অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കവർ ലെറ്റർ എങ്ങനെ തയ്യാറാക്കാം

കവർ ലെറ്റർ എങ്ങനെ തയ്യാറാക്കാം

ഐഡിയ സ്‌‌റ്റാർ സിംഗറിൽ നിങ്ങൾ ഓർത്തിരിക്കുന്ന ഒരു വ്യക്തി ആരാണ് ? എനിക്ക് അതിൻറെ വിജയികളെ ഒന്നും ഓർമ്മയില്ല. ആകെ രണ്ട് പേര് ഓർക്കുന്നത് സോമദാസും. സദാനന്ദനും ആണ്. രണ്ട് പേരും കോംപറ്റീഷൻറെ ആദ്യ റൌണ്ടുകളിൽ തന്നെ പുറത്തായവരാണ്. പക്ഷെ അവരെ ഓർത്തിരിക്കുന്നത് അവരുടെ കഥകൾ കാരണമാണ്.

It is the story that sells. It is the story that sticks. സെയിൽസിലെ ആദ്യ പാഠമാണ്. വിൽക്കുന്ന ഉൽപ്പന്നത്തിനൊപ്പം ഒരു കഥയും അത്യാവശ്യമാണ്. എനിക്കിഷ്ടപ്പെട്ട കഥ പാംപേഴ്‌‌സ് ഡയപ്പറിൻറെ കഥയാണ്. ഒരു കാലത്ത് മുഴുവൻ മാർക്കെറ്റും അവർക്കായിരുന്നു. അവിടേയ്‌‌ക്കാണ് ഹഗ്ഗീസ് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാംപേഴ്സിൻറെ മൊത്തം മാർക്കെറ്റും അവർ പിടിച്ചു. പാംപേഴ്സ് പരസ്യങ്ങളൊക്കെ ഡയപ്പർ മലത്തിയിട്ട് മഷി ഒഴിച്ചു കാണിച്ച് പ്രോഡക്ടിൻറെ ഗുണം വിവരിക്കുന്ന രീതിയിലായിരുന്നു. ഫലം തഥൈവ. അപ്പോഴാണ് അവർ ‪#‎BetterForBaby‬ കാംപൈൻ തുടങ്ങിയത്. അതിൽ ഡയപ്പറും അതിൻറെ ഗുണഗണവുമൊന്നുമില്ല. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾ, മുലയൂട്ടലിൻറെ ആവശ്യം എന്ന് തുടങ്ങി അമ്മമാർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വിഷമതകളാണ് അവർ പരസ്യത്തിന് ഉപയോഗിച്ചത്. അവർ അവരുടെ ബ്രാൻഡ് റീബിൽഡ് ചെയ്തെടുത്തു. പാംപേഴ്‌‌സ് പഴയ പ്രതാപത്തിലേയ്‌ക്ക് തിരിച്ചെത്തി.

നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റെസ്യുമെ അയക്കുക എന്ന പ്രോസ്സസ്സ്, ഒരു സെയിൽസ് പ്രോസ്സസ്സ് തന്നെയാണ്. നിങ്ങളാണ് ഉൽപ്പന്നം. അതിനാൽ നിങ്ങളുടെ കഥ റെസ്യുമെയ്‌‌ക്കൊപ്പം അയക്കാനുള്ള അവസരമാണ് കവർ ലെറ്റർ. 90% കേസുകളിലും റെസ്യുമെ തുറക്കണോ വേണ്ടയൊ എന്ന് കവർ ലെറ്റർ വായിച്ചാൽ തീരുമാനിക്കാം. "in your esteemed organization", "my expertise and skills" തുടങ്ങിയ ക്ലീഷേകൾ കാണുമ്പഴെ ചെടിക്കും. അതിനാലാണ് കവർ ലെറ്ററിൽ കഥ വേണമെന്ന് പറയുന്നത്.

ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ഈ മെയിലിൻറെ അറ്റാച്മെൻറ് ആയി റെസ്യുമെ അയക്കുമ്പോൾ ഈമെയിലിൻറെ ബോഡിയിലാണ് കവർ ലെറ്റർ. സൈറ്റു വഴി അപ്ലൈ ചെയ്യുന്നെങ്കിൽ കവർ ലെറ്റർ അറ്റാച് ചെയ്യാനൊരു സ്ഥലമൊ ഒരു ടെക്സ്‌‌റ്റ് ബോക്സൊ കാണാറുണ്ട്.

 

ഒരുദാഹരണത്തിന് ഞാൻ 12 വർഷം മുന്നെ ജീവതത്തിലെ ഒരു സന്ദിഗ്‌‌ദ്ധ ഘട്ടത്തിൽ ജോലി തേടാനായി അയച്ച കവർ ലെറ്റർ അതു പോലെ പേസ്‌‌റ്റ് ചെയ്യുന്നു.

Hello,

Pardon, my intrusion. I came across your job posting on Joel on Software for a Software Engineer. Wondering if you have filled that position?!. If not, please do consider me as a candidate. I have attached a Resume here with this email.

I am pretty content with my current job. However, my wife had just finished her residency. And she has one job offer from San Francisco that she think is the best career choice. So looks like my little family is moving westbound. And I would need a job myself there. I then stumbled on your listing on JOS. I would like to pursue it if we are a mutual fit.

Meanwhile, my wife and I are visiting SFO to look at houses next Tuesday. Would you be able to schedule an interview around that time? Please write to me at r**@gmail.com or call me at 732 XXX XXXX in case if you have questions

Thanks
Ranjith

ജോലി ചെയ്തോണ്ടിരുന്ന കമ്പനി അടച്ചു പൂട്ടാൻ പോകുന്നു. രണ്ട് വൈസ്സാകാത്ത ഒരു കുഞ്ഞ്. കമ്പനി പൂട്ടിയാൽ വിസാ നിബന്ധനകളനുസരിച്ച് 15 ദിവസം മാത്രമേ പുതിയൊരു ജോലി കണ്ടെത്താൻ സമയമുള്ളു. അല്ലെങ്കിൽ എല്ലാം ഇട്ടെറിഞ്ഞ് നാട്ടിൽ തിരിച്ചു പോണം. ആ സന്ദിഗ്‌‌ദ്ധ ഘട്ടത്തിലാണ് ഇങ്ങനെയൊരു കടും കൈ ചെയ്തത്. വീട് വാങ്ങാൻ പോയിട്ട് ഇൻറർവ്യുവിന് പോകാൻ ഒരു സ്യൂട്ട് വാങ്ങാൻ വരെ കാശു സൂക്ഷിച്ചുപയോഗിക്കുന്ന സമയത്താണ് ജാഡയ്‌‌ക്കൊരു കുറവുമില്ലാത്ത ഈ കഥ ഇറക്കിയത്. സംഗതി ക്ലിക് ആയി. 40% പേരും തിരച്ചു വിളിക്കുകയൊ റിപ്ലൈ ചെയ്യുകയൊ ചെയ്തു. മൂന്ന് ജോലികൾ അന്ന് കിട്ടി. നല്ലൊരു ജോലി അതിലെ തിരഞ്ഞെടുത്തു. കഥകളില്ലാതെയും, പല തരം വികാരങ്ങൾ ദ്യോതിപ്പിക്കുന്നതുമായ കഥകൾ മെനഞ്ഞും ട്രൈ ചെയ്തിരുന്നു. പക്ഷെ ഈ കഥയ്‌‌ക്ക് മാത്രമേ ഇത്രയും വലിയ പ്രതികരണം ലഭിച്ചുള്ളു. (കണ്‌‌വേർഷൻ റേറ്റ് എന്നാണിതിന് പറയുക).

സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും, കവർ ലെറ്ററിന് മൂന്ന് സെക്ഷനുകൾ ഉണ്ട്. ആദ്യം ഇൻട്രൊഡക്ഷൻ. എന്തിനാണ് ഈ മെയിൽ അയക്കുന്നതെന്ന് വളച്ചു കെട്ടില്ലാതെ എത്രയും പെട്ടെന്ന് പറയുകയാണ് ഈ സെക്ഷൻറെ ലക്ഷ്യം. ഹായ്, പൂയി, ഔപചാരികതകളൊന്നും വേണ്ട. ഒരു സെക്കൻഡിനുള്ളിൾ ഏതു ജോലിക്കുള്ള റെസ്യുമെ ആണ് അടങ്ങിയിരിക്കുന്നതെന്ന് വായിക്കുന്നവന് മനസ്സിലാകണം.

രണ്ടാമതായി കഥ. എൻറെ കഥ ഭാര്യയ്‌‌ക്ക് പുതിയ ജോലി കിട്ടിയിരിക്കുന്നു. എനിക്കും അവളോടൊപ്പം മാറിയെ പറ്റു. മൂന്നൊ നാലു ചെറിയ സെൻറൻസുകളിൽ കഥ തീരണം. കഥ കാഷ്വലാകാം, അൽപം സീരിയസ്സാകാം, ലേശം തമാശക്കഥയാകാം. ഒരിക്കലും, എന്നു വെച്ചാൽ ഒരിക്കലും, കദന കഥകൾ എഴുതരുത്. നെഗറ്റീവ് ഇമോഷൻസ് ദ്യോതിപ്പിക്കുന്ന ഒന്നും കഥകളിൽ കാണരുത്. അല്ലെങ്കിൽ നെഗറ്റീവ് പോസിറ്റീവ് ആയി അവതരിപ്പിക്കുന്ന രീതിയിലായിരിക്കണം. പക്ഷെ പലർക്കും അങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയില്ല. വൄദ്ധയായ അമ്മ, അവിവാഹിതയും ഗർഭിണിയുമായ സഹോദരി, കുഷ്ടം വന്ന് കഷ്ടപ്പെടുന്ന അച്ഛൻ തുടങ്ങിയ കഥകൾ സിനിമയിലെ ഫലിക്കു. ഒരു ബിസ്സിനസ്സ് സെറ്റപ്പിൽ ഒരിക്കലും വിലപ്പോകില്ല. ചിലപ്പോൾ തിരിഞ്ഞും പായും.

എൻറെ കഥയിൽ കൄത്യമായ അളവിൽ ഇമോഷൻസ് ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചെറിയ ഫാമിലിയുമായി അമേരിക്കയുടെ ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേയ്‌‌ക്ക് നീന്തുന്ന ഒരു പ്രാരാബ്‌‌ദ്ധക്കാരൻ. ഭാര്യയ്‌‌ക്ക് വേണ്ടി ഇഷ്ടപ്പെട്ട ഒരു ജോലി കളയാൻ തയ്യാറായവൻ എന്നൊക്കെയുള്ള വികാരങ്ങൾ സറ്റിലായി പ്രകടിപ്പിക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. കൂട്ടത്തിൽ പറഞ്ഞോട്ടെ, എൻറെ ഭാര്യ ജോലി അന്വേഷിച്ചിരുന്നു എന്നത് ശരിയായിരുന്നു. അവൾക്ക് സാൻഫ്രാൻസിസ്കോയിൽ വല്യക്കാട്ടെ ഒരു ജോലി കിട്ടിയെന്നൊക്കെ പറഞ്ഞത് നല്ല ഐക്ലാസ് നുണ ആയിരുന്നു. സാൻഫ്രാൻസിസ്കൊയിലെ ജോലിക്ക് സാൻഫ്രാൻസിസ്കൊ എന്നും ചിക്കാഗോയിലെ ജോലിക്ക് ചിക്കാഗോ എന്നും കഥ മാറ്റും. രണ്ട് പേർക്കും അവസാനം ജോലി കിട്ടിയത് രണ്ടിടത്തായിപ്പോയി എന്നത് വേറെ കഥ.

മൂന്നാമത്തെ സെക്ഷനാണ് പ്രധാനം. Call for action എന്ന് പറയും. അതിൽ കൄത്യമായ ഒരു ഡേറ്റ് വേണം. ഫോളോ അപ് ചെയ്യാനാണത്. വായിക്കുന്നവന് തീരുമാനങ്ങൾ പെട്ടെന്നെടുക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലായിരിക്കണം. എൻറെ കഥയിൽ ചൊവ്വാഴ്ച എന്നൊരു ഹാർഡ് ഡെഡ് ലൈൻ വെച്ചിരുന്നു. എനിക്കറിയാം ചൊവ്വാഴ്ചയ്‌‌ക്ക് മുൻപെ ഒരു കെണയും നടക്കില്ലെന്ന്. പക്ഷെ വായിക്കുന്നവന് ചൊവ്വാഴ്ചയ്‌‌ക്ക് മുന്നെ ആണെങ്കിൽ ഇവിടെ വരെയുള്ള പ്ലെയിൻ ടിക്കറ്റ് അവന് കൊടുക്കണ്ടല്ലൊ എന്ന് കരുതും. ഇല്ലെങ്കിലും ഒരു Sense of urgency ഉണ്ടാക്കും. (അമേരിക്കയിലെ മുഖാമുഖങ്ങളൊക്കെ അവരുടെ ചിലവിൽ സ്ഥലം കാണാനുള്ള ഒരു ചാൻസും കൂടെയാണ്. പ്ലെയിൻ ടിക്കറ്റ്, മീൽസ് വൌച്ചർ ഒക്കെ കിട്ടും. ഇൻറർവ്യു കഴിഞ്ഞ് ഒരു റിയലെസ്‌‌റ്റേറ്റ് ഏജൻറ് നമ്മളെ കാറിൽ കയറ്റി ടൌണും വീടു വാങ്ങാൻ ഉദ്ദേശിക്കുന്ന നെയിബർ ഹുഡോക്കെ കാണിച്ചു തരും.)

സ്ഥലം, കാലം, എടുക്കാൻ പോകുന്ന ജോലിയുടെ ലെവൽ ഒക്കെ അനുസരിച്ച് നിങ്ങളുടെ മൈലേജ് മാറാം. പക്ഷെ കൄത്യമായ ഇമോഷൻസ് ഉൾക്കൊള്ളിച്ചൊരു കവർ ലെറ്ററാണെങ്കിൽ 100% ഉറപ്പിച്ചൊ നിങ്ങൾക്ക് ഇൻറർവ്യു ലഭിച്ചിരിക്കും. ഇൻഡ്യയിലും, മിഡിലീസ്‌‌റ്റിലും, ഓസ്‌‌ട്രേലിയിലും ഈ തന്ത്രം ഫലിക്കുമെന്ന് നേരിട്ട് അനുഭവമുണ്ട്. ചുരുങ്ങിയത് ഒരു പത്തു പേരെ എങ്കിലും കഴിഞ്ഞ ആറു കൊല്ലമായി ഈ സ്‌‌ട്രാറ്റജി ഉപയോഗിച്ച് ജോലിക്ക് സഹായിച്ചിട്ടുണ്ട്. കഥ കണ്ടെത്താൻ ഒരു പഞ്ഞവുമില്ല. ICU വിലേയ്‌‌ക്ക് ചളു അയച്ചു കൊടുക്കാൻ കഴിയുമെങ്കിൽ ഒരു കഥ കണ്ടെത്താൻ ഒരു ശരാശരി മലയാളിക്ക് പറ്റണം.

 

കടപ്പാട് : രഞ്ജിത് മാമ്പിള്ളി

ബന്ധപെട്ട പോസ്റ്റുകള്‍


Resume തയ്യാറാക്കുന്നത് എങ്ങനെ ?

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate