സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുവാനായി കേന്ദ്ര ഗവണ്‍മെന്‍റ് 1969 ല്‍ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്. ന്യൂ ഡല്‍ഹിയാണ് ആസ്ഥാനം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍, സീനിയര്‍, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലായി ഫെലോഷിപ്പുകള്‍ നല്‍കി വരുന്നു.
ഫെലോഷിപ്പിന്‍റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍
(i) Sociology and Social Anthropology;
(ii) Political Science / Public Administration;
(iii) Economics;
(iv) International Studies;
(v) Social Geography and Population Studies;
(vi) Commerce and Management;
(vii) Social Psychology;
(viii)Education;
(ix) Social Linguistics / Socio-Cultural Studies;
(x) Law / International Law;
(xi) National Security & Strategic Studies; and
(xii) Other allied Social Science disciplines (Library Science, Social Work, Media Studies, Modern Social History, Health Studies, Gender Studies, Environmental Studies, Diaspora Studies, Area Studies, Sanskrit-Society & Culture etc.) to promote interdisciplinary and multidisciplinary research.
സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന സോഷ്യല്‍ സയന്‍റിസ്റ്റുകള്‍ക്കാണ് ഫെലോഷിപ്പിന് അര്‍ഹത. സ്പെസിഫിക്, നോണ്‍ സ്പെസിഫിക് എന്ന് ഇതിനെ തരം തിരിച്ചിട്ടുണ്ട്.
സ്പെസിഫിക് – താഴെപ്പറയുന്ന പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് സ്പെസിഫിക് ഫെലോഷിപ്പ് ലഭിക്കുക.
Ø Mahatma Gandhi – National Fellowship for Studies on Peace Building, Social Reforms Empowerment and Environment
Ø Jawaharlal Nehru – National Fellowship for Studies on State, Demography, Governance, Public Policy, Leadership and Foreign Policy
Ø B R Ambedkar – National Fellowship for Studies on Constitution and Social Justice
Ø Maulana Azad – National Fellowship for Studies on Religion and Society
Ø Sarvapalli Radhakrishnan – National Fellowship for Studies on Education and Philosophy
Ø APJ Abdul Kalam – National Fellowship for Studies on Science and Public Policy
Ø Sarojini Naidu – National Fellowship for Women Studies
Ø Swami Vivekananda _ Natioanl Fellowship on Nationalism, Society and Religion
Ø National Fellowship for Security Studies
നോണ്‍ സ്പെസിഫിക് – സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ പൊതു വിഷയങ്ങളാണ് ഇതിലുള്‍പ്പെടുക.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55000 രൂപയെ കണ്ടിജന്‍സി ഗ്രാന്‍റായി പ്രതി വര്‍ഷം 60000 രൂപയും ലഭിക്കും. 2 വര്‍ഷമാണ് കാലാവധി.
പ്രൊഫഷണല്‍ സോഷ്യല്‍ സയന്‍റ്സ്റ്റുകള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന ഫെലോഷിപ്പാണിത്. 45 വയസ്സിനും 70 വയസ്സിനും ഇടക്കായിരിക്കണം പ്രായം. പി എച്ച് ഡി ഉണ്ടായിരിക്കണം. മാസം 40000 രൂപയും കണ്ടിജന്‍സി ഗ്രാന്‍റായി പ്രതി വര്‍ഷം 40000 രൂപയും ലഭിക്കും. 2 വര്‍ഷമാണ് കാലാവധി.
50 ശതമാനം മാര്‍ക്കോടെ ബിരുദവും 55 ശതമാനം മാര്‍ക്കോടെ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയവര്‍ക്ക് റഗുലര്‍ പി എച്ച് ഡി ഗവേഷണത്തിന് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിന് അപേക്ഷിക്കാം. 2 വര്‍ഷമായിരിക്കും കാലാവധി. പ്രതിമാസം 16000 രൂപയും കണ്ടിജന്‍സി ഗ്രാന്‍റ് ആയി പ്രതി വര്‍ഷം 1500 രൂപയും ലഭിക്കും.
സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്/എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 50 വയസ്സാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 28000 രൂപയെ കണ്ടിജന്‍സി ഗ്രാന്‍റായി പ്രതി വര്‍ഷം 20000 രൂപയും ലഭിക്കും. 2 വര്‍ഷമാണ് കാലാവധി.
ഫെലോഷിപ്പ് സംബന്ധമായ അറിയിപ്പുകള്‍ ICSSR ന്‍റെ വെബ്സൈറ്റിലും എംപ്ലോയ്മെന്‍റ് ന്യൂസിലും മുഖ്യധാരാ പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://icssr.org/ ല്‍ ഫെലോഷിപ്പ് എന്ന വിഭാഗം കാണുക.
അവസാനം പരിഷ്കരിച്ചത് : 2/16/2020