനുള്ള തുടക്കം കുറിക്കാം.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിരോധ സംവിധാനം ശരിയായ രീതിയിൽ വികാസം പ്രാപിക്കാത്തതു കാരണം കൊച്ചു കുട്ടികൾക്ക് അസുഖം ബാധിക്കാൻ സാധ്യതയേറെയാണ്. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ആഹാരം കഴിക്കുകയാണെങ്കിൽ അവർക്ക് ഛർദ്ദിയോ വയറിളക്കമോഉണ്ടാവുക സാധാരണമാണ്. മലിനമായ ആഹാരവും വെള്ളവുമാണ് കുടലിനെയും ആമാശയത്തെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.

എന്താണ് ഭക്ഷ്യവിഷബാധ?

വൃത്തിഹീനമായ വെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ഉപദ്രവകാരികളായ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുകയും വയറ്റിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന അസ്വസ്ഥതകൾ ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാവുന്നു. ഇതിനെയാണ് സാധാരണയായി ഭക്ഷ്യവിഷബാധ എന്ന് വിളിക്കുന്നത്.

ഭക്ഷ്യവിഷബാധയുടെ കാരണങ്ങൾ

പാൽ ഉത്പന്നങ്ങൾ, സംസ്കരിക്കാത്ത സീഫുഡ്, പാകം ചെയ്യാത്ത മുട്ട, ശരിയായി പാകം ചെയ്യാത്ത ഇറച്ചിയും മറ്റും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാവുന്ന ഭക്ഷണങ്ങളിൽ ചിലതാണ്. കുട്ടികളിലെ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ അവർക്ക് നന്നായി പാകം ചെയ്തതും പഴക്കമില്ലാത്തതുമായ ഭക്ഷണം നൽകുക.

വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതുമായ ഭക്ഷണത്തിലും വെള്ളത്തിലും ഉപദ്രവകാരികളായ ബാക്ടീരികൾ പ്രവേശിക്കാൻ ഇടവരികയും ഇത് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യുന്നു.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ

ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. ചില കേസുകളിൽ പനിയും ഉണ്ടാകാം. പനിയുടെയും വയറുവേദനയുടെയും രൂക്ഷത എല്ലാവരിലും ഒരേപോലെയാവണമെന്നില്ല. ഭക്ഷ്യവിഷബാധ മൂലമുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കീർണത നിർജലീകരണമാണ്.

ചെറിയ കുട്ടികളിലെ ഭക്ഷ്യവിഷബാധ

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവാൻ എളുപ്പമാണ്. ജലാംശം നഷ്ടപ്പെടുന്നത് ശക്തികുറയുന്നതിലേക്കും കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സ്ഥിരമായി ഓറൽ ഹൈഡ്രേഷൻ നൽകികൊണ്ടിരിക്കണം. പ്രായത്തിന് അനുസരിച്ചുള്ള ഭാരം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം നൽകണം, കൂടുതൽ ദ്രാവകങ്ങൾ നൽകുന്നതിലൂടെ നിർജലീകരണം തടയാൻ സാധിക്കും.

ദ്രാവകരൂപത്തിലുള്ള ഭക്ഷണവും പഴച്ചാറുകളും കുട്ടികൾക്ക് ധാരാളമായി നൽകണം. മലം അയഞ്ഞ് പോകുന്നത് നിലയ്ക്കുന്നത് വരെ പാലും പാൽ ഉത്പന്നങ്ങളും ഒഴിവാക്കണം. പാലും പാൽ ഉത്പന്നങ്ങളും വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാൽ, മുലപ്പാൽ ഇതിന് അപവാദമാണ്. സ്വാഭാവികമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുലപ്പാൽ നൽകുന്നത് തുടരുക, ഇത് കുഞ്ഞിന്‍റെപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

കുട്ടികൾക്കുണ്ടാവുന്ന ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സ

വൃത്തിഹീനമായ ഭക്ഷണം കഴിച്ചാലുടൻ കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും ഉണ്ടാകും. ഈ ലക്ഷണങ്ങൾ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ മൂലവും ഉണ്ടായേക്കാം. തുടർച്ചയായ ഛർദിയും വയറിളക്കവും മൂലം കുട്ടിക്ക് നിർജലീകരണം സംഭവിക്കാം. എന്നാൽ, അണുബാധയുള്ള ഭക്ഷണം ശരീരത്തിൽ നിന്നു പുറത്തു പോകുന്നതോടെ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങൾ ഇല്ലാതാകും.

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ നൽകുന്ന പരിചരണത്തിനാണ് പ്രാമുഖ്യം നൽകേണ്ടത്. നിർജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളവും മറ്റു ദ്രാവകങ്ങളും നൽകണം. ശരീരലവ‍ണങ്ങൾ നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സാൾട്ട് സൊലൂഷൻ) നൽകണം.

ഭക്ഷ്യവിഷബാധ ദീർഘനേരം നീണ്ടുനിൽക്കുകയില്ല. 36 – 48 മണിക്കൂറിനുള്ളിൽ കുട്ടി സുഖം പ്രാപിക്കുകയും 72 മണിക്കൂറിനുള്ളിൽ സ്വാഭാവികമായി പ്രതികരിച്ചു തുടങ്ങുകയും ചെയ്യും. കടകളിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ നൽകേണ്ട ആവശ്യമില്ല. ലക്ഷണങ്ങൾ രൂക്ഷവും നാല് മുതൽ അഞ്ച് ദിവസം വരെ നീണ്ടു നിൽക്കുകയും ചെയ്താൽ ഡോക്ടറെ സന്ദർശിക്കേണ്ടി വരും. പുനർജലീകരണമാണ് പ്രധാന ചികിത്സ.

ചിക്കന്‍ സ്കിന്‍ (കെരാറ്റോസിസ് പിലാരിസിസ്)

കെരാറ്റോസിസ് പിലാരിസിസ് എന്ന അവസ്ഥയിൽ, ചർമ്മം പരുപരുത്തതും ചെറിയ കുരുക്കളോടു കൂടിയതുമായിരിക്കും. ഈ അവസ്ഥയിലുള്ളവരുടെ ചർമ്മം കണ്ടാൽ, രോമാഞ്ചം സ്ഥിരമായി നിലനിൽക്കുന്നതു പോലെ തോന്നിക്കും. അതിനാൽ, ഈ അവസ്ഥ ചിക്കൻ സ്കിൻ എന്ന പേരിലും അറിയപ്പെടുന്നു. ഇത് അപകടകരമായ ഒരു അവസ്ഥയല്ല എന്നു മാത്രമല്ല, ചില വീട്ടു ചികിത്സകൾ പ്രയോജനപ്പെടുകയും ചെയ്യും.

കെരാറ്റോസിസ് പിലാരിസിന്‍റെ  ലക്ഷണങ്ങൾ

കൈത്തണ്ടകളെയും തുടകളെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കുട്ടികളുടെ കവിളുകളെയും ഇത് ബാധിച്ചേക്കാം.

  • ചർമ്മത്തിലുടനീളം വളരെ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടും. ഇതിന് ചർമ്മത്തിന്‍റെ  നിറം മുതൽ ചുവപ്പ് നിറം വരെ ആകാം.
  • ചർമ്മം സാൻഡ് പേപ്പർ പോലെ പരുപരുത്തതാകും.
  • ചില അവസരങ്ങളിൽ, ഇതിന് ചൊറിച്ചിൽ അനുഭവപ്പെടുകയും മുഴകൾക്ക് ചുറ്റും പിങ്ക് നിറം പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം.

കെരാറ്റോസിസ് പിലാരിസിന്റെ കാരണം

രോമകൂപങ്ങളിൽ കൂടിയ അളവിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കെരാറ്റിൻ അടിഞ്ഞുകൂടുന്നതു മൂലം രോമകൂപങ്ങൾ അടയുകയും ചർമ്മം പരുപരുത്തത് ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ അടയുന്നതു മൂലം രോമകൂപങ്ങൾ വിസ്തൃതമാവുകയും ചർമ്മത്തിൽ കുത്തുകൾ പോലെ കാണപ്പെടുകയും ചെയ്യുന്നു. ഇത് കുടുംബപരമായി കൈമാറ്റം ചെയ്യപ്പെടാം. ഈർപ്പം കുറഞ്ഞതും തണുപ്പുള്ളതുമായ കാലാവസ്ഥയിൽ ഇത് കൂടുതൽ വ്യക്തമാവും.

കെരാറ്റോസിസ് പിലാരിസ് നിർണയിക്കുന്നതെങ്ങനെ?

കെരാറ്റിൻ അടിഞ്ഞുകൂടുന്നതും രോമകൂപങ്ങൾ അടയുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ചർമ്മത്തിന്‍റെ ബയോപ്സി  നടത്തുന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും.

ചികിത്സ: കെരാറ്റോസിസ് പിലാരിസിസ് പ്രതിരോധിക്കാൻ വ്യക്തമായ മാർഗങ്ങളൊന്നുമില്ല. എന്നാൽ, ഇനി പറയുന്ന നടപടികൾ ഗുണപ്രദമായിരിക്കും;

  • സോപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തിന്‍റെ വരൾച്ച വർധിപ്പിക്കും അതിനാൽ സോപ്പ് അടങ്ങാത്ത ക്ളെൻസറുകൾ ഉപയോഗിക്കുക.
  • കുളിക്കുന്ന സമയത്ത് എക്സ്‌ഫോലിയേറ്റിംഗ് ഫോം അല്ലെങ്കിൽ പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കുക
  • ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുക
  • ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുക
  • പുരട്ടുന്നതിനുള്ള റെറ്റിനോയിഡുകൾ ഉപയോഗിക്കുക
  • ലേസർ ഹെയർ റിമൂവൽ
  • ചുവപ്പു നിറം താൽക്കാലികമായി നീക്കം ചെയ്യുന്നതിന് പൾസ് ഡൈ ലേസർ ചികിത്സ.

അടുത്ത നടപടികൾ

നിങ്ങൾ കെരാറ്റോസിസ് പിലാരിസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ, ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചികിത്സ തുടരുകയും ചെയ്യുക.

ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം കഴിക്കാം

ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുള്ള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്‌ഥശിശുവിന്‍റെ ശരീരവികാസത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാൽ മനസിന്‍റെ വിഷാദഭാവങ്ങൾ അകറ്റി ആഹ്ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിലുളള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷൻ അകലുന്നത്.

നാഡീവ്യവസ്‌ഥയുടെ കരുത്തിനും വെളുത്ത രക്‌താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകം. പുകവലി നിർത്തുന്നവർ നേരിടുന്ന പിൻവാങ്ങൽ ലക്ഷണങ്ങളിൽ നിന്ന്(നിക്കോട്ടിൻ അഡിക്ഷൻ) മോചനത്തിന് ഏത്തപ്പഴത്തിലെ ബി വിറ്റാമിനുകളായ ബി6, ബി12, പൊട്ടാസ്യം മഗ്നീഷ്യം ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം.

കാൽസ്യത്തിന്‍റെ ആഗിരണത്തിനും ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.

ചർമത്തിന്‍റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം.ഏത്തപ്പഴത്തിലുളള ആന്‍റിഓക്സിഡന്‍റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്‍റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.

തണുപ്പിച്ച നാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്‌

നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട പാത്രത്തിലെ കറ കളയാന്‍ വരെ നാരങ്ങ ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ഓരോ കാര്യത്തിലും നാരങ്ങ.

നാരങ്ങ നീരിനേക്കാള്‍ 10 മടങ്ങ് പോഷകങ്ങളാണ് നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നത്. ഇതാകട്ടെ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം പുറത്ത് കളയാന്‍ സഹായകമാണ്. എന്നാല്‍ ഇനി നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിച്ച ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. കാരണം ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ്.

മാനസിക സമ്മര്‍ദ്ദം പോലുള്ള മാനസികാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവ് തണുത്ത നാരങ്ങയ്ക്കുണ്ട് എന്നാണ് പറയുന്നത്. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല.

എന്നാല്‍ ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ തണുപ്പിച്ച നാരങ്ങ ഉപയോഗിക്കുന്നതാണ് ഉത്തമം. നാഡീ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും തണുപ്പിച്ച നാരങ്ങ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണുപ്പിച്ച നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്യാന്‍സര്‍ ചികിത്സയായ കീമോതെറാപ്പിയേക്കാള്‍ ഫലപ്രദമാണ് നാരങ്ങ. തണുപ്പിച്ച്‌ ഉപയോഗിക്കുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പരിഹാരമാണ് നാരങ്ങ.

ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന വിരകളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് തണുപ്പിച്ച നാരങ്ങ. ഇത് ശരീരത്തനകത്തും മറ്റും വളരുന്ന അപകടകരമായ വിരകളെ നശിപ്പിക്കുന്നു. തണുത്ത നാരങ്ങ ഉപയോഗിക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ കഴിയ്ക്കുന്ന സൂപ്പിലും സാലഡിലും എല്ലാം നല്ലതു പോലെ തണുത്ത നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടാം. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാം.

കുഞ്ഞുവായയ്ക്കും വേണം വൃത്തി

കുട്ടികളുടെ ദന്തപരിചരണം അത്ര കാര്യമായ സംഗതിയല്ല എന്നാണ് മിക്ക മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഭാവിയില്‍ അവരുടെ ദന്ത ആരോഗ്യം ഉറപ്പുവരുത്തുന്നതിന് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ശരിയായ പരിപാലനം നല്‍കിയേ തീരൂ. കുട്ടിയുടെ നറുപുഞ്ചിരി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും പല്ല് കേടുവരുന്നത് തടയുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് സഹായിക്കും.

പരിശോധന : ഒരു വയസ്സ് തികയുമ്പോഴേക്കും കുഞ്ഞിനെ ഒരു ദന്തരോഗ വിദഗ്ധനെ/വിദഗ്ധയെ കാണിക്കണം. നേരത്തെ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ കുഞ്ഞിന്‍റെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, പണവും സമയവും ലാഭിക്കാനും സഹായകമാവും. അതിനാല്‍, കുഞ്ഞിനെ ദന്തരോഗ വിദഗ്ധനെ/വിദഗ്ധയെ കാണിക്കാന്‍ മടിക്കേണ്ടതില്ല.

ആരോഗ്യകരമായ ശീലങ്ങള്‍: ജനിച്ച്‌ ഏതാനും ദിവസം കഴിയുമ്പോള്‍ മുതല്‍ കുഞ്ഞിന്‍റെ വായ വൃത്തിയാക്കി തുടങ്ങണം. കുഞ്ഞിന്‍റെ മോണ മൃദുവായ തുണി അല്ലെങ്കില്‍ ഗേസ് പാഡ് ഉപയോഗിച്ച്‌ തുടച്ചെടുക്കുകയാണ് വേണ്ടത്. പല്ലു മുളച്ച ശേഷം ദിവസം രണ്ട് നേരം കുട്ടികള്‍ക്കായുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ പല്ല് വൃത്തിയാക്കണം. ഇതിനായി ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്.

ഉറങ്ങുമ്പോള്‍ പാല്‍ക്കുപ്പി വേണ്ട: കുട്ടികള്‍ വായില്‍ പാല്‍ക്കുപ്പിയുമായി ഉറങ്ങാന്‍ അനുവദിക്കരുത്. കുപ്പിയില്‍ പാല്‍, ജ്യൂസ് അല്ലെങ്കില്‍ അതുപോലെയുള്ള എന്തുമാവട്ടെ, ഉറങ്ങുന്ന സമയത്ത് അത് പല്ലില്‍ ഒരു ആവരണമായി രൂപപ്പെടാനും പല്ലിനെ ആക്രമിക്കുന്ന ബാക്ടീരിയകള്‍ പെരുകാനും കാരണമാവും.

കൃത്രിമ നിപ്പിളുകള്‍ ഒഴിവാക്കുക: കുഞ്ഞിന് 6-12 മാസം പ്രായമാവുമ്പോഴേക്കും കൃത്രിമ നിപ്പിളുകള്‍ ഒഴിവാക്കുക. ഇതിന്‍റെ ഉപയോഗം പല്ലുകള്‍ ക്രമംതെറ്റി വളരാന്‍ ഇടയാക്കും.

പഴച്ചാര്‍ നിയന്ത്രിത അളവില്‍: കുട്ടിക്ക് ഒരു ദിവസം 100-120 മില്ലി ലിറ്ററില്‍ അധികം പഴച്ചാര്‍ നല്‍കരുത്. കൂടുതല്‍ പഴച്ചാര്‍ നല്‍കുന്നത് പല്ലിന്‍റെ  ഇനാമല്‍ നശിക്കാന്‍ ഇടവരുത്തും. മുലപ്പാല്‍ നല്‍കുന്നതിന് അനുബന്ധമായി വേണം പഴച്ചാറുകള്‍ നല്‍കേണ്ടത്.

മരുന്നുകള്‍: ആന്‍റിബയോട്ടിക്കുകളും ചില ആസ്ത്മ മരുന്നുകളും വായയില്‍ ഫംഗസ് അണുബാധയ്ക്ക് (ഓറല്‍ ത്രഷ്) കാരണമായേക്കാം. നാക്കിലോ വായയ്ക്ക് ഉള്ളിലോ പാല്‍പ്പാട പോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്‍റെ ലക്ഷണം. കുഞ്ഞുങ്ങള്‍ ദീര്‍ഘകാലത്തേക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ പല്ല് ശുചിയാക്കേണ്ട ഇടവേളകളെ കുറിച്ച്‌ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.  ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെഅളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാന്‍ സാധ്യതയുള്ള ഹൃദയരോഗങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.

ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. ഇതിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്‍റെ ലെവല്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ കൂടുകയും ചെയ്യുമെന്നാണ്. നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉത്തമമാണ്.

കാന്‍സറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്‍റീവ് എഫക്‌ട് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്‍റി ഓക്സിഡന്‍റുകളും ആന്‍റിമ്യൂട്ടാജെനിക്കുകളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.

ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അള്‍സറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്‍റിഓക്സിഡന്‍റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അള്‍സറിന് ശമനം ഉണ്ടാക്കുന്നത്.

നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്‍റി ഓക്സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

സ്ത്രീകളും സന്ധിവേദനയും

സ്ത്രീ​ക​ളി​ലാ​ണ് സ​ന്ധി​വേ​ദ​ന​ കൂടുതലായി കാണുന്നത്. അ​തി​ന് ​കാ​ര​ണ​ങ്ങള്‍​ ​പ​ല​താ​ണ്.​ ​ന​ടു​വേ​ദ​ന,​ ​കാല്‍​മു​ട്ട് ​വേ​ദ​ന,​കൈമു​ട്ട് ​വേ​ദ​ന​ ​എ​ന്നി​വ​യാ​ണ് ​കൂടുതലായും കാ​ണു​ന്ന​ത്.​ ​ജീ​വി​ത​ശൈ​ലി​ക​ളാ​ണ് ​ഇ​തി​നു​ ​കാ​ര​ണ​മാ​യി​ ​ഡോ​ക്ടര്‍​മാര്‍​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ ​അ​മി​ത​​ ​ശ​രീ​ര​ഭാ​ര​വും​ ​ഇ​തി​ന്‍റെ ​കാ​ര​ണ​ങ്ങ​ളില്‍​ ​ഒ​ന്നാ​ണ്.​ ​ഹൈ​ ​ഹീല്‍​ ​ചെ​രു​പ്പു​ക​ളു​ടെ​ ​ഉ​പ​യോ​ഗ​വും​ ​ഇ​തി​ന് ​കാ​ര​ണ​മാ​കാം. സ്ത്രീ​ക​ളില്‍​ ​പ്ര​സ​വ​ശേ​ഷം​ ​ക​ണ്ടു​വ​രു​ന്ന​ ​സ​ന്ധി​വേ​ദ​ന​യു​ടെ​ ​കാ​ര​ണ​ങ്ങ​ളില്‍​ ​പ്ര​ധാ​നം​ ​ഈ​സ്ട്ര​ജന്‍​ ​എ​ന്ന​ ​ഹോര്‍​മോണ്‍​ ​പ്ര​സ​വ​ശേ​ഷം​ ​കു​റ​യു​ന്ന​തും​ ​ഗര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോള്‍​ ​ശ​രീ​ര​ത്തി​ലെ​ ​പേ​ശി​കള്‍​ ​വ​ലി​യു​ക​യും​ ​ചെ​യ്യു​ന്ന​തു​മാ​ണ്.​ ​സി​സേ​റി​യന്‍​ ​ചെ​യ്ത​ ​സ്ത്രീ​ക​ളില്‍​ ​ന​ട്ടെ​ല്ലില്‍​ ​കു​ത്തി​വ​യ്പി​നെ​ ​തു​ടര്‍​ന്നും​ ​ന​ടു​വേ​ദ​ന​​ ​ഉ​ണ്ടാ​കാം.​ ​സ​ന്ധി​ക​ളില്‍​ ​നീ​ര് ​കെ​ട്ടു​ന്ന​തും​ ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​കാ​ര​ണ​മാ​കാം.

വാര്‍​ദ്ധ​ക്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ​ ​ല​ക്ഷ​ണ​ങ്ങ​ളില്‍​ ​ഒ​ന്നാ​ണ് ​സ​ന്ധി​വേ​ദ​ന.​ ​വി​ട്ടു​മാ​റാ​ത്ത​ ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​പ​ല​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​എ​ന്നാല്‍​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മു​ണ്ട് ​എ​ന്ന​ ​സ​ന്ദേ​ശ​മാ​ണ് ​ശ​രീ​ര​വേ​ദ​ന​യി​ലൂ​ടെ​ ​നല്‍​കു​ന്ന​ത് ​എ​ന്ന് ​മ​റ​ക്ക​രു​ത്.​ ​മ​രു​ന്നു​ക​ളി​ലൂ​ടെ​ ​ശ​രീ​ര​വേ​ദ​ന​യ്ക്ക് ​ഒ​രു​ ​താ​ത്ക്കാ​ലി​ക​ ​ആ​ശ്വാ​സം​ ​നേ​ടാന്‍​ ​ക​ഴി​യും.​ ​എ​ന്നാല്‍​ ​വീ​ണ്ടും​ ​വ​രാ​തി​രി​ക്കു​ന്ന​തി​ന് ​വേ​ദ​ന​യു​ടെ​ ​മൂ​ല​കാ​ര​ണം​ ​എ​ന്താ​ണെ​ന്ന് ​ക​ണ്ടെ​ത്തു​ക​യും​ ​അ​തി​ന് ​പ​രി​ഹാ​രം​ ​കാ​ണു​ക​യും​ ​വേ​ണം. മു​റി​വ്,​ ​ച​ത​വ്,​ ​വീ​ക്കം​ ​എ​ന്നി​വ​മൂ​ലം​ ​സ​ന്ധി​ക​ളില്‍​ ​വേ​ദ​ന​ ​ഉ​ണ്ടാ​കാം​ ​വര്‍​ഷ​ങ്ങ​ളാ​യു​ള്ള​ ​ശാ​രീ​രി​ക​ ​അ​ദ്ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ ​പ്രാ​യം​ ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച്‌ ​സ​ന്ധി​വേ​ദ​ന​ ​ഉ​ണ്ടാ​കു​ന്ന​ത് ​സാ​ധാ​ര​ണ​മാ​ണ്.സ്ത്രീ​ക​ളില്‍​ ​അ​ധി​ക​മാ​യി​ ​തോള്‍,​ഇ​ടു​പ്പ്,​ ​കൈ​മു​ട്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​അ​മി​ത​മാ​യി​ ​സ്ത്രീ​കള്‍​ ​ആ​ശ്ര​യി​ക്കു​ന്ന​ത് ​ആ​യു​ര്‍​വേ​ദം,​ ​സി​ദ്ധ​ ​-​ ​മര്‍​മ്മ​ ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ആ​യുര്‍​വേ​ദ,​ ​സി​ദ്ധ​ ​-​ ​മര്‍​മ്മ​ ​ഔ​ഷ​ധ​ങ്ങ​ളും​ ​ചി​കി​ത്സാ​രീ​തി​ക​ളും​ ​ഇ​ന്ന് ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​ഒ​രു​ ​ആ​ശ്വാ​സം​ ​ത​ന്നെ​യാ​ണ്. ഒ​മേ​ഗ​ ​-​ ​ത്രീ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​ക​ടല്‍​ ​ഭ​ക്ഷ​ണ​വും​ ​സ​ന്ധി​വേ​ദ​ന​യു​ള്ള​വര്‍​ ​ക​ഴി​ക്കു​ന്ന​ത് ​ഉ​ത്ത​മം.​ ചീ​ര,​ ​ബ്രോ​ക്കോ​ളി,​ ​ഉ​ള്ളി,​ ​ഇ​ഞ്ചി​ ​എ​ന്നി​വ​യില്‍​ ​ഒ​മേ​ഗ​ ​-​ ​ത്രീ​ ​ഫാ​റ്റി​ ​ആ​സി​ഡ് ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​ഭ​ക്ഷ​ണ​ങ്ങള്‍​ ​ന​മ്മു​ടെ​ ​ജീ​വി​ത​രീ​തി​ക​ളില്‍​ ​അ​ധി​ക​മാ​യി​ ​ഉള്‍​പ്പെ​ടു​ത്തു​ന്ന​ത് ​സ​ന്ധി​വേ​ദ​ന​യ്ക്കു​ള്ള​ ​ഒ​രു​ ​മുന്‍​ക​രു​ത​ലാ​യി​ ​കാ​ണാം. ബ​ദാം,​ ​വാള്‍​ന​ട്ട്,​ ​മ​ത്ത​ങ്ങ​യു​ടെ​ ​കു​രു​ ​എ​ന്നി​വ​യി​ലും​ ​ഒ​മേ​ഗാ​ ​-​ ​ത്രീ​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഓ​റ​ഞ്ച്,​ചെ​റു​നാ​ര​ങ്ങ​ ​പോ​ലു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ളും​ ​സ​ന്ധി​വേ​ദ​ന​യെ​ ​ചെ​റു​ക്കാന്‍​ ​സ​ഹാ​യി​ക്കും.​ ​ഇ​വ​യി​ലെ​ ​വൈ​റ്റ​മിന്‍​ ​സി​ ​എ​ല്ലു​കള്‍​ക്ക് ​ബ​ലം​ ​നല്‍​കും.​എ​ല്ലി​നു​ണ്ടാ​വു​ന്ന​ ​പൊ​ട്ട​ലു​ക​ളും​ ​ബ​ലം​ ​കു​റ​യ​ലും​ ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​കാ​ര​ണ​മാ​കു​ന്നു.

ഡെങ്കിപ്പനി തടയാൻ നാം ചെയ്യേണ്ട കാര്യങ്ങള്‍

കെട്ടിക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീ​ടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടിനി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. കൊ​തു​കി​നു മു​ട്ടയി​ടാ​ൻ ഒ​രു കു​ള​ത്തി​ലെ വെ​ള​ളം വേ​ണ​മെ​ന്നി​ല്ല. ഇ​ല​യു​ടെ​യും നാ​മ്പുക​ളു​ടെ​യും മ​ട​ക്കി​ൽ ത​ങ്ങി​നി​ല്‍ക്കുന്ന വെ​ള​ളം മ​തി​യാ​കും. ഉ​പേ​ക്ഷി​ച്ച കു​പ്പി​യു​ടെ അ​ട​പ്പി​ൽ കെട്ടിനി​ല്ക്കു​ന്ന മ​ഴ​വെ​ള​ള​ത്തി​ൽ പോ​ലും ഈ​ഡി​സ് മു​ട്ടക​ൾ ക​ണ്ടെ​ത്തി​യിട്ടുണ്ട്. ഇ​തു​പോ​ലെ​ത​ന്നെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​കുകൾ​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു. മ​നു​ഷ്യന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന ഈ​ഡി​സ് മു​ട്ടക​ൾ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നു. അ​തി​നാ​ൽ മ​രു​ന്നു ത​ളി​ച്ചാ​ലൊ​ന്നും കൊ​തു​കു​മു​ട്ടക​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​വി​ല്ല.

  • ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മുട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കൊ​തു​കു​ക​ൾ​ക്ക് ഒ​രു മാ​സം വ​രെ​യും...​അ​ര കി​ലോ​മീ​റ്റ​ർ വ​രെ പ​റ​ന്നെ​ത്താ​നു​ള​ള ശേ​ഷി​യു​ണ്ട്. ഒ​രു പ്ര​ദേ​ശ​മാ​കെ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം ഇ​താ​ണ്. ഒ​രു പ്ര​ദേ​ശ​ത്തു ത​ന്നെ പ​നി ആ​വ​ർ​ത്തി​ച്ചു വ്യാ​പി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ.
  • വേ​ന​ൽ​ക്കാ​ല​ത്ത് ഈ​ഡി​സ് മു​ട്ടക​ൾ ന​ശി​ക്കി​ല്ല. ചൂ​ടു​കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ലും ഈ​ഡി​സ് മു​ട്ടക​ൾ കേ​ടു​കൂ​ടാ​തെ തു​ട​രും. പി​ന്നെ ഇ​ട​യ്ക്കി​ടെ മ​ഴ​യും ചൂ​ടും ഇ​ട​ക​ല​ർ​ന്നു വ​ന്നു​പോ​കു​ന്ന പു​തി​യ കാ​ല​ത്തിന്‍റെ അ​വ​സ്ഥ​യും  ഒ​രു തു​ള​ളി വെ​ള​ളം കിട്ടിയാ​ൽ മുട്ട ​വി​രി​യും. അ​തി​നാ​ൽ വെ​ള​ളം കെട്ടിനി​ല്ക്കാ​നു​ള​ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
  • മ​ഴ​വെ​ള​ളം പാ​ഴ് വസ്തു​ക്ക​ളി​ലും മ​ര​ങ്ങ​ളി​ലെ ഫ​ലാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​പോ​ലും ചെ​റി​യ തോ​തി​ൽ ത​ങ്ങി​നി​ല്ക്കും. മ​ഴ മാ​റി​യാ​ലും ആ ​വെ​ള​ളം ആ​ഴ്ച​ക​ളോ​ളം അ​വി​ടെ കെട്ടി​നി​ല്ക്കും. താ​വ​ളം തേ​ടി ന​ട​ക്കു​ന്ന കൊ​തു​കു​ക​ൾ അ​വി​ടെ ത​മ്പടി​ക്കും. മ​ഴ​യെ കു​റ്റം പ​റ​യും മു​ന്‍പേ ചു​റ്റു​പാ​ടും ക​ണ്‍​തു​റ​ന്നു കാ​ണു​ക. മു​ൻ​ക​രു​ത​ലെ​ടു​ത്താ​ൽ രോ​ഗ​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ അ​ക​ന്നു നി​ല്ക്കും. വെ​റു​തേ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​രം പാ​ഴ് വസ്തു​ക്ക​ൾ വെ​ള​ളം ത​ങ്ങി​നി​ല്ക്കാ​നി​ട​ന​ല്കാ​ത്ത വി​ധം മ​റി​ച്ചി​ടാം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ​ക്കു​ള​ളി​ലും വെ​ള​ളം കെട്ടി​നി​ല്ക്കാ​നി​ട​യു​ണ്ട്. അ​തും ശ്ര​ദ്ധി​ക്ക​ണം. വാട്ടർടാങ്കുകളും ജലം ശേഖരിച്ചു വച്ചിരിക്കുന്ന മറ്റു പാത്രങ്ങളും അടച്ചുസൂക്ഷിക്കണം.
  • മ​റ്റൊ​രു വി​ല്ല​ൻ റ​ബ​ർ​മ​ര​ങ്ങ​ളി​ലെ ചി​ര​ട്ടക​ളാ​ണ്. ഇ​വ​യി​ൽ വെ​ള​ളം ത​ങ്ങി​നി​ൽ​ക്കാ​നു​ള​ള സാ​ധ്യ​ത ഏ​റെ​യാ​ണ്, അ​തി​നാ​ൽ ഉ​പ​യോ​ഗ​ശേ​ഷ​വും ടാ​പ്പിം​ഗ് ഇ​ല്ലാ​ത്ത കാ​ല​ത്തും ഇ​വ ക​മ​ഴ്ത്തി​വ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഒ​രു വ്യ​ക്തി​യു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല. എല്ലാവരുടെയും ചു​മ​ത​ല​യാ​ണെ​ന്ന് ഈ ​വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും തി​രി​ച്ച​റി​യു​ക. വീടിനു​ള​ളി​ലെ ചെ​ടി​ച്ചട്ടി​ക​ളി​ൽ വെ​ള​ളം കെട്ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ചട്ടികളിലെയും അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങളിലെയും വെള്ളം എല്ലാ ആഴ്ചയിലും മാറ്റുക.
  • ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സു​ക​ളു​ടെ ഫ്ള​ഷ് ടാ​ങ്കു​ക​ൾ, ക്ലോ​സ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ കൊ​തു​കു​ക​ൾ മു​ട്ടയി​ടാ​നു​ള​ള സാ​ഹ​ച​ര്യം ഏ​റെ​യാ​ണ്. അ​തി​നാ​ൽ അ​വ ന​ന്നാ​യി മൂ​ടി​യി​ട​ണം. വീ​ടി​നോ​ടു ചേ​ർ​ന്ന ക​ക്കൂ​സി​ലും പ​ല​പ്പോ​ഴും ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം. സോ​പ്പു​പെട്ടിയു​ടെ അ​ട​പ്പി​നു​ള​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ള​ത്തി​ലും ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ടയി​ടാം.
  • രാ​ത്രി​യും പ​ക​ലും കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും കൊ​തു​കു​ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക. രാത്രി ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. മു​റി​യി​ൽ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ക.

മറവി രോഗത്തെ പ്രതിരോധിക്കാം

ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക

ആ​ഴ്ച​യി​ൽ 5 ദി​വ​സ​മെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​നു​മു​ക​ളി​ൽ ശാ​രീ​രി​ക വ്യ​യാ​മ​ങ്ങ​ളി​ലോ കാ​യി​കാ​ധ്വാ​ന​ങ്ങ​ളി​ലോ ഏ​ർ​പ്പെ​ടു​ക.

ത​ല​ച്ചോ​റി​നും കൂ​ടി ഉ​ത​കു​ന്ന ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക (ദി​വ​സ​വും അ​ര - ഒ​രു മ​ണി​ക്കൂ​ർ)

മ​സ്തി​ഷ്ക​ത്തി​ന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ കാ​ല​ക്ര​മേ​ണ അ​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക, നൂ​ത​ന​മാ​യ അ​റി​വു​ക​ൾ ശേ​ഖ​രി​ക്കു​ക, വാ​യ​ന, പ​ദ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ മാ​ന​സി​ക വ്യാ​യാ​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക.

ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​ൽ​ക്കാ​ത്ത​വി​ധം അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും മു​ൻ​ക​രു​ത​ലു​ക​ൾ എ​ട​ക്കു​ക

അ​ഭി​രു​ചി​ക്കും താ​ത്പ​ര്യ​ത്തി​നു​മ​നു​സ​രി​ച്ചു​ള്ള മാ​ന​സി​കോ​ല്ലാ​സ​ത്തി​ലേ​ർ​പ്പെ​ടു​ക.

സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും സ​മൂ​ഹ​ത്തി​ലെ സാ​ന്നി​ധ്യ​വും നി​ല​നി​ർ​ത്തു​ക  പു​കവലി, മ​ദ്യ​പാ​നം, ലഹരിഉപയോഗം തു​ട​ങ്ങി​യ അ​നാ​രോ​ഗ്യ ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക

ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളും വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക

മാ​ന​സി​ക പി​രി​മു​റ​ക്കം ഉ​ണ്ടെ​ങ്കി​ൽ യോ​ഗ, ധ്യാ​നം തു​ട​ങ്ങി​യ​വ ശീ​ല​മാ​ക്കു​ക.

ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക. മ​റ​വി​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്ന​തി​ന് വ​ള​രെ മു​ന്‍പേ ത​ന്നെ അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ ഒ​രാ​ളു​ടെ ത​ല​ച്ചോ​റി​ൽ ആ​രം​ഭി​ക്കു​ന്നു.

അ​തി​നാ​ൽ ചി​ട്ട​യാ​യ ജീ​വി​ത​ക്ര​മ​വും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും മ​ധ്യ​വ​യ​സി​ലെ തു​ട​ങ്ങു​ക. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ​വ പ്ര​ത്യേ​കി​ച്ച് 30 വ​യ​സി​നു​ശേ​ഷം യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മു​ള്ള ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ക.

കൊ​ഴു​പ്പ് അ​ധി​ക​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൂ​ടു​ത​ൽ ഭ​ക്ഷി​ക്കു​ക, അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ക, വ​യ​റി​നു ചു​റ്റും അ​ടി​ഞ്ഞു​കൂ​ടു​ന്ന കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക

ശരിയായ സംരക്ഷണം ചര്‍മ്മം തിളക്കമുള്ളതാക്കും, വര്‍ഷങ്ങളോളം

ശരിയായ ചര്‍മ്മ സംരക്ഷണവും ആരോഗ്യകരമായ ജീവിത ശൈലിയും ചര്‍മ്മത്തിന് വാര്‍ധക്യം ബാധിക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുകയും വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ തടയുകയും ചെയ്യും. ചര്‍മ്മത്തെ പൊന്നുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചിലവഴികളിതാ

നിങ്ങളുടെ ചര്‍മ്മത്തെ സൂര്യനില്‍ നിന്ന് സംരക്ഷിക്കൂ

ചര്‍മ്മത്തെ സൂര്യനില്‍ നിന്ന് സംരക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. നിരന്തരമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകളും ഏജ് സ്പോട്ടുകളും (ചര്‍മ്മത്തിലുണ്ടാവുന്ന കറുത്തതോ തവിട്ടു നിറത്തിലോ ഉള്ള പാടുകള്‍) മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കാം. ഇത് ചര്‍മ്മത്തില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. സൂര്യനില്‍ നിന്ന് ഏകദേശം പൂര്‍ണമായ ചര്‍മ്മ സംരക്ഷണത്തിന്

  • സണ്‍സ്ക്രീന്‍ഉപയോഗിക്കുക.എസ്പിഎഫ് (SPF) റേറ്റിംഗ്, കുറഞ്ഞത് 15 എങ്കിലും, ഉള്ള ഒരുബ്രോഡ്-സ്പെക്‌ട്രം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സണ്‍സ്ക്രീന്‍പിശുക്കില്ലാതെ ഉപയോഗിക്കാം. ഇത് ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പുരട്ടണം.നിങ്ങള്‍ നീന്തുകയാണെങ്കിലോ അമിതമായി വിയര്‍ക്കുകയാണെങ്കിലോ അടുത്തടുത്തഇടവേളകളില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.
  • കടുത്ത വെയില്‍ ഏല്‍ക്കരുത്.രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശ മേല്‍ക്കാ തിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.
  • വസ്ത്രങ്ങള്‍ സംരക്ഷണം നല്‍കുന്നതായിരിക്കണം. കൈയും കാലും മറയുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ വീതിയുള്ള അരികുകളുള്ള തൊപ്പിധരിക്കുന്നതും നല്ലതാണ്. വസ്ത്രങ്ങളില്‍ ഒരു പാളിയായി പറ്റിപ്പിടിക്കുന്നതു വഴി അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന തരം ലോണ്ട്രി അഡിറ്റീവുകളും (laundry additives) പരിഗണിക്കാവുന്നതാണ്. അല്ലെങ്കില്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന രീതിയില്‍  പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്

പുകവലി ഉപേക്ഷിക്കുക (Don\'t smoke)

പുകവലി നിങ്ങളുടെ ചര്‍മ്മത്തിന് പ്രായാധിക്യവും ചുളിവും നല്‍കും. പുകവലി മൂലം ചര്‍മ്മത്തിന്‍റെ  ഉപരിതല പാളിയിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയും അതുവഴി രക്തയോട്ടം കുറയുകയും ചെയ്യും. ഇത് ചര്‍മ്മത്തിന്‍റെ  ആരോഗ്യത്തിന് ആവശ്യമുള്ള ഓക്സിജനും പോഷകങ്ങളും ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കും. ചര്‍മ്മത്തിന് ചുളിവുകളും ഇലാസ്തികതയും നല്‍കുന്ന ഫൈബറുകളായ കൊളാജനും ഇലാസ്റ്റിനും പുകവലി മൂലം കേടു സംഭവിക്കുകയും ചെയ്യും. കൂടുതലായി, പുകവലിക്കുന്ന സമയത്ത് നിങ്ങളുടെ മുഖത്തുണ്ടാകുന്ന ഭാവപ്രകടനങ്ങള്‍ - ഉദാഹരണത്തിന്, പുക ഉള്ളിലേക്ക് എടുക്കുമ്ബോള്‍ ചുണ്ടുകള്‍ മുറുക്കിയടയ്ക്കുന്നതും പുറത്തേക്ക് വിടുമ്ബോള്‍ കണ്ണടയ്ക്കുന്നതും മറ്റും- ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് കാരണമായേക്കാം. നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനുള്ള ഏകമാര്‍ഗം പുകവലി ഉപേക്ഷിക്കുക മാത്രമാണ്. പുകവലി നിര്‍ത്താനുള്ള ഉപദേശങ്ങള്‍ക്കായി നിങ്ങളുടെ  ഡോക്ടറെ സമീപിക്കുക.

