കൂടുതല്‍ സുരക്ഷിതം ചിലവ് കുറവ് പരിസ്ഥിതി സൌഹൃതം
ഇന്ന് നാട്ടിന്‍ പുറങ്ങളില്‍പോലും പാചകത്തിന് വേണ്ടി സര്‍വസാധാരണയായി ദ്രവീകൃത പെട്രോളിയം ഗ്യാസന്ന്‍ഉപയോഗിക്കുന്നത്.എന്നാല്‍ കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന സമ്മിശ്ര കൃഷി രീതി നടപ്പിലാകുന്ന നമ്മുടെ നാട്ടില്‍ ചാണകത്തില്‍ നിന്നും പാചകത്തിന് വേണ്ടി ബയോഗ്യാസ് ഉത്പാദിപ്പിച് ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ കഴിയും.കൂടാതെ ഇതുകൂടുതല്‍ സുരക്ഷിതവും ലാഭകരവുമാണ്. ബയോഗ്യാസ് പ്ലാന്‍റ് നിര്‍മാണം കഴിഞ്ഞാല്‍പിന്നീട് ആവര്‍ത്തന ചിലവ് ഉണ്ടാകുന്നതേയില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം.പാചകാവശ്യത്തിന് പുറമേ വിളക്കുകള്‍ കത്തിക്കുവാനും,പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം അനായാസം പ്രയോജനപെടുത്താവുന്നതാണ്.
ഉപയോഗിക്കാവുന്ന ജൈവവസ്തുക്കള്‍
എല്ലാ ജൈവവസ്തുക്കളില്‍നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കാംഎങ്കിലും ചാണകമാണ് ഇതിനായി കൂടുതല്‍ ഉപയോഗിക്കുന്നത്.മനുഷ്യന്‍,കോഴി,ആട്,പന്നി എന്നിവയുടെ വിസ്സര്‍ജ്യവസ്ത്തുക്കള്‍,അടുക്കളയിലെ മലിനജലം റബ്ബര്‍ ഷീറ്റടിക്കുമ്പോള്‍ പാഴാക്കി കളയുന്ന വെള്ളം എന്നിവയും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
പലതരം മോഡലുകള്‍
അര നൂറ്റാണ്ടിനു മുന്‍പേ ബയോഗ്യാസ് നിര്‍മ്മാണ സാങ്കേതിക വിദ്യ ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നെങ്കിലും 1978 ലാണ് ഖാദി ആന്‍റ് വില്ലേജ് ഇന്ടസ്ട്രീസ് കമ്മീഷന്‍റെ നെതൃത്വത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍വ്യാപകമായി നിര്‍മ്മിക്കാന്‍ തുടങ്ങിയത്.നിര്‍മ്മാണ ചിലവ് കൂടിയ ജനതാ മോഡല്‍ പ്ലാന്‍റുകളാണ് ആദ്യ കാലങ്ങളില്‍ നിര്‍മ്മിച്ചിരുന്നത്.എന്നാല്‍ 1984 ല്‍ ആക്ഷന്‍ ഫോര്‍ ഫുഡ് പ്രോഗ്രാമിന്‍റെഭാഗമായി ചിലവ് വളരെ കുറഞ്ഞദീനബന്ധു മോഡല്‍ തയ്യാറായതോടെ പാവപെട്ട സാധാരണ കര്‍ഷകര്‍ക്കും പ്ലാന്‍റുകള്‍സ്ഥാപിക്കാമെന്ന സ്ഥിതി കൈവന്നു.കൂടാതെ ഫ്ലോട്ടിംഗ് ഗ്യാസ് ഹോല്‍ഡര്‍,പ്രഗതി മോഡല്‍ ഫൈബര്‍ ഗ്ലാസ് എന്നീ മോഡലുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.വിവിധ തരം പ്ലാന്‍റുകള്‍ നിലവിലുണ്ടെങ്കിലും ഖാദി ആന്‍റ് വില്ലേജ് ഇന്ടസ്ട്രീസ് കമ്മീഷന്‍റെ ഡൂം മോഡലും കൃഷിവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ജനത ദീനബന്ധു മോഡലുമാണ് ഇന്ന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.ഡൂം മോഡലില്‍ ഉള്‍പ്പെട്ട ദീനബന്ധു ടൈപ്പുകളാണ് ഇന്ന് കൂടുതലായി നിര്‍മ്മിച്ച് വരുന്നത്.ഡ്രം മോഡലിനെ അപേക്ഷിച് ഇതിനു നിര്‍മാണചിലവ് കുറവാണ്.പെട്ടെന്ന് കേടു സംഭവിക്കാത്തതിനാല്‍ റിപ്പയര്‍ ചെലവുകളും കുറഞ്ഞിരിക്കും.
ബയോഗ്യസിന്‍റെ മേന്മകള്‍
പ്ലാന്റിന്റെ വലുപ്പം
ചാണകത്തിന്റെ ലഭ്യത,കുടുംബാഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലാന്റിന്റെ വലിപ്പം നിശ്ചയിക്കേണ്ടത് ക്യുബിക് മീറ്ററിലാണ് പ്ലാന്റിന്റെ വലിപ്പം സൂചിപ്പിക്കുന്നത്.ഒരു കിലോഗ്രാം ചാണകത്തില്‍ നിന്നും ഏകദേശം 0.04 ക്യുബിക് മീറ്റര്‍ ജൈവവാതകം ഉല്പാദിപ്പിക്കാംഎന്നും ഒരാളിന് ആവശ്യമായ ആഹാരം പാകം ചെയ്യുന്നതിന് ദിവസവും ഏകദേശം 0.3ക്യുബിക് മീറ്റര്‍ ഗ്യാസ് ആവശ്യമാണെന്നും കണക്കാക്കിയിരിക്കുന്നു.
ഗ്യാസ് പ്ലാന്റിന്റെ വലിപ്പം (ക്യുബിക് മീറ്റര്‍) |
കുടുംബാംഗങ്ങളുടെ എണ്ണം |
1 |
2-3 |
2 |
3-4 |
3 |
4-6 |
4 |
6-7 |
5 |
10-12 |
പ്ലാന്റിന്റെ നിര്‍മ്മാണ –പ്രവര്‍ത്തനം
അടുക്കളയുടെയും തൊഴുത്തിന്റെയും സമീപമായിരിക്കണം പ്ലാന്‍റ് നിര്‍മ്മികേണ്ടത്.നല്ല സൂര്യ പ്രകാശം ലഭിക്കുന്നതും മഴക്കാലത്ത്വെള്ളം കെട്ടി നില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വീടിന്‍റെ അടിസ്ഥാനത്തില്‍ നിന്ന് ഒരു മീറ്ററുംകിണറ്റില്‍ നിന്ന് 10-15മീറ്ററും അകലേയായിരിക്കണം.ഇഷ്ട്ടിക,മണല്‍,സിമന്‍റ്,കമ്പി എന്നിവയാണ് പ്ലാന്‍റ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍.ഇഷ്ട്ടികക്ക് പകരം ഫെറോ സിമന്റ് സാങ്കേതികവിദ്യയായുംപ്രയോചനപെടുത്താം.ഇതില്‍ പരിശീലനം ലഭിച്ച കല്‍പ്പണിക്കാരെ കൊണ്ടായിരിക്കണം പ്ലാന്‍റ് നിര്‍മ്മിക്കേണ്ടത്.അംഗീകാരമുള്ള ടേണ്‍ കീ ഏജന്റുമാര്‍ നിര്‍മ്മിക്കുന്ന പ്ലാന്റുകള്‍ക്ക് 5 വര്‍ഷത്തെ ഗ്യാരണ്ടി ലഭിക്കും. ടേണ്‍ കീ ജോലിക്കായി ഒരു പ്ലാന്റിന് 1500 രൂപ ധനസഹായം നല്‍കും.ആദ്യ വര്‍ഷത്തില്‍ 700 രൂപയും പിന്നെയുള്ള 4 വര്‍ഷങ്ങളില്‍ 200 രൂപ വീതവും നല്‍കുന്നു.സഹകരണ സംഘങ്ങള്‍,രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ സന്നദ്ധസംഘടനകള്‍,പരിശീലനം ലഭിച്ച വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ടേണ്‍ കീഫീസ് നല്‍കാം.ഇവര്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പ്ലാന്‍റുകള്‍സന്ദര്‍ശിച് പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഉറപ്പു വരുത്തണം.പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും കേന്ദ്രഗവണ്മെന്റ് ധനസഹായം അനുവദിച്ചിട്ടുണ്ട്.1 മുതല്‍ 6ക്യുബിക് മീറ്റര്‍ വരെ വലുപ്പമുള്ള പ്ലാന്‍റുകള്‍നിര്‍മ്മിക്കുന്നുണ്ട്.പ്ലാന്‍റ്നിര്‍മ്മിക്കുന്നതിന് 5500 രൂപയും 2 മുതല്‍ 6ക്യുബിക് മീറ്റര്‍ വലിപ്പമുള്ള പ്ലാന്‍റ് നിര്‍മ്മിക്കുന്നതിന് 9000 രൂപയും സബ്സിഡിയായി നല്‍കുന്നുണ്ട്.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്ഇത് യഥാക്രമം 7000,11000 രൂപയുമാണ്.
പ്ലാന്‍റ്നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നിരപ്പായതും വെള്ളകെട്ടില്ലാത്തതും നല്ല വെയില്‍ ലഭിക്കുന്നതുമായിരിക്കണം.തെരഞ്ഞെടുക്കുന്ന സ്ഥലം തൊഴുത്തിനും അടുക്കളക്കും ഇടയിലായിരിക്കുന്നതാണ് നല്ലത്.ഗ്യാസ് എത്തിക്കുന്ന പൈപ്പിന്‍റെവളവുകള്‍ കുറഞ്ഞിരുന്നാല്‍ പൈപ്പിലൂടെ Ìuവിലെത്തുന്ന ഗ്യാസിന്‍റെ ലഭ്യത കൂടുതലായിരിക്കും.വീടിന്‍റെ അടിത്തറയില്‍ നിന്നും രണ്ടു മീറ്ററുംകിണറില്‍ നിന്നും പത്തു മീറ്ററുംവൃക്ഷങ്ങളില്‍ നിന്നും രണ്ടു മീറ്ററുംഅകലെയുമാണ് പ്ലാന്‍റുകള്‍സ്ഥാപിക്കേണ്ടത്.
ബയോഗ്യാസ് സ്ലറി ഒരു മികച്ച ജൈവവളം
ബയോഗ്യാസ് ഉത്പാദനത്തിനു ശേഷം പ്ലാന്റില്‍ നിന്നും പുറത്തേക്കുവരുന്ന സ്ലറിയില്‍ ചാണകത്തിനുള്ളതിനെക്കാള്‍ കൂടുതല്‍ അളവില്‍ സസ്യ പോഷക മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.ചാണകത്തില്‍ 1.5% നൈട്രജനും 0.3% ഫോസ്ഫേറ്റും 0.2% ക്ഷാരവുമാണ് അടങ്ങിയിട്ടുള്ളത്.എന്നാല്‍ ബയോഗ്യാസ് സ്ലറിയില്‍ 1.6%-1.8%നൈട്രജനും 1.1%-2% ഫോസ്ഫേറ്റും 0.8%-1.2%ക്ഷാരവും അടങ്ങിയിരിക്കുന്നു.ഇവ കൂടാതെ മാംഗനീസ്,നാഗം,ഇരുമ്പ്,ചെമ്പ് എന്നീ സൂഷ്മ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.ബയോഗ്യാസ് സ്ലറിക്ക്ദുര്‍ഗന്ധമില്ലാത്തതിനാല്‍ വളമായി ഉപയോഗിക്കുമ്പോള്‍ പരിസര മാലിനീകരനമുണ്ടാകുന്നില്ല.മറ്റു ജൈവവലങ്ങള്‍ക്ക് പകരമായി ബയോഗ്യാസ് സ്ലറി ഉപയോഗിച്ച് കൃഷി ചെയ്യുന്ന വിളകളില്‍ നിന്നും 10%-20% വരെ അധിക വിളവ് ലഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്‍റ്
നഗര ജീവിതത്തിന്‍റെ ഭാഗമായി ജീവിത സാഹചര്യങ്ങളില്‍,പ്രകൃതി മലിനീകരണവും മാറാ രോഗങ്ങളും നമ്മുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്.പട്ടണപ്രദേശത്തെ വീടുകള്‍ക്കനുയോജ്യമായ മാലിന്യ നിര്‍മാര്‍ജനവും പാചകവാതക ഉത്പാദനവും സാദ്ധ്യമാക്കുന്ന വിവിധയിനം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് ഇന്ന് പ്രിയമേറിവരികയാണ്.കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും ഭാരക്കുറവും ആവശ്യാനുസരണം മാറ്റിസ്ഥാപിക്കുവാന്‍ കഴിയുമെന്നതും ഇവയുടെ പ്രത്യേകതകളാണ്.ഖരവസ്ത്തുക്കളും ദ്രാവകവസ്തുക്കളും ഒന്നിച്ച് സംസ്കരിച് പാചകവാതകം ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത .
0.5,0.75 1 മീറ്റര്‍ ക്യുബ് എന്നീ ശേഷിയുള്ള വിവിധ മോഡലുകള്‍ ഇന്ന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.ഇവ സ്ഥാപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയും ലഭിക്കുന്നു.അടുക്കള അവശിഷ്ട്ടങ്ങള്‍ മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം,പച്ചക്കറി നുറുക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ട്ടങ്ങള്‍,കഞ്ഞിവെള്ളം,തേങ്ങയുടെ വെള്ളം,ഭക്ഷനാവഷിഷ്ട്ടങ്ങള്‍.ചാണകം കൂടാതെ മറ്റു വളര്‍ത്തുമൃഗങ്ങളുടെ വസ്സര്‍ജ്യങ്ങള്‍ തുടങ്ങിയവ നിക്ഷേപിക്കാവുന്നതാണ്.
പ്ലാന്‍റില്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍
പരിശീലന പരിപാടികള്‍
തിരുവനന്തപുരത്ത് വെള്ളായണിയിലുള്ള പ്രാദേശിക ബയോഗ്യാസ് വികസന പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം,പരിപാലനം എന്നിവ സംബന്ധിച്ച വിവിധ പരിശീലന പരിപാടികള്‍ നടത്തിവരുന്നു.കൃഷി ഉദ്യോഗസ്ഥര്‍ക്കും ബയോഗ്യാസ് പ്ലാന്റിന്‍റെ സാങ്കേതിക വിദ്യയെ കുറിച്ചുള്ള പരിശീലനം നല്‍കുന്നു.കൂടാതെ ഗുണഭോക്താക്കള്‍ക്ക് ബയോഗ്യാസ് പ്ലാന്റിന്‍റെ പ്രവര്‍ത്തനം,പരിപാലനം ഉപയോഗം എന്നിവയെ സംബന്ധിച്ചും നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്ലാന്റിന്‍റെ നിര്‍മാണം ,പരിപാലനം എന്നിവയെ സംബന്ധിച്ചും പരിശീലനം നല്‍കുന്നു.പാചകത്തിനായി പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന വിറകിന്‍റെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലും എല്‍.പി.ജി യുടെ വിലവര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ സുരക്ഷിതവും ആദായകരവുമായ ബയോഗ്യാസിന് ബദല്‍ ഊര്‍ജ്ജസ്രോതസ് എന്ന നിലയില്‍ പ്രാധാന്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാതലത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായും പഞ്ചായത്തു തലത്തില്‍ അടുത്തുള്ള കൃഷി ഭവനുമായുംബന്ധപെടേണ്ടതാണ്.
കടപ്പാട് :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ
അവസാനം പരിഷ്കരിച്ചത് : 2/12/2020