തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യം വർധിച്ചുവരുകയാണെങ്കിലും അവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത നിരവധി പ്രതിഭകളായ സ്ത്രീകളുണ്ട്. വീടുകളിൽ ഒതുങ്ങിപ്പോകുന്ന ശാസ്ത്രാഭിരുചിയുള്ള സ്ത്രീകൾക്കായി കേന്ദ്ര ശാസ്ത്ര സാേങ്കതികവകുപ്പ് ഒരുക്കിയിട്ടുള്ള പദ്ധതിയാണ് വിമൺ സയൻറിസ്റ്റ്സ് സ്കീം. 27നും 57നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശാസ്ത്രമേഖലയിൽ ശോഭിക്കാനും ശാസ്ത്രജ്ഞരാകാനും അവസരമൊരുക്കുന്നു ഇൗ പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന റിസർച്ച് പ്രോജക്ട് െപ്രാപ്പോസലിന് മൂന്നു വർഷത്തേക്ക് പിഎച്ച്.ഡി/ തത്തുല്യ കോഴ്സിന് പരമാവധി 30 ലക്ഷം രൂപയും എം.ടെക്/എം.ഫാം/തത്തുല്യ കോഴ്സിന് പരമാവധി 25 ലക്ഷം രൂപയും എം.എസ്സി/തത്തുല്യ കോഴ്സിന് പരമാവധി 20 ലക്ഷവുമാണ് ലഭിക്കുക. ഫെലോഷിപ് തുകയും ഉപകരണങ്ങളുടെ ചെലവും യാത്ര തുടങ്ങിയ ചെലവുകളും ഉൾപ്പെടെയാണ് ഇൗ തുക.
ബേസിക്/അൈപ്ലഡ് സയൻസസിൽ കുറഞ്ഞത് എം.എസ്സി അല്ലെങ്കിൽ ബി.ടെക് അല്ലെങ്കിൽ എം.ബി.ബി.എസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇത്തരം അപേക്ഷാർഥികൾക്ക് പ്രതിമാസം 30,000 രൂപയാണ് ലഭിക്കുക.
എം.ടെക് അല്ലെങ്കിൽ മെഡിക്കൽ സയൻസസിൽ എം.ഡി/എം.എസ്/ഡി.എം/എം.സി.എച്ച് യോഗ്യതയുള്ളവർക്ക് പ്രതിമാസം 40,000 രൂപ ലഭിക്കും.
ബേസിക്/അൈപ്ലഡ് സയൻസസിൽ പിഎച്ച്.ഡി ഉള്ളവർക്ക് പ്രതിമാസം 55,000 രൂപ ലഭിക്കും.
ഫിസിക്കൽ ആൻഡ് മാത്തമാറ്റിക്കൽ സയൻസസ് (പി.എം.എസ്), കെമിക്കൽ സയൻസസ് (സി.എസ്), ലൈഫ് സയൻസസ് (എൽ.എസ്), എർത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് (ഇ.എ.എസ്), എൻജിനീയറിങ് ആൻഡ് ടെക്നോളജി (ഇ.ടി) എന്നീ ശാസ്ത്രശാഖകളിലുള്ള പഠനത്തിനാണ് ഇൗ സ്കോളർഷിപ് ലഭിക്കുക. തൊഴിൽ ചെയ്യുന്ന വനിതകൾക്ക് ഇതിന് അപേക്ഷിക്കാനാകില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് ലഭിക്കും.
online-wosa.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈാനായി ഇൗ സ്കീമിന് അപേക്ഷിക്കാം. വിവരങ്ങൾ പൂരിപ്പിച്ചുനൽകിയ ശേഷം പ്രോജക്റ്റ് എക്സിക്യൂട്ടീവ് സമ്മറി അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് online-wosa.gov.in കാണുക.
അവസാനം പരിഷ്കരിച്ചത് : 7/23/2020