ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. 'ആയുസ്സ്' എന്നും 'വേദം' എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍വേദം ആയുസ്സിന്റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍വേദം ഊന്നല്‍ നല്‍കുന്നത്.
ആയുര്‍വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍വേദത്തിന്റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു.
ദോഷ
വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങള്‍. ഇവ സംയോജിതമായി ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ആഹാരം ദഹിച്ചുണ്ടായ പോഷകഘടകങ്ങളെ ശരീരത്തിലുടനീളം എത്തിച്ച് ശരീരകലകളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുകയാണ് ത്രിദോഷങ്ങളുടെ ധര്‍മ്മം. ത്രിദോഷങ്ങളുടെ തകരാറ് രോഗാവസ്ഥയിലേക്ക് നയിക്കും.
ധാതു
'ശരീരത്തിന് പിന്‍ബലം നല്‍കുന്നത്' എന്ന് ധാതുവിനെ നിര്‍വചിക്കാം. ശരീരത്തില്‍ 7 കലാസംവിധാനങ്ങള്‍ ഉണ്ട്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണവ. ഇവ യഥാക്രമം പ്ലാസ്മ, രക്തം, പേശി, കൊഴുപ്പ്, അസ്ഥി അസ്ഥിമജ്ജ, ശുക്ലം എന്നിവയെ പ്രതിനിധീകരിക്കുന്നു. ധാതുക്കള്‍ ശരീരത്തിനുവേണ്ട അസ്ഥിപോഷണം നല്‍കുകയും മനസ്സിന്റെ വളര്‍ച്ച, ഘടന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു.
മലം
മലം എന്നാല്‍ 'മലിനമായത്' അഥവാ 'പാഴുല്പന്നങ്ങള്' എന്നര്‍ത്ഥം. ദോഷങ്ങളും ധാതുക്കളും ഉള്‍പ്പെടെയുള്ള ത്രിത്വത്തിലെ മൂന്നാമത്തേതാണിത്. പ്രധാനമായും മൂന്ന് തരം മലങ്ങളാണുള്ളത് - മലം (അമേധ്യം), മൂത്രം, വിയര്‍പ്പ് എന്നിവ. മലങ്ങള്‍ മുഖ്യമായും ശരീരത്തിലെ പാഴുല്പന്നങ്ങളായതിനാല് അവയുടെ ശരിയായ പുറന്തള്ളല്‍ വ്യക്തിയുടെ ആരോഗ്യപാലനത്തിന് അത്യാവശ്യമാണ്. മലം, കിട്ടം എന്നിങ്ങനെ മലത്തെ രണ്ടായി തിരിക്കാം. ഇതില്‍ മലം ശരീരത്തിന്റെ പാഴുല്പന്നങ്ങളും കിട്ടം ധാതുക്കളുടെ പാഴുല്പന്നങ്ങളുമാണ്.
അഗ്നി
എല്ലാ വിധത്തിലുള്ള ഉപാപചയപ്രവര്‍ത്തനങ്ങളും ദഹനപ്രവര്‍ത്തനങ്ങളും നടക്കുന്നത് അഗ്നി (ജീവാഗ്നി) യുടെ സഹായത്തിലാണ്. അന്നപഥം, കരള്‍, കോശങ്ങള്‍ എന്നിവയിലെ വിവിധതരം രാസാഗ്നികള്‍ ആണ് അഗ്നി എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.
