অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

RESUME എങ്ങനെ തയ്യാറാക്കാം

RESUME എങ്ങനെ തയ്യാറാക്കാം

ഒഗസ്റ്റ് മാസമായി. കേരളത്തിൽ പാസൌട്ടായ വിദ്യാർത്ഥികൾ ജോലി അന്വേഷിക്കുന്ന തിരക്കിലായി.  അടിസ്ഥാനപരമായി റെസ്യുമെ ഉണ്ടാക്കാൻ പലരും ബുദ്ധിമുട്ടുന്നു. പ്രത്യെകിച്ച് പ്രവൄത്തി പരിചയമില്ലാത്തവർ റെസ്യൂമെ ഉണ്ടാക്കാൻ ഇരിക്കുമ്പോൾ അവരു കണ്ട സാംപിളുകളിലേതിലെ പോലെ വലിയൊരു കണ്ടൻറ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനാൽ ആവശ്യമുള്ള കാര്യങ്ങൾ ഈ ബഹളത്തിൽ മിസ്സായി പോകുന്നു.

 

ആദ്യമായി റെസ്യുമെയിൽ പാടില്ലാത്ത കാര്യങ്ങൾ.

1. ഫോട്ടോ

2. അച്ഛൻറെയും, അമ്മയുടെയും പേരുകളും, അവരുടെ സെക്സ്, ജാതി, അവരുടെ ജോലിയും

3. പാസ്പോർട്ട് നമ്പർ . ഗൾഫിൽ പോകാനായി ബോംബെയ്‌‌ക്ക് ഇൻറർവ്യുവിനു പോയ അമ്മാവൻറെ റെസ്യുമെ കണ്ട പരിചയമാകണം പാസ്പോർട്ട് നമ്പർ ഇപ്പോഴും റെസ്യുമെകളിൽ തൂങ്ങി കിടക്കുന്നത്. പരിചയമില്ലാത്ത ആൾക്കാർക്ക് പാസ്‌‌പോർട്ട് നമ്പർ നൽകുന്നതു തന്നെ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും പറഞ്ഞു കൊള്ളട്ടെ.

4. വിരലടയാളവും, ഒപ്പും

തത്വത്തിൽ രണ്ടു തരം ജോലികളാണ് ലോകത്തുള്ളത്, ഒന്ന് നിങ്ങളുടെ Soft Skills ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ. ഉദാ: Sales and Marketing, Project Management, Office Administration മുതലായവ. മറ്റൊന്ന് നിങ്ങളുടെ Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഉദാ: Accounting, Software Programming, Electrician, Plumber എന്നിവ.

ഇവ രണ്ടിലായാലും, പ്രവൄത്തി പരിചയമില്ലാത്തവർ റെസ്യുമെ തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ഉതകുന്നത് Functional Resume സ്റ്റൈൽ ആണ്. നിങ്ങൾക്ക് പ്രവൄത്തി പരിചയമില്ലാത്തതിനാൽ നിങ്ങളുടെ Skill ആയിരിക്കണം ഹൈലൈറ്റ് ചെയ്യണ്ടത്. സ്കിൽസ് സപ്പോർട്ട് ചെയ്യാൻ ഉതകുന്ന തെളിവുകൾ റെസ്യമെയിൽ തന്നെ ചേർക്കുന്ന രീതിയാണ് Functional Resume എന്ന് പറയുന്നത്. റെസ്യുമെ വായിക്കുന്ന ആളിന് തെളിവുകൾ ലിങ്കിൽ ക്ലിക് ചെയ്തു ചെന്നു നോക്കി ബോദ്ധ്യപ്പെടാൻ സാധിക്കണം. എക്സപീരിയൻസ് ഉള്ളവർ കാലഗണനാ ക്രമത്തിൽ അവരുടെ തൊഴിൽ പരിചയം വെയ്‌‌ക്കുന്ന പോലെ ഒരു ഫ്രഷർക്ക് ചെയ്യാൻ കഴിയില്ല. അതിനാലാണ് Functional Resume ആക്കണ്ടിയതിൻറെ ആവശ്യകത.

Soft Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികൾക്ക് തെളിവുകൾ നൽകാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള അവസരത്തിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾ അപ്രൂവ് ചെയ്യുന്ന ഒരു മേലധികാരിയുടെയൊ/അദ്ധ്യാപകൻറെയൊ നിങ്ങൾ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഇൻഡസ്‌‌ട്രിയിലെ അറിയപ്പെടുന്ന ഒരാളിൻറെയൊ മറ്റൊ റെക്കമെൻറേഷൻറെ പകർപ്പു ചേർത്താൽ മതിയായിരിക്കും. LinkedIn പോലുള്ള സൈറ്റുകളിൽ ഇതിനുള്ള ഫീച്ചർ ഉള്ളത് ഉപയോഗിച്ചാൽ മതി.

Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികളിൽ തെളിവുകൾ ഹാജരാക്കിയെ പറ്റു. ഉദാ: ഒരു Software Programming ജോലിക്ക് ആണ് അപ്ലൈ ചെയ്യുന്നതെങ്കിൽ, http://hackerrank.comhttp://codechef.com, http://github.com മുതലായ സൈറ്റുകളിൽ നിങ്ങളുടെ ആക്ടിവിറ്റികൾ രേഖപ്പെടുത്തിയിരിക്കുന്ന പേജിൻറെ ലിങ്ക് ചേർക്കുക. StackOverFlow യിലെ നിങ്ങളുടെ reputation റാങ്ക് റെസ്യുമെയിൽ ചേർക്കുന്നത് മറ്റെന്തു വിവരങ്ങളെക്കാൾ കൂടുതൽ വാല്യു ലഭിക്കും. ഈ സൈറ്റുകളിലൊക്കെ ഒരു മോശമല്ലാത്ത സ്കോറെ ഉദ്ദേശിക്കുന്നുള്ളു. stackoverflow യിലാണെങ്കിൽ ഒരു 100 റെപ്യുട്തേഷൻ. വലിയ പാടില്ലാത്ത കാര്യമാണ്. കുത്തിപിടിച്ചിരുന്നാൽ ഒരു മാസം കൊണ്ട് അത്രയും റെപ്യുട്ടേഷൻ നേടാം. അതു പോലെ തന്നെ ഹാക്കർറാങ്കും, കോഡ്ഷെഫും.

ഇൻറർവ്യുവിലെങ്കിലും റെസ്യുമെയിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾക്ക് തെളിവുകൾ നൽകാൻ സാധിക്കില്ലെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ റെസ്യുമെയിൽ ചേർക്കാതിരിക്കുക. (ഒരു കോളേജിലെ, ഒരേ ബാച്ചിലെ അഞ്ചു പേർ റെസ്യമെ അയച്ചു. അവർ അഞ്ചു പേരും കോളേജിലെ ക്രിക്കറ്റ് ടീം ക്യാപ്‌‌റ്റൻമാരായിരുന്നു. :-))).

റെസ്യുമെ അയക്കുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

1. ഈമെയിൽ ഐഡിയിൽ adjective ഇല്ലെന്ന് ഉറപ്പു വരുത്തുക. coolguy@email.com talk2me@email.comമുതലായ ഈമെയിൽ ഐഡികൾ "വേറെ ആവശ്യങ്ങൾ" ക്ക് മാത്രം ഉപയോഗിക്കുക
2. ഈമെയിലിൻറെ Display Name പ്രോപ്പറായി കാപ്പിറ്റലൈസ് ചെയ്യാൻ തയ്യാറാകുക. ഉദാ: biju radhakrishnan അല്ല Biju Radhakrishnan എന്നു വെയ്ക്കുക.
3. നിങ്ങളുടെ കോളേജിൻറെയൊ, വിദ്യാഭ്യാസ സ്ഥാപനത്തിൻറെയൊ ഡൊമൈനിലുള്ള ഈമെയിൽ ഐഡി ഉണ്ടെങ്കിൽ അതു ഉപയോഗിക്കാൻ മറക്കരുത്.
4. Subject ഇല്ലാതെ ഒരിക്കലും ഒരു ഈമെയിലും അയക്കരുത്. 
5. ഈമെയിൽ അയക്കുന്നതിന് Requirements ൽ എന്തെങ്കിലും മാനദഢം ഉണ്ടെങ്കിൽ അവ പാലിക്കാൻ ശ്രദ്ധിക്കുക.
6. സ്പെല്ലിംഗ് തെറ്റുകളില്ലെന്ന് നാലു പ്രാവശ്യം ഉറപ്പ് വരുത്തുക.

Functional Resume മാത്രമാണ് ഒരു ഫ്രഷർക്ക് കൂട്ടത്തിൽ നിന്നും standout ചെയ്യാൻ ഉള്ള പോം വഴി. അയക്കുന്നവന് അറിയില്ല. ആയിരം റെസ്യുമെയിൽ മിക്കവാറും ഒന്നൊ രണ്ടൊ മാത്രമേ ഇങ്ങനത്തേതു കാണു. എനിക്കാണ് കിട്ടുന്നത് എങ്കിൽ ഉടനെ തിരിച്ചു വിളിക്കും. ഉറപ്പ്.

 

കടപ്പാട് : രഞ്ജിത് മാമ്പിള്ളി

ബന്ധപെട്ട പോസ്റ്റുകള്‍

Cover Letter എങ്ങനെ  തയ്യാറാക്കാം ?

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate