പ്രത്യേകിച്ച് മുടി കൊഴിച്ചിലും വേണ്ടത്ര മുടി ഇല്ലാത്ത ആളുകളും എത്ര ചിലവിട്ടിട്ടാണെങ്കിലും വേണ്ടിയില്ല പല തരം മരുന്നുകളും മറ്റും ഉപയോഗിച്ച് വരുന്നു. ചിലതൊക്കെ ഫലപ്രദമാകാം, ചിലതൊക്കെ വെറുതെയുമാകും. എന്നാല്‍ അത്ര ചിലവില്ലാത്ത ഒപ്പം ഏറെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇത് പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നും തന്നെയല്ല, പകരം ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്.
മല്‍സ്യം, മുട്ട, കല്ലുമ്മക്കായ, ഇലക്കറികള്‍, റാഗി, പേരക്ക, നെല്ലിക്ക, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ട ചില ഭക്ഷണയിനങ്ങള്‍. ഇവയോരോന്നും ഏതു രീതിയില്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു എന്നും നോക്കാം.
കടല്‍ മല്‍സ്യ വിഭവങ്ങളില്‍ അധികമായി അയഡിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിന് കാരണമായ തയ്‌റോയ്ഡ് ഗ്രന്ധികളുടെ തകരാറുകള്‍ക്ക് പരിഹാരം നല്‍കുന്നതാണ്. അതിനാല്‍ മല്‍സ്യം അടക്കമുള്ള കടല്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചക്ക് ഗുണം ചെയ്യും.
ജീവകം ബി 12, ബയോട്ടിന്‍, മാംസ്യം തുടങ്ങിയവയെല്ലാം ആവശ്യമായ തോതിലുള്ള മുട്ട കഴിക്കുന്നതും മുടിക്ക് ഗുണം ചെയ്യും. സിങ്കിന്റെ അളവ് അധികമായുള്ള കല്ലുമ്മക്കായയുടെ ഉപയോഗം ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കും.
ഇലക്കറികള്‍ മുടിവളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. മുടി വളര്‍ച്ചക്ക് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിട്ടുള്ള ഏറ്റവും ആരോഗ്യപ്രദം കൂടിയായ ഭക്ഷണവസ്തു തന്നെയാണ് ഇത്. ദിവസവും ചുരുങ്ങിയത് ഒരു 150 ഗ്രാം എങ്കിലും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുടികൊഴിച്ചിലിനെ പേടിക്കേണ്ടി വരില്ല.
മുടിയുടെ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ധാന്യമാണ് റാഗി. ഇരുമ്പ്, കാല്‍സ്യം, നാരുകള്‍ എന്നിവ നല്ല തോതിലുള്ള ഇവയുടെ ഉപയോഗം മുടിക്ക് ഗുണം ചെയ്യും. അതുപോലെ പേരക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവയും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതൊന്നും പ്രത്യേകം ചിലവില്ലാതെ തന്നെ നമ്മള്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നതാണല്ലോ. എന്നാല്‍ അവ കൃത്യമായ രീതിയില്‍ തന്നെ ഉപയോഗിച്ചാല്‍ മുടി വളര്‍ച്ച നേരിട്ടനുഭവിച്ചറിയാം.
ആര്യ ഉണ്ണി
കടപ്പാട്