ശരീരം
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ആത്മാവ് എന്നിവയുടെ സംഘാതമാണ് ആയുര്‍വേദത്തില്‍ ജീവന്. ജീവനുള്ള ആള് ത്രിദോഷങ്ങളുടെയും സപ്തകലകളുടെയും മലം മൂത്രം സ്വേദാദി മാലിന്യങ്ങളുടെയും സമുച്ചയമാണ്. അങ്ങനെ ശരീരം രസങ്ങളും കലകളും മലങ്ങളും ഉള്‍ക്കൊള്ളുന്നു. ശരീരത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും വളര്‍ച്ചയും ജീര്‍ണനവും രസം, കല, മാലിന്യങ്ങള്‍ എന്നിവയായി സംസ്കരിക്കപ്പെടുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ആഹാരത്തിന്റെ സ്വീകാരം, ഉള്‍ക്കൊള്ളല്‍, ദഹനം, ആഗിരണം, സ്വാംശീകരണം, ഉപാപചയം എന്നിവയ്ക്ക് ആരോഗ്യത്തിന്റെയും രോഗത്തിന്റെയും കാര്യത്തില്‍ ഏറെ പങ്ക് വഹിക്കാനുണ്ട്. ആരോഗ്യവും രോഗവുമാകട്ടെ, മനോസംവിധാനങ്ങളാലും ജീവാഗ്നിയാലും വളരെയധികം ബാധിക്കപ്പെടുന്നുണ്ട്.
പഞ്ചമഹാഭൂതങ്ങള്‍
മനുഷ്യനടക്കം ഈ പ്രപഞ്ചത്തിലുള്ള എല്ലാവസ്തുക്കളും പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചമഹാഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ശരീരകലകളുടെ വ്യത്യസ്തങ്ങളായ ഘടനയ്ക്കും ധര്‍മ്മങ്ങള്‍ക്കും ഉതകുന്നതരത്തിലും അവയുടെ ആവശ്യങ്ങള്‍ക്കനുസൃതമായും വ്യത്യസ്തങ്ങളായ അനുപാതങ്ങളില്‍ ഈ പഞ്ചമഹാഭൂതങ്ങള്‍ ശരീരത്തില്‍ സന്തുലിതമായി സമ്മേളിച്ചിരിക്കുന്നു. ശരീരത്തിന്റെ വളര്‍ച്ചയും വികാസവും പോഷണത്തെ അതായത് ആഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആഹാരമാകട്ടെ, പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതവും, ജീവാഗ്നിയുടെ പ്രവര്‍ത്തനഫലമായി ഇവ ശരീരത്തിലെ സമാനഘടകങ്ങളെ പോഷിപ്പിക്കുന്നു. പഞ്ചഭൂതങ്ങളുടെ വ്യത്യസ്ത അനുപാതത്തിലുള്ള ചേരുവകളാല്‍ ശരീരത്തിന്റെ ഘടനാപരമായ അടിസ്ഥാനമായ കലകളും മാനസികമായ അടിസ്ഥാനമായ രാസങ്ങളും സംജാതമാകുന്നു.
ആരോഗ്യവും രോഗവും
ത്രിദോഷാദി ശരീരഘടകങ്ങളുടെ സന്തുലനമോ അസന്തുലനമോ ആണ് ആരോഗ്യത്തിന്റെയോ രോഗാവസ്ഥയുടെയോ രോഗാവസ്ഥയുടെയോ അടിസ്ഥാനം. ആന്തരികവും ബാഹ്യവുമായ ഘടകങ്ങള്‍ ശരീരത്തിന്റെ സ്വാഭാവിക സന്തുലനത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ശരിയല്ലാത്ത പോഷണം, ദുശ്ശീലങ്ങള്‍, ആരോഗ്യപൂര്‍ണമായ ജീവിതത്തിനുള്ള നിയമങ്ങള്‍ തെറ്റിക്കല്‍ എന്നിവ ഈ അസന്തുലനത്തിന് വഴിവെക്കുന്നു. കാലാവസ്ഥാവ്യതിയാനങ്ങള്‍, ശരിയല്ലാത്ത വ്യായാമം, ഇന്ദ്രിയങ്ങളുടെ ശരിയല്ലാത്ത ഉപയോഗം, ശരീരത്തിനും മനസ്സിലും ചേര്‍ന്നതല്ലാത്ത പ്രവര്‍ത്തികള്‍ എന്നിവയും സ്വാഭാവിക സന്തുലനത്തെ തകരാറിലാക്കുന്നു. ഭക്ഷണക്രമീകരണം, ജീവിത സാഹചര്യങ്ങളുടെ ക്രമീകരണം, ഔഷധപ്രയോഗം എന്നിവയിലൂടെ ശരീരഘടകങ്ങളുടെ അസന്തുലനം പരിഹരിക്കാന്‍ കഴിയും. പഞ്ചകര്‍മ്മ - രസായന ചികിത്സകളിലൂടെ ഇത്തരം അസന്തുലനത്തെ പ്രതിരോധിക്കാനും കഴിയും.
രോഗനിര്‍ണ്ണയം
രോഗിയെ മൊത്തത്തില്‍ പരിഗണിച്ചാണ് ആയുര്‍വേദത്തില്‍ എല്ലായ്പ്പോഴും രോഗനിര്‍ണയം നടത്തുന്നത്. രോഗിയുടെ ആന്തരികമായ ശരീരധര്‍മ്മ സവിശേഷതകളെയും മാനസികാവസ്ഥയെയും വൈദ്യന് കണക്കിലെടുക്കുന്നു. രോഗബാധിതമായ കലകള്‍, രസങ്ങള്‍, രോഗബാധയുള്ള സ്ഥാനം, രോഗിയുടെ പ്രതിരോധശേഷി, ദിനചര്യകള്‍, ഭക്ഷണശീലങ്ങള്‍, രോഗലക്ഷണങ്ങളുടെ ഗൗരവാവസ്ഥ, ദഹനപ്രശ്നങ്ങള്‍, രോഗിയുടെ വൈയക്തികവും സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായുള്ള അവസ്ഥ എന്നിവയും പരിഗണിക്കുന്നു. രോഗനിര്‍ണയത്തില്‍ താഴെ പറയുന്ന പരിശോധനകള്‍ ഉള്‍പ്പെടുന്നു:
ചികിത്സ
ആരോഗ്യസംസ്ഥാപനത്തിനുതകുന്നത് മാത്രമാണ് ശരിയായ ചികിത്സ എന്ന് രോഗമുക്തി നല്കുന്ന ആള് മാത്രമാണ് ഉത്തമ വൈദ്യനെന്നുമുള്ളതാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന സമീപനം. ആരോഗ്യത്തിന്റെ പരിപാലനവും പ്രോത്സാഹനവും അതോടൊപ്പം രോഗപ്രതിരോധവും രോഗമുക്തിയും എന്നതാണ് ആയുര്‍വേദത്തിന്റെ മുഖ്യ ലക്ഷ്യം.
ശരീരത്തിന്റെ അസന്തലനത്തിന് കാരണമായ ഘടകങ്ങളെ പഞ്ചകര്‍മ്മ പ്രക്രിയയിലൂടെയും ഔഷധങ്ങള്‍, അനുയോജ്യമായ ഭക്ഷണം, ശരീര സന്തുലനം പാലിക്കാനാവശ്യമായതും ഭാവിയിലെ രോഗബാധ തടയാനും രോഗസാധ്യത കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍, ജീവിതചര്യ എന്നിവയിലൂടെ ശരീര സംവിധാനങ്ങളെ ശാക്തീകരിക്കുക എന്നിവ അടങ്ങുന്നതാണ് ആയൂര്‍വ്വേദ ചികിത്സയുടെ ഉള്ളടക്കം.
ഔഷധപ്രയോഗം, പ്രത്യേക ഭക്ഷണം (പഥ്യം), നിര്‍ദ്ദിഷ്ഠ ദിനചര്യകള്‍ എന്നിവയാണ് സാധാരണയായി ചികിത്സയില്‍ ഉള്‍പ്പെടുന്നത്. ഈ മൂന്ന് കാര്യങ്ങളും രണ്ടുവിധത്തില്‍ ചെയ്യപ്പെടുന്നു. രോഗത്തിന്റെ അടിസ്ഥാന കാരണങ്ങളുമായും ലക്ഷണങ്ങളുമായും പ്രതിപ്രവര്‍ത്തിച്ച് രോഗത്തെ ഇല്ലായ്മ ചെയ്യുകയാണ് ഒരു രീതിയില്‍ ചെയ്യുന്നത്. രണ്ടാമത്തെ രീതിയില്‍ ഇതേ മൂന്ന് കാര്യങ്ങളെയും - ഔഷധം, പഥ്യം, ദിനചര്യ – രോഗകാരണങ്ങള്‍, രോഗപ്രകടനങ്ങള് എന്നിവയ്ക്ക് സമാനമായ ഫലങ്ങള്‍ ഉളവാക്കലിലാണ് ലക്ഷ്യമിടുന്നത്. ഈ രണ്ട് ചികിത്സാ സമീപനങ്ങളെയും യഥാക്രമം വിപരീത ചികിത്സ, വിപരീതകാരി ചികിത്സ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ചികിത്സയുടെ വിജയകരമായ നിര്‍വഹണത്തിന് 4 ഘടകങ്ങള്‍ അത്യാവശ്യമാണ്. ഇവ താഴെ പറയുന്നു:
ഇതില്‍ വൈദ്യനാണ് പ്രമുഖ സ്ഥാനം. സാങ്കേതിക വൈദഗ്ധ്യം, ശാസ്ത്രീയമായ ജ്ഞാനം, സംശുദ്ധി, മാനുഷികത എന്നിവ അദ്ദേഹത്തിനുണ്ടായിരിക്കണം. വിവേകത്തോടെയും മനുഷ്യരാശിക്കുള്ള സേവനമായും വൈദ്യന് തന്റെ അറിവുകളെ ഉപയോഗിക്കണം. ആഹാരത്തിനും ഔഷധങ്ങള്ക്കുമാണ് അടുത്ത പ്രാധാന്യം. ഇവ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ളതും വ്യാപകമായ പ്രയോഗമുള്ളതും അംഗീകൃതമായ പ്രക്രിയകള്ക്കനുസൃതമായി ഉല്പാദിപ്പിച്ചതും തയ്യാറാക്കിയിട്ടുള്ളവയും ആയിരിക്കണം. അവ ആവശ്യമായ അളവില്‍ ലഭ്യമായിരിക്കുകയും വേണം. വിജയകരമായ ഏതൊരു ചികിത്സയിലും മൂന്നാമത്തെയടക്കം പരിചാരകന്റെ പങ്കാണ്. അയാള്‍ക്ക് രോഗീപരിചരണത്തെപ്പറ്റി നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം. തന്റെ തൊഴിലില്‍ വൈദഗ്ധ്യം വേണം. സ്നേഹവും സഹാനുഭൂതിയും ബുദ്ധിവൈഭവവും വൃത്തിയും പ്രത്യുല്പന്നമതിത്വവും അയാള്‍ക്ക് ഉമ്ടായിരിക്കണം. നാലാമത്തെ ഘടകം രോഗിയാണ്. രോഗി ചികിത്സയുമായി സഹകരിക്കണം. വൈദ്യനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. തന്റെ രോഗവിവരങ്ങള്‍ വിശദീകരിക്കണം. ചികിത്സയ്ക്ക് വേണ്ടതെല്ലാം ലഭ്യമാക്കാന്‍ അയാള്‍ക്ക് കഴിയണം.
രോഗകാരണമായ ഘടകങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങളെയും സംഭവങ്ങളെയും സുവ്യക്തമായി വിശകലനം ചെയ്യുന്ന ഒരു രീതിശാസ്ത്രം ആയൂര്‍വേദം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ മറഞ്ഞുകിടക്കുന്ന രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും വളരെ മുമ്പുതന്നെ രോഗാരംഭത്തിന്റെ സാധ്യത മനസ്സിലാക്കാനുള്ള പ്രത്യേക വൈഭവം ആയൂര്വേദത്തിനുണ്ട്. ഇത് ചികിത്സാ സമ്പ്രദായത്തിന്റെ പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ഏറെ സഹായിക്കുന്നു. അതോടൊപ്പം രോഗവളര്‍ച്ചയുടെ പുരോഗതി തടയാനും രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ അതിനെ നിയന്ത്രണവിധേയമാക്കാനുള്ള ചികിത്സ നടത്താനും ഇതുമൂലം സാധിക്കുന്നു.
രോഗചികിത്സയെ വിശാലാടിസ്ഥാനത്തില്‍ ഇങ്ങനെ തരംതിരിക്കാം
ശോധനാചികിത്സ
ശാരീരികവും മാനസീകവുമായ രോഗങ്ങളുടെ മൂലകാരണങ്ങളെ നിവാരണം ചെയ്താണ് സോധനാചികിത്സ ലക്ഷ്യമിടുന്നത്. ഇതില്‍ ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണ പ്രക്രിയകള്‍ ഉള്‍പ്പെടുന്നു. സാധാരണയായി ഈ ചികിത്സയില്‍ വമനം, രേചനം, നസ്യം, അനുവാസനം, നിരൂഹം എന്നീ പ്ചകര്മ്മ പൂര്‍വ ക്രിയകളും ഉള്‍പ്പെടുന്നു. ഉപാപചയത്തിന്റെ സംസ്ഥാപനമാണ് പഞ്ചകര്‍മ്മ ചികിത്സയുടെ മുഖ്യലക്ഷ്യം. ശരീരത്തിനാവശ്യമായ ശുദ്ധിയും ഔഷധങ്ങള്‍ കൊണ്ടുള്ള ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. നാഡീതകരാറുകള്‍, പേശിസംബന്ധിയും അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍, രക്തപര്യയന പ്രശ്നങ്ങള്‍, ശ്വാസസംബന്ധിയായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേകം പ്രയോജനകരമാണ്.
ശമനചികിത്സ
ദോഷങ്ങളുടെ നിവാരണമാണ് ശമനചികിത്സ. ത്രിദോഷങ്ങളില്‍ കോപിതമായതിനെ മറ്റുള്ളവയ്ക്ക് തകരാറുണ്ടാകാതെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരികയാമ് ശമനം കൊണ്ടുദ്ദേശിക്കുന്നത്. രുചിസംവര്ദ്ധകങ്ങള്, ദഹനസഹായികള്‍, വ്യായാമം, സൂര്യസ്നാനം, ശുദ്ധവായു എന്നിവയുടെ പ്രയോഗത്തിലൂടെയാണ് ഈ ചികിത്സ നടപ്പാക്കുന്നത്. ഇതില്‍ വേദനശമനികളുടെയും സുഷുപ്തി സഹായികളുടെയും പ്രയോഗം ഉള്‍പ്പെടുന്നു.
പഥ്യവ്യവസ്ഥ
ആഹാരം, പ്രവര്‍ത്തികള്‍, ശീലങ്ങള്‍ എന്നിവയിലൂടെ നിയന്ത്രണങ്ങലാണ് പഥ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്. രോഗവ്യാപനം തടയാനും രോഗശമനം തടയാനും രോഗശമനം ത്വരിതപ്പെടുത്താനും ഉള്ള ക്രമീകരണമാണ് പഥ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. അഗ്നിയെ ഉത്തേജിപ്പിച്ച് ദഹനവും ആഗീരണവും ത്വരിതപ്പെടുത്തി ശരീരകലകളുടെ ഊര്‍ജ്ജം പുനഃസ്ഥാപിക്കലാണ് ആഹാരാദികളിലെ നിയന്ത്രണം കൊണ്ട് ഊന്നല്‍ നല്‍കുന്നത്.
നിദാനപരിവര്ജ്ജനം
ഭക്ഷണത്തിലും ജീവിതരീതിയിലുള്ള രോഗഹേതുകങ്ങളെ ഒഴിവാക്കലാണ് നിദാനപരിവര്ജ്ജനം. രോഗകാരണങ്ങളെ ഉദ്ദീപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും ഇതിലുള്‍പ്പെടുന്നു.
സഞ്ചാവജയം
സഞ്ചാവജയം മുഖ്യമായും മാനസിക പ്രശ്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധൈര്യം, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വളര്ത്തിയെടുക്കലും അനാരോഗ്യകരമായ ആഗ്രഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും ഇതില്‍പ്പെടുന്നു. മനഃസാസ്ത്രത്തിന്റെയും മനോരോഗചികിത്സയുടെയും പഠനം ആയൂര്‍വേദത്തില്‍ വിപുലമായ സമീപന രീതികളും ആയൂര്‍വേദത്തിലുണ്ട്.
രസായനചികിത്സ
ഊര്‍ജ്ജത്തിന്റെയും ഉന്മേഷത്തിന്റെയും പ്രോത്സാഹനമാണ് രസായന ചികിത്സയിലുള്ളത്.ശരീര ഘടകങ്ങളുടെ ഉദ്ഗ്രഥനം, ഓര്‍മ്മശക്തി, ബുദ്ധിശക്തി, രോഗപ്രതിരോധം, യുവത്വസംരക്ഷണം, ശരീരത്തിന്റെ വിശിഷ്യജ്ഞാനേന്ദ്രിയങ്ങളുടെ പരമാവധി ശേഷി നിലനിര്‍ത്തല്‍ എന്നിവ രസായനചികിത്സയുടെ ഗുണഫലങ്ങളാണ്. ശരീരകലയുടെ അകാലശോഷണം തടയല്‍, ആരോഗ്യത്തിന്റെ സമഗ്രമായ മെച്ചപ്പെടുത്തല്‍ എന്നിവ രസായനചികിത്സയുടെ ലക്ഷ്യങ്ങളാണ്.
ശരീരം തന്നെ ആഹാരത്തിന്റെ ഉല്പന്നമാണെന്ന് ആയൂര്‍വേദം കണക്കാക്കുന്നു. അതിനാല്‍ ആയൂര്‍വേദ ചികിത്സയില്‍ ഭക്ഷണ ക്രമീകരണത്തിന് മുഖ്യ സ്ഥാനമുള്ളത്. ഒരാള്‍ സ്വീകരിക്കുന്ന ഭക്ഷണത്തിന്റെ ഗുണവിശേഷങ്ങള്‍ അയാളുടെ മാനസികവും ആത്മീയവുമായ വളര്‍ച്ചയെയും മാനസിക നിലയെയും സ്വാധീനിക്കുന്നു. ആഹാരം മനുഷ്യശരീരത്തില്‍ വച്ച് ആദ്യം രസമായും തുടര്‍ന്നുള്ള പ്രക്രിയയിലൂടെ രക്തം, പേശി,, കൊഴുപ്പ്, അസ്ഥി, മജ്ജ, പ്രത്യുല്‍പ്പാദന ഘടകങ്ങള്‍, ഓജസ്സ് എന്നിവയായും പരിവര്‍ത്തിക്കപ്പെടുന്നു. ശരീരത്തിലെ എല്ലാ ഉപാപചയപ്രവര്ത്തനങ്ങളുടെയും ജീവല്‍ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം ആഹാരമാണ്. ആഹാരത്തിലെ പോഷക ഘടകങ്ങളുടെ കുറവ്, അവയുടെ രൂപാന്തരണം, ശരിയായി നടക്കാത്ത അവസ്ഥ എന്നിവ വിവിധങ്ങളുടെ രോഗാവസ്ഥകളിലേയ്ക്ക് നയിക്കുന്നു.
രാഷ്ട്രീയ ആസുര്വേദവിദ്യാപീഠ്, ന്യൂഡല്‍ഹി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ) ജയ്പൂര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിംഗ് & റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, ജാംനഗര്‍, (ഗുജറാത്ത്)
ഓള് ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആയൂര്‍വേദ
ഉറവിടം: ആയുഷ് വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവണ്മെന്റ്
അവസാനം പരിഷ്കരിച്ചത് : 1/15/2020
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
കൂടുതല്‍ വിവരങ്ങള്‍
ആയുർവേദം-ഉത്പത്തി