ശാസ്ത്രരംഗത്ത് ഉന്നത പഠനം നടത്താനുദ്ദേശിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയണ്‍മെന്റിന്റെ കീഴിലുള്ള വിമന്‍ സയന്റിസ്റ്റ് ഡിവിഷന്‍ പ്രതിഭാ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.STARS (സ്റ്റുഡന്‍സ് വിത്ത് ടാലന്റ് ആന്റ് ആപ്റ്റിറ്റിയൂഡ് ഫോര്‍ റിസേര്‍ച്ച് ഇന്‍ സയന്‍സ്). പദ്ധതിയുടെ ഭാഗമാണിത്.
പ്‌ളസ് ടുവിലെ സയന്‍സ് വിഷയങ്ങള്‍ക്കു നേടിയ മാര്‍ക്ക് നോക്കിയാണ് സെലക്ഷനുള്ള റാങ്കിംഗ്.ഏത് ബോര്‍ഡിന്റെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി ബേസിക്/നാച്യുറല്‍/സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.എസ്.സി. പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി.ക്കാര്‍ക്ക് യഥാക്രമം 1200. 1800. 2400 രൂപ സ്‌കോളര്‍ഷിപ്പായി മൂന്നുവര്‍ഷം ലഭിക്കും.
ഇന്റഗ്രേറ്റഡ് എം. എസ്. സി.ക്ക് തുടര്‍ന്നുള്ള നാലും അഞ്ചും വര്‍ഷങ്ങളില്‍ യഥാക്രമം 40000. 60000 രൂപയും മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഈ സഹായം നല്‍കില്ല.പട്ടിക വിഭാഗക്കാര്‍ ലംപ്‌സം ഗ്രാന്റായി വാങ്ങുന്നതില്‍ തടസ്സമില്ല.
നേര്‍പകുതി സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കാണ്.10 ശതമാനംപട്ടിക വിഭാഗക്കാര്‍ക്കും .100 സ്‌കോളര്‍ഷിപ്പുകള്‍ വീതമാണ് നല്‍കുന്നത്.
ഹയര്‍ സെക്കന്‍ഡറി പഠനത്തിനു ശേഷം ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്നതിനു ശേഷമാണ് അപേക്ഷിക്കേണ്ടത്.
The Head Woman Scientist's Division,
Sasthra Bhavan, Pattom P.O,
Thiruvananthapuram 695004
കൂടുതല്‍ വിവരങ്ങള്‍ക്ക്: wsdkscste@gmail.com ഫോണ്‍: 04712548208
അവസാനം പരിഷ്കരിച്ചത് : 3/12/2020