ദന്തരോഗങ്ങളെല്ലാം ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ ശരിയായ ചികിത്സ ആവശ്യമാണ്.
വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും പല്ലുവേദന അനുഭവപ്പെടുന്നത്. പല്ല് എടുത്തു കളഞ്ഞാലോയെന്നുപോലും ചിന്തിക്കുന്ന അത്ര വേദന. ഒരു പല്ല് ഇല്ലാതാകുമ്പോള്‍ മാത്രമാണ് ആ പല്ലിന്റെ വില പലപ്പോഴും നാം അറിയുന്നത്.
നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം. ദന്തസംരക്ഷണത്തിന് ആയുര്‍വേദം ചില ചിട്ടകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാരണം ജീവിതചര്യയുടെ ശാസ്ത്രമാണല്ലോ ആയുര്‍വേദം.
ആയുര്‍വേദത്തില്‍ പല്ലുവേദനയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. കൃമികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കൃമിദന്തം, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഉണ്ടാകുന്ന ചെറിയ ഇളക്കം, പുളിപ്പുപോലുള്ള വേദനകള്‍, പല്ലില്‍ വാതം കോപിച്ച് തണുത്ത ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശീതദന്തം, കഫദോഷം രക്തത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രണ്ടൂമൂന്നു പല്ലുകളോട് ചേര്‍ന്ന് കുമിളകള്‍ ഉണ്ടാകുന്ന ദന്തകുക്കുടം, പല്ലിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന സൂഷിരങ്ങള്‍, വീഴ്ചകള്‍ മൂലമോ മറ്റു കാരണങ്ങളാലോ പല്ലിന് ഇളക്കംതട്ടി മുറിവുകള്‍ ഉണ്ടായി പഴുപ്പ് മോണയിലേക്കു ഇറങ്ങുന്ന വിദര്‍ഫ ദന്തരോഗം തുടങ്ങിയവയെല്ലാം പല്ലുവേദനയ്ക്കു കാരണമാകാം.
ദന്തരോഗങ്ങളെല്ലാം ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ ശരിയായ ചികിത്സ ആവശ്യമാണ്.
ദന്തരോഗങ്ങള്‍ക്ക് താല്ക്കാലിക ശമനം ലഭിക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍.
പഞ്ചസാര ഇരിക്കുന്നതുപോലെ പ്ലാക്ക് പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ് ശര്‍ക്കരദന്തം. ഇത് പല്ലില്‍ പറ്റിപിടിച്ചിരിക്കുന്നതിനാല്‍ ഡോക്ടറുടെ സഹായത്തോടെ എടുത്തു കളയണം. പ്ലാക്കിന്റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ താഴെ പറയുന്ന പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.
1. ചവര്‍ക്കാരം പൊടിച്ച് തേനും ചേര്‍ത്ത് കുഴച്ച് പല്ലില്‍ ഉരച്ചു പ്ലാക്ക് കളയാവുന്നതാണ്.
പല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.
ദന്തരോഗങ്ങള്‍ക്കൊണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം. രോഗങ്ങളാണ് വായ്‌നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്‌നാറ്റം ഒഴിവാക്കാവുന്നതാണ്. സാധാരണ ഉണ്ടാകുന്ന വായ്‌നാറ്റം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വായ് വരണ്ടുണങ്ങിയിരിക്കുന്ന അവസ്ഥ. ദന്ത രോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ് വായ് വരണ്ട് ഉണങ്ങുന്നത്. പ്രമേഹം, പനി, ഛര്‍ദി, ജലദോഷം എന്നിവയെല്ലാം വരള്‍ച്ചയുടെ കാരണങ്ങളാണ്.
ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടാതെ വരുന്നതാണ് ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ് വരള്‍ച്ചയുടെ ചികിത്സ.
രാമച്ചം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വരള്‍ച്ച കുറയാന്‍ സഹായിക്കും. ആരോഗ്യമുള്ള പല്ലുകള്‍ക്ക് ദന്തപരിചരണത്തെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന് പ്രഥമ സ്ഥാനമാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മലമൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പല്ലുകള്‍ വൃത്തിയാക്കലാണ്.
പേരാല്‍, നീര്‍മരുത്, കരിങ്ങാലി, മാവ്, ഉങ്ങ് തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത് അറ്റം ചതച്ച് പല്ലു തേയ്ക്കണമെന്നാണ്് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്.
ഈ കമ്പിന് ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച് നീളവും ഉണ്ടായിരിക്കണം. ചുക്ക്, തിപ്പലി, കുരുമുളക് ഇവ പൊടിച്ചതോ ഏലയ്ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല് വൃത്തിയാക്കാന്‍.
പല്ല് തേയ്ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച് പറയുന്നതിനൊപ്പം പല്ല് തേയ്ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ 12 പ്രാവിശ്യം കുലുക്കുഴിയണം.
ഗര്‍ഭാവസ്ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി, കണ്ണ് സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച് കുലുക്കുഴിയണം.
കവിള്‍ എല്ലിന്റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ് അള്‍സര്‍ അഥവാ വായ്പ്പുണ്ണ്. പഴകിയ ബ്രഷ് ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്റെ കുറവ്, പുളിയുള്ള വസ്തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.
വയറ്റിലെ അള്‍സര്‍ മുതല്‍ വന്‍കുടലിലെ കാന്‍സറിന്റെ വരെ ലക്ഷണമായും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്ണം, ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം എന്നിവയും അള്‍സറിനുള്ള കാരണങ്ങളാണ്. അള്‍സറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്.
ദന്തരോഗങ്ങള്‍ക്ക് ആയുര്‍വേദ പരിഹാരം
നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പ്രധാനം ദന്തസംരക്ഷണമാണ്. ദന്തരോഗങ്ങള്‍ക്കും ദന്തപരിപാലനത്തിനും ആയുര്‍വേദവിധി
പ്രകാരം നിരവധി ചികിത്സ രീതികളും പ്രതിവിധികളുമുണ്ട്.
നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ ദന്തസംരക്ഷണത്തില്‍.
കുട്ടികളുടെ ദന്തസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍നിന്നും ആരംഭിക്കണം. ശരീരസംരക്ഷണം പോലെ ദന്തപരിചരണവും പ്രാധാന്യമര്‍ഹിക്കുന്നു.
മനസു തുറന്നുള്ള ചിരിയാണ് ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ പല്ലുകളുടെ സംരക്ഷണത്തില്‍ കരുതല്‍ നല്‍കണം. കുട്ടികളുടെ ദന്തസംരക്ഷണകാര്യങ്ങളില്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്.
കുട്ടികാലത്തു പഠിപ്പിക്കുന്ന നല്ല ശീലങ്ങള്‍ കുട്ടികള്‍ക്കുള്ള നല്ല മാതൃകയാണ്. അതുകൊണ്ട് ദന്തരോഗങ്ങളെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുന്നതാണ് ഉത്തമം.
കുട്ടികളുടെ ദന്തസംരക്ഷണത്തിനും പരിചരണത്തിനും ആയുര്‍വേദ രീതികള്‍ പ്രകാരം നിരവധി ചികിത്സകളും പരിഹാരങ്ങളുമുണ്ട്.
ദന്ത സംരക്ഷണത്തിന്റെ ആദ്യഘട്ടം ഗര്‍ഭസ്ഥശിശുവില്‍ നിന്നും ആരംഭിക്കണമെന്നത് പലരിലും ആശങ്കയുണ്ടാകുന്ന കാര്യമാണ്. എന്നാല്‍ കു
ട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ മോണക്കുള്ളില്‍ മുളച്ച അവസ്ഥയിലായിരിക്കും.
കുഞ്ഞുങ്ങള്‍ ജനിച്ച് മാസങ്ങള്‍ക്കു ശേഷം മാത്രമേ പല്ലുകള്‍ പുറത്തുവരികയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ആറാം മാസത്തില്‍ ഇവ പാല്‍പ്പല്ലുകളായി പുറത്തുവരും. കുട്ടികള്‍ക്കു പല്ല് മുളച്ചു വരുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകാം.
പനി, ചുമ, വയറിളക്കം, ഛര്‍ദ്ദി, തലവേദന, അഭിഷൃന്ദം എന്ന നേത്രരോഗം, പോഥകി എന്ന വര്‍ത്മരോഗം, വിസര്‍പ്പം എന്നിവയ്ക്കും കാരണമാകാം.
അതുകൊണ്ട് കുട്ടികളില്‍ ആദ്യത്തെ പല്ല് വരുന്നതിനു മുന്‍പ് തന്നെ നല്ല ദന്തപരിചരണരീതികള്‍ ആരംഭിക്കണം. ആരോഗ്യമുള്ള മോണകള്‍ നല്ല പല്ലുകള്‍ ഉണ്ടാകുവാന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
ആറ് മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കാലയളവില്‍ പാല്‍പ്പല്ലുകള്‍ മുളയ്ക്കണം. അതുപോലെ ആറ് വയസു മുതല്‍ 13 വയസു വരെ
യുള്ള പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞുപോയി പകരം സ്ഥിരദന്തങ്ങള്‍ തല്‍സ്ഥാനത്ത് മുളച്ചുവരണം.
ആരോഗ്യമുള്ളതും വൃത്തിയും ഭംഗിയുമുള്ള ദന്തനിരയും, നിറവ്യത്യാസമോ, ദുര്‍ഗന്ധമോ ഇല്ലാത്ത പല്ലുകളുള്ള അവസ്ഥയാണ് ശരിയായ ദ
ന്താരോഗ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
പല്ലുകള്‍ ശുചിയായും, ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതെയും ഇരിക്കണം. മോണകള്‍ പിങ്ക് നിറത്തോടു കൂടിയും ബ്രഷ് ചെയ്യുമ്പോള്‍ വേദനിക്കുകയോ രക്തം വരുകയോ അരുത്. വായ് നാറ്റം ഉണ്ടകാതെ പ്രത്യേകം ശ്രദ്ധിക്കണം.
അഷ്ടാംഗഹൃദയം സൂത്രസ്ഥാനം ദിനചര്യ അധ്യായത്തില്‍ എരുക്ക്, വേപ്പ്, ഉങ്ങ്, വേങ്ങ, പേരാല്‍, കരിങ്ങാല്‍, തുടങ്ങിയ വൃക്ഷങ്ങളുടെ കമ്പ് അഗ്രം
ചതച്ച് ദന്തശുദ്ധി വരുത്താന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ത്രിഫല, ത്രികുട എന്നിവ കൊണ്ട് ഊന് ശുദ്ധിവരുത്താവുന്നതാണ്. രാവിലെയും ആഹാരം കഴിച്ച ഉടനെയും പല്ല് തേയ്ക്കുന്നത് രസാസ്വാദനശേഷി കൂട്ടും. പല്ല്, വായ, നാവ്, എന്നിവ ശുദ്ധമാകും.
രുചി വര്‍ധിക്കും, ദന്തരോഗങ്ങള്‍ ബാധിക്കാതിരിക്കും. ദന്തോല്‍പ്പത്തിയില്‍ ദന്തമൂലത്തെ ആശ്രയിച്ച് കോപിച്ച ത്രിദോഷങ്ങള്‍ മലങ്ങളെയും ധാതുക്കളെയും ദുഷിപ്പിച്ച് എല്ലാവിധ വ്യാധികളെയും ഉണ്ടാക്കുന്നു.
ശീതാളം :- പല്ലുകളില്‍ തണുപ്പുള്ള ഭക്ഷണപാനീയങ്ങള്‍ സ്പര്‍ശിച്ചാല്‍ പല്ലു പിളര്‍ന്നുപോകുന്നതുപോലെ ശക്തമായ വേദന ഉണ്ടാകുന്ന
രോഗമാണ്.
ദന്തഹര്‍ഷം :- പുളിരസവും തണുപ്പുള്ളതുമായ ആഹാരം കഴിക്കാന്‍ വിഷമം ഉണ്ടാകുക, തണുത്ത കാറ്റേറ്റാല്‍പോലും അസ്വസ്ഥത ഉണ്ടാകുക.
ദന്തഭേദം :- പല്ലുകള്‍ വേദനയോടെ പൊട്ടിപ്പോകുന്ന അവസ്ഥ.
ദന്തചാലം :- ആഹാരം കഴിച്ചാല്‍ പല്ലുകള്‍ക്ക് ശക്തമായ വേദനയും പല്ലുകള്‍ ഇളകുകയും ചെയ്യുക.
കരാളദന്തം :- വികടങ്ങളായി പല്ലുകള്‍ നിരതെറ്റി മുളച്ചു വരുക.
അതിദന്തം :- സാധാരണയില്‍ നിന്നും എണ്ണത്തിലധികമായി പല്ലുകള്‍ ഉണ്ടാകുന്ന അവസ്ഥ. ഈ സമയങ്ങളില്‍ അസഹനീയമായ വേദനയു
ണ്ടാകുന്നു. പല്ലു മുളച്ചുകഴിയുമ്പോള്‍ വേദന ശമിക്കും.
ശര്‍ക്കര :-പല്ലുകള്‍ വേണ്ടരീതിയില്‍ ശുദ്ധിവരുത്താതിരുന്നാല്‍ ഉണ്ടാകുന്ന രോഗമാണ്. പല്ലില്‍ മാലിന്യങ്ങളും മറ്റും വര്‍ദ്ധിച്ച് ദുര്‍ഗന്ധമുണ്ടാ
കുന്ന അവസ്ഥ. പല്ലിന്റെ ഉറപ്പ് കുറഞ്ഞ് പൊടിഞ്ഞുപോകും.
കപാലിക :- പല്ലിന്റെ കട്ടിയേറിയ ആവരണം ക്ഷയിച്ചുപോകുന്ന അവസ്ഥയാണിത്.
ശ്യാമദന്തം :- പല്ലുകള്‍ കരുവാളിക്കുന്ന അവസ്ഥ, നീലനിറം മുതലായവ ഉണ്ടാകുന്നു.
കൃമിദന്തം :- മധുരം കൂടുതല്‍ കഴിച്ചാലും മറ്റും അസഹ്യമായ വേദന, കറുത്ത നിറം ഇളകാന്‍ തുടങ്ങുന്നു, പല്ലുകള്‍ക്ക് കരുകരുപ്പ്, ചലവും ര
ക്തവും ഒലിക്കല്‍, വീക്കം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.
ദന്തപുപ്പുടം - പല്ലുകളുടെ മൂലഭാഗത്ത് ലന്തക്കുരു വലുപ്പത്തില്‍ വേദനയോടെ വീക്കം ഉണ്ടാകുന്ന അവസ്ഥ.
പല്ലുവേദനയ്ക്കുള്ള പ്രധാന കാരണം ദന്തക്ഷയം തന്നെയാണ്. എങ്കിലും മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകള്‍
നടത്തേണ്ടതായി വരും.
അണുബാധ, മോണരോഗങ്ങള്‍, പല്ലുകള്‍ തമ്മിലുരയുക (ബുക്‌സിസം) , പല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, തെറ്റായ രീതി
യിലുള്ള ചവയ്ക്കല്‍, പല്ലു മുളച്ചു വരുക(സ്‌കൂള്‍ കുട്ടികളില്‍), ടെമ്പോറോ മാന്‍ഡിബുലാര്‍ ഡിസീസസ്, സൈനസൈറ്റിസ്, കര്‍ണരോഗങ്ങള്‍,
മുഖത്തെ പേശികളിലെ സമ്മര്‍ദ്ദം, തലവേദന, എന്നിവയും പല്ലുവേദനയ്ക്ക് കാരണമാകാം. പ്രമേഹം, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം
എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു.
ഇടവിട്ടുള്ള തീവ്രതയേറിയ പല്ലുവേദന - ചൂടുള്ള അല്ലെങ്കില്‍ തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴോ, ഇനാമല്‍ നഷ്ടപ്പെടുക, മോണപ്പഴുപ്പ്,
പല്ലുപൊട്ടല്‍, എന്നിവകൊണ്ടും ഇത്തരം വേദന വരാം.
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പല്ലുവേദന - ഒന്നിലധികം പല്ലുകള്‍ വേദനിക്കുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാലുള്ള അവസ്ഥ.
ശക്തിയായ പല്ലുവേദന - ശക്തിയായ കുത്തുന്നതുപോലെയുള്ള പല്ലുവേദന, മുഖത്ത് നീര് എന്നിവ അണുബാധ, പഴുപ്പ് എന്നിവയുടെ ല
ക്ഷണമാണ്.
ഭക്ഷണം കഴിക്കുമ്പോള്‍ വേദന - ദന്തക്ഷയം, പല്ലിന് പോട്, പൊട്ടല്‍, എന്നിവ കാരണം. കഴുത്തിനു പുറകില്‍ വേദന - അണപ്പല്ലുകള്‍ മുളയ്ക്കുന്നത് (വിസ്ഡം ടീത്ത്) തടസ്സപ്പെടുന്നതോ, അണപ്പല്ല് സന്ധിക്കുണ്ടാകുന്ന നീര്‍ക്കെട്ടോ
കാരണമാകാം.
പല്ലുകളെയും മോണകളെയും ബാധിക്കുന്ന എല്ലാരോഗങ്ങള്‍ക്കുമുള്ള കാരണങ്ങളും ചികിത്സാ രീതികളും ആയുര്‍വേദത്തിലുണ്ട്.
ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത കഷായം കവിള്‍ക്കൊള്ളുക, മരുന്നുകള്‍ ഊനില്‍ തേയ്ക്കുക, യുക്തമായ മരുന്നുകള്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക എന്നിവ ദന്തരോഗം ശമിപ്പിക്കും.
ദന്തോല്‍പ്പത്തി കൊണ്ടുള്ള രോഗങ്ങളില്‍ ദോഷകോപം, രോഗസ്ഥിതി, പ്രായം, ദേശം, കാലം, എന്നീ ഭേദമനുസരിച്ചായിരിക്കും ഔഷധം പ്രയോഗിക്കുക. മൃദുവമനം, വസ്തി, പ്രതിമര്‍ശനസ്യം മുതലായവ ഫലപ്രദമാണ്. കൃമിദന്തം ശമിക്കാന്‍ എരുക്കിന്‍ പാലോ ഏഴിലംപാല കറയോ നിറയ്ക്കുക.
മുത്തങ്ങക്കിഴങ്ങ്, നീര്‍മരുതിന്‍തൊലി, ത്രിഫലത്തോട്, ചുക്ക്,ഞാഴല്‍പൂവ്, മാക്കീരക്കല്ല് എന്നിവ പൊടിച്ച് തേനില്‍ കുഴച്ച് ഊനില്‍ പുരട്ടാം. ഈ
മരുന്നുകള്‍ കഷായം വച്ച് കവിള്‍ക്കൊള്ളാം.
അരിക്കാടി ചൂടുപിടിപ്പിച്ച് അതില്‍ ത്രികടുവും ഇന്തുപ്പും ചേര്‍ത്ത് പല പ്രാവശ്യം കവിള്‍കൊള്ളുക. അരിമേദാതി തൈലം കവിള്‍ക്കൊള്ളാനും
തലയില്‍ തേക്കാനും ഉപയോഗിക്കുന്നത് പല്ല്, ഊന് രോഗങ്ങളെ ശമിപ്പിക്കുന്നു.
1. ഊനിനുണ്ടാകുന്ന നീരിനു തിപ്പലിപ്പൊടി തേന്‍ ചേര്‍ത്തു പുരട്ടാം. മോണപ്പഴുപ്പിനു പാഠാദി ചൂര്‍ണ്ണം, കാളകചൂര്‍ണ്ണം, പീതകചൂര്‍ണ്ണം എ
ന്നിവകൊണ്ട് യഥാവിധി ദന്തധാവനത്തിന് ഉപയോഗിക്കാം.
2. വചാദിഘൃതം, സമാഗാദി ഘൃതം, രജന്യാദിചൂര്‍ണ്ണം എന്നിവ പല്ലുമുളയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഫലപ്രദമാണ്.
പല്ലിളകുന്നതിന് : എള്ളെണ്ണ, പാല്‍, നെയ്യ്, വസാ മജ്ജ മുതലായവ ദശമൂലം കഷായം ചേര്‍ത്ത് കവിള്‍കൊള്ളുക.
ഖദിരാദി തൈലം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, പുരാണകിട്ടം, ത്രിഫല, നീര്‍മരുതിന്‍തൊല, കരിവേലപ്പട്ട എന്നിവ കഷായം വച്ച് എണ്ണ
കാച്ചിയരിച്ച് കവിള്‍കൊള്ളുക.
ഇലഞ്ഞിക്കുരു ചുട്ടുപൊടിച്ച് നവരയരിച്ചോറില്‍ ചേര്‍ത്ത് ഉരുട്ടി പല്ലിന്റെ കടക്കല്‍ വയ്ക്കുകയോ കൊഴിഞ്ഞില്‍വേര് കൊണ്ട് കഷായം വച്ച്
അതില്‍ കടുക്ക അരച്ചുകലക്കി എണ്ണ ചേര്‍ത്ത് കാച്ചിയരച്ച് കവിള്‍കൊള്ളുക.
ദന്തവിദ്രതി, കൃമിദന്തം തുടങ്ങിയവയ്ക്ക് അഗ്നികര്‍മ്മം ചികിത്സയായി വിധിക്കുന്നു. അധിമാംസം എന്ന രോഗത്തില്‍ ഛേദനം, വിദര്‍ദത്തില്‍ ക്ഷാര പ്രയോഗം, രക്തമോക്ഷം, എന്നിവ ഫലപ്രദമായ ചികിത്സയാണ്.
ചിരട്ടചുട്ട കരി, പുത്തരിച്ചുണ്ടയുടെ വിത്ത് കളഞ്ഞ കായ, മാക്കീരക്കല്ല്, കരയാമ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിക്ക, ഇന്തുപ്പ്, കല്ലുപ്പ് ഇവ
സമം കൂട്ടിപൊടിച്ച് അതുകൊണ്ട് പല്ലുതേക്കുക.
കുട്ടികളുടെ പാല്‍ ബോട്ടില്‍, ജൂസ് ബോട്ടില്‍ എന്നിവ അധികസമയം വായില്‍ വയ്ക്കുന്നതും ബോട്ടില്‍ വായില്‍ വച്ച് ഉറങ്ങുന്നതും പല്ല് ദ്രവി
ക്കാന്‍ കാരണമാകും.
പാല്‍, ജൂസ് തുടങ്ങിയവ കുടിച്ച ഉടനെ ബോട്ടില്‍ മാറ്റണം. നനഞ്ഞ തുണികൊണ്ട് പല്ലും മോണയും വൃത്തിയാക്കുക. കുഞ്ഞുങ്ങള്‍ക്ക് വിരല്‍ കുടിയുണ്ടെങ്കില്‍ അത്തരം ദുശീലം മാറ്റണം.
മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിക്കാം. പല്ലിന്റെ പിന്‍വശം വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ച്യൂയിംഗം ചവയ്ക്കുന്നതും മൂലം പല്ലിന്റെ ഇനാമല്‍ നശിച്ച് പോട് വരാനുള്ള സാധ്യത കൂടുന്നു.
മധുരമുള്ള വസ്തുക്കള്‍ കഴിച്ചശേഷം നന്നായി വായ് കഴുകുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. 10 - 12 വയസു മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതു കൊണ്ടുണ്ടാകുന്ന വീഴ്ച, അടി, ഇടി എന്നിവമൂലമുണ്ടാകുന്ന ദന്തപ്രശ്‌നങ്ങള്‍ ദോഷമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അനുയോജ്യമായ ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ഉപയോഗിക്കുക. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ അഞ്ചുമിനിറ്റിലധികം ബ്രഷ് ചെയ്യുന്നത് ഇനാമല്‍ കുറഞ്ഞ് ദന്തക്ഷയത്തിനു കാരണമായേക്കും.
സമീകൃതാഹാരം കഴിക്കുക. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു കുറയ്ക്കുക. ആഹാരം കഴിച്ച ശേഷം ശുദ്ധജലം കവിള്‍ക്കൊണ്ട്
വിരലുകള്‍കൊണ്ട് തടവി വായ് വൃത്തിയാക്കുക.
ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ (കാത്സ്യം, ഫ്‌ളൂറൈഡ് തുടങ്ങിയവ) ലഭ്യത ഉറപ്പാക്കുക. വാതരോഗികള്‍, ശരീരം മെലിഞ്ഞവര്‍, ശരീരബലം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ പല്ലുപറിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
അധികം ചൂട്, എരിവ്, പുളി, തണുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. തണുത്ത വെള്ളത്തിലുള്ള കുളി, പുകവലി, മത്സ്യമാ
ംസാദികള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഉഴുന്ന്, പഞ്ചസാര, പാല്‍, എന്നിവയും ഒഴിവാക്കേണ്ടതാണ്.
തണുത്ത കാറ്റ് (എ സി) ഏല്‍ക്കുക, രാത്രിയില്‍ ഉറക്കമൊഴിയുക, ശാരീരിക ആയാസം എന്നിവയും ഒഴിവാക്കണം. ചെറുപ്പം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാല്‍ ആരോഗ്യമുള്ള പല്ലുകള്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കും.
കായം, കുമിഴിന്‍വേര്, കാരീയം, ചവര്‍ക്കാരം, കൊട്ടം, വിഴാലരി എന്നിവ പൊടിച്ച് കിഴികെട്ടി വേദനയുള്ള ഭാഗത്ത് ഉപയോഗിക്കുക. ഇവകൊണ്ട്
എണ്ണ കാച്ചി കവിള്‍കൊള്ളാം.
കഠിനമായ പല്ലുവേദനയ്ക്ക് ഉടനടി പരിഹാരത്തിന് ഗ്രാമ്പൂ ചതച്ച് ചൂടാക്കി കടിച്ചു പിടിക്കുക. (ഗ്രാമ്പൂ തൈലം ചൂടാക്കി പഞ്ഞിയില്‍ മുക്കി കടിച്ചു പിടിക്കുന്നതും ഫലപ്രദം.)
ഡോ. ആനന്ദ് വി.
സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍
ഗവ. ആയുര്‍വേദ ആശുപത്രി
ഓമല്ലൂര്‍, പത്തനംതിട്ട
അവസാനം പരിഷ്കരിച്ചത് : 5/27/2020