മൃദുവായി വേണം ചര്‍മ്മ പരിചരണം (Treat your skin gently)

ദിവസേനയുള്ള ഷേവിങ്ങും ക്ലെന്‍സിങ്ങും നിങ്ങളുടെ ചര്‍മ്മത്തിനു കേടുവരുത്തിയേക്കാം. ചര്‍മ്മത്തെ മൃദുവായി പരിചരിക്കാന്‍;

  • ചര്‍മ്മം മോയിസ്ചറൈസുചെയ്യുക.നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കില്‍, ചര്‍മ്മത്തിന് യോജിക്കുന്ന ഒരുമോയിസ്ചറൈസര്‍ ഉപയോഗിക്കുക. ദിവസേനയുള്ള ഉപയോഗത്തിനായി എസ് പി എഫ് (SPF) അടങ്ങിയ മോയിസ്ചറൈസര്‍ വേണം ഉപയോഗിക്കേണ്ടത്.
  • മൃദുവായിതോര്‍ത്തുക: കുളിച്ചതിനും ശരീരം വൃത്തിയാക്കിയതിനും ശേഷം വളരെ മൃദുവായി വേണം തുടയ്ക്കാന്‍. ഇത് ചര്‍മ്മത്തില്‍ അല്‍പ്പം ഈര്‍പ്പം അവശേഷിക്കുന്നതിന്സഹായിക്കും.
  • ശ്രദ്ധയോടെ ഷേവുചെയ്യുക. ചര്‍മ്മം വഴുവഴുപ്പുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഷേവു ചെയ്യുന്നതിനു മുമ്പ്ഷേവിങ്ങ് ക്രീമോ ലോഷനോ ജെല്ലോ ഉപയോഗിക്കുക. വൃത്തിയുള്ളതുംമൂര്‍ച്ചയുള്ളതുമായ റേസര്‍ ഉപയോഗിക്കുക. രോമവളര്‍ച്ചയുടെ ദിശയിലേക്ക് വേണം ഷേവു ചെയ്യേണ്ടത്, എതിര്‍ ദിശയില്‍ ചെയ്യരുത്.
  • വീര്യമേറിയ സോപ്പുകള്‍ ഉപേക്ഷിക്കുക. വീര്യമേറിയ സോപ്പുകളും ഡിറ്റര്‍ജന്‍റുകളും ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക.
  • കുളിയുടെസമയംചുരുക്കുക. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്‍ക്കുന്നതും നിങ്ങളുടെ  ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ  ദൈര്‍ഘ്യം അല്ലെങ്കില്‍ ഷവറിനു കീഴില്‍ നില്‍ക്കുന്ന സമയം കുറയ്ക്കുക.ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.

പോഷകസമൃദ്ധമായ ആഹാരം കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ലീന്‍ പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണവും മുഖക്കുരുവും തമ്മിലുള്ള ബന്ധം വ്യക്തമല്ല - എന്നാല്‍, വൈറ്റമിന്‍ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മാനസിക പിരിമുറുക്കം നിയന്ത്രിക്കുക (Manage stress)

അനിയന്ത്രിതമായ മാനസിക പിരിമുറുക്കം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സംവേദനക്ഷമമാക്കുകയും അതിന്‍റെ ഫലമായി മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ആരോഗ്യമുള്ള ചര്‍മ്മവും ആരോഗ്യമുള്ള മനസ്സും സ്വന്തമാക്കാന്‍ നിങ്ങളുടെ മാനസിക പിരിമുറുക്കത്തെ വരുതിയിലാക്കാന്‍ കഴിയണം. യുക്തിപൂര്‍വം പരിധികള്‍ നിശ്ചയിക്കുക, ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുടെ വലിയ പട്ടിക ചുമലിലേറ്റരുത്, നിങ്ങള്‍ ആസ്വദിക്കുന്ന പ്രവൃത്തികളില്‍ മുഴുകാനുള്ള സമയം കണ്ടെത്തുക. ഇതിന്‍റെ ഫലം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനു മപ്പുറമായിരിക്കും.

പ്രായമായവരുടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാന്‍ കറിവേപ്പില

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ക​റി​വേ​പ്പി​ല സ​ഹാ​യ​കം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ക​റി​വേ​പ്പി​ല സ​ഹാ​യ​കം. ആ​മാ​ശ​യ​ത്തിന്‍റെ​യും ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ​യും കാ​ര്യ​ക്ഷ​മ​ത​യ്ക്കു ഗു​ണ​പ്ര​ദം. ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ൽ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ക​റി​വേ​പ്പി​ല ജ്യൂ​സാ​ക്കി നാ​ര​ങ്ങാ​നീ​രു ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ ദ​ഹ​ന​ക്കേ​ടു മാ​റും. സം​ഭാ​ര​ത്തി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​ക​രം. അ​മി​ത​ഭാ​ര​വും അ​മി​ത​വ​ണ്ണ​വും കു​റ​യ്ക്കു​ന്ന​തി​നും ക​റി​വേ​പ്പി​ല പ​തി​വാ​യി ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. അ​തു​വ​ഴി പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാ​നു​മാ​കും. അ​തി​ലു​ള​ള നാ​രു​ക​ൾ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

പ്ര​മേ​ഹ​ബാ​ധി​ത​ർ ക​റി​വേ​പ്പി​ല ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ന്ന​തും ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. എ​ന്നാ​ൽ ക​റി​വേ​പ്പി​ല കൂ​ടു​ത​ൽ അ​ള​വി​ൽ ശീ​ല​മാ​ക്കി​യ​വ​ർ ഇ​ട​യ്ക്കി​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി ഷു​ഗ​ർ നി​യ​ന്ത്രി​ത​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ്ര​മേ​ഹ​ത്തി​നു മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ ക​റി​വേ​പ്പി​ല കൂ​ടി ശീ​ല​മാ​ക്കി​യാ​ൽ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​ന് അ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ക​റി​വേ​പ്പി​ല​യു​ടെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഗു​ണ​മാ​ണ് അ​തി​നു പി​ന്നി​ൽ. ത​ത്ഫ​ല​മാ​യി ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ തോ​തു കൂ​ടു​ന്നു. ആ​ർീ​രി​യോ സ്ളീ​റോ​സി​സ് പോ​ലെ​യു​ള​ള ഹൃ​ദ​യ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.

ബാ​ക്ടീ​രി​യ, ഫം​ഗ​സ് തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ക​റി​വേ​പ്പി​ല​യ്ക്കു​ണ്ട്. അ​തി​നാ​ൽ ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു ക​റി​വേ​പ്പി​ല ഗു​ണ​ക​രം. ന​ഖ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഫം​ഗ​സ്ബാ​ധ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​പ​യോ​ഗി​ക്കാം. ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ, ച​ത​വ്, പൊ​ള​ള​ൽ, ച​ർ​മം പൊട്ടു​ന്ന​തു​മൂ​ല​മു​ള​ള അ​സ്വ​സ്ഥ​ത​ക​ൾ, പ്രാ​ണി​ക​ളു​ടെ ക​ടി​യേ​ല്ക്ക​ൽ എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി ക​റി​വേ​പ്പി​ല അ​ര​ച്ചു​പു​രാം. അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ്പി​ല അ​ര​ച്ചു തേ​ൻ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. നെ​ഞ്ചി​ൽ ക​ഫ​ക്കെട്ട്, ചു​മ, സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഗു​ണ​പ്ര​ദം.

തൊട്ടാവാടിയുടെ ഔഷധഗുണങ്ങള്‍

ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാലുടന്‍ ഇലകള്‍ പാടെ കൂമ്പിപ്പോകുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. നൈസര്‍ഗികമായി റോഡരികിലും ചതുപ്പുപ്രദേശങ്ങളിലും മറ്റും പടര്‍ന്ന് വളരുന്ന ഔഷധിയാണിത്.

