অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. സാംസ്കാരിക വകുപ്പിനുവേണ്ടി തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലാണ് 1981 ല്‍ സ്ഥാപിച്ച ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനവും ഇതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള ഒരു ഭരണസമിതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

സ്ഥാപനം

കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലനപരിപാടികളും നടത്തുന്നു. തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്ആണ്. ഭാരതത്തില്‍ കുട്ടികള്‍ക്കായി പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനവും ഇതാണ്.
1981 ലാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ് അധ്യക്ഷനായ ഭരണസമിതി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു. ഉപാധ്യക്ഷന്‍ സാംസ്കാരിക വകുപ്പു സെക്രട്ടറി ആണ്. ഡോ.നെടുമുടി ഹരികുമാര്‍ ഡയറക്ടറും.

ഭരണസമിതി

ചെയര്‍മാന്‍ ശ്രീ കെ സി ജോസഫ് സാംസ്കാരികവകുപ്പ് മന്ത്രി
വൈസ് ചെയര്‍മാന്‍ ശ്രീമതി റാണി ജോര്‍ജ്
സെക്രട്ടറി, സാംസ്കാരിക വകുപ്പ്
മെംബര്‍ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാര്‍
ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

 


ഔദ്യോഗിക അംഗങ്ങള്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്
ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം, തിരുവനന്തപുരം
ഡയറക്ടര്‍ ഓഫ് കൊളീജിയേറ്റ് എഡ്യൂക്കേഷന്‍, തിരുവനന്തപുരം
അനൗദ്യോഗിക അംഗങ്ങള്‍
ശ്രീ എ ബി പാപ്പച്ചന്‍
ശ്രീ ഷറഫുന്നുസ പി വി
ശ്രീ ബാബു കണ്ടനാട്
ശ്രീ ഭരണിക്കാവ് കൃഷ്ണന്‍
ശ്രീ രാഘവന്‍ വള്ളിക്കുന്ന്
ശ്രീ വി കെ രവീന്ദ്രന്‍
ശ്രീ വി ഡി ജോസഫ്
ശ്രീ എം ചന്ദ്രപ്രകാശ്
പ്രൊഫ. എ ജി തോമസ്
ശ്രീ അജിത്ത് വെണ്ണിയൂര്‍
ശ്രീ ജോസഫ് പനയ്ക്കല്‍
ശ്രീ ഷൈബിന്‍ പി
ശ്രീ തേവന്നൂര്‍ മണിരാജ്
ശ്രീ എന്‍ ജി ചന്ദ്രബോസ്
ശ്രീ ജി വി ഹരി
ശ്രീ ജോഷി എം വി
ശ്രീ ഹരിദാസ് മൊകേരി
ശ്രീ ഹരികുമാര്‍ ടി ജി
ശ്രീ ഇ വി നാരായണന്‍
ശ്രീ ഷാജു പുത്തൂര്‍
ശ്രീ രാജു കാട്ടുപുനം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍

എഡിറ്റോറിയല്‍ വിഭാഗം

ബി പ്രസാദ് -  അസിസ്റ്റന്റ് ഡയറക്ടര്‍
രാധികാദേവി റ്റി ആര്‍ -  അസിസ്റ്റന്റ് എഡിറ്റര്‍
ജെ എന്‍ സെലിന്‍ -  സബ് എഡിറ്റര്‍ ഗ്രേഡ് -I
ഡോ രാധിക സി നായര്‍ -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
നവനീത് കൃഷ്ണന്‍ എസ് -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
എസ് വി സാജി
-  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
ജെ എ ഗായത്രി
-  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
എസ് ചിത്ര -  എഡിറ്റോറിയല്‍ അസിസ്റ്റന്റ്
സുബിന്‍ കെ സുഭാഷ് -  പ്രൊഡക്ഷന്‍ ഓഫീസര്‍
അരുണ ആലഞ്ചേരി -  ആര്‍ട്ടിസ്റ്റ്
വിഷ്ണു പി എസ് - ആര്‍ട്ട് അസിസ്റ്റന്റ് - ഗ്രേഡ് -I


അഡ്മിനിസ്ട്രേറ്റീവ് വിഭാഗം

ടി കെ അജിതകുമാരി
-  അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
ആര്‍ വിക്രമന്‍
-  ഫിനാന്‍സ് ഓഫീസര്‍
ടി രാജലക്ഷ്മി -  കാഷ്യര്‍
എസ് എസ് ഗിരിജ - സീനിയര് ഗ്രേഡ് അസിസ്റ്റന്റ് 
(ഓഫീസ് മാനേജര്‍ ഇന്‍-ചാര്‍ജ്)
പി ജി മോഹനനാഥന്‍ നായര്‍ -  പി ആര്‍ ഒ - ഇന്‍ചാര്‍ജ്
ബി എസ് പ്രദീപ്കുമാര്‍ -   അസിസ്റ്റന്റ് ഗ്രേഡ് I
ഡി പത്മകുമാര്‍
-  അസിസ്റ്റന്റ് ഗ്രേഡ് I
ടി എല്‍ ബിന്ദു -  അസിസ്റ്റന്റ് ഗ്രേഡ് II
സിജി ടോം -  അസിസ്റ്റന്റ് ഗ്രേഡ് II
എ അജയന്‍
-  സെയില്‍സ് ഓര്‍ഗനൈസര്‍
മുജീബുര്‍ റഹുമാന്‍ ഐ -  സെയില്‍സ് അസിസ്റ്റന്റ്
എസ് സുനില്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് സജിലാല്‍ -  ഡി ടി പി ഓപ്പറേറ്റര്‍
എസ് താര -  ഡി ടി പി ഓപ്പറേറ്റര്‍
ആര്‍ ഷീല
-  ഡി ടി പി ഓപ്പറേറ്റര്‍
ഷിജി പി
-  ഡി ടി പി ഓപ്പറേറ്റര്‍
രാധിക ആര്‍ എസ്
-  ടൈപ്പിസ്റ്റ്
മുത്തുകുമാര്‍
-  റെക്കോര്‍ഡ് കീപ്പര്‍ കം ഡെസ്പാച്ച് ക്ലര്‍ക്ക്
വി അനിക്കുട്ടന്‍ -  ഡ്രൈവര്‍
ഡി ബിജു -  ഡ്രൈവര്‍
വി രാമചന്ദ്രന്‍ -  പ്യൂണ്‍
പി കെ ലീലാമണിയമ്മ -  പ്യൂണ്‍
കെ ടി കൊച്ചുമോന്‍ -  പ്യൂണ്‍
എസ് രജനി -  പ്യൂണ്‍
വി എം സ്കറിയ
-  ക്ലറിക്കല്‍ അസിസ്റ്റന്റ്
പി വിജയകുമാര്‍ -  പ്യൂണ്‍ കം ഡോക്യുമെന്റേഷന്‍ ഓഫീസര്‍
ബിന്ദു ആര്‍
-  പാക്കര്‍ കം പ്യൂണ്‍
ശോഭ -  സ്വീപ്പര്‍

പൗരാവകാശ രേഖ

പ്രവര്‍ത്തനങ്ങള്‍

എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍


ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും അനായാസം വായിക്കാനും ആസ്വദിക്കാനും ഉതകുന്ന പുസ്തകങ്ങള്‍, വിവിധ വിഭാഗങ്ങളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്നു. ചിത്രപുസ്തകങ്ങള്‍, കഥകള്‍, കവിതകള്‍ നാടകങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍ ശാസ്ത്ര പുസ്തകങ്ങള്‍, പൊതുവിവരങ്ങള്‍ നല്കുന്ന പുസ്തകങ്ങള്‍, തര്‍ജമകള്‍ ജീവചരിത്രങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ എഴുന്നൂറോളം പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 4-6, 6-9, 9-12, 12-14, 14+ എന്നിങ്ങനെ 5 പ്രായക്കാര്‍ക്ക് വെവ്വേറെ പുസ്തകങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത്.

പുസ്തകങ്ങളുടെ കെട്ടും മട്ടും ഉള്ളടക്കവും മലയാളത്തിലെ ഏറ്റവും മികച്ചതാണെന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ഏതു പ്രസാധകരോടും കിടപിടിക്കുന്നതുമാണ്. വളരെ മിതമായ വിലയില്‍ കൂടുതല്‍ കോപ്പികള്‍ അച്ചടിക്കുന്ന ഈ പുസ്തകങ്ങള്‍ കേരളത്തിലെ ബാലസാഹിത്യരംഗത്തിന് ഗുണനിലവാരത്തിലും വിലയിലും മാതൃകയും നിയന്ത്രണവുമായി നിലനില്ക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതോടെ മറ്റു പ്രസാധകരും ഈ നിലവാരത്തിലേക്കുയരാന്‍ നിര്‍ബന്ധിതരായി.

 

ബാലകൈരളി വിജ്ഞാനകോശം

വിവിധ വിജ്ഞാനശാഖകളില്‍ ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന ബാലകൈരളി വിജ്ഞാനകോശത്തിന്റെ 6 വാല്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രസിദ്ധീകരിച്ചു. കലയും സംസ്കാരവും, ജീവലോകം, മാനവചരിത്രം, ഭാഷയും സാഹിത്യവും, ലോകരാഷ്ട്രങ്ങള്‍, സാങ്കേതികവിദ്യ എന്നിവയാണവ. ഇതിന് പുറമേ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒരു റഫറന്‍സ് ഗ്രന്ഥവും - ദേശീയ സ്വാതന്ത്യ്രസമര ചരിത്രം കുട്ടികള്‍ക്ക്പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ജീവചരിത്ര പരമ്പരകള്‍

ആധുനികലോകത്തെ രൂപപ്പെടുത്തിയ 100 പേരുടെ ജീവചരിത്രം ‘ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവചരിത്ര പരമ്പര’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കുന്നു. സ്വന്തം ആശയങ്ങള്‍കൊണ്ട് ലോകത്തെ സ്വാധീനിച്ചമഹദ് വ്യക്തികളുടെ ജീവചരിത്രമാണ് പരമ്പരയില്‍. ചാള്‍സ് ഡാര്‍വിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു.
കേരള നവോത്ഥാന നായകരെക്കുറിച്ചുള്ള പരമ്പരയില്‍ കെ കേളപ്പന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, എ കെ ഗോപാലന്‍, വി ടി ഭട്ടതിരിപ്പാട്, ശ്രീനാരായണഗുരു, പൊയ്കയില്‍ യോഹന്നാന്‍ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
നമ്മുടെ കവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ആരംഭിച്ച കവിയും കവിതയും പരമ്പരയില്‍ ഒ എന്‍ വി കുറുപ്പിനെക്കുറിച്ചുള്ളതാണ് ആദ്യ പുസ്തകം.


വായിച്ചു വളരാം

ചെറിയ കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കാനുതകുന്ന ഒരുകൂട്ടം പുസ്തകങ്ങളാണ് ഈ പരമ്പരയില്‍. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം. കേരളീയപാരമ്പര്യമുള്ള കഥകള്‍ക്ക് പൊലിമ നല്കുന്നവയാണ് തെളിമയാര്‍ന്ന ബഹുവര്‍ണ ചിത്രങ്ങള്‍. വായനയുടെ വിവിധ ഘട്ടങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേകം പരമ്പരകളിലായി 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. 30 പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.


വിവര്‍ത്തനങ്ങള്‍

ഇന്ത്യയിലെ ഇതരഭാഷകളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും മികവുറ്റ രചനകള്‍ നമ്മുടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഒട്ടേറെ വിവര്‍ത്തനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുണ്ട്. ലോകോത്തര നാടോടിക്കഥകള്‍, ക്ളാസിക്കുകള്‍, ഉത്കൃഷ്ടരായ എഴുത്തുകാരുടെ കാലാനുവര്‍ത്തികളായ രചനകള്‍ തുടങ്ങിയവയാണ് വിവര്‍ത്തനം ചെയ്തു വരുന്നത്. അമ്മപ്പശുവിന്റെ കഥകള്‍ എന്ന പരമ്പരയില്‍ പുറത്തിറക്കിയ 5 പുസ്തകങ്ങള്‍ വിഖ്യാതമായ സ്വീഡിഷ് ബാലസാഹിത്യ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളാണ്. നമ്മുടെ എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയില്‍ ലോകസാഹിത്യത്തിലെ മികച്ച ബാലസാഹിത്യത്തെക്കുറിച്ച് പരിചയം ഉണ്ടാക്കാന്‍ ഈ വിവര്‍ത്തനങ്ങള്‍ സഹായിച്ചു.


കഥാപരിചയം,  പുതിയ കവിതകള്‍

മലയാളത്തില്‍ മുതിര്‍ന്നവര്‍ക്കായി എഴുതുന്ന ശ്രേഷ്ഠരായ എഴുത്തുകാരുടെ കുട്ടികള്‍ക്ക് ഇണങ്ങുന്ന രചനകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. ടി പദ്മനാഭന്‍, മാധവിക്കുട്ടി, സക്കറിയ, എന്‍ പി മുഹമ്മദ്, സേതു, സി വി ശ്രീരാമന്‍ തുടങ്ങിയവര്‍ എഴുതിയ കഥകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കായി എഴുതുന്ന, ബാലസാഹിത്യകാര്‍ അല്ലാത്ത, പ്രമുഖ എഴുത്തുകാരെക്കൊണ്ട് കുട്ടികള്‍ക്കായി എഴുതിക്കാനുള്ള ഇന്‍സ്റിറ്റ്യൂട്ടിന്റെ ശ്രമം വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. സക്കറിയ, കെ ആര്‍ മീര, തനൂജ എസ് ഭട്ടതിരി, അച്യുത്ശങ്കര്‍ നായര്‍, പി പി രാമചന്ദ്രന്‍, ഇ സന്തോഷ്കുമാര്‍, എം ആര്‍ രേണുകുമാര്‍, സുസ്മേഷ് ചന്ത്രോത്ത്, ജി ആര്‍ ഇന്ദുഗോപന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഈ തരത്തില്‍ പ്രസിദ്ധീകരിച്ചു.

സമകാലിക മലയാളകവികള്‍ കുട്ടികള്‍ക്കായി എഴുതിയ കവിതകളുടെ 5 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

ബൃഹത് കഥാപരമ്പര
രാമായണം, മഹാഭാരതം, പഞ്ചതന്ത്രകഥകള്‍, കഥാസരിത് സാഗരം, അറബിക്കഥകള്‍, ആന്‍ഡേഴ്സണ്‍ കഥകള്‍, ഗ്രിം കഥകള്‍ എന്നിങ്ങനെ ഇന്ത്യയിലെയും വിദേശത്തെയും മഹത്കഥകള്‍ ഏതാണ്ട് പൂര്‍ണ രൂപത്തിലും മൂലകൃതിയോട് നീതി പുലര്‍ത്തുന്ന രീതിയിലും പ്രസിദ്ധീകരിക്കുന്നു. ഇതില്‍ രാമായണംപ്രസിദ്ധീകരിച്ചു. മഹാഭാരതം, ലോകോത്തര നാടോടിക്കഥകള്‍ എന്നിവ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു.


പരിസ്ഥിതി പുസ്തകങ്ങള്‍
നമ്മള്‍ ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ഈ കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമാണ് ഫീല്‍ഡ് ഗൈഡ് പരമ്പര. കേരളത്തിലെ സാധാരണ ചിത്രശലഭങ്ങള്‍, കേരളത്തിലെ സാധാരണ പക്ഷികള്‍ എന്നിവ പ്രസിദ്ധീകരിച്ചു. പ്രകൃതി നിരീക്ഷണത്തിന് പോകുന്ന കുട്ടികള്‍ക്ക് കൈയില്‍ കൊണ്ടുനടന്ന് ഉപയോഗിക്കാവുന്ന വലിപ്പത്തിലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പ്രകൃതി നിരീക്ഷണത്തിനുള്ള വിവരങ്ങളെല്ലാമുണ്ടുതാനും. ലക്ഷദ്വീപിനെക്കുറിച്ചുള്ള കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്. കോം എന്ന പുസ്തകവും ഇക്കൂട്ടത്തിലുണ്ട്.


ശാസ്ത്ര പുസ്തകങ്ങള്‍
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനുള്ള പുതിയ രീതിയിലുള്ള പുസ്തകങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത്. രസതന്ത്രത്തിന്റെയും ജ്യോതിശ്ശാസ്ത്രത്തിന്റെയും ചരിത്രം കോമിക് ചിത്രകഥാരൂപത്തിലാണ് പ്രസിദ്ധീകരിച്ചത്. കളിക്കാം പഠിക്കാം, ശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് എന്നിവ പ്രവര്‍ത്തന സഹായികളാണ്. ശാസ്ത്രപഠനം പ്രവര്‍ത്തനോന്മുഖവും രസകരവുമാക്കു ന്നതിനാണ് ഇത്തരം പുസ്തകങ്ങള്‍ .


ചിത്രകലാപരിചയം
ഭാരതീയ ചിത്രകലയിലെ മഹാസ്തൂപങ്ങളായ രാജാ രവിവര്‍മ, ജാമിനി റോയി, അമൃതാ ഷെര്‍ഗില്‍ എം എഫ് ഹുസൈന്‍ എന്നിവരെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പരമ്പര. ലോകമെങ്ങുമുള്ള മഹാചിത്രകാരന്മാരെക്കുറിച്ചുള്ള പത്തു പുസ്തകങ്ങളുടെ ഒരു പരമ്പര തയ്യാറായി വരുന്നു. കുട്ടികളില്‍ ചിത്രകലാ വിദ്യാഭ്യാസവും ദൃശ്യാനുഭവപരിചയവും ഉണ്ടാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്.


പുതിയ ചിത്രപുസ്തകങ്ങള്‍
ഏറ്റവും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള ചിത്രപുസ്തകങ്ങളാണ് മലയാള ബാലസാഹിത്യത്തില്‍ ഏറ്റവും കുറവ്. അത്തരം പുസ്തകങ്ങള്‍ ധാരാളമായുണ്ടാക്കാനുള്ള ഇന്‍സ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങള്‍ വിജയപഥത്തിലാണ്. സക്കറിയ രചിച്ച് ടി ആര്‍ രാജേഷ് ചിത്രീകരണം നടത്തിയ വായനശാല, പടയാളി എന്നിവയും അച്യുത് ശങ്കര്‍ എസ് നായരുടെ ഇടിച്ചക്കപ്ളാമൂട്ടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ, കെ ആര്‍ മീരയുടെ മഴമന്ദഹാസങ്ങള്‍, തനൂജ എസ് ഭട്ടതിരിയുടെ സ്നേഹത്തിന്റെ ഭാണ്ഡം, പി പി രാമചന്ദ്രന്റെ പാതാളം, എന്‍ പി ഹാഫിസ് മുഹമ്മദിന്റെ ആകാശത്തേക്കൊരു അദ്ഭുത യാത്ര എന്നിവയും ഇക്കൂട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.


കഥാപുസ്തകങ്ങള്‍
കുട്ടികളെ വായനയുടെ പുതുലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥാപുസ്തകങ്ങള്‍ എന്നും ഇന്‍സ്റിറ്റ്യൂട്ടിന്റെ ശക്തി ആയിരുന്നു. മുണ്ടൂര്‍ സേതുമാധവന്റെ അമ്മ കൊയ്യുന്നു, പി വത്സലയുടെ അമ്മൂത്തമ്മ, എം ആര്‍ രേണുകുമാറിന്റെ നാലാം ക്ളാസിലെ വരാല്‍, ഇ സന്തോഷ്കുമാറിന്റെ കാക്കരദേശത്തെ എറുമ്പുകള്‍, തനൂജ ഭട്ടതിരിയുടെ ലീന മേരി സെബാസ്റ്യന്‍ എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പുതിയ കൃതികളാണ്. സിപ്പി പള്ളിപ്പുറം, എസ് ശിവദാസ് തുടങ്ങി ലബ്ധപ്രതിഷ്ഠരായ ബാലസാഹിത്യകാരുടെ കഥകളും നിരവധിയുണ്ട്.


ചരിത്രവും സമൂഹവും
ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങള്‍ നമുക്കിന്ന് ആവശ്യമുണ്ട്. ഗാന്ധിജിയെ കാണൂ എന്ന ഗാന്ധിപ്പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ രീതിയിലുള്ള പ്രസാധനത്തിലേക്കു വന്നത്. നമ്മുടെ ഭരണഘടനയെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും കുറിച്ചുള്ള പുസ്തകങ്ങളുമുണ്ട്. കേരളത്തിലെ ഓരോ ചരിത്രസംഭവത്തെക്കുറിച്ചും കേരള ചരിത്രത്തെക്കുറിച്ചും പുസ്തകപരമ്പരകള്‍ പ്രസിദ്ധീകരിക്കുന്നു. മുസിരിസ് പദ്ധതിയുടെ ഭാഗമായാണ് ഇവ പ്രസിദ്ധീകരിക്കുന്നത്.


ബാലസാഹിത്യ പുരസ്കാരം

മികച്ച ബാലസാഹിത്യകാരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ബാലസാഹിത്യ പുരസ്കാരങ്ങള്‍ നല്കി വരുന്നു. ആറു വിഭാഗങ്ങളിലായിരുന്നു 2009 വരെ പുരസ്കാരങ്ങള്‍ നല്കിയിരുന്നത്. 2010 മുതല്‍ 10 വിഭാഗങ്ങളിലേക്ക് ഇത് വിപുലീകരിച്ചു. 1. കഥ/നോവല്‍ (എബ്രഹാം ജോസഫ് പുരസ്കാരം) 2. നാടകം 3. കവിത 4. ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കര്‍ പുരസ്കാരം) 5. വൈജ്ഞാനികം (ശാസ്ത്രമൊഴികെ) 6. ജീവചരിത്രം/ആത്മകഥ 7. വിവര്‍ത്തനം/പുനരാഖ്യാനം 8. ചിത്രീകരണം 9. ചിത്രപുസ്തകം 10. പുസ്തക ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.ഓരോ സമ്മാനവും പ്രശസ്തി പത്രവും ശില്പവും 10,000 രൂപയും അടങ്ങിയതാണ്.

മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്ര സംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം നല്‍കി വരുന്നു.  50,000 രൂപയും പ്രശസ്തി പത്രവും ശില്പവും ചേര്‍ന്നതാണ് ഇത്. കുഞ്ഞുണ്ണി മാഷ്, സുമംഗല, പ്രൊ. എസ് ശിവദാസ്, പള്ളിയറ ശ്രീധരന്‍, കെ തായാട്ട്, സുഗതകുമാരി, സിപ്പി പള്ളിപ്പുറം എന്നിവര്‍ക്കാണ് ഇതുവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്.


തളിര്

tകേരളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബാലമാസികയാണ് തളിര്. 1995 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏറ്റെടുത്ത മാസിക ഇപ്പോള്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വായനയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെങ്കിലും ഈ വിഭാഗത്തിനായി മലയാളത്തില്‍ ഒരു ബാലമാസിക ഇല്ലാത്തതിനാലാണ് തളിര് ഒരു ടീനേജ് മാസിക ആയി റീലോഞ്ച് ചെയ്തത്.  മലയാളത്തിന്റെ പ്രമുഖ കവി ശ്രീമതി സുഗതകുമാരി ചീഫ് എഡിറ്ററാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ തളിര് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായും ലഭിക്കുന്നു. ഒറ്റ പ്രതിക്ക് 15 രൂപ വിലയുള്ള തളിരിന്റെ വാര്‍ഷികവരിസംഖ്യ 160 രൂപയാണ്.


തളിര് വായനാമത്സരം, തളിര് വായനക്കൂട്ടം, തളിര് വായനോത്സവം


കേരളത്തിലെ കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിനായുള്ള വിപുലമായൊരു ക്യാമ്പയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. തളിര് വായനാമത്സരങ്ങള്‍, തളിര് വാനയക്കൂട്ടം, തളിര് വായനോത്സവം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ഉദ്യമമാണിത്. തളിര് വരിക്കാര്‍ക്കായി സ്കൂള്‍ തലത്തില്‍ തളിര് വായനാമത്സരം നടത്തി ആയിരക്കണക്കിന് കുട്ടികള്‍ക്ക് അഞ്ഞൂറു രൂപയുടെ വീതം പുസ്തകസമ്മാനക്കൂപ്പണുകള്‍ സമ്മാനമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്കുന്നു. ഇവ ഉ പയോഗിച്ച് കുട്ടികള്‍ക്ക് പ്രമുഖ പുസ്തകശാലകളില്‍ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങാം. ഇത്രയും വിപുലമായ വായനാപ്രോത്സാഹന പരിപാടി ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ല. പതിനായിരം രൂപയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ ഒരു വര്‍ഷം വാങ്ങുന്ന ഗ്രന്ഥശാലകള്‍, സ്കൂളുകള്‍, കുടുംബശ്രീ ബാലസഭകള്‍ എന്നിവിടങ്ങളില്‍ തളിര് വായനാക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ശ്ര മം നടന്നുവരുന്നു. തളിര് സ്കോളര്‍ഷിപ്പ് ലഭിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് വായനക്കൂട്ടങ്ങളുള്ള പഞ്ചായത്തുകളിലും എല്ലാ ജില്ലകളിലും തളിര് വായനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നു.

 

തിരുവനന്തപുരം പുസ്തകമേള

തിരുവനന്തപുരം പുസ്തകമേള സംഘടിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഡിസംബര്‍ അവസാനം കനകക്കുന്നു കൊട്ടാരത്തിലാണ് മേള നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വായനാസമൂഹമായ കേരളത്തില്‍ ഒരു പ്രൊഫഷണല്‍ പുസ്തകമേള ഇല്ല എന്ന കുറവ് പരിഹരിക്കാനാണ് ഈ മേള ആരംഭിച്ചത്. വിദേശത്തുനിന്നടക്കം നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കാറുള്ള ഈ മേള,ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മേളകളിലൊന്നാണ്. ലക്ഷക്കണക്കിന് പുസ്തകപ്രേമികളാണ് ഓരോ കൊല്ലവും മേള സന്ദര്‍ശിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ ഇവിടെ വിപണനം ചെയ്യപ്പെടുന്നു. എല്ലാ അന്താരാഷ്ട്ര പുസ്തകമേളകളിലുമുള്ളതുപോലെ റൈറ്റ്സ് ടേബിള്‍ സൌകര്യം ഈ മേളയിലുമുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും പ്രസാധകര്‍ക്ക് ഇതരഭാഷകളിലേക്ക് പകര്‍പ്പവകാശകൈമാറ്റം ചെയ്യുന്നതിനുള്ള പൊതുവേദിയാണിത്. ഇത്തരം സൌകര്യമുള്ള ഇന്ത്യയിലെ ഏക മേളയാണിത്. അതതു വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്ന മികച്ച 10 പുസ്തകങ്ങള്‍ക്ക് തിരുവനന്തപുരം പുസ്തകമേള പുരസ്കാരം നല്കിവരുന്നു. 10,000 രൂപയും ഫലകവുമാണ് പുരസ്കാരം. കുട്ടികള്‍ക്കും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഉള് ള വിവിധ പരിപാടികളാല്‍ ശ്രദ്ധേയമാണ് ഈ മേള. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ബഹു. വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, ജാമിയ മിലിയ മുന്‍ വൈ സ് ചാന്‍സലര്‍ മുഷിറുള്‍ ഹസന്‍, ക്യൂബയുടെ ഇന്ത്യന്‍ അംബാസിഡര്‍ മിഗ്വല്‍ ഏഞ്ചല്‍ റാമിറെസ് റെമോസ്, പശ്ചിമബംഗാള്‍ മു ന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരാണ് മേള ഉദ്ഘാടനം ചെയ്തത്. വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും നിരവധി എഴുത്തുകാരും പ്രസാധകരും ഈ മേളയില്‍ പങ്കെടുക്കുന്നു.


ശില്പശാലകളും സെമിനാറുകളും
കുട്ടികള്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടി ബാലസാഹിത്യ ക്യാമ്പുക ള്‍ സം ഘടിപ് പിക്കുക എന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പരിപാടിയാണ്. അതതു മേഖലകളിലെ പ്രശസ്തര്‍ എടുക്കുന്ന ക്ളാസും മഹത്വ്യക്തിക ളുമായുള്ള മുഖാമുഖവും കുട്ടികളുടെ ക്യാമ്പുകളെ ശ്രദ്ധേയമാക്കുന്നു. ലോകമെങ്ങും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ബാലസാഹിത്യരം ഗത്ത് നടക്കുന്ന പുതുചലനങ്ങളുമായി നമ്മുടെ എഴുത്തുകാരെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളവയാണ് എഴുത്തുകാര്‍ക്കുള്ള ക്യാമ്പുകള്‍. ക ഴിഞ്ഞവര്‍ഷം നടത്തിയ ഇത്തരം ക്യാമ്പില്‍ യു എസ് എ യില്‍ നിന്നുള്ള എഴുത്തുകാരിയും പാരിസില്‍ നിന്നുള്ള ചിത്രകാരും പങ്കെടുത്തു.

വെബ് പ്രസന്‍സ്
നാളെയുടെ പ്രസാധനവും പ്രചാരണവും ഇന്റര്‍നെറ്റിലൂടെ ആയിരിക്കും എന്നതിനാല്‍ ഈ രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കാര്യമായ ചുവടുവയ്പുകള്‍ നടത്തിയിട്ടുണ്ട്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് പ്രസന്‍സ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്വിറ്റര്‍, ഗൂഗിള്‍ ബസ്, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളി ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സജീവ സാന്നിദ് ധ്യമുണ്ട്. http://ksicl.blogspot.com എന്ന ബ്ലോഗും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയിട്ടുണ്ട്.


മുസിരിസ് പദ്ധതി,നിയമസഭാ മ്യൂസിയം
ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ആവശ്യത്തിനുള്ള പുസ്തകങ്ങളും ഗൈഡുകളും ന്യൂസ്ലെറ്ററും ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നു. പദ്ധതിയിലെ മ്യൂസിയങ്ങളിലെ പാനലുകളുടെ പാഠവും ഡിസൈനും തയ്യാറാക്കാനും ഇപ്പോള്‍ ഇന്‍സ്റിറ്റ്യൂട്ടിനെ ചുമതല ഏല്പിച്ചിട്ടുണ്ട്.
കേരള നിയമസഭയില്‍ തയ്യാറാക്കുന്ന പുതിയ മ്യൂസിയത്തിന്റെ പാഠവും ഡിസൈനും തയ്യാറാക്കുന്നതും ഇന്‍സ്റിറ്റ്യൂട്ടാണ്.


പുസ്തകവിപണനം,  ഇ ബുക്ക്, പകര്‍പ്പവകാശ വിപണനം
പുസ്തക വിപണനരംഗത്ത് വളരെയേറെ മുന്നേറാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി വലിയൊരു കുതിച്ചു ചാട്ടമാണ് വില്പനയില്‍ ഉണ്ടായത്. കേരളത്തിലെ സ്കൂള്‍ ലൈബ്രറികളിലേക്കും പൊതു ഗ്രന്ഥശാലകളിലേക്കുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ പ്രധാനമായും ചെന്നെത്തുന്നത്. എന്നാല്‍ പൊതു പുസ്തകക്കമ്പോളത്തിലും വന്‍തോതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ട്. ഓരോ താലൂക്കിലും ഓരോ സെയില്‍സ് പ്രൊമോഷന്‍ ഏജന്റുമാരെ നിയോഗിക്കാനുള്ള പദ്ധതി വിജയപഥത്തിലാണ്. പുസ്തകവിപണനത്തിന്റെ ഭാവിരൂപമായ ഇ ബുക്കുകളുടെ രംഗ ത്തേക്കും ഇന്‍സ്റ്റിറ്റ്യൂട്ട് കടന്നിട്ടുണ്ട്. കോട്ടയത്തെ ഇ സി മീഡിയയുടെ ഇ ബുക്ക് റീഡറായ വിങ്കിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 30 പുസ്തകങ്ങള്‍ വിപണനം ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ പകര്‍പ്പവകാശം ഹിന്ദി, ഇംഗ്ളിഷ്, മറാത്തി , തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് വിപണനം ചെയ്തിട്ടുണ്ട്.

പുസ്തകമേള

തിരുവനന്തപുരം പുസ്തകമേള - അപേക്ഷാഫോറം മലയാളം

തിരുവനന്തപുരം പുസ്തകമേള - അപേക്ഷാഫോറം ഇംഗ്ലീഷ്

തിരുവനന്തപുരം പുസ്തകമേള - ബ്രോഷര്‍ - മലയാളം

തിരുവനന്തപുരം പുസ്തകമേള - ബ്രോഷര്‍ - ഇംഗ്ലീഷ്

 

തിരുവനന്തപുരം പുസ്തകമേള സംഘടിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് മേള നടന്നു വരുന്നു.ഡിസംബര്‍ അവസാനം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് മേള നടക്കുന്നത്. 2011 ല്‍ സംസ്കൃതകോളേജ് കാമ്പസിലായിരുന്നു മേള. വിദേശ പ്രസാധകര്‍ അടക്കം നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കാറുള്ള ഈ മേള, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മേളകളിലൊന്നാണ്. ലക്ഷക്കണക്കിന് പുസ്തകപ്രേമികളാണ് ഓരോ കൊല്ലവും ഈ മേള സന്ദര്‍ശിക്കുന്നത്. ദശലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ ഇവിടെ വിപണനം ചെയ്യപ്പെടുന്നു. എല്ലാ അന്താരാഷ്ട്ര പുസ്തകമേളകളിലുമുള്ളതുപോലെ റൈറ്റ്സ് ടേബിള്‍ സൌകര്യം ഈ മേളയിലുമുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും പ്രസാധകര്‍ക്ക് ഇതര ഭാഷകളിലേക്ക് പകര്‍പ്പവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള പൊതുവേദിയാണിത്. ഇത്തരം സൌകര്യമുള്ള ഇന്ത്യയിലെ ഏക മേളയാണിത്. 2012 വരെ അതതു വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്ന മികച്ച 10 പുസ്തകങ്ങള്‍ക്ക് തിരുവനന്തപുരം പുസ്തകമേള പുരസ്കാരം നല്‍കിയിരുന്നു. 10,000 രൂപയും ഫലകവുമായിരുന്നു പുരസ്കാരം. കുട്ടികള്‍ക്കും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഒക്കെ ഉള്ള സര്‍ഗാത്മകപരിപാടികളാല്‍ ശ്രദ്ധേയമാണ് ഈ മേള. രചനാശില്പശാല, ബാലസാഹിത്യശില്പശാല , കുട്ടികള്‍ക്കായി വരയ്ക്കുന്ന ചിത്രകാരരുടെ ശില്പശാല തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.എല്ലാ ദിവസവും പുസ്തകപ്രകാശനങ്ങളും കലാസാംസ്കാരിക പരിപാടികളും മേളയോടുനുബന്ധിച്ച് നടത്തിവരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ബഹു. വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, ജാമിയ മിലിയ വൈസ് ചാന്‍സലര്‍ ആയിരുന്ന മുഷിറുള്‍ ഹസന്‍, ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ആയിരുന്ന മിഗ്വല്‍ ഏഞ്ചല്‍ റാമിറെസ് റെമോസ്, പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധി, പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, സാംസ്കാരികവകുപ്പു മന്ത്രി കെ സി ജോസഫ് എന്നിവരാണ് മേള ഉദ്ഘാടനം ചെയ്തത്. വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും നിരവധി എഴുത്തുകാരും പ്രസാധകരും ഈ മേളയില്‍ പങ്കെടുക്കുന്നു.

 

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2012 - അവാര്‍ഡ് ജേതാക്കള്‍

നോവല്‍-     മറുപിറവി - സേതു

ചെറുകഥ-  ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും -  വി ദിലീപ്

കവിത- തീക്കുപ്പായം - ബൃന്ദ

നാടകം-  ജ്വാലാകലാപം - ആര്‍ നന്ദകുമാര്‍

ശാസ്ത്രം/ വൈജ്ഞാനികം-  ഭൂമി ചുട്ടു പഴുക്കുമ്പോള്‍ - ഡി വി സിറിള്‍

വിവര്‍ത്തനം- ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല- വിവ. വി ഡി കൃഷ്ണന്‍ നമ്പ്യാര്‍

വിമര്‍ശനം- ഉത്തരാധുനിക ചര്‍ച്ചകള്‍ - പ്രസന്നരാജന്‍

യാത്രാവിവരണം- ലുംബിനിയിലെ രാജഹംസം - കെ പി രമേഷ്

ജീവചരിത്രം/ ആത്മകഥ- എന്റെ ജീവിതം - കല്ലേന്‍ പൊക്കുടന്‍

പ്രൊഡക്ഷന്‍/അച്ചടി- കേരളവര്‍മ പഴശ്ശിരാജാ - കറന്റ് ബുക്‌സ്, തൃശ്ശൂര്‍

 

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2011 - അവാര്‍ഡ് ജേതാക്കള്‍

നോവല്‍ -    ആര്യാവര്‍ത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍

കഥ -    അപരാഹ്നത്തില്‍ അവസാനിക്കുന്ന ഒരു ദിവസം, എസ് മഹാദേവന്‍ തമ്പി

നാടകം -    ആന്റിഗണി, പി.കെ. വേണുക്കുട്ടന്‍ നായര്‍

കവിത -    അമാവാസികള്‍  തൊട്ട പാടുകള്‍, ഏഴാച്ചേരി രാമചന്ദ്രന്‍

ജീവചരിത്രം -    കഥയില്ലാത്തവന്റെ കഥ, എം.എന്‍ പാലൂര്‍

വിമര്‍ശനം -    അതിജീവിക്കുന്ന വാക്ക്, കെ.ബി. പ്രസന്നകുമാര്‍

പുനരാഖ്യാനം/ വിവര്‍ത്തനം - ദി ജംഗിള്‍, സിന്‍ക്ലെയര്‍ - പുന. കെ.പി. ബാലചന്ദ്രന്‍

വിജ്ഞാനസാഹിത്യം -    ചിന്തനങ്ങള്‍, ചിന്തനീയങ്ങള്‍ - ഡോ. സി.ജി. രാമചന്ദ്രന്‍നായര്‍

അച്ചടി -    അന്യം നില്‍ക്കുന്ന ജീവികള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്

 

തിരുവനന്തപുരം പുസ്തകമേള പുരസ്കാരം - 2010 - അവാര്‍ഡ് ജേതാക്കള്‍

പുസ്തകം ജേതാവ് വൈജ്ഞാനിക വിപ്ലവം, ഒരു സാംസ്കാരിക ചരിത്രം പി. ഗോവിന്ദപ്പിള്ള തുകല്‍ പന്തിന്റെ യാത്രകള്‍ എം.പി. സുരേന്ദ്രന്‍ വിജയലക്ഷ്മിയുടെ കവിതകള്‍ വിജയലക്ഷ്മി കാലക്ഷേപം കെ. ഗോവിന്ദന്‍കുട്ടി നമ്മുടെ നാടോടിക്കഥകളും ഐതീഹ്യങ്ങളും ഡോ. കെ. ശ്രീകുമാര്‍ സ്മൃതിരേഖകള്‍ പന്മന രാമചന്ദ്രന്‍ നായര്‍ പരിണാമ വിജ്ഞാനകോശം സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ജ്യോതിശാസ്ത്ര വിജ്ഞാനകോശം സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്കുകളും വസ്തുക്കളും ബി.രാജീവന്‍ ശബ്ദതാരാപഥം റസൂല്‍ പൂക്കുട്ടി

പുസ്തകവിഭാഗങ്ങള്‍

 

4 വയസ്സു മുതല്‍

6 വയസ്സു മുതല്‍

9 വയസ്സു മുതല്‍

12 വയസ്സു മുതല്‍

14 വയസ്സു മുതല്‍

ബാലസാഹിത്യ പുരസ്കാരങ്ങള്‍

മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ബാലസാഹിത്യ പുരസ്കാരങ്ങള്‍ നല്കി വരുന്നു. ആറു വിഭാഗങ്ങളിലായിരുന്നു 2009 വരെ പുരസ്കാരങ്ങള്‍ നല്കിയിരുന്നത്. 2010 മുതല്‍ 10 വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കി വരുന്നു

• കഥ/നോവല്‍
• നാടകം (എബ്രഹാം ജോസഫ് പുരസ്കാരം)
• കവിത
• ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കര്‍ പുരസ്കാരം)
• വൈജ്ഞാനികം (ശാസ്ത്രമൊഴികെ)
• ജീവചരിത്രം/ആത്മകഥ
• വിവര്‍ത്തനം/പുനരാഖ്യാനം
• ചിത്രീകരണം
• ചിത്രപുസ്തകം
• പുസ്തക ഡിസൈന്‍.

ഓരോ സമ്മാനവും പ്രശസ്തിപത്രവും ശില്പവും 10,000 രൂപയും അടങ്ങിയതാണ്. മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്ര സംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാരര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം നല്‍കി വരുന്നു.  50,000 രൂപയും പ്രശസ്തി പത്രവും ശില്പവും ചേര്‍ന്നതാണ് ഇത്.

സമഗ്ര സംഭാവന പുരസ്കാരം നേടിയവര്‍

 

കുഞ്ഞുണ്ണി മാഷ് 1998

സുമംഗല 1999

പ്രൊഫ. എസ് ശിവദാസ് 2000

പള്ളിയറ ശ്രീധരന്‍ 2004

കെ തായാട്ട് 2006

സുഗതകുമാരി 2007

സിപ്പി പള്ളിപ്പുറം 2009

കെ വി രാമനാഥന്‍ 2011

 

 

വിവിധ വര്‍ഷങ്ങളിലെ പുരസ്കാര ജേതാക്കള്‍

 

രചയിതാവ്

പുസ്തകം

1990

സുരേഷ് ഇളമണ്‍ ചിത്രശലഭങ്ങള്‍
ഹൈദ്രോസ് ആലുവ
കണ്ണുണ്ടായാല്‍ പോര, കാണണം

1991

സേതുകുമാരി സൂര്യകാന്തിയുടെ കഥ
വിമല മേനോന്‍
ഒരാഴ്ച

1992

സിപ്പി പള്ളിപ്പുറം
അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്ര (സര്‍ഗ്ഗാത്മകത)
സിറാജ മീനത്തേരി കണക്കിലെ കളികള്‍ (വൈജ്ഞാനികം)

1993

എ വിജയന്‍
കിണ്ടിയുടെ കഥ (സര്‍ഗ്ഗാത്മകം)
പള്ളിയറ ശ്രീധരന്‍
സംഖ്യകളുടെ കഥ (വൈജ്ഞാനികം)
പായിപ്ര രാധാകൃഷ്ണന്‍
ഉത്തമന്‍ (പുനരാഖ്യാനം/വിവര്‍ത്തനം)

1994

ഇ പി പവിത്രന്‍
കിനാവൂരിലെ ഉണ്ണൂണ്ണി (സര്‍ഗ്ഗാത്മകം)
കെ ശ്രീധരന്‍
ഇന്ത്യന്‍ ബഹിരാകാശചരിത്രം (വൈജ്ഞാനികം)
തിരുവല്ല ശ്രീനി
ഇതിഹാസഹൃദയം (നാടകം)
കാതിയാള, അബൂബക്കര്‍ ഹോജാക്കഥകള്‍ (പുനരാഖ്യാനം/വിവര്‍ത്തനം)

1995

ഏഴാച്ചേരി രാമചന്ദ്രന്‍ തങ്കവും തൈമാവും (കവിത)
വിജയകൃഷ്ണന്‍ ഭൂതത്താന്‍ കുന്ന് (നോവല്‍ - കഥ)
പ്രൊ. വി ആനന്ദക്കുട്ടന്‍ പത്തു മുതല്‍ നാലുവരെ (നാടകം)
പ്രൊ. എസ് ശിവദാസ്
പഠിക്കാന്‍ പഠിക്കാം (വൈജ്ഞാനികം)
പി ഐ ശങ്കരനാരായണന്‍
റോബിന്‍സണ്‍ക്രൂസോ (പുനരാഖ്യാനം/വിവര്‍ത്തനം)
സിബി ജോസഫ്
ബാലകൈരളി പഞ്ചതന്ത്രം-ഭാഗം 1 (ചിത്രീകരണം)

1996

കുഞ്ഞുണ്ണി മാഷ് കുഞ്ഞിക്കവിതകള്‍ (കവിത)
പെരുമ്പടവം ശ്രീധരന്‍
നിലാവിന്റെ ഭംഗി (നോവല്‍ /കഥ)
ഡോ വയലാ വാസുദേവന്‍പിള്ള കുഞ്ഞിച്ചിറകുകള്‍ (നാടകം)
കെ തായാട്ട് ഒലിവര്‍ ട്വിസ്റ്റ് (പുനരാഖ്യാനം)
പി പി കെ പൊതുവാള്‍
മൃഗങ്ങളുടെ കോടതി (വൈജ്ഞാനികം)
സാഗിര്‍ ബഹുമാന്യനായ പാദുഷ (ചിത്രീകരണം)

1997

മലയത്ത് അപ്പുണ്ണി
തേന്‍തുള്ളികള്‍ (കവിത)
ജി ഗോപാലകൃഷ്ണന്‍
ഗുരുവേ നമ: (നാടകം)
പി ചിന്മയന്‍ നായര്‍
ചെണ്ടക്കാരന്‍ കുഞ്ചു (കഥ/നോവല്‍ )
പ്രൊഫ പന്മന രാമചന്ദ്രന്‍ നായര്‍ അപ്പൂപ്പനും കുട്ടികളും (വൈജ്ഞാനികം)
സജിനി പവിത്രന്‍
ഹക്കിള്‍ ബറിഫിന്‍ (പുനരാഖ്യാനം/വിവര്‍ത്തനം)
എന്‍ ദിവാകരന്‍
മണ്ണും വിണ്ണും (ചിത്രീകരണം)

1998

നിലംപേരൂര്‍ മധുസൂദനന്‍ നായര്‍ കിളിയും മൊഴിയും (കവിത)
കാവാലം നാരായണപണിക്കര്‍ കുഞ്ഞിചിറകുകള്‍ (നാടകം)
ജി ബാലചന്ദ്രന്‍ കാട്ടുനീതി (കഥ/നോവല്‍)
ഡോ കെ പി വേണുഗോപാല്‍ ഉണ്ണിക്കുട്ടന്റെ ഡോക്ടര്‍ (ശാസ്ത്രം/വൈജ്ഞാനികം)
സഹദേവന്‍ ടോം അമ്മാവന്റെ കുടില്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
വെങ്കിടാചലം ജയിക്കാന്‍ പഠിക്കാം (ചിത്രീകരണം)

1999

ബി സുഗതകുമാരി ഒരു കുലപൂവും കൂടി (കവിത)
എം കെ മനോഹരന്‍ ചിത്രശലഭങ്ങളുടെ തീവണ്ടി (നാടകം)
കിളിരൂര്‍ രാധാകൃഷ്ണന്‍ ആനക്കഥ (കഥ/നോവല്‍)
ഡോ എ എന്‍ നമ്പൂതിരി ജീവലോകത്തിലെ വിസ്മയങ്ങള്‍ (ശാസ്ത്രം/വൈജ്ഞാനികം)
ഏവൂര്‍ പരമേശ്വരന്‍ ഭാരതീയ ബാലകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
പ്രൊഫ ജി സോമനാഥന്‍ ചെല്ലന്‍ മുയല്‍ (ചിത്രീകരണം)

2000

ശ്രീരേഖ ചുറ്റുവട്ടം (കവിത)
സതീഷ് കെ സതീഷ് ഒരു മുത്തശ്ശി കഥ (നാടകം)
ഇ വാസു ആണ്ടിക്കുട്ടി (കഥ/നോവല്‍)
പ്രദീപ് കണ്ണംങ്കോട് ഓരോ തുള്ളി ചോരയിലും (ശാസ്ത്രം/വൈജ്ഞാനികം)
എ വിജയന്‍ ബ്ളാക്ക് ബ്യൂട്ടി (വിവര്‍ത്തനം/പുനരാഖ്യാനം)
രാജചന്ദ്രന്‍ കുറുഞ്ഞിയുടെ മോഹം (ചിത്രീകരണം)

2001

പി മധുസൂദനന്‍ അതിനും അപ്പുറം എന്താണ് (കവിത)
സുധീര്‍ പരമേശ്വരന്‍ പൂക്കളില്ലാത്ത തോട്ടം (നാടകം)
ശ്രീനി ബാലുശ്ശേരി ചിന്തുവിന്റെ ഗുഹായാത്ര (കഥ/നോവല്‍)
കെ പാപ്പൂട്ടി മാഷോട് ചോദിക്കാം (ശാസ്ത്രം/വൈജ്ഞാനികം)
എം പി സദാശിവന്‍ ജംഗിള്‍ ബുക്ക് (വിവര്‍ത്തനം/പുനരാഖ്യാനം)
എസ് സുരേഷ്ബാബു തെന്നാലി രാമന്‍ കഥകള്‍ (ചിത്രീകരണം)
പ്രത്യേക സമ്മാനം - സുകന്യതാര മൊഴിമുത്തുകള്‍

2002

പി നാരായണകുറുപ്പ് കോലപ്പന്‍ പാണ്ടിതട്ടാനും കുറെ പാട്ടും (കവിത)
ടി കെ ഡി മുഴപ്പിലങ്ങാട് സിദ്ദാര്‍ത്ഥന്‍ ഉറങ്ങുന്നില്ല (നാടകം)
രാമകൃഷ്ണന്‍ കുമാരനല്ലൂര്‍ ഈച്ചയും പൂച്ചയും (കഥ/നോവല്‍)
കെ എസ് റാണാപ്രതാപന്‍ കംപ്യൂട്ടര്‍ കളിക്കാം കംപ്യൂട്ടര്‍ പഠിക്കാം (ശാസ്ത്രം/വൈജ്ഞാനികം)
ആചാര്യനരേന്ദ്രഭൂഷണ്‍ ഹിതോപദേശകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
നെയ്യാറ്റിന്‍കര വിജയന്‍ നമ്മുടെ മഹാകവികള്‍ (ചിത്രീകരണം)

2004

കുരീപ്പുഴ ശ്രീകുമാര്‍ പെണങ്ങുണ്ണി (കവിത)
ശ്രീമതി വത്സല പുലിക്കുട്ടന്‍ (കഥ/നോവല്‍)
സി ജി ശാന്തകുമാര്‍ വീട്ടുമുറ്റത്തെ ശാസ്ത്രം (വൈജ്ഞാനികം/ശാസ്ത്രം)
അഷിത കുട്ടികളുടെ രാമായണം (വിവര്‍ത്തനം/പുനരാഖ്യാനം)
കെ എം വാസുദേവന്‍ നമ്പൂതിരി കുട്ടികളുടെ രാമായണം (ചിത്രീകരണം)

2007

ഇ ജിനന്‍ കുരുത്തോലക്കിളി (കവിത)
ജോസഫ് പനയ്ക്കല്‍ നീലപ്പക്ഷിയുടെ പാട്ട് (കഥ/നോവല്‍)
പി കെ രാജശേഖരന്‍ മഹച്ചരിതമാല (വൈജ്ഞാനികം/ശാസ്ത്രം)
ജി സാജന്‍ എന്റെ വീട്ടുകാരും മറ്റ് ജീവികളും (വിവര്‍ത്തനം/പുനരാഖ്യാനം)
സതീഷ് കെ മണിമുത്തുകള്‍ (ചിത്രീകരണം)

2008

കെ കെ കൃഷ്ണകുമാര്‍ നമ്മുടെ വാനം (കവിത)
ഡോ കെ ശ്രീകുമാര്‍ ഒഴിവുകാലം (കഥ/നോവല്‍)
ഡോ സി തങ്കം ശിശിരത്തിലെ ഓക്കുമരം (വിവര്‍ത്തനം/പുനരാഖ്യാനം)
പ്രേമാനന്ദ് ചമ്പാട് ചിത്രംപോലെ (നാടകം)
പി വി വിനോദ്കുമാര്‍ തൂവല്‍കുപ്പായക്കാരും ഡോക്ടര്‍ വേഴാമ്പലും
ദേവപ്രകാശ് കൊച്ചുകുട്ടികള്‍ക്ക് തനിയെ വായിക്കാന്‍ (ചിത്രീകരണം)

2009

രാമകൃഷ്ണന്‍ കുമരനല്ലൂര്‍ തൂവല്‍ (കവിത)
എം രേണുകുമാര്‍
നാലാം ക്ലാസിലെ വരാല്‍ (കഥ / നോവല്‍ )
എം ഗീതാഞ്ജലി
ജന്തുലോകത്തിലെ കൌതുകങ്ങള്‍ (വൈജ്ഞാനികം/ശാസ്ത്രം)
ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍
അമ്പത് മരക്കഥകള്‍ ( വിവര്‍ത്തനം / പുനരാഖ്യാനം)
ആലിന്തറ ജി കൃഷ്ണപിള്ള
പൊന്‍നാണയം ( നാടകം )
ഗോപു പട്ടിത്തറ
ഞാന്‍ കുഞ്ഞിമൂശ (ചിത്രീകരണം)

2010

ഇ സന്തോഷ് കുമാര്‍ കാക്കരദേശത്തെ ഉറുമ്പുകള്‍ (കഥ/നോവല്‍ )
ഡി വിനയചന്ദ്രന്‍ കാക്കക്കുറുമ്പ് (കവിത)
ടി കെ വെങ്കിടാചലം കളിക്കാം പഠിക്കാം (പുസ്തക ഡിസൈന്‍ )
എന്‍ പി ഹാഫിസ് മുഹമ്മദ് മുഹമ്മദ് അബ്ദുറഹിമാന്‍ ( ജീവചരിത്രം )
എ കെ വരുണ്‍ പ്രകൃതിയാത്ര (ശാസ്ത്രം)
ഡോ എന്‍ വി പി ഉണിത്തിരി രാമായണം (പുനരാഖ്യാനം/വിവര്‍ത്തനം)
ടി ആര്‍ രാജേഷ് തലേം കുത്തി (ചിത്രപുസ്തകം)
ഡോ ജി ഗംഗാധരന്‍ നായര്‍ ത്രിമധുരം (നാടകം )
ടി ഗംഗാധരന്‍ വരൂ, ഇന്ത്യയെ കാണാം (വൈജ്ഞാനികം)

2011

ശ്രീധരനുണ്ണി മഞ്ഞക്കിളികള്‍ (കവിത)
കീഴാര്‍ മുരളി അംബേദ്കര്‍ (നാടകം)
അജയ്കുമാര്‍ എം എസ് അങ്ങിനെ ഒരു മാമ്പഴക്കാലം (കഥ)
ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ ബഹിരാകാശത്തേക്കൊരു യാത്ര (ശാസ്ത്രം)
എസ് ശാന്തി അന്യം നിന്ന ജീവികള്‍ (വൈജ്ഞാനികം)
നീലന്‍ വി ടി ഭട്ടതിരിപ്പാട് (ജീവചരിത്രം)
ഡോ. കെ ശ്രീകുമാര്‍ ലോകബാലകഥകള്‍ (പുനരാഖ്യാനം)
കെ പി മുരളീധരന്‍ മാടപ്രാവിന്റെ മുട്ട കളഞ്ഞുപോയ കഥ (ചിത്രീകരണം)
ദേവപ്രകാശ് ആനയും തയ്യല്‍ക്കാരനും (ചിത്രപുസ്തകം)
കേരള സംസ്ഥാന ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
കേരളത്തിലെ സാധാരണ പക്ഷികള്‍ ( പ്രൊഡക്ഷന്‍ )

2012

പി പി രാമചന്ദ്രന്‍ പാതാളം (കഥ)
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രാപ്പാടി (കവിത)
ഡോ. അബ്ദുള്ള പാലേരി വരൂ, നമുക്കു പൂമ്പാറ്റകളെ നിരീക്ഷിക്കാം (ശാസ്ത്രം)
എന്‍ പി ഹാഫിസ് മുഹമ്മദ് കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം (വൈജ്ഞാനികം)
എം കെ സാനു ശ്രീനാരായണഗുരു (ജീവചരിത്രം)
ഭവാനി ചീരാത്ത് രാജഗോപാലന്‍ ഗോസായിപ്പറമ്പിലെ ഭൂതം (പുനരാഖ്യാനം)
ടി ആര്‍ രാജേഷ് കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പു വിറ്റ കഥ (ചിത്രീകരണം)
ജയേന്ദ്രന്‍ കുട്ടികള്‍ക്കുള്ള ഇരുപത്തൊന്നു നാടന്‍പാട്ടുകള്‍ (ചിത്രപുസ്തകം)
പ്രദീപ് പി

മാനത്തെ കാഴ്ചകള്‍ (പുസ്തകരൂപകല്പന)

2013
സി രാധാകൃഷ്ണന്‍ അമ്മത്തൊട്ടില്‍ (കഥ)
എസ് രമേശന്‍ നായര്‍ പഞ്ചാമൃതം (കവിത)
ഡോ. രാജു നാരായണസ്വാമി നീലക്കുറിഞ്ഞി - ഒരു വ്യാഴവട്ടത്തിലെ വസന്തം (ശാസ്ത്രം)
എസ് അനിത കുട്ടിക്കാഴ്ചകള്‍@ലക്ഷദ്വീപ് (വൈജ്ഞാനികം)
ഡോ. ആര്‍ സത്യജിത്ത് സഹോദരന്‍ അയ്യപ്പന്‍ (ജീവചരിത്രം)
സുധന്‍ നന്മണ്ട അവസാനത്തെ ചിത്രം (നാടകം)
പി മാധവന്‍പിള്ള പ്രേംചന്ദിന്റെ തിരഞ്ഞെടുത്ത കഥകള്‍ (വിവര്‍ത്തനം)
ശ്രീദേവി എസ് കര്‍ത്ത ചിത്രഗ്രീവന്‍ ഒരു പ്രാവിന്റെ കഥ (വിവര്‍ത്തനം)
ജയകൃഷ്ണന്‍ പൂക്കാലം (ചിത്രീകരണം)
എന്‍ ടി രാജീവ് ഹാവൂ (ചിത്രപുസ്തകം)
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മഹാഭാരതം (പ്രൊഡക്‌ഷന്‍)

വിലാസം


Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala
695 034
INDIA
director@ksicl.org
0471-2328549, 2327276, 2333790
2333790
http://www.ksicl.org
e-mail(2): contact@ksicl.org
tvmbookfair@ksicl.org
thaliru@ksicl.org

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate