മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍, അകാലനര, താരന്‍ തുടങ്ങിയ മുടിയെ ബാധിക്കുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും
ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി.
നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല.
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ.
കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.
ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.
വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത് പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണതെങ്കിലും താളിയോ ഹെര്‍ബല്‍ ഷാംപൂവോ ഉപയോഗിച്ച് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യണം.
മുടി പരിചരിക്കുമ്പോള്‍
മുടിയുടെ ആരോഗ്യത്തിന്
വീട്ടില്‍ തയാറാക്കാവുന്ന കണ്ടീഷണര്‍
മുടിക്ക് തിളക്കവും മൃദൃത്വവം കനവും നല്‍കുന്ന കണ്ടീഷണര്‍ വീട്ടില്‍ തയാറാക്കാം. ഒരു മുട്ട അടിച്ച് പതപ്പിച്ചതിലേക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ വെളിെച്ചണ്ണയോ ചേര്‍ക്കുക. ഇതു തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മുടിയില്‍ ആവികൊള്ളിക്കുക. അതു കഴിഞ്ഞ് ഷാംപൂ ചെയ്യുക.
വരണ്ട മുടി ഈര്‍പ്പമുള്ളതാക്കാം
ഒരു ചെറിയ പാത്രത്തില്‍ വാഴപ്പഴം കുഴമ്പുരൂപത്തിലാക്കി എടുക്കുക. ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ കുഴമ്പെടുത്ത് അതില്‍ അര ടീസ്പൂണ്‍ കര്‍പ്പൂര തൈലം ചേര്‍ക്കുക. രണ്ട് മിനിട്ടോളം ഈ മിശ്രിതം നന്നായി ഇളക്കുക.
നനഞ്ഞ മുടിയില്‍ ഇതുപയോഗിച്ച് മസാജ് ചെയ്യുക. അഞ്ച് മിനിട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തലയില്‍ പുരട്ടിയ മിശ്രിതം കഴുകിക്കളയുക.
ടിയപാളയംകോടന്‍ പഴം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം കുളിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇപ്രകാരം ചെയ്താല്‍ മുടിക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കും.
അകാലനര
ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് 'അകാല നര'. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്.
ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍
അകാലനര തടയാന്‍
ഹെന്ന ട്രീറ്റ്‌മെന്റ്
ആവശ്യമുള്ള സാധനങ്ങള്‍
ഉപയോഗിക്കേണ്ട വിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി യോജിപ്പിച്ചെടുത്ത മിശ്രിതം ഇരുമ്പുപാത്രത്തിലോ സ്റ്റീല്‍ പാത്രത്തിലോ എടുത്ത് അഞ്ച് - ആറ് മണിക്കൂര്‍ വയ്ക്കണം. പിന്നീട് തലമുടിയിലും തലയോട്ടിയിലും തേച്ച് പിടുപ്പിച്ച് ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. (ഹെന്ന ചെയ്യും മുമ്പ് തലയില്‍ നന്നായി ഓയില്‍ മസാജ് ചെയ്തിരിക്കണം).
താരന്‍
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തലയോട്ടിയെ സംരക്ഷിക്കാന്‍ ത്വക്കിലെ സ്‌നേഹഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണമയമുള്ള സെബം പൊടിയും ചെളിയും വിയര്‍പ്പുമായി ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്.
താരനകറ്റാന്‍ ചില ഒറ്റമൂലികള്‍
ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് നന്നായി അരിച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ തല കഴുകുക.
മുടി തിളങ്ങാന്‍
ഷാംപൂ ഉപയോഗിച്ച്് മുടി കഴുകിയതിന് ശേഷം നാല് കപ്പ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കിയതുകൊണ്ട് മുടി കഴുകുക. മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും.
മുടി കൊഴിച്ചില്‍ തടയാം
മുടി പൊട്ടിപ്പോകാതിരിക്കാന്‍
കട്ടിത്തൈര് - അര കപ്പ്
ഹെന്ന - രണ്ട് ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉപയോഗക്രമം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിയ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഒരു വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ഹെര്‍ബല്‍ ഹെയര്‍ കണ്ടീഷണറുകള്‍
മഴക്കാലവും മുടിയുടെ സംരക്ഷണവും
മഴക്കാലത്ത് നനഞ്ഞ മുടി ഉണങ്ങാതെ കെട്ടിവച്ചാല്‍ ദുര്‍ഗന്ധവും പേനും മുടിക്കായയും താരനുമെല്ലാം ഉണ്ടാകും. വര്‍ഷകാലം മുടിക്ക് പ്രത്യേകമായ ശ്രദ്ധയും പരിചരണവും നല്‍കേണ്ട സമയമാണ്.
ഡോ. ഹസീന റിയാസ്
ആയുര്‍വേദിക് കണ്‍സള്‍ട്ടന്റ്
കിംസ്‌സൂപ്പര്‍സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍
കൊടുവള്ളി, കോഴിക്കോട്
തലയേയും കഴുത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ പേശികള്‍ക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മസ്‌കുലാര്‍ വിഭാഗത്തില്‍ പെടുന്നവ.
തലവേദന ഒരു രോഗമല്ല . ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണം മാത്രമാണ്. ഈ തത്വത്തെ മനസിലാക്കാതെ മിക്കവരും തലവേദനയുണ്ടാകുമ്പോള്‍ തന്നെ വേദനാസംഹാരികളില്‍ അഭയം തേടുന്നു.
അവര്‍ക്ക് താല്‍ക്കാലിക ശമനം ലഭിക്കുന്നു. എന്നാല്‍ എന്താണ് വേദനയ്ക്ക് യഥാര്‍ഥ കാരണം എന്ന് കണ്ടെത്താന്‍ കഴിയാതെ പോകുന്നു.
ഇങ്ങനെ ഒരു പ്രവൃത്തിയുടെ ഫലമായിഅവര്‍ക്കുണ്ടായിരിക്കുന്ന അത്യന്തം ദോഷഫലം പ്രദാനം ചെയ്യുന്ന ഒരു വ്യാധി അവര്‍ അറിയാതെ തന്നെ അവരുടെ ശരീരത്തില്‍ വര്‍ധിക്കാന്‍ കാരണമാകുകയും, യഥാര്‍ഥ രോഗത്തെ കണ്ടെത്തുമ്പോഴേക്കും ചികിത്സ കൊണ്ട് ശമിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
കാരണങ്ങള്‍ തിരിച്ചറിയണം
അമിതമാനസിക സമ്മര്‍ദം, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, ആഹാരം സമയം തെറ്റി കഴിക്കുക, ആഹാരം ഒഴിവാക്കുക, ശരീരത്തില്‍ ആവശ്യത്തിനു ഗ്ലൂക്കോസ് ഇല്ലാതെ വരിക, വിവിധ തരം അണുബാധകള്‍, അമിത രക്തസമ്മര്‍ദം, കണ്ണിന് കൂടുതല്‍ ആയാസം ഉണ്ടാകുന്ന ജോലികള്‍, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍, തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, സൈനസൈറ്റിസ്, തലയ്ക്കുണ്ടാകുന്ന ആഘാതം തുടങ്ങിയ പലകാരണങ്ങള്‍കൊണ്ടും തലവേദനയുണ്ടാകാം.
ചില സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകാന്‍ പോകുന്നതിന്റെയും ആര്‍ത്തവിരാമം സംഭവിക്കുന്നതിന്റെയും മുന്നോടിയായി ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍ വരെ തലവേദനയ്ക്കു കാരണമാകാറുണ്ട് .
മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാതെ വെറും തലവേദന മാത്രം കാണുന്ന അവസ്ഥയില്‍ പ്രത്യേകിച്ച് ചികില്‍സകള്‍ ഒന്നും ആവശ്യമില്ല . ഇത്തരം വേദനകള്‍ അല്‍പം വിശ്രമിച്ചാല്‍ താനേ മാറും.
എന്നാല്‍ തലവേദനയോടൊപ്പം പനി, കാഴ്ചയ്ക്കു വ്യത്യാസം, കഴുത്തിനുവേദന, തലകറക്കം, ബോധക്ഷയം, ചെവിയില്‍വേദന, ഛര്‍ദി മുതലായ ലക്ഷണങ്ങള്‍ കൂടി കാണുന്നുണ്ടെങ്കില്‍, വിശദമായ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്തേണ്ടതായിവരും.
തലവേദനകളെ, വസ്‌കുലാര്‍, മസ്‌കുലാര്‍, സെര്‍വികോജനിക്, ട്രാക്ഷന്‍, ഇന്‍ഫ്‌ളമേറ്ററി, എന്നിങ്ങനെ 5 പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു . മൈഗ്രേന്‍ എന്നുപറയുന്ന തലവേദനയും, വിവിധ തരത്തിലുള്ള വിഷാംശങ്ങള്‍ മൂലം ഉണ്ടാകുന്ന തലവേദനകളും, വസ്‌കുലാര്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.
തലയുടെ ഒരുവശത്തോ, ഇരുവശങ്ങളിലുമോ വേദന, കാഴ്ചക്കു വൈകല്യങ്ങള്‍, മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവ ഇത്തരം തലവേദനകളോടൊപ്പം ഉണ്ടായിരിക്കും. ചിലപ്പോള്‍ വേദന വളരെ ശക്തമാകുകയും, രോഗി വളരെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.
ടെന്‍ഷന്‍ തലവേദന
തലയേയും കഴുത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ പേശികള്‍ക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മസ്‌കുലാര്‍ വിഭാഗത്തില്‍ പെടുന്നവ.
ഇവയെ ടെന്‍ഷന്‍ തലവേദന എന്നും പറയപ്പെടും. ഇവ തലയുടെ വശങ്ങളില്‍ ഉണ്ടാകുകയും കഴുത്തിലേക്കും, തോള്‍ ഭാഗത്തേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു.
കഴുത്തിന്റെ പുറകുഭാഗത്ത് നട്ടെല്ലിനോടനുബന്ധിച്ചുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെര്‍വിക്കോജനിക്ക് വിഭാഗത്തില്‍പ്പെടുന്നവ.
ഇതു മൂലം ആ ഭാഗത്ത് കൂടി കടന്നുപോകുന്ന നാഡികളിലും ഞരമ്പുകളിലും സമ്മര്‍ദ്ദമുണ്ടാകുകയും, തത്ഫലമായി കഴുത്തു തിരിയ്ക്കുന്നതിനും, കൈകള്‍ ചലിപ്പിക്കുന്നതിനും പ്രയാസം അനുഭവപ്പെടാം .
തലയോട്ടിയുടെ ഉള്ളില്‍ ഉണ്ടാകുന്ന അസാധാരണ കോശസമൂഹവളര്‍ച്ചകളുടെയും, മുഴകളുടെയും ഫലമായി ഉണ്ടാകുന്ന തലവേദനകളാണ് ട്രാക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നവ.
തലച്ചോറിനകത്തും സമീപഭാഗങ്ങളിലുമുള്ള അണുബാധ, നീര്‍ക്കെട്ട് മുതലായവയുടെ ഫലമായി ഉണ്ടാകുന്ന തലവേദനകള്‍ എല്ലാം ഇന്‍ഫ്‌ളമേറ്ററി വിഭാഗത്തില്‍പ്പെടുന്നവയാണ്. സൈനസൈറ്റിസ് എന്നറിയപ്പെടുന്ന ദുഷ്ടപീനസ രോഗവും ഈ കൂട്ടത്തില്‍ പെടും.
കാലവാസ്ഥയും ജീവിത രീതിയും
വെയില്‍, മഞ്ഞ്, പുക, എന്നിവയേല്‍ക്കുക, വെള്ളത്തില്‍ അധികസമയം കളിക്കുക , വളരെ ഉറങ്ങുക, തീരെ ഉറങ്ങാതിരിക്കുക, തല വിയര്‍ക്കുക, മനപ്രയാസം, കിഴക്കന്‍ കാറ്റുകൊള്ളുക, കണ്ണുനീരിനെ തടയുക, അമിതമായി കരയുക, അമിത ജലപാനം, മദ്യപാനം, തലയില്‍ കൃമികളുണ്ടാകുക, മലമൂത്രാദികളെ തടയുക, ശരിയായ രീതിയില്‍ അല്ലാതെ തലയിണ ഉപയോഗിച്ച് കിടക്കുക, ശരീര ശുദ്ധി വരുത്താതെയിരിക്കുക, എണ്ണതേച്ച്കുളിക്കാതെയിരിക്കുക, എപ്പോഴും താഴേയ്ക്ക് നോക്കിയിരിക്കുക, സുഖകരങ്ങളല്ലാത്ത ഗന്ധം ഏല്‍ക്കുക, ദഹനക്കേടുണ്ടാകുക , ഉറക്കെ സംസാരിക്കുക, എന്നിവയെല്ലാം കാരണം വാതം മുതലായ ദോഷങ്ങള്‍ ശിരസിനെ ആശ്രയിച്ച് കോപിച്ചിട്ട് തലവേദന മുതലായ ശിരോരോഗങ്ങള്‍ ഉണ്ടാകുന്നു എന്നുമാണ് ആയുര്‍വേദ ശാസ്ത്രം അഭിപ്രായപ്പെടുന്നത ്. തലവേദനകളെ ശിരസ്താപം എന്നും ശിരശൂലം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു .
വാതജ ശിരസ്താപം
ചെന്നിയുടെ ഭാഗത്ത് കുത്തിനോവും,പുരികങ്ങളുടെ നടുഭാഗവും, നെറ്റിയും വളരെയധികം വേദനിക്കുകയും, ചെവിയുടെ ഉള്‍ഭാഗത്തുനിന്നും ശബ്ദവും വേദ
നയും, കേള്‍വിക്കുറവും, കണ്ണുകളില്‍ കുത്തിവും തല കറങ്ങുന്നതുപോലെ തോന്നുകയും, കഴുത്തിനും താടിയെല്ലുകള്‍ക്കും പിടുത്തമുണ്ടാകുകയും, വെയി
ലത്ത് നോക്കാന്‍ പ്രയാസം, മൂക്കില്‍ കൂടി വെള്ളം വരികയും, വേദന ഉണ്ടാകുകയും താനേ ശമിക്കുകയും ചെയ്യുക, അമര്‍ത്തിപിടിക്കുകയോ, എണ്ണ പുരട്ടുക,
വിയര്‍പ്പിക്കുക എന്നിവ കൊണ്ട് അല്‍പ്പം ശമിക്കുകയും ചെയ്യുക എന്നിവ വാതജശിരസ്താപത്തിന്റെ്‌ലക്ഷണങ്ങളാകുന്നു .
ഈ വാതജ ശിരസ്താപം തന്നെ തലയുടെ ഇടതോ, വലത്തോ ആയ ഒരുഭാഗത്ത് മാത്രം ഉണ്ടാകുകയും, പതിനഞ്ച് ദിവസമോ ഒരുമാസമോ കൂടുമ്പോള്‍ ഉണ്ടാകുകയും , താനേ ശമിക്കുകയും ചെയ്താല്‍ അതാണ് അര്‍ധാവഭേദകം എന്ന് അറിയപ്പെടുന്നത്.ഇതിന് യഥാസമയം ചികില്‍സിക്കാതെ രോഗം വര്‍ദ്ധിക്കാന്‍ അനുവദിച്ചാല്‍ കണ്ണി്‌ന്റെയോ, ചെവിയുടെയോ വൈകല്യത്തിനു കാരണമാകും.
പിത്തജ ശിരസ്താപം
തലപുകച്ചില്‍, പനി, വിയര്‍പ്പ്, കണ്ണിനു ചൂട്, ബോധക്കേട് എന്നിവയും, രാത്രിയിലും ശീതസ്വഭാവമുള്ളവ അരച്ച് തേയ്ക്കുമ്പോഴും അല്‍പ്പം ശമിക്കുക, എന്നിവ പിത്തജ ശിരസ്താപത്തിന്റ ലക്ഷണങ്ങളാകുന്നു .
കഫജ ശിരസ്താപം
രുചിയില്ലായ്മ, മോഹാലസ്യം, തലയ്ക്ക് കനം, മന്ദത, തണുപ്പ്, നെറ്റിയിലും ചെന്നിയിലുമുള്ള ഞരമ്പുകളില്‍ സ്പന്ദനമില്ലായ്മ , അലസത, പകല്‍ വേദന കുറ
യുകയും, രാത്രിയില്‍ അധികരിക്കുകയും ചെയ്യുക, കണ്‍തടത്തില്‍ വീക്കം, ചെവിചൊറിച്ചില്‍, ഛര്‍ദ്ദി, എന്നിവ കഫജ ശിരസ്താപത്തിന്റ ലക്ഷണങ്ങളാകുന്നു .
രക്തജ ശിരസ്താപത്തില്‍ പിത്തജ ശിരസ്താപത്തില്‍ ഉള്ളതിനേക്കാള്‍ വേദന അധികരിച്ചിരിക്കും . ത്രിദോഷജ ശിരസ്താപത്തില്‍ വാത പിത്ത കഫ ശിര
സ്താപങ്ങളുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരിക്കും .
കൃമിജ ശിരസ്താപം
പഥ്യവും, അപഥ്യവും ആയ ആഹാരങ്ങള്‍ ഭക്ഷിക്കുന്നതുകൊണ്ട് ശിരസിലെ രക്തം , മാംസം എന്നിവയ്ക്ക് നുലവ് ഉണ്ടാകുകയും വാതപിത്തകഫങ്ങള്‍ കോപിക്കുകയും ചെയ്യുമ്പോള്‍ ശിരസില്‍ കൃമികള്‍ ഉണ്ടാകുന്നു. അവ ശിരസിലെ രക്തം പാനം ചെയ്ത് ഭയങ്കരങ്ങളും, ചിത്തവിഭ്രമത്തെ ഉണ്ടാക്കുന്നവയും ആയ വേദനകളെ ഉണ്ടാക്കുന്നു.
അപ്പോള്‍ പനി, ചുമ, ബലഹീനത, തലയോട്ടിക്കു വരള്‍ച്ച, വീക്കം, പലവിധ വേദനകള്‍, സര്‍വാംഗം ചൂട്, തരിപ്പ്, ദുര്‍ഗന്ധം, അണ്ണാക്കിലും ശിരസിലും ചൊറിച്ചില്‍, വീക്കം, ചെവിമൂളല്‍, എന്നിവയെ ഉണ്ടാക്കുന്നു. ഇതാണ് കൃമിജ ശിരസ്താപം.
സൂര്യാവര്‍ത്തം
വാതം പിത്തത്തിനോട് ചേര്‍ന്ന് കോപിച്ച്, ചെന്നി, നെറ്റി, കണ്ണ്, പുരികം, എന്നിവിടങ്ങളില്‍ സൂര്യോദയത്തിനു ശേഷം വേദന തുടങ്ങുകയും, ആ വേദന (വിശന്നിരിക്കുന്നവന് പ്രത്യേകിച്ചും) ഉച്ച വരെ വര്‍ദ്ധിക്കുകയും, ഉച്ചയ്ക്കു ശേഷം സാവധാനം ശമിക്കുകയും ചെയ്യും. ഇതില്‍ ചൂടു കൊണ്ടാണോ തണുപ്പുകൊണ്ടാണോ രോഗത്തിനു ശമനം ഉണ്ടാകുക എന്ന് പ്രത്യേകിച്ച് വ്യവസ്ഥകള്‍ ഒന്നുമില്ല. ഇത് സൂര്യാവര്‍ത്തം ആകുന്നു.
തലവേദന ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കാവുന്ന സ്വാഭാവികമാര്‍ഗങ്ങള്‍.
ഒറ്റമൂലി പ്രയോഗങ്ങള്‍
ചികില്‍സകള്‍
പത്ഥ്യാക്ഷ ധാത്ര്യാദി, വരണാദി, ദശമൂലകടുത്രയം, ഏലാകണാദി, ദശമൂലം എന്നീ കഷായങ്ങള്‍, ഗോരോചനാദി, വെട്ടുമാരന്‍, ശ്വാസാനന്ദം, എന്നീ ഗുളികകള്‍, താലീസപത്രാദി, കര്‍പ്പൂരാദി എന്നീ ചൂര്‍ണ്ണങ്ങള്‍, ദശമൂല രസായനം, വ്യോഷാദിവടകം എന്നിവ അവസ്ഥാനുസരണം സേവിക്കുന്നതും, ബലഹഠാദി, ഭൃംഗാമലകാദി, ക്ഷീരബല എന്നി എണ്ണകള്‍ തലയില്‍ പുരട്ടുന്നതും, ഇവകൊണ്ട് തലയില്‍ ധാര ചെയ്യുന്നതും , ക്ഷീരബല 101 ആവര്‍ത്തിച്ചത്, അണുതൈലം, എന്നിവ കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ് .
കടപ്പാട്:
ഡോക്ടര്‍. ആര്‍. രവീന്ദ്രന്‍.
അസി .സീനിയര്‍. മെഡിക്കല്‍ ഓഫീസര്‍
ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ്.
കോട്ടയം
ചര്‍മ്മസംരക്ഷണത്തിനും രോഗം ചികിത്സിച്ചു മാറ്റുന്നതിനും ആയുര്‍വേദം ഫലപ്രദമാണ്. പ്രകൃതിയുടെ തനത് ഔഷധഗുണം ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ത്വക്‌രോഗങ്ങള്‍ പ്രധാനമായും 2 തരത്തില്‍ ഉണ്ട്. വിസര്‍പ്പം എന്നും കുഷ്ഠം എന്നും. വിസര്‍പ്പരോഗം മിക്കവയും വ്രണമായി പരിണമിക്കുന്ന ഒന്നാണ്. രോഗത്തിന്റെ ആരംഭത്തില്‍തന്നെ പല ഭാഗങ്ങളിലായി നിറവ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം വളരെ വേഗത്തില്‍തന്നെ ശരീരം മുഴുവന്‍ വ്യാപിച്ച് പൊള്ളിയതുപോലെ കുരുക്കള്‍ ഉണ്ടായി അവ പൊട്ടി വ്രണമായിത്തീരുന്നു.
വിസര്‍പ്പരോഗം മൂന്നുതരത്തില്‍ ഉണ്ടാകുന്നതായി കാണാം. ബാഹ്യമായി ഉണ്ടാകുന്നത് (പുറമെ ഉണ്ടാകുന്നത്), ആന്തരമായി ഉണ്ടാകുന്നത് (അകത്ത് ഉണ്ടാകുന്നത്), ആന്തരികമായും ബാഹ്യമായും ഉണ്ടാകുന്നത്. അതില്‍ ബാഹ്യത്തേക്കാള്‍ ആന്തരവും, രണ്ടുതരത്തിലും ഉണ്ടാകുന്നത് അതിലും വിഷമതകള്‍ ഏറിയവ ആയിരിക്കും.
എല്ലാ വിസര്‍പ്പരോഗങ്ങളും ജ്വരത്തോടും നിറവ്യത്യാസത്തോടും കൂടിയിരിക്കുമ്പോള്‍തന്നെ ചികിത്‌സിക്കാതെയിരുന്നാല്‍ ക്രമേണ നിറവ്യത്യാസമുള്ള ഭാഗങ്ങള്‍ പൊള്ളലുകള്‍കൊണ്ട് ഉണ്ടാകുന്നതുപോലെ കുമിളകളായിത്തീരുന്നു. ഇവ പിന്നീട് പഴുത്തു പൊട്ടി വ്രണങ്ങളായിത്തീരും.
പനി, അതിസാരം, ഛര്‍ദ്ദി, തൊലിയും മാംസവും പിളരുക, ശരീരത്തിനു തളര്‍ച്ച, അരുചി, ആഹാരം ദഹിക്കാതെയിരിക്കുക ഇവയെല്ലാം വിസര്‍പ്പരോഗത്തിന്റെ ഉപദ്രവങ്ങളാകുന്നു.
ഉപ്പും പുളിയും എരുവും ധാരാളമുള്ള ആഹാരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടും ഉഷ്ണഗുണപ്രദാനങ്ങളായ ആഹാരങ്ങള്‍ നിത്യം ഉപയോഗിക്കുന്നതുകൊണ്ടും ശരീരത്തില്‍ വാത പിത്തകഫങ്ങള്‍ കോപിച്ചാണ് വിസര്‍പ്പം ഉണ്ടാകുന്നത്.
ഇത്തരത്തിലുള്ള ആഹാരങ്ങളുടെ അമിതമായ ഉപയോഗംകൊണ്ട് ശരീരത്തില്‍ രക്തം, ഉദരം, ത്വക്, മാംസം എന്നിവയും വാതപിത്ത കഫങ്ങളെപ്പോലെ ഏറ്റവും ദുഷിക്കുന്നു.
അഗ്‌നിവിസര്‍പ്പം
വാത പിത്ത കഫങ്ങളുടെ കോപനം ഹേതുവായി പനി, ഛര്‍ദ്ദി, തളര്‍ച്ച, വയറിളക്കം, ദാഹം, തലചുറ്റല്‍, വിശപ്പ് കുറവ്, അരുചി എന്നിവയോടുകൂടി ഉണ്ടാകുന്ന വിസര്‍പ്പമാണ് അഗ്‌നിവിസര്‍പ്പം.
ജ്വലിച്ചിരിക്കുന്ന തീക്കനല്‍ ശരീരത്തില്‍ വാരി വിതറിയതുപോലെ ഉണ്ടാകുന്ന ഈ രോഗം എവിടെയെല്ലാം വ്യാപിക്കുന്നുവോ ആ ഭാഗം കരിക്കട്ടകള്‍ പോലെ കറുത്തോ നീലിച്ചോ ചുവന്നോ വരുകയും തീപ്പൊള്ളല്‍ ഏറ്റതുപോലെ കുമിളകള്‍ ഉണ്ടാവുകയും ചെയ്യും. ഇത്തരം വിസര്‍പ്പം ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നവയാണ്.
ഗ്രന്ഥിവിസര്‍പ്പം
ഞരമ്പുകളിലും മാംസത്തിലും നാഡികളിലും ചെറുതായും വട്ടത്തിലും തടിച്ചിട്ടും കടുപ്പത്തോടുകൂടിയും ചുവന്നും ഉണ്ടാകുന്ന മുഴകളാണ് ഗ്രന്ഥിവിസര്‍പ്പം. അഗ്‌നിവിസര്‍പ്പത്തില്‍ കാണുന്ന പനി മുതലായ രോഗലക്ഷണങ്ങള്‍ കാണും. കഫവും വാതവും കോപിച്ചാണ് ഗ്രന്ഥിവിസര്‍പ്പം ഉണ്ടാകുന്നത്.
കുഷ്ഠം
ആയുര്‍വേദശാസ്ത്രം എല്ലാവിധ ത്വക്‌രോഗങ്ങളെയും കുഷ്ഠം എന്ന തലക്കെട്ടിലാണ് പ്രതിപാദിക്കുന്നത്. വിസര്‍പ്പരോഗം വ്രണമായി പരിണമിക്കുന്ന ഒന്നാണ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. കുഷ്ഠം രോഗങ്ങള്‍ക്കും അങ്ങിനെയുള്ള സ്വഭാവമാണ് ഉള്ളത്.
എന്നാല്‍ കുഷ്ഠം രോഗങ്ങളില്‍ ആകെയുള്ള വ്യത്യാസം അത് ആദ്യംതന്നെ ആന്തരമായി ഉണ്ടായി അകത്തുനിന്നും പുറത്തേക്ക് ത്വക്ഭാഗം വരെ വന്നതിനുശേഷം പുറത്തുനിന്നും അകത്തേയ്ക്ക് വ്യാപിക്കുന്നു എന്നതാണ്.
അകമേനിന്നും ദോഷം നാഡികളില്‍ വ്യാപിച്ചു രക്തം, മാംസം മുതലായവയെ ദുഷിപ്പിച്ചുകൊണ്ടാണ് ത്വക്കിലേക്ക് എത്തുന്നത്. അപ്പോള്‍ ത്വക്കിനു നിറഭേദം ഉണ്ടാവുകയും രോഗം പ്രകടമാവുകയും ചെയ്യുന്നു. ശരീരത്തില്‍ അവിടവിടെയായി ചൂട്, വേദന മുതലായവയോടുകൂടി ഉണ്ടാകുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠം രോഗങ്ങളുടെ വ്യക്തമായ രൂപം.
കുഷ്ഠരോഗങ്ങള്‍ ആകെ 18 തരം ഉണ്ട്. അവയില്‍ 7 എണ്ണം മഹാകുഷ്ഠംങ്ങള്‍ എന്നറിയപ്പെടുന്നു. ഈ മഹാകുഷ്ഠംങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് അവയവങ്ങള്‍ നഷ്ടപ്പെടുന്ന രീതിയില്‍ കാണപ്പെടുന്നതും നാം എല്ലാം ഭയക്കുന്നതുമായ യഥാര്‍ഥ കുഷ്ഠംരോഗം അഥവാ ലെപ്രസി. ഇപ്പോള്‍ ഈ രോഗത്തിന്റെ തോത് ഇന്ത്യയില്‍ വളരെ കുറവാണ്. ബാക്കിയുള്ളവയെല്ലാം സാധാരണഭാഷയില്‍ ത്വക്‌ദോഷങ്ങള്‍ എന്നറിയപ്പെടുന്ന രോഗങ്ങളാണ്.
ശരീരത്ത് തൊട്ടാല്‍ മിനുസമായിരിക്കുക, അല്ലെങ്കില്‍ കട്ടിയായി ഇരിക്കുക, അധികമായി വിയര്‍ക്കുകയോ വിയര്‍ക്കാതെയിരിക്കുകയോ ചെയ്യുക. നിറഭേദം വരുക, ചുടിച്ചില്‍, ചൊറിച്ചില്‍, തൊലിയില്‍ തൊട്ടാല്‍ അറിയാതെയിരിക്കുക, കുത്തിക്കൊള്ളുന്നതുപോലെ വേദനിക്കുക, വട്ടത്തില്‍ തിണര്‍ത്തുപൊങ്ങുക, ശരീരത്തിനു തളര്‍ച്ച, വ്രണമുണ്ടായാല്‍ അധികമായ വേദന ഉണ്ടാവുക.
ശരീരത്തിനു തളര്‍ച്ച, വ്രണമുണ്ടായാല്‍ അധികമായ വേദനയോടുകൂടിയിരിക്കുക, നിസാര കാരണങ്ങള്‍ക്കൊണ്ടുപോലും വീണ്ടും പഴുത്ത് വ്രണം ആയിത്തീരുക, ശരീരത്തില്‍ രോമാഞ്ചമുണ്ടാവുക, രക്തം കറുത്ത നിറത്തിലായിത്തീരുക എന്നിവയെല്ലാം വരാന്‍പോകുന്ന കുഷ്ഠംരോഗത്തിന്റെ ലക്ഷണമായി പറയപ്പെടുന്നു.
ശരീരത്തില്‍ മൊരിച്ചില്‍ ഉണ്ടാകുന്നതു മുതല്‍ തലയില്‍ വട്ടത്തില്‍ മുടികൊഴിഞ്ഞുപോകുന്നതുവരെയുള്ള രോഗങ്ങള്‍ എല്ലാംതന്നെ ത്വക്‌രോഗങ്ങളുടെ വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ്.
ഭക്ഷണം ശ്രദ്ധയോടെ
വിരുദ്ധമായ അന്നപാനാദികള്‍ ഉപയോഗിക്കുന്നവര്‍ക്ക് (തൈരും മത്‌സ്യവും ഒരുമിച്ച് ഉപയോഗിക്കുക, മാംസം നെയ്യില്‍ വറുത്ത് ഉപയോഗിക്കുക, തേന്‍ ചൂടാക്കി സേവിക്കുക തുടങ്ങിയവ) വളരെ എണ്ണമയം ഉള്ള ആഹാരം ഉപയോഗിക്കുന്നവര്‍ക്കും മലമൂത്രാദികളെ അധികം സമയം തടഞ്ഞു നിറുത്തുന്നവര്‍ക്കും അധികമായി ഭക്ഷണം കഴിച്ചതിനുശേഷം ഉടന്‍തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും, വെയില്‍, അധ്വാനം, ഭയം എന്നിവകൊണ്ട് പാരവശ്യം ഉണ്ടായ ഉടന്‍തന്നെ തണുത്തവെള്ളം കുടിക്കുന്നവര്‍ക്കും ശരിക്കും പാകം വരാത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും, പുത്തരിച്ചോറ്, തൈര്, മത്‌സ്യം, മാംസം, ഉപ്പ്, പുളി, ഉഴുന്ന്, എള്ള്, ശര്‍ക്കര, പാല്‍ എന്നിവ അതിയായി ഭക്ഷിക്കുന്നവര്‍ക്കും പകല്‍ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്കും വാത പിത്ത കഫങ്ങള്‍ ദുഷിച്ച് ത്വക്കിനെയും രക്തത്തെയും മാംസത്തെയും ശരീരത്തിലെ ജലാംശത്തിനെയും ദുഷിപ്പിക്കുക കാരണമാണ് കുഷ്ഠംമടക്കമുള്ള ത്വക്‌ദോഷങ്ങള്‍ ആവിര്‍ഭവിക്കുന്നത്.
ചികിത്സയില്‍ ശ്രദ്ധിക്കാന്‍
വിസര്‍പ്പ രോഗത്തില്‍ ആദ്യാവസ്ഥയില്‍ തൈലങ്ങളും എണ്ണകളും ഉപയോഗിക്കുന്നത് നിഷിദ്ധമായിരിക്കെ കുഷ്ഠരോഗങ്ങളില്‍ ആദ്യംതന്നെ തൈലങ്ങളും നെയ്യും ഉപയോഗിച്ചുള്ള ചികിത്‌സകളാണ് വിധിക്കുന്നത്. ഇതിനായി തിക്തകഘൃതം, മഹാതിക്തകഘൃതം എന്നിവ ഉപയോഗിക്കാം.
എല്ലാത്തരം കുഷ്ഠംരോഗങ്ങളിലും ചേര്‍ക്കുരുവിന്റെ എണ്ണയോ, മരോട്ടി എണ്ണയോ കടുകെണ്ണയോ കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. വിസര്‍പ്പരോഗത്തിനുള്ള ചികിത്‌സയിലെ വമനം, വിരോചനം മുതലായവയും രക്തമോക്ഷവും ഇവിടെയും ചെയ്യാവുന്നതാണ്.
പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ വമനൗഷധങ്ങളും മാസത്തിലൊരിക്കല്‍ വിരേചനൗഷധങ്ങളും, മൂന്നുദിവസത്തിലൊരിക്കല്‍ നസ്യവും ആറുമാസത്തിലൊരിക്കല്‍ രക്തമോക്ഷവും അവസ്ഥാനുസാരേണ ചെയ്യുന്നത് ഇത്തരം രോഗികളില്‍ നന്നായിരിക്കും.
വെള്ളപ്പാണ്ട്
ശ്വിത്രം എന്ന രോഗം ഉണ്ടാകുന്നതും കുഷ്ഠം ഉണ്ടാകുന്നതുപോലെതന്നെയാണ്. എന്നാല്‍ ശ്വിത്രം ഒരിക്കലും വ്രണമായി തീരുന്നില്ല. അതുകൊണ്ടുതന്നെ അതില്‍നിന്നും ചോര, ചലം, മുതലായവയുടെ സ്രവണം ഉണ്ടാകുന്നില്ല. ഈ രോഗം ഉണ്ടാകുന്നവരില്‍ ശരീരത്ത് അവിടവിടെയായി വെള്ളക്കടലാസിന്റെ രീതിയില്‍ വെളുത്തിരിക്കുന്നതു കാണാം.
രോമങ്ങള്‍ വെളുത്തുപോകാത്തതും അധികം തടിക്കാത്തതും ഒന്നിനോടൊന്ന് കൂട്ടിമുട്ടാത്തതും പുതിയതും തീകൊണ്ട് പൊള്ളല്‍ ഉണ്ടായ ഭാഗത്തല്ലാതെ ഉണ്ടായിരിക്കുന്നതുമായ ശ്വിത്രരോഗം ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്.
ഇതിന് വിപരീതമായിട്ട് ഉണ്ടാകുന്ന ശ്വിത്രരോഗം ചികിത്സിച്ചുഭേദമാക്കാന്‍ പ്രയാസമാണ്. ഗുഹ്യഭാഗത്ത് ഉണ്ടാകുന്നതും കൈ, കാല്‍, ചുണ്ട് എന്നിവിടങ്ങളില്‍ ഉണ്ടാകുന്നതും പുതിയവ ആയിരുന്നാല്‍ കൂടിയും ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമേറിയവയാണ്.
കടപ്പാട്: ഡോ. ആര്‍. രവീന്ദ്രന്‍
വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത് .
പനിക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പനി മാറിയാലും സന്ധിവേദന തുടരും.
വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്.
ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പാറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്‍രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്.
സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ഏറ്റവും കൂടുതല്‍ ആളുകളിലും കാണപ്പെടുന്നു. വൈറല്‍ രോഗങ്ങള്‍ ഏതു നിമിഷവും പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ടാണിത്. കൂടാതെ വൈറല്‍ രോഗങ്ങളെ തടയുകയും അത്ര എളുപ്പമാവില്ല.
വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത്. ചിക്കന്‍ ഗുനിയ വ്യാപകമായിരുന്ന കാലത്ത് ഓഫീസില്‍ ഹാജര്‍നില വലിയ തോതില്‍ കുറഞ്ഞതും വിപണിയില്‍ കച്ചവടം കുറഞ്ഞതും നമുക്ക് അനുഭവമുള്ളതാണ്.
തകരുന്ന പ്രതിരോധ സംവിധാനം
വൈറസ് അണുബാധയിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസ്. വൈറല്‍ പനികളുടെയെല്ലാം ഭാഗമായി വൈറല്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
ആര്‍ത്രൈറ്റിസ് ഉള്ള വ്യക്തികളില്‍ ചിക്കുന്‍ഗുനിയപോലുള്ള പനികള്‍ പിടികൂടുമ്പോള്‍ വേദനയുടെ തോതും കൂടുന്നു. പനിക്കുശേഷം മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന വേദനയും നീര്‍ക്കെട്ടുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.
അരയ്ക്കു താഴേക്കുള്ള സന്ധികളിലാണ് വേദന കൂടുതലായും അനുഭവപ്പെടുന്നത്. കൈകാലുകളിലെ ചെറിയ സന്ധികള്‍, മണിബന്ധം, ഇടുപ്പ്, നടുവ്, കണങ്കാല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വൈറല്‍ ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് വിരലുകള്‍ മടക്കാന്‍ ബദ്ധിമുട്ട് അനുഭവപ്പെടും.
രോഗചികിത്സ
ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗശമനം നല്‍കുകയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്. ശാരീരിക പ്രത്യേകതകള്‍കൊണ്ട് മധ്യവയസ് പിന്നിട്ടവരില്‍ രോഗത്തിന് ശാശ്വതമായ ശമനം ലഭിക്കണമെന്നില്ല.
ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് കിടത്തിചികിത്സ ചെയ്യുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. നീര് കുറഞ്ഞു കഴിഞ്ഞാല്‍ കിഴി, അഭ്യംഗം, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ ചെയ്യാവുന്നതാണ്.
പരിപൂര്‍ണമായ രോഗ ശമനത്തിന് 14 - 21 ദിവസത്തോളം കിടത്തിചികിത്സ ആവശ്യമാണ്. മരുന്നു കഴിക്കുന്നവരില്‍ രോഗശമനത്തിന് ആറുമാസത്തിലധികം സമയം വേണ്ടിവരാം.
ചിക്കുന്‍ഗുനിയമൂലമുള്ള വൈറല്‍ ആര്‍ത്രൈറ്റിസിന് രാസ്‌നാദി കഷായം, ഗോരോചനാദി ഗുളിക, രാസനണ്ഡാദി കഷായം, പുനര്‍നവാദി കഷായം മുതലായ ഔഷധങ്ങള്‍ ഫലപ്രദമാണ്.
ജീവിതക്രമത്തില്‍ ശ്രദ്ധിക്കാന്‍
വേദന കുറയ്ക്കാന്‍ പൊടികൈകള്‍
വ്യായാമം
വൈറല്‍ ആര്‍ത്രൈറ്റിസിന്റെ ഫലമായി സന്ധികളില്‍ ഉണ്ടാകുന്ന വേദനയുടെ തീക്ഷ്ണത കുറയ്ക്കാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ചികിത്സയ്ക്കുശേഷം ലഘുവായ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ആര്‍. രവീന്ദ്രന്‍
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 10/24/2019