অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഷണല്‍ ടാലന്റ് സേര്ച്ച് എക്സാമിനേഷന്‍

നാഷണല്‍ ടാലന്റ് സേര്ച്ച് എക്സാമിനേഷന്‍

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളര്ഷിപ്പോടെ നടത്താം. നാഷണല്‍ കൌണ്സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്ഡ് റിസേര്ച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്. മുന്പ് എട്ടാം ക്ലാസ് കാര്ക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതല്‍ പത്താം ക്ലാസ് കാര്ക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ രീതി

സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1 ന്റെ് നടത്തിപ്പ് ചുമതല അതത് സംസ്ഥാനത്തിനും സ്റ്റേജ് 2 ന്റെ നടത്തിപ്പ് NCERT ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആര്ക്കും സ്റ്റേജ് 1ന് അപേക്ഷിക്കാന്‍ അര്ഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവര്ക്കാണ് സ്റ്റേജ് 2 വിന് അപേക്ഷിക്കുവാന്‍ കഴിയുക.

മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) (English & Hindi), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT, LT എന്നിവക്ക് 50 മാര്ക്കി ന്റേയും SAT ന് 100 മാര്ക്കി ന്റേ.യും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2 വിന് 1/3 എന്ന കണക്കില്‍ നെഗറ്റീവ് മാര്ക്കുണ്ടാവും. MAT, LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.

MAT ല്‍ സ്വന്തമായി ചിന്തിക്കുവാനും വിശകലനം ചെയ്യുവാനും വക തിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും ഗ്രാഫ്, ഡയഗ്രം എന്നിവ കണ്ടാല്‍ കാര്യം ഗ്രഹിക്കുവാനും പ്രതിസന്ധികള്ക്ക് പരിഹാരം കാണുവാനുള്ള കഴിവുകള് അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങള്‍ ഉള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പരിചയം തുടര്ന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകള്ക്ക് മുതല്ക്കൂ്ട്ടാവുകയും ചെയ്യും.

SAT ല്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓര്മ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്.

ലാഗ്വേജ് പരീക്ഷക്ക് പാസായാല്‍ മതിയാകും ഇതിന്റെ മാര്ക്ക് ഫൈനല്‍ മാര്ക്കിന്റെ‍ കൂടെ കൂട്ടത്തില്ല.

തുടര്ന്ന് അഭിമുഖവുമുണ്ടാകും. ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.

സ്കോളര്ഷി്പ്പ്

11, 12 ക്ലാസുകളില്‍ പ്രതിമാസം 1250 രൂപ വിതവും ബിരുദ, ബിരുദാനന്തര ക്ലാസുകളില്‍ പ്രതിമാസം 2000 രൂപ വീതവുമാണ് ഇപ്പോഴത്തെ സ്കോളര്ഷിപ്പ് തുക. ആകെയുള്ള 1000 സ്കോളര്ഷി പ്പുകളില്‍. 15 ശതമാനം പട്ടികജാതിക്കാര്ക്കും 7.5 ശതമാനം പട്ടിക വര്ഗ്ഗ ക്കാര്ക്കും 3 ശതമാനം ഭിന്നശേഷിയുള്ളവര്ക്കു മായി സംവരണം ചെയ്തിട്ടുണ്ട്.

മാര്ക്ക

പൊതു വിഭാഗത്തില്പ്പെട്ടവര്ക്ക് 40 ശതമാനവും പട്ടികജാതി, പട്ടികവര്ഗ്ഗ , ഭിന്നശേഷിയുള്ളവര്ക്ക് 32 ശതമാനവുമാണ് മിനിമം മാര്ക്ക് വേണ്ടത്.

അപേക്ഷ

സാധാരണ ഗതിയില്‍ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് സ്റ്റേജ 1 ന് അപേക്ഷ ക്ഷണിക്കാറുള്ളത്. നവംബറില്‍ പരീക്ഷ നടക്കും. പ്രത്യേക അറിയിപ്പുകളൊന്നും വന്നില്ലായെങ്കില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് സ്റ്റേജ് 2 നടക്കുക.

എവിടെ ബന്ധപ്പെടണം

ഓരോ സംസ്ഥാനത്തേയും ലെയ്സണ്‍ ഓഫീസര്ക്കാണ് അപേക്ഷ സമര്പ്പി്ക്കേണ്ടത്. സകൂള്‍ പ്രിന്സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്.

വിലാസം

Research Officer
SCERT, Vidya Bhavan
Pojappura, Thiruvananthapuram – 695012

Phone: 0471-2341883 / 2340323

Email: scertkerala@gmail.com
Website: http://www.scert.kerala.gov.in/

അവസാനം പരിഷ്കരിച്ചത് : 5/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate