অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അയ്യോ ഗ്യാസാ...

അയ്യോ ഗ്യാസാ...

സാമ്പാർ കഴിക്കാൻ വയ്യ, ഗ്യാസ്​ കയറുമെന്ന്​ പലരും പയുന്നത്​ കേൾക്കാറില്ലേ​? ഗ്യാസ്​ കയറുന്നത്​ പല​േപ്പാഴും നാം അനുഭവിച്ചിട്ടുള്ള പ്രശ്​നമായിരിക്കും. ഒരോരുർക്കും പലസമയങ്ങളിൽ ഇങ്ങനെ ഗ്യാസ്​ കയറി അസ്വസ്​ഥതകളുണ്ടാകാറുണ്ട്​. വയർ വീർത്തിരിക്കുന്നതുപോലെയുള്ള തോന്നൽ, വിശപ്പില്ലായ്​മ, അസ്വസ്​ഥത എന്നിവയെല്ലാം ഇതിനോ​െടാപ്പം അനുഭവിക്കേണ്ടി വരുന്നു. ഇത്​ പലപ്പോഴും ഭക്ഷണരീതിയിലെ അപാകതമൂലമോ ചിലപ്പോൾ ചില അസുഖങ്ങൾ കൊണ്ടോ ഉണ്ടാകാം.
ഗ്യാസുണ്ടാകുന്നതിനിടയാക്കുന്ന കാരണങ്ങൾ
അമിതമായ ഭക്ഷണം
ഭക്ഷണം വേണ്ടത്ര ചവച്ചരക്കാതെ വിഴുങ്ങുക
ആരോഗ്യകരമായ ബാക്​ടീരിയകൾ അടങ്ങിയ തൈരുപോലുള്ള ഉത്​പന്നങ്ങൾ ആവശ്യത്തിന്​ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത്​ മൂലം
കൂടിയ അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുക
സോഡ പോലുള്ള കാർബൊണേറ്റഡ്​ പാനീയങ്ങളുടെ സ്​ഥിര ഉപയോഗം
ചിലരിൽ ഗോതമ്പ്​, ബാർലി, ഉള്ളി,വെളുത്തുള്ളി, ബ്രോക്കോളി, കാബേജ്​, ബീൻസ്​ തുടങ്ങി വിവിധ ഭക്ഷണങ്ങൾ ശരീരകലകളിലേക്ക്​ ആഗിരണം ചെയ്യപ്പെടുന്ന തോത്​ കുറയുന്നു. ഇത്​ ഗ്യാസിന്​ കാരണമാകും.
ആവശ്യത്തിന്​ വെള്ളംകുടിക്കാതെ നിർജ്ജലീകരണം ഉണ്ടാകുന്നത്​
ശോധനക്കുറവ്​ അല്ലെങ്കിൽ മലബന്ധം
ആർത്തവത്തിന്​ തൊട്ടുമുമ്പുണ്ടാകുന്ന ശാരീരിക അസ്വസ്​ഥതകൾ
ചില ഭക്ഷണ പദാർഥങ്ങളോടുള്ള അലർജി
വൻകുടലിലുണ്ടാകുന്ന പ്രശ്​നങ്ങൾ, ചെറുകുടലിലെ ബാക്​ടീരിയകളുടെ അമിത വളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്​നങ്ങൾ
ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം
ഇറുകിയ വസ്​ത്രങ്ങൾ ധരിക്കുന്നത്​
വ്യായാമമില്ലായ്​ക
ഗ്യാസിൽ നിന്ന്​ രക്ഷനേടുന്നതിന്​ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തെല്ലാ​െമന്ന്​ നോക്കാം.
കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക. അമിത ഭക്ഷണം നിയന്ത്രിക്കുക.
ഭക്ഷണം നന്നായി ചവച്ചരച്ച്​ സാവധാനം മാത്രം കഴിക്കുക.
ആരോഗ്യത്തിന്​ ഗുണകരമായ ബാക്​ടീരിയകൾ അടങ്ങിയ ഭക്ഷണങ്ങൾ (തൈര്​ പോലുള്ളവ) കഴിക്കുക
വയർ വീർത്തുകെട്ടുന്നുവെന്ന്​ തോന്നുന്ന ഭക്ഷണങ്ങൾ, അലർജിയുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക
ഏത്​ ഭക്ഷണങ്ങളാണ്​ ആഗിരണം കറഞ്ഞ്​ വയറിന്​ പ്രശ്​നം സൃഷ്​ടിക്കുന്നതെന്ന്​ തിരിച്ചറിഞ്ഞ്​ അവയെ ഒഴിവാക്കുക
കൃത്രിമ പ്രോട്ടീനുകൾ ഉപയോഗിക്കാതിരിക്കുക
ധാരാളം വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത്​ രണ്ട്​-മൂന്ന്​ ലിറ്റർ ​െവള്ളം കുടിക്കണം. ഫ്രൂട്ട്​ ജ്യൂസുകൾ, കാർബോണേറ്റഡ്​ പാനീയങ്ങൾ, സോഡ എന്നിവ ഒഴിവാക്കുക
മലബന്ധം പരിഹരിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാം.
മറ്റ്​ രോഗങ്ങളുണ്ടെങ്കിൽ അവ ചികിത്​സിക്കുക
ച്യൂയിംഗം പോലുള്ള ഷുഗർ ആൽക്കഹോളുകൾ ഒഴിവാക്കുക
കഫീൻ ഉപയോഗിക്കരുത്​
വ്യായാമം ശീലമാക്കുക
അനുയോജ്യമായ വസ്​ത്രങ്ങൾ മാത്രം ധരിക്കുക.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate