കേന്ദ്ര ശാസ്ത്രസാേങ്കതികമന്ത്രാലയം ആണ് ഇൻസ്പെയർ സ്കോളർഷിപ് ഫോർ ഹയർ എജുക്കേഷന്‍ (ഷീ) അപേക്ഷ ക്ഷണിക്കുന്നത്. പ്രതിവർഷം ഷീ സ്കീമിന് കീഴിൽ പതിനായിരത്തോളം സ്കോളർഷിപ്പുകളാണ് നൽകുന്നത്.
കേന്ദ്ര/സംസ്ഥാന അംഗീകൃത ബോർഡുകളിലൊന്നിൽ നിന്ന് പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനുള്ള അർഹത.കൂടാതെ യു.ജി.സി അംഗീകൃത കോളജ്/യൂനിവേഴ്സിറ്റി/സ്ഥാപനത്തിൽ നാച്വറൽ/ബേസിക് സയൻസ് വിഷയങ്ങളിൽ മൂന്ന് വർഷ ബി.എസ്സി, ബി.എസ്സി ഒാണേഴ്സ് കോഴ്സിലോ നാലുവർഷ ബി.എസ് കോഴ്സിലോ അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം.എസ്സി, എം.എസ് പ്രോഗ്രാമിലോ പ്രവേശനം നേടിയിരിക്കുകയും വേണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസ്, ഒാഷ്യാനിക് സയൻസസ്.
എൻജിനീയറിങ്, മെഡിസിൻ, ടെക്നോളജി, മറ്റ് പ്രഫഷനൽ, ടെക്നിക്കൽ, അൈപ്ലഡ്സയൻസ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് നിലവിൽ ഇൗ സ്കോളർഷിപ്പിന് അർഹതയില്ല.
സ്കോളർഷിപ് തുകയായി പ്രതിവർഷം 60,000 രൂപയും സമ്മർ ടൈം റിസർച് പ്രൊജക്ടിന് 20,000 രൂപയും ലഭിക്കും.
ബിരുദകോഴ്സിെൻറ ആദ്യവർഷം മുതൽ പരമാവധി അഞ്ച് വർഷം വരെയോ അല്ലെങ്കിൽ കോഴ്സ് കാലാവധി പൂർത്തിയാകുന്നതുവരെയോ ( ഇതിൽ ഏതാണോ കുറഞ്ഞ കാലാവധി, അതാണ് പരിഗണിക്കുക) സ്കോളർഷിപ് ലഭിക്കും. ഒാരോ വർഷത്തെയും അക്കാദമിക മികവ് വിലയിരുത്തിയാണ് അടുത്തവർഷത്തെ സ്കോളർഷിപ് നൽകുക.
യോഗ്യതപരീക്ഷയിലെ(പ്ലസ് ടു) മാർക്കും ഏതെങ്കിലും മത്സരപരീക്ഷകളിലെ മികവും വിലയിരുത്തിയാണ് സ്കോളർഷിപ്പിന് അർഹത നിശ്ചയിക്കുക.
17നും 22 നും ഇടയിൽ.
www.online-inspire.gov.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അവസാനം പരിഷ്കരിച്ചത് : 9/9/2019