മൈമോസേസി സസ്യ കുടുംബത്തിലെ അംഗമായ തൊട്ടാവാടിയുടെ ശാസ്ത്രനാമം മൈമോസ പുഡിക്ക എന്നാണ്. ആസ്ത്മ, അലര്‍ജി മൂലം ശരീരത്തിന് ഉണ്ടാകുന്ന ചൊറിച്ചില്‍ എന്നിവയ്ക്ക് ഔഷധമായി തൊട്ടാവാടി ഉപയോഗിച്ചുവരുന്നു. തൊട്ടാവാടി ഒരു ആയുര്‍വേദ ഔഷധമായും ഉപയോഗിക്കുന്നു.

രാസഘടകങ്ങള്‍:

തൊട്ടാവാടിയുടെ വേരില്‍ പത്ത് ശതമാനത്തോളം ടാനിന്‍ എന്ന രാസഘടകവും വിത്തില്‍ ഗാലക്ടോസ്, മന്നോസ് എന്നീ രാസപദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്.

ഔഷധഗുണം: ശ്വാസ തടസത്തിനും ചര്‍മരോഗങ്ങള്‍ക്കും ഔഷധമായി തൊട്ടാവാടി ഉപയോഗിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാവാടി വളരെ വിശേഷമാണ്. പ്രമേഹ ശമനത്തിനും കുട്ടികളില്‍ കണ്ടുവരുന്ന ആസ്ത്മയ്ക്കും തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.

ഔഷധ പ്രയോഗങ്ങള്‍: കുട്ടികളില്‍ കണ്ടുവരുന്ന ആസ്ത്മയ്ക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത് നീരില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്ത് കൊടുത്താല്‍ ശമനമുണ്ടാകും. വിധി പ്രകാരം ഇത് സ്ഥിരമായി സേവിച്ചാല്‍ ആസ്ത്മ പൂര്‍ണമായും ഭേദമാകും. തൊട്ടാവാടി അരച്ച്‌ ലേപനമാക്കി പുറകില്‍ പുരട്ടുന്നത് രക്താര്‍ശസ്സിന് ശമനമുണ്ടാക്കും. തൊട്ടാവാടി കല്‍ക്കമാക്കി എണ്ണ കാച്ചി പുരട്ടുന്നത് ചൊറി, ത്വക്രോഗങ്ങള്‍ എന്നിവയുടെ ശമനത്തിന് വളരെ ഫലപ്രദമാണ്. തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പ്രമേഹത്തിന് ഉത്തമമാണ്.

ഇഞ്ചി നീര് കുടിക്കൂ; ഗുണങ്ങള്‍ പലതാണ്

നമ്മള്‍ എല്ലാവര്‍ക്കും  അറിയും ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് കാരണം  ആന്‍റിഓക്സിഡന്‍റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. ഇഞ്ചി കഴിക്കുന്നതില്‍ താല്പര്യമില്ലെങ്കില്‍ അതിന്‍റെ ഒരു ഗ്ലാസ്‌ നീര് കുടിക്കുന്നതും നമ്മുടെ ശരീരത്തിന് നല്ലതാണ്.  ഇഞ്ചിനീരിന്‍റെ  ചില ഗുണങ്ങള്‍ ഇതാ..

പ്രമേഹത്തെ നിയന്ത്രിക്കുന്നു: പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ്  താഴ്ത്തുന്നു.

ദഹനത്തിന് നല്ലതാണ്:ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങളില്‍ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്നു: രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

മുഖക്കുരു കുറയ്ക്കുന്നു:നിങ്ങൾക്ക് മുഖക്കുരുവില്‍ നിന്ന് മുക്തി നേടാനുള്ള ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോള്‍ മുതല്‍ ഇഞ്ചി നീര് കുടിക്കാന്‍ തുടങ്ങുക കാരണം അതില്‍ മുഖക്കുരു ഇല്ലാതാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

കാൻസർ തടയുന്നു: ഇഞ്ചി, മാരകമായ കാൻസർ രോഗം  തടയാൻ സഹായിക്കുന്നു. മാത്രമല്ല, കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ ഇല്ലാതാക്കുന്നു.

പനിയെ ഇല്ലാതാക്കുന്നു: ഇഞ്ചിയില്‍  ആന്‍റി-വൈറൽ, ആന്‍റി-ഫംഗസ് ഘടകം അടങ്ങിയതുകൊണ്ട് പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആരോഗ്യമുള്ള ഹൃദയത്തിന് 5 വഴികളിതാ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ആരോഗ്യമുള്ള ഹൃദയം ഏതൊരാളിന്‍റെയും സ്വപ്‌നമാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനിതാ 5 വഴികള്‍.

  • പുകവലി ഒഴിവാക്കാം. പുകവലിയാണ് പ്രധാന വില്ലന്‍. പുകവലി ഒഴിവാക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം.
  • പരിപ്പുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പ്രോട്ടീനിനാല്‍ സംപുഷ്ടമാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.
  • മത്സ്യം പോലുള്ള പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുക. ഇതിലെ ഫാറ്റിയാസിഡുകള്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കും.
  • മദ്യപാനം നിയന്ത്രിക്കുക. അമിത മദ്യപാനം ഹൃദയത്തെ അപകടത്തിലാക്കും. രക്തസമ്മര്‍ദ്ദവും അമിതഭാരവും വര്‍ധിക്കാന്‍ മദ്യപാനം കാരണമാകും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗബാധ. നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
  • ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായകമാകും. ഇതിനൊപ്പം തന്നെ ദിവസവും നടക്കുനത് ആരോഗ്യത്തിന് വളരെ നല്ലതാണ് . ഇത് ശരീരത്തിന് ആന്തരികമായി ഒര ബാലന്‍സ് നല്‍കുകയും ശാന്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഡെങ്കിപ്പനി : അറിയേണ്ട കാര്യങ്ങള്‍

ഈഡിസ് (Aedes)ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue)വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് ബി യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. മുന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണമായി കാണുന്നത്. ഡെങ്കിപ്പനിയെ കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഡെങ്കി പരത്തുന്ന അണുക്കള്‍: നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. എന്നാല്‍ അപകടകാരികളായ 2,4 അണുക്കളാണ് ഈ വര്‍ഷം ഏറെയും ജനങ്ങളില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

സാധാരണ ലക്ഷണങ്ങള്‍: ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്‍റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോള മെടുത്തേ ക്കാം.  ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.

അമിതമാകുമ്പോഴുള്ള രോഗലക്ഷണങ്ങള്‍ : ചികിത്സിക്കാതിരുന്നാല്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. ഡെങ്കി 4 അണുവാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ പനിയും, വിറയലും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് പ്രധാന ലക്ഷണങ്ങള്‍. ടൈപ്പ് 2വാണ് പിടിപെട്ടിരിക്കുന്നതെങ്കില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കാര്യമായി കുറയും. രക്തസ്രാവത്തോടുകൂടിയ പനി, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, വിറയല്‍ എന്നിവയും സംഭവിക്കാം. ഡൈപ്പ് 2 ആണ് ഏറ്റവും അപകടകാരി.

മിക്കവാറും ഡെങ്കിപ്പനികള്‍ ഗൗരവമുള്ളതല്ല.  രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഉചിതമായ ചികിത്സിക തേടുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate