ശിരസിനെയും ഉടലിനെയും ബന്ധിപ്പിക്കുന്ന കഴുത്തിലാണ് കണ്ഠസ്ഥാനം. അതുകൊണ്ട് തന്നെ ഉടലിലും ശിരസിലും ഉണ്ടാകുന്ന രോഗാവസ്ഥകള്‍ തൊണ്ടയെ സാരമായി ബാധിക്കാറുണ്ട്.
ആയുര്‍വേദ ശാസ്ത്ര പ്രകാരം ശാലാക്യതന്ത്രത്തിലാണ് തൊണ്ട അഥവാ കണ്ഠം മുതലായ യൗര്ധ്വാംഗ രോഗങ്ങളേയും ചികിത്സകളെയും വിവരിക്കുന്നത്.
മനുഷ്യശരീരത്തിലെ കഴുത്തിന് മുകളിലുള്ള അവയവങ്ങളെ സംബന്ധിക്കുന്ന ചികിത്സ വിഭാഗമാണ് ശാലാക്യതന്ത്രം. അലോപ്പത്തി ചികിത്സ ശാസ്ത്രം ഇതിനെ ഇ.എന്‍.ടി (ചെവി, മൂക്ക്, തൊണ്ട) വിഭാഗം എന്നു പറയുന്നു.
സാധാരണ മറ്റ് രോഗങ്ങളെപ്പോലെ തന്നെ വാത - പിത്ത - കഫ ദോഷങ്ങളുടെ അസന്തുലിതാവസ്ഥയാണ് തൊണ്ട രോഗങ്ങള്‍ക്കും കാരണമായി ആയുര്‍വേദ ചികിത്സാ ശാസ്ത്രം പ്രതിപാദിക്കുന്നത്.
തൊണ്ട രോഗങ്ങള്‍ വാത - പിത്ത - കഫ വിഭാഗങ്ങളില്‍ ഉണ്ടെങ്കിലും, കഫദോഷ പ്രധാനമാണ് തൊണ്ടയിലെ രോഗങ്ങള്‍. ഇതിന്റെ കാരണം കഫദോഷസ്ഥാനമായി ആയുര്‍വേദം പ്രതിപാദിക്കുന്നത് ഉരസും കണ്ഠവുമാണ്.
ശിരസിനെയും ഉടലിനെയും ബന്ധിപ്പിക്കുന്ന കഴുത്തിലാണ് കണ്ഠസ്ഥാനം. അതുകൊണ്ട് തന്നെ ഉടലിലും ശിരസിലും ഉണ്ടാകുന്ന രോഗാവസ്ഥകള്‍ തൊണ്ടയെ സാരമായി ബാധിക്കാറുണ്ട്.
തൊണ്ടയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാന അവയവങ്ങളാണ് തൈറോയിഡ് ഗ്രന്ഥി, സ്വന തന്ത്രികള്‍, ലാരിന്‍ക്സ്, ഫാരിക്സ്, അന്നനാളം, ശ്വാസനാളം തുടങ്ങിയവ.
അതുകൊണ്ട് തന്നെ ശ്വസന വ്യവസ്ഥയിലും, ദഹനവ്യവസ്ഥയിലും ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളെല്ലാം തന്നെ തൊണ്ടയേയും ബാധിക്കാറുണ്ട്.
1. തണുത്തതും ചൂടേറിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുക
2. പഴകിയ ഭക്ഷണസാധനങ്ങള്‍
3. തലനീരിറക്കം
4. ദഹനസംബന്ധമായ രോഗങ്ങള്‍
5. അമിത ഉച്ചത്തിലുള്ള സംസാരം അല്ലെങ്കില്‍ അധിക സമയം സംസാരിക്കുക
6. തണുപ്പിച്ച ഭക്ഷണങ്ങള്‍ (ഐസ്ക്രീം, തണുത്ത വെള്ളം)
7. എരിവ്, മസാല, പുളി, ഉപ്പ്, മധുരം, തുടങ്ങിയവയുടെ അമിത ഉപയോഗം
8. പാലും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം
9. പകലുറക്കം
10. തൈറോയിഡ് ഗ്രന്ഥി രോഗങ്ങള്‍
11. ജലദോഷം
12. പനി
13. ബേക്കറി പദാര്‍ഥങ്ങള്‍, മൈദ, പഞ്ചസാര, ഡാള്‍ഡ തുടങ്ങിയവയുടെ നിത്യോപയോഗം
തൊണ്ട വേദനയ്ക്ക് അനുകൂലമായ സാഹചര്യങ്ങളും കാരണങ്ങളും ഒഴിവാക്കുക എന്നതാണ് മുന്‍കരുതലുകളിലും പരിഹാരമാര്‍ഗങ്ങളിലും പ്രധാനം.
1. തണുപ്പിച്ചതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. തലനീരിറക്കം ഉണ്ടാകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക (വിയര്‍ത്തിരിക്കുമ്പോള്‍ തലയില്‍ എണ്ണ തേയ്ക്കുക, കുളിക്കുക, കുളി കഴിഞ്ഞ് മുടി ഉണങ്ങാതിരിക്കുക തുടങ്ങിയവ)
3. ദഹനക്കേടും ദഹനസംബന്ധമായ അസുഖങ്ങളും യഥാസമയം ചികിത്സിക്കുക
4. ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കുക
5. തൈര്, വെണ്ണ മുതലായ പാലുത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക
6. തൈര്, മോര് തുടങ്ങിയവ രാത്രി കാലങ്ങളില്‍ ഉപയോഗിക്കരുത്
7. തൈറോയിഡ് രോഗമുള്ളവര്‍ മുടങ്ങാതെ കൃത്യമായി ചികിത്സ ചെയ്യണം
8. എരിവ്, മസാല, പുളി, മറ്റ് കൃത്രിമ രുചിക്കൂട്ടുകള്‍ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക
9. ബേക്കറി വസ്തുക്കളും, പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും കഴിവതും ഒഴിവാക്കുക
തൊണ്ടവേദന പലവിധ കാരണങ്ങള്‍ കൊണ്ടുണ്ടാകാം. അതിനാല്‍ തൊണ്ട വേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് മുഖ്യം.
മറ്റ് അസുഖങ്ങളോ കാരണങ്ങളോ ഇല്ലെങ്കില്‍ മാത്രം തൊണ്ടയ്ക്ക് നേരിട്ട് ചികിത്സ നല്‍കാവുന്നതാണ്. അല്ലാത്തപക്ഷം യഥാര്‍ഥ കാരണം കണ്ടെത്തുക. അതിനു ശേഷം ചികിത്സ ആരംഭിക്കുന്നതാണ് ഉത്തമം.
യഥാര്‍ഥ കാരണ ചികിത്സയാണ് വേണ്ടത്. അതോടൊപ്പം തന്നെ തൊണ്ട വേദന സുഖമാകുന്നതിനുള്ള ചികിത്സകളും നല്‍കാനാകും. വൈദ്യനിര്ദേശപ്രകാരമല്ലാതെ സ്വയം ചികിത്സകള്‍ ചെയ്യാന്‍ പാടില്ല. ദോഷകരമല്ലാത്ത ചില ചികിത്സാ രീതികള്‍ ആയുര്‍വേദത്തിലുണ്ട്.
1. ഇളം ചൂടുവെള്ളത്തില്‍ കല്ലുപ്പ് ചേര്‍ത്ത് ദിവസത്തില്‍ പലപ്രാവശ്യം കവിള് കൊള്ളുക
2. ത്രിഫല കഷായം (ഇളം ചൂടില്‍) കൊണ്ട് ഗണ്ഡകഷം (കവിള് കൊള്ളല്‍) ചെയ്യാവുന്നതാണ്
3. താലിസ വടകം / വ്യോഷാദി വടകം പല പ്രാവശ്യം സേവിക്കുക
4. കഴുത്തില്‍ കര്പ്പാരാദി തൈലം തേച്ച് ചൂട് പിടിപ്പിക്കുക
5. മരുന്നിട്ട വെള്ളത്തില്‍ ആവി കൊള്ളുക. തുളസിയില, ചുക്കാലി തൈലം, കര്‍പ്പൂരാദി തൈലം മുതലായവ ഇതിനായി ഉപയോഗിക്കാവുന്നതാണ്
6. താലിസപത്രാദി ചൂര്‍ണ്ണം/ യഷ്ടിമധു ചൂര്‍ണ്ണം തേനില്‍ പ്രതിസാരണം (തൊണ്ടയില്‍ പലവട്ടം തേക്കുക) ചെയ്യാവുന്നതാണ്
സാധാരണയായി തൊണ്ട രോഗങ്ങള്‍ക്കും അനുബന്ധരോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്ന മരുന്നുകള്‍.
അമൃതോത്തരം കഷായം, ദശമൂല കടുത്രയം കഷായം , ഇരട്ടി മധുരം കഷായം , ത്രിഫല ചൂര്‍ണം, താലിസപത്രാദി ചൂര്‍ണം, കര്‍പ്പൂരാദി ചൂര്‍ണം, ഖദിര ഗുളിക, ഗോരോചനാദി ഗുളിക, വെട്ടുമാറന്‍ ഗുളിക, വാസാരിഷ്ടം, അമൃതാരിഷ്ടം, കനകാസവം, അഗസ്ത്യ രസായനം, ദശമൂല രസായനം
ഡോ. സുബീഷ് ചിറ്റൂര്‍
ആരോഗ്യോദയം ആയുര്‍വേദ ഹോസ്പിറ്റല്‍, പാലക്കാട്
വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസി സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
തൊഴില്‍ രംഗത്തെ മത്സരങ്ങളും ജീവിതശൈലിയില്‍ വന്ന താളപ്പിഴകളും യുവതലമുറയെ രോഗികളാക്കുന്നു. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയും രക്തത്തില്‍ കൊഴുപ്പുകൂടുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുന്നു.
വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസി സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടുവരുന്നു. അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമക്കുറവും ബേക്കറി - ഫാസ്റ്റ് ഫുഡ് ആഹാരരീതികളും കുട്ടികളെ വരെ അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.
പഴയ തലമുറയുടെ ആയുര്‍ദൈര്‍ഘ്യം 70 - 80 വയസുവരെ ആയിരുന്നത് ഇന്ന് 60 ലും താഴേയ്ക്ക് എന്ന അവസ്ഥയിലാണ്. യാത്രയ്ക്കിടയിലും ജോലിസ്ഥത്തും കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്നു കൂടി വരുകയാണ്.
മാറി വരുന്ന ജീവിതശൈലി, കമ്പ്യൂട്ടര്‍ വല്‍ക്കരണം, യന്ത്രവല്‍ക്കരണം തുടങ്ങി തൊഴില്‍ മേഖലയിലെ പിരിമുറുക്കം, കുടുംബ-സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങി രക്തസമ്മര്‍ദം കൂട്ടുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.
രക്തസമ്മര്‍ദം ഉയരുന്നതിന്റെ അടിസ്ഥാനകാരണം ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതദോശത്തിന്റെ വൈഗുണ്യം ആണെന്നു മനസിലാക്കാന്‍ കഴിയും. ഹൃദയം, രക്തവാഹിനിക്കുഴലുകള്‍, നാഡീവ്യൂഹം ഇവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം വഴിയാണ് രക്തചംക്രമണം നടക്കുന്നത്.
ഹൃദയത്തിന്റെ സങ്കോചഫലമായി രക്തം ധമനികളിലേയ്ക്ക് പ്രവഹിക്കുമ്പോള്‍ ധമനീ ഭിത്തികളില്‍ ഏല്പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തി കോശങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുകയും കോശങ്ങളില്‍ നിന്നും രക്തത്തില്‍ കലരുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് മൂലം അശുദ്ധമാകുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍ ഉയര്‍ന്ന മര്‍ദവും ഹൃദയം വികസിക്കുമ്പോള്‍ കുറഞ്ഞ മര്‍ദവും അനുഭവപ്പെടുന്നു.
രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനം രണ്ടുതരത്തില്‍ അനുഭവപ്പെടുന്നു. രക്തസമ്മര്‍ദവും, ന്യൂനരക്തമര്‍ദവും. ഇതില്‍ രക്താതിമര്‍ദമുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്.
ഉറക്കമുണരുമ്പോള്‍ തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദന, ഛര്‍ദി, തിചുറ്റല്‍, ഹൃദയഭാഗത്ത് അസ്വസ്ഥത, കിതപ്പ് മുതലായവയാണ് അമിത രക്തസമ്മര്‍ദത്തിനുള്ളവരില്‍ സാധരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.
ന്യൂനരക്തസമ്മര്‍ദമുള്ളവര്‍ക്ക് തലചുറ്റല്‍, ബോധക്കേട്, ശബ്ദം കേള്‍ക്കാതെവരുക, കണ്ണിരുട്ടികല്‍, തലവേദന തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. അതിനാല്‍ കൂടെക്കൂടെയുള്ള വൈദ്യപരിശോധനയും ചികിത്സയും വഴി ചികിത്സയും വഴി രക്തസമ്മര്‍ദം സമാവസ്ഥയില്‍ നിലനിര്‍ത്തേണ്ടടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.
സാധാരണയായി പാരമ്പര്യം, അമിതവണ്ണം, ഉപ്പിന്റെ അമിതോപയോഗം, പുകവലി, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് രക്താതിമര്‍ദ്ദത്തിന്റെ കാരണങ്ങളായി സംശയിക്കുന്നത്. ഇവ കൂടാതെ ചില പ്രത്യേക രോഗാവസ്ഥകള്‍ മൂലവും അധികരക്തസമ്മര്‍ദ്ദമുണ്ടാകാം.
വൃക്കകളുടെ തകരാറുകള്‍, ഹോര്‍മോണ്‍ ഗ്രന്ഥികളുടെ തകരാറുകള്‍, ഗര്‍ഭാവസ്ഥ, ഗര്‍ഭനിരോധന ഗുളികകള്‍, സ്റ്റിറോയ്ഡ്സ് എന്നിവയും രക്താതിമര്‍ദത്തിനു കാരണമാകാം. അതിനാല്‍ ശരിയായ രോഗനിര്‍ണയം നടത്തി ചികിത്സ നിശ്ചയിക്കേണ്ടത് ആവശ്യമാണ്.
രക്തസമ്മര്‍ദം നിയന്ത്രണ വിധയമാക്കാന്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1. ശരീരഭാരം കുറയ്ക്കുക.
2. ശരിയായ ആഹാരരീതി ശീലിക്കുക.
3. കൃത്യമായി വ്യായാമം ചെയ്യുക.
4. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക.
അമിതവണ്ണമുള്ളര്ക്ക് രക്തസമ്മര്ദമേറാനുള്ള സാധ്യത കൂടുതലാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികളും വ്യായാമക്കുറവും അമിതമായ മാംസ ഭക്ഷണശീലവും, ചോക്ലേറ്റ്, ഐസ്ക്രീം, എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍ ഇവയും രക്തത്തിലെ കൊളസ്ട്രാള്‍ കൂട്ടുവാനും രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് അവയുടെ സങ്കോച വികാസങ്ങളെ തടസപ്പെടുത്തുവാനും കാരണമാകും. പാരമ്പര്യമായി ശരീരഭാരം കൂടുതലുള്ളവര്‍ക്ക് രക്താതിമര്‍ദത്തിനുള്ള സാധ്യതയുണ്ട്.
ഇങ്ങനെയുള്ളവര്‍ ഭക്ഷണക്രമികരണം കൊണ്ടും വ്യായാമം കൊണ്ടും ശരീരഭാരം കുറയ്ക്കണം. കൃത്യമായ വ്യായാമം, യോഗ തുടങ്ങിയവ ദിനചര്യത്തിന്റെ ഭാഗമാക്കണം. ദുര്‍മേദസിനെ ഇല്ലാതാക്കാന്‍ കഴിവുള്ളതും മല - മൂത്ര പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നവയുമാണ് പഞ്ചകോല ചൂര്‍ണ്ണം, ത്രിഫലാചൂര്‍ണം, അവിപത്തിചൂര്‍ണം തുടങ്ങിയ ഔഷധങ്ങളും ഉദ്ധ്യര്ത്തന ചികിത്സയും ഫലപ്രദമാണ്.
ശരിയായ ആഹാരശൈലി പാലിക്കേണ്ടത് രക്താതിമര്‍ദത്തെ അതിജീവിയ്ക്കുവാന്‍ അനിവാര്യമാണ്. ദിവസവും കഴിയ്ക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കുകയാണ് ഒരു മാര്‍ഗം. ദിവസവും ഒരാള്‍ക്ക് ഏഴു ഗ്രാമില്‍ താഴെ ഉപ്പ് മതിയാകും. എന്നാല്‍ 10 മുതല്‍ 15 ഗ്രാം വരെ ഉപ്പ് കഴിക്കുന്നവരാണ് അധികവും.
ഉപ്പ് അധികമുള്ള അച്ചാര്‍, പപ്പടം, സോസുകള്‍, സോള്‍ട്ട് ബിസ്ക്കറ്റ് തുടങ്ങിയവ രക്താദിമര്ദ്ദമുള്ളവര് ഒഴിവാക്കണം. പകരം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടുനീക്കാത്ത ധാന്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, കറിവെച്ച ചെുമത്സ്യങ്ങള് ഇവ ധാരാളമായി കഴിയ്ക്കണം.
രക്തസമ്മര്‍ദം കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. രക്തപ്രവാഹത്തെ ഊര്‍ജ്ജിതമാക്കാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്, ഫോസ്ഫറസ് , മഗ്നീഷ്യം, അസനോസിന് ഇവയ്ക്കു കഴിയും. അതുപോലെ തന്നെ ചുവന്നുള്ളിക്കും സവോളയ്ക്കും രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.
ഉലുവ, കറിവേപ്പില, ചുക്ക്, മുരിങ്ങ, നെല്ലിക്ക, കുരുമുളക്, തഴുതാമ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കൊഴുപ്പ് നീക്കം ചെയ്ത മോര് ഉപ്പില്ലാതെ കറിവേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് സംഭാരമായി ഉപയോഗിക്കുന്നതും നല്ലതാണ്.
മാനസിക സംഘര്‍ഷങ്ങള്‍ നമ്മുടെ ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തും. പ്രശ്നങ്ങള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും വേണം. മാനസികോല്ലാസം നല്കുന്ന വിനോദങ്ങള്‍ക്കും യാത്രകള്‍ക്കും ജീവിതത്തില്‍ പ്രാധാന്യം നല്‍കണം.
ഔഷധപ്രയോഗത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ആഹാരനിയന്ത്രണം, വ്യായാമം, മനഃശാന്തി, വൈകാരികമായ സമനില തുടങ്ങിയവയും പാലിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
വിവരങ്ങള്‍ക്ക്
കടപ്പാട്: ഡോ. ഡൊമിനിക് തോമസ്
ചൈതന്യ ആയുര്‍വേദ
ഹോസ്പിറ്റല്‍, ഈരാറ്റുപേട്ട
സെറിബ്രല്‍ പാള്‍സി ഒരു കുട്ടിയുടെ ശാരീരികമായ ചലനത്തെ ബാധിക്കുന്ന വൈകല്യമാണ്. മാനസി കമായ വളര്‍ച്ചാവൈകല്യങ്ങളും ഇതോടൊപ്പം കാണുന്നു.
പതിനൊന്ന് വയസുള്ള ടെയ്ലര് വാക്കര്‍ ലിയര്‍ എന്ന ഓസ്ട്രേലിയന്‍ കൊച്ചു മിടുക്കി ചൈനാ വന്മതില് കയറിയത് ലോകപത്രമാധ്യമങ്ങളില് പ്രധാന വാര്‍ത്തയാ യി
രുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയാണിവള്‍ എന്നതാണ് ഈ വാര്‍ത്താപ്രാധാന്യത്തിനു കാരണം.
സെറിബ്രല്‍ പാള്‍സി (തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം) എന്ന വാക്ക് മലയാളിക്കും സുപരിചിതമായിരിക്കുന്നു. ഒരു നഗരത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാപമായി സപ്പോര്‍ട്ടീവ് തെറാപ്പി സെന്ററുകള്‍ മാറിയിരിക്കുന്നു.
2014-ലെ കണക്കനുസരിച്ച് ലോകത്തില്‍ ആയിരത്തില്‍ 3 - 4 പേര്ക്ക്ബാധിക്കുന്ന അസുഖമാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ഒരു കുട്ടിയുടെ ശാരീരികമായ ചലനത്തെ ബാധിക്കുന്ന വൈകല്യമാണ്. മാനസി കമായ വളര്‍ച്ചാവൈകല്യങ്ങളും ഇതോടൊപ്പം കാണുന്നു.
തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങളോ, തലച്ചോറിന്റെ വളര്‍ച്ചാ വൈക്യലമോ ആണിതിനു കാരണം. പേശികള്‍ സ്വാഭാവികമായ ചലനങ്ങള്‍ക്ക് പറ്റാത്ത രീതിയില്‍ ഉറപ്പുണ്ടാകു ന്നതും പേശികള്‍ക്ക് അയവുണ്ടാവുന്നതും ശാരീരീക ചലനം ദുഷ്കരമാക്കുന്നു.
ഇതിന്റെ തീവ്രത വളരെ കുറഞ്ഞും കൂടിയും കണ്ടുവരാറുണ്ട്. ശരീര ത്തിന്റെ ഒരു ഭാഗത്തെ മാത്രം ബാധിക്കുന്നതും ഏകദേശം എല്ലാ മസിലുകളെയും ബാധിക്കുന്നതും കണ്ടുവരുന്നുണ്ട്.
മാനസിക വളര്‍ച്ചാകുറവ്, അപസ്മാരം, കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍ ഇവ കണ്ടുവരാറുണ്ട്. കഴുത്ത് ഉറയ്ക്കാന്‍ കാലതാമസം എടുക്കുന്നതു മുതല്‍ കുട്ടിക്ക് ശരീരം ബലം പിടിക്കുന്നതു നിമിത്തം വളര്‍ച്ചാ ഘട്ടങ്ങള്‍ ഒന്നും തന്നെ തരണം ചെയ്യാന്‍ സാധിക്കാത്ത തരത്തി ലുള്ള ടുമേെശര ഇജ യുള്ളകുട്ടികളും, പേശികള്‍ക്ക് ബലക്കുറവുമൂലം ഒന്നും ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള കുട്ടികളും ഉണ്ട്.
ഗര്‍ഭാവസ്ഥയിലോ, ജനനത്തിലോ, ജനിച്ച് 2-3 വര്‍ഷത്തിലോ കുട്ടിയുടെ തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങളാണ് സെറിബ്രല്‍ പാള്‍സിക്ക് മുഖ്യ കാരണം.
1. നേരത്തേയുള്ള പ്രസവം
2. കുട്ടി പ്രസവത്തില്‍ കരയാതിരിക്കുന്നത് അല്ലെങ്കില്‍ കരയാന്‍ വൈകുന്നത്.
3. രക്തം, ഓക്സിജന്‍, മറ്റു പോഷണങ്ങള്‍ ഇവ മസ്തിഷ്ക്കത്തിന് ലഭിക്കാതിരി ക്കുക.
4. തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങള്‍
5. മെനിഞ്ചൈറ്റിസ് പോലെയുള്ള അസുഖങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം, രക്താതി മര്‍ദ്ദം, ചിലതരം പനികള്‍, പ്രത്യേകിച്ച് ശരീര ത്തില്‍ ചുവന്ന കുരുക്കള്‍ പൊങ്ങിവരുന്നതരത്തി ലുള്ള പനി, അമ്മയുടെ പോഷണ കുറവ് തുടങ്ങി യവയും ഗര്‍ഭകാലത്ത് എടുക്കുന്ന ചില മരുന്നുകളും സെറിബ്രല്‍ പാള്‍സിക്ക് കാരണമാകുന്നുണ്ട്.
പ്രസവത്തിലുണ്ടാകുന്ന ക്ഷതങ്ങള്‍ (പ്രത്യേകിച്ച് കുഞ്ഞിന്റെ തലയ്ക്ക്), കുട്ടി കരയാന്‍ താമസമെടുക്കുന്നത്, ജനനസമയത്തുള്ള തൂക്കക്കുറവ്, നേരത്തേയാകുന്ന പ്രസവം, മെനിഞ്ചൈറ്റിസ് ഇത്തരം കാരണങ്ങളാല്‍ രക്തം, ഓക്സിജന്‍, മറ്റു പോഷണ ങ്ങള് ഇവ മസ്തിഷ്ക്ക ത്തിന് വേണ്ടത്ര ലഭ്യമാ കാതി രിക്കു ന്നത് സെറിബ്രല്‍ പാള്‍സിക്ക് കാരണമാണ്.
ജനിച്ച ശേഷമുള്ള ഋിരലുവമഹശശേ,െ അപസ്മാരം, മെനിഞ്ചൈ റ്റിസ് പോലെയുള്ള പനികള്‍, ക്ഷതം ഇവയെല്ലാം സെറിബ്രല്‍ പാള്‍സിയിലേക്ക് നയിക്കുന്നു.
1. സ്പാസ്റ്റിക്
A. ഡൈപ്ലീജിക്
B. ഹെമിപ്ലീജിക്
C. ക്വാഡ്രിപ്ലീ ജിക്
D. സെറിബ്രല്‍ മോണോപ്ലീജിയ ട്രൈപ്ലീജിയ
2. എക്സ്ട്രാ പിരമി ഡല് (ഡിസ്ട്രോണിയാ ക്ലോറോ അത്തെറ്റോ സിസ്) അനിയ ന്ത്രിത ശാരീരിക ചലന ങ്ങളുണ്ടാ കുന്ന ത്.)
3. സെറിബെ ല്ലാര്‍/അറ്റാക്സിക്
4. മിക്സഡ് (അറ്റാ ക്സിക് ഡൈപ്ലീജിയ ഡിസ്ട്രോണിയ /കോറോഅത്തറ്റോ സിസ്)
മസ്തിഷ്ക്കത്തെ ബാധിക്കു ന്നതു മൂലം നാഡീവ്യ വസ്ഥയെ ബാധിച്ച് ചലനം ദുഷ്ക്കരമാക്കു ന്നു. പേശികള്‍ അയവു ണ്ടാവു കയോ ബലം കൂടുകയോ ചെയ്യുന്നതു മൂലം ശാരീരിക ചലന ങ്ങള് പ്രയാസ മാകു ന്നു. ശരിയായ മസ്തിഷ്ക്ക വളര്‍ച്ച ലഭിക്കാ ത്തതു മൂലം മാനസിക വളര്‍ച്ചാ കുറവ്, സംസാര ശേഷി കുറവ്, പഠന വൈകല്യ ങ്ങള് തുടങ്ങി യവയെല്ലാം കണ്ടുവരുന്നു.
ശരീരത്തിന്റെ സന്ധിക ളുടെ ശരിയായ പ്രവര്‍ത്തന മില്ലായ്മ നടത്ത ത്തില്‍ ബുദ്ധിമുട്ട്, നടക്കു മ്പോള്‍ കാലുകള്‍ ക്രോസായി പോവുക, കാല്പാദം നിലത്തു റയ്ക്കാന്പ്രയാസം, അപസ്മാരം തുടങ്ങിയവ കാണുന്നു. പേശീ വലിവു മൂലം ഉണ്ടാകുന്ന വേദന കള്‍ നന്നായി തന്നെ കണ്ടുവരാറുണ്ട്.
സ്വന്തം കാര്യങ്ങള്‍ മറ്റൊരാ ളുടെ സഹായ ത്തോടെ മാത്രമേ നടക്കൂ എന്ന അവസ്ഥയില്‍ സംസാരശേഷിക്കുറവ്, കേള്‍വിക്കുറവ്, അസ്ഥിസം ബന്ധമായ പ്രശ്നങ്ങള്‍, സ്വഭാവ പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങിയവയും കാണാറു ണ്ട്.
രോഗ ത്തിന്റെ മുഖ്യ കാരണ മായ മസ്തിഷ്ക്കാ ഘാത ത്തില്‍ ചികിത്സ വളരെബുദ്ധിമുട്ടും ചിലവേ റിയതും ആണ്. പല അവസ്ഥ കളിലും അതു സാധ്യവു മല്ല.ഒരു രോഗിയെ/കുഞ്ഞിനെ ദൈനംദിന കൃത്യങ്ങള്‍ സ്വന്തമായി നടത്താന്‍ പ്രാപ്തമാക്കുക യാണ് ചെയ്യാനു ള്ളത്.
പേശീവ ലിവിന്/ബലക്കൂ ടുത ലിന് ഓപ്പറേ ഷനു കള്‍ ചെയ്തും, അപസ്മാരം ഉണ്ടെങ്കില്‍ അതിനെ നിയന്ത്രിച്ചും പേശിക ളുടെ സ്വാഭാവി കാവ സ്ഥയി ലേക്ക് എത്തിക്കാന്‍ ശ്രമിക്കുക എന്ന ശ്രമക രമായ ജോലിയാണ് ചികിത്സ.
ആയുര്‍വേദത്തിന്റെ പ്രസക്തി രോഗാ വസ്ഥയില്‍ പ്രകടമായ മാറ്റം വരുത്തുവാന്‍ ആയുര്‍വേദ ചികിത്സയ്ക്ക് ആകുന്നുണ്ട്. പേശീബലത്തിനും/അയവിനും കൃത്യമായ ചികിത്സ തുടര്‍ച്ചയായി എടുക്കുയും, ഫിസിയോതെറാപി, ഒക്യുപേഷണല്‍ തെറാപി, സ്പീച്ച് തെറാപി തുടങ്ങിയ സപ്പോര്‍ട്ടീവ് ചികിത്സ നല്‍കുകയും ചെയ്യുക യാണിതിനുള്ള വഴി. തലയില്‍ തൈലം/മരുന്ന് വച്ച് ചെയ്യുന്ന ശിരോപിചു, ശിരോലേപം തുടങ്ങിയ ചികിത്സയും പഞ്ചകര്‍മ്മങ്ങളായ വസ്തി, നസ്യം (മൂക്കില്‍ മരുന്ന് വലിക്കുന്നത്) ഇവ കൊണ്ടും ഉത്സാദനം, അഭ്യംഗം, ഉപനാഹം, അവഗാഹം തുടങ്ങിയ ചികിത്സകളെക്കൊണ്ട് പേശികളില്‍ മാറ്റം ഉണ്ടാവുന്നുണ്ട്. മഹാരാസ്നാദി കഷായം, ധനദ നയ നാദി കഷായം, ധാന്വന്തരം കഷായം, അശ്വഗ ന്ധാരിഷ്ടം, ബലാരിഷ്ടം, ബലാതൈലം ഇവ ആവശ്യാനുസരണം നല്കാവുന്നത്. ഇവിടെ ചികിത്സിക്കുന്നത് അസുഖ കാരണത്തോടൊപ്പം അതുകൊണ്ടുണ്ടായ ലക്ഷണങ്ങളെയും, ശരീരമാറ്റങ്ങളെയും ആണ്.
കാലിനും കൈക്കും അരയ്ക്കും നട്ടെല്ലിനും മറ്റും ഓര്ത്തോത്തിസ്, ബെല്‍റ്റ് ഇവ അവശ്യം വേണ്ട ഈ കുട്ടികള്‍ക്ക് പലപ്പോഴും ഇവ ലഭ്യമാ കുന്നി ല്ല. ലഭ്യമാ യത് പിന്നീട് മാറ്റി ശരിയാക്കി കിട്ടുന്നു മില്ല. അക്കാര ണത്താല്‍ തന്നെ ഇവയുടെ ചികിത്സദുഷ്കരമാണ്.
ഫിസിയോ തെറാപ്പിക്കും മറ്റും പോവുമ്പോള്‍ യാത്രാസൗ കര്യം ഒരുക്കാന്‍പോലും പ്രയാസ മാകുന്ന ഒരു വലിയ വിഭാഗം നമ്മുടെ സമൂഹ ത്തിലുണ്ട്. അത്തര ത്തിലുള്ള കുട്ടികള്‍ ഒരു കിടപ്പു രോഗി തന്നെ ആകുന്നു.
പഠനം ദുഷ്ക്കര മാകുന്ന ഇത്തര ക്കാര് സ്വന്തം വികാര ങ്ങളും, ആവശ്യ ങ്ങളും മറ്റുള്ളവര്‍ മനസിലാകുന്ന രീതിയില്‍ പ്രകടി പ്പിക്കാ നാവാതെ സ്വഭാവദൂഷ്യ ത്തിലേക്കും ദേഷ്യത്തി ലേക്കും അടിമ പ്പെടു ന്നവ രാണ് ഏറെയും. പ്രായം കൂടുന്ന തോടെകുടുംബ ത്തിനും മറ്റും ബാധ്യത യാണെന്ന തോന്നലും ഇവരെ തളര്‍ത്തുന്നു.
പലപ്പോഴും സന്നദ്ധ സംഘട നകളും മറ്റുമാണ് ഇവരെ സഹായിക്കാനെത്തുന്നത്. ഗവണ്മെന്റ് തലത്തിലുള്ള വികലാംഗ ആനുകൂല്യത്തെപ്പറ്റിപ്പോലും ബോധവാന്മാരല്ലാത്ത രക്ഷിതാക്കളും ഏറെയാണ്.
ഇവരെ സമൂഹ ത്തിന്റെ മുഖ്യധാരയി ലേക്ക് എത്തിക്കേ ണ്ടത് നമ്മുടെ യെല്ലാം ഉത്തരവാദി ത്വമാ ണ്. എല്ലാ ചികിത്സാ ശാഖക ളും ഒരുമിച്ച് ചേര്‍ന്നാല്‍ മാത്രമേഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കൂ.
ഡോ. സന്ദീപ് കിളിയന്‍കണ്ടി
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
എ.സി. ഷണ്മുഖദാസ് മെമ്മോറിയല്‍
ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസന്റ് കെയര്‍ സെന്റര്‍
പുറക്കാട്ടിരി, കോഴിക്കോട്
അവസാനം പരിഷ്കരിച്ചത് : 4/27/2020