ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പുമായി കേരളാ സര്‍ക്കാര്‍
ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങലാകുവാന് കേരളാ സര്‍ക്കാരും സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.
ബിരുദ തലത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റിക്സ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്മെന്റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലോ യൂണിവേഴ്സിറ്റി പഠന വിഭാഗങ്ങളിലോ ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാനര്‍ഹത. ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും.
എസ് ടി – പാസ്
എസ് സി
സയന്‍സ്, ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 55 %
ബിസിനസ്സ് സ്റ്റഡീസ് – 60 %
ഫിസിക്കലി ചലഞ്ചഡ് – എല്ലാ വിഷങ്ങള്‍ക്കും 45 %
ബി പി ല്‍/ഒ ബി സി
സയന്‍സ് - 60 %
ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 55 %
ബിസിനസ്സ് സ്റ്റഡീസ് – 65 %
മറ്റുള്ളവര്‍
സയന്‍സ് & ബിസിനസ്സ് സ്റ്റഡീസ് - 75 %
ഹ്യുമാനിറ്റിക്സ് & സോഷ്യല്‍ സയന്‍സ് – 60 %
എസ് സി/എസ് ടി - 10 %
ബി പി എല്‍ - 10 %
ഒ ബി സി – 27 %
ഫിസിക്കലി ചലഞ്ചഡ് – 3 %
പൊതു വിഭാഗം - 50 %
ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കും. ബിരുദാനന്തര തലത്തിലെ തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് http://www.kshec.kerala.gov.in/ എന്ന വെബ് സൈറ്റില്‍ Higher Education Scholarship എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കുക. ഫോണ്‍ - 0471 2301297.
അവസാനം പരിഷ്കരിച്ചത് : 11/14/2019