അധികാരപത്രം
കമ്മിഷന്റെ ധര്‍മ്മങ്ങള്‍ താഴെ പറയുന്ന നിയമങ്ങളില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു
(a)അപകടങ്ങള്‍ക്കെതിരെയുള്ള സംരക്ഷണങ്ങളില്‍ പരിശോധനയും പ്രത്യവലോകനവും ചെയ്യുകയോ അല്ലെങ്കില്‍ കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമവും മറ്റ് ശുപാര്‍ശ ചെയ്യുന്ന മാനദണ്ഠങ്ങളും അവയുടെ ശരിയായ രീതിയിലുള്ള നടപ്പിലാക്കലും സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രഗവണ്മെന്റില് അവതരിപ്പിക്കുകയും അപകടങ്ങള്‍ക്ക് എതിരെ സംരക്ഷണം നല്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക.
(b)ഭീകര പ്രവര്‍ത്തനം, സാമുദായിക സംഘര്‍ഷം, കലാപങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ ഗാര്‍ഹിക അക്രമങ്ങള്‍, എച്ച് ഐ വി / എയ്ഡ്സ് (HIV / AIDS) എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികളുടെ ആനന്ദാനുഭൂതി നിഷേധിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധനാവിദേയമാക്കേണ്ടതാണ്. കുട്ടികള്‍ക്ക് എതിരെയുള്ള – ഉപദ്രവം, പീഡനം, ചൂഷണം, അശ്ശീല സാഹിത്യം, വ്യഭിചാരം എന്നിവക്കെതിരെ അനുയോജ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുക.
(c)അനാഥരായ കുട്ടികളുടെയും ജയിലുകളില്‍ കഴിയുന്ന കുട്ടികളുടെയും ജീവിത അസൗകര്യങ്ങള്‍, അപകടങ്ങള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ പരിഹാര നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും
(d)സമൂഹത്തിന്റെ വിവിധ തുറകളില്‍ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും അപകടങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തുക.
(e)യുവ ജനങ്ങള്‍ ജുവനൈല്‍ ഹോമില്‍ എത്താനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അവലോകനം നടത്തി കാരണം വിശകലനം ചെയ്യുക. അതുപോലെ കേന്ദ്രഗവണ്മന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അല്ലെങ്ങില്‍ മറ്റ താമസ സ്ഥലങ്ങളിലെ അവസ്ഥയും, സംസ്ഥാന സര്‍ക്കാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ കുട്ടികളുടെ സ്വഭാവ ദൂഷ്യങ്ങള്ക്കായുള്ള ചികിത്സള് അല്ലെങ്കില്‍ അവരുടെ സംരക്ഷണത്തിന്റ പേരില്‍ അനധികൃതമായി അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ട് കുട്ടികള തടങ്കലില്‍ വയ്ക്കുന്നുണ്ടോ എന്ന് പരിശോധന നടത്തേണ്ടതാണ്.
(f)തുടക്കമിട്ട നടപടിക്രമങ്ങളില്‍ ശുപാര്‍ശ ചെയ്ത കുട്ടികളുടെ അവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയോ താഴെ പറയുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കെണ്ടതോ ചെയ്യണ്ടതാണ്:
I.കുട്ടികളുടെ അവകാശ ലംഘനവും അപഹരണവും.
II.കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി ഉള്പ്പെടുതിയിരിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാതിരിക്കുക
III.കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി എടുത്ത മാര്ഗ്ഗനിര്ദ്ദേങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുക
IV.അല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ത്തന്നെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്തേണ്ടതാണ്.
(g) കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നിലവിലുള്ള തന്ത്രങ്ങളും ആനുകാലികമായ പുനരവലോകനം, അന്തര്‍ ദേശീയമായ ഉടമ്പടികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ നടത്തുകയും വേണം. ഇത് കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക.
(h) നിലവിലുള്ള നിയമങ്ങളും, നയങ്ങളും കുട്ടികളുടെ അവകാശങ്ങളുടെ സമ്മേളനങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ക്കനുസൃതമായി വിശകലനം നടത്തുകയും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും അതിന്മേല് അന്വേഷണം നടത്തി അവരുടെ അവകാശങ്ങളുടെ കാഴ്ചപ്പാടില്‍ പുതിയ നിയമ സംവിധാനം നിര്‍ദ്ദേശിക്കാവുന്നതാണ്.
(i) ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റും സ്ഥാപനങ്ങളും കുട്ടികളുമായി ബന്ധപ്പെട്ട ജോലിയുടെ കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും വേണം.
(j) കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും അത് പ്രചാരപ്പെടുത്തുകയും ചെയ്യുക.
(k) കുട്ടികളുടെ വിവരങ്ങള്‍ സംഗ്രഹിക്കുകയും വിശകലനം ചെയ്യുകയും
(l) കുട്ടികളുമായി ബന്ധപ്പെടുന്ന അധ്യാപകനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നവരും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
രൂപീകരണം
കേന്ദ്ര സര്‍ക്കാര്‍ 3 വര്‍ഷത്തെ കാലയളവിലേക്കായി തിരഞ്ഞെടുത്ത കമ്മിഷനിലെ അംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു:
(a) ചെയര്‍പേഴ്സണ്‍ :- കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അഹോരാത്രം ജോലി ചെയ്യുന്ന മാതൃകാവ്യക്തി.
(b) അനുഭവജ്ഞാനമുള്ള 6 വ്യക്തികള്‍, ഇവര്‍ക്ക് സത്യസന്ധത, ശ്രേഷ്ടത, വിദ്യാഭ്യാസ മേഖലയിലെ പ്രാവിണ്യം, കുട്ടികളുടെ ആരോഗ്യ പരിരക്ഷ, ക്ഷേമം, വികസനം, യുവാക്കളെ സംബന്ധിച്ച നിയമ വ്യവസ്ഥ, അശരണരുടെ പരിരക്ഷ, അല്ലങ്കില്‍ വൈകല്യമുള്ള കുട്ടികള്‍, ബാലവേല നിരോധനം, കുട്ടികളുടെ മനശാസ്ത്രം, കുട്ടികളെ സംബന്ധിച്ച നിയമങ്ങള്‍ എന്നിവയില്‍ വ്യക്തമായ ധാരണയും അനുഭവജ്ഞാനവും ഉണ്ടായിരിക്കെണ്ടതാണ്.
(c) ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഒരു മെംബര്‍ സെക്രട്ടറി.
അധികാരം
താഴെപ്പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും:
(a)സത്യപ്രതിജ്ഞയില്‍ നിന്നും വ്യതിചലിക്കുന്ന ഇന്‍ഡ്യയിലെ ഏതുഭാഗത്തുള്ള വ്യക്തിയെയും നിര്‍ബന്ധമായി കോടതിയില്‍ ഹാജരാകാനുള്ള കല്പന കൊടുക്കാനുള്ള അധികാരം.
(b) ഇതു സംബന്ധിച്ച ഏതു രേഖകളും ആവിശ്യപ്പെടാനും അന്വേഷിക്കുവാനുമുള്ള അധികാരം.
(c) സത്യവാങ്മൂലത്തിന്മേല് രേഖകള്‍ സ്വീകരിക്കാനുള്ള അധികാരം.
(d) പൊതുവായ രേഖകളോ അതിനെപ്പറ്റിയ പകര് പ്പോ കോടതി ഓഫീസില്‍ നിന്നും സാധികാരം ആവിശ്യപ്പെടാനുള്ള അധികാരം.
(e) രേഖകളും സാക്ഷികളെയും പറ്റി പരിശോധന നടത്താന്‍ കമ്മിഷനെ ചുമതലപ്പെടുത്തുക.
(f)കമ്മിഷന്റെ അധികാരപരിധിയിലെ മജിസ്ട്രേറ്റിന് പ്രസ്തുത വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനായി സമര്‍പ്പിക്കാവുന്നതാണ്. സുപ്രീം കോടതിയിലോ ഹൈകോടതിയിലോ സമീപിക്കുബോള്‍ ഇത്തരം നിര് ദ്ദേശങ്ങള്, ഉത്തരവുകള്‍, പെറ്റിഷനുകള്‍ എന്നിവ വിശ്വസിക്കാവുന്നതാണ്.
പരാതിഘടന
കുട്ടികളുടെ അവകാശങ്ങളെ അത് ലംഘിക്കുകയും അവരുടെ ആനന്ദാനുഭൂതിയെ നിഷേധിക്കുന്ന ഘടകങ്ങളെ പറ്റിയുള്ള ഗുരുതരമായ അവസ്ഥയെ സംബന്ധിച്ച് ധാരണ കമ്മിഷന് ഉണ്ടായിരിക്കുകയും വേണം.
(a)ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരഞ്ഞിരിക്കുന്ന പ്രകാരം ഏത് ഭാഷയിലും കമ്മിഷന് പരാതി നല്‍കാവുന്നതാണ്.
(b)ഇത്തരം പരാതികള്‍ക്ക് യാതൊരു ഫീസും ഈടാക്കുന്നതല്ല.
(c)പരാതികള്‍ക്ക് ഇടയായ മുഴുവന്‍ വസ്തുതയും മനസ്സിലാക്കിയ ശേഷം പരാതി സംബന്ധിച്ച് ഫയല്‍ അവസാനിപ്പിക്കാവുന്നതാണ്.
(d)പരാതിയിന്‍ മേല്‍ കമ്മിഷന് കൂടുതല്‍ വിവരങ്ങള്‍/ സത്യവാങ്മൂലം ആവിശ്യമെങ്കില്‍ പരിഗണിക്കാവുന്നതാണ്
പരാതികള്‍ തയ്യാറാക്കുന്നതിന് മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കെണ്ടതാണ്:
(a)പരാതി വ്യക്തവും വായിക്കത്തക്കതും പേര് വയ്ക്കാത്തതൊ അല്ലെങ്കില്‍ കള്ള പേര് വച്ച അടിസ്ഥാനമില്ലാത്തതൊ ആകരുത്.
(b)ഇത്തരം പരാതികള്‍ക്ക് യാതൊരു വിധ ഫീസും ഈടാക്കുന്നതല്ല.
(c)ഉന്നയിച്ചിരിക്കുന്ന പരാതി ക്രമിനല്‍ വിഭാഗത്തില്‍ പെടാത്ത തര്‍ക്കങ്ങളോ സ്വത്ത് സംബന്ധമായ ഉടമ്പടികള്‍ എന്നിവ ഇതില്‍ പെടുന്നില്ല.
(d)സേവന സംബന്ധമായ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
(e) കമ്മിഷന് നേരത്തെ തീരുമാനിക്കേണ്ട വിഷയങ്ങള്‍.
(f)മറ്റ് ചില വിഭാഗത്തില്‍ കമ്മിഷന്റ ആലോചനാ പരിധിയില്‍ വരാത്ത വിഷയങ്ങള്‍.
ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍
|
ഉറവിടം:
ശിശു അവകാശ സംരക്ഷണത്തിനായുള്ള ദേശിയ കമ്മിഷന്
എന്‍സിപിസിആര്‍ വിവിധ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകരുമായും ധാരാളം മീറ്റിംഗുകള്‍ നടത്തുകയും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് റയില്‍വേ പ്ലാറ്റ്ഫോമില്‍ കാണുന്ന കുട്ടികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കുമായി വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കുകയുണ്ടായി. മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ച എന്‍സിപിആര്‍ മെമ്പറായ സന്ധ്യാ ബജാജ്, ഇത്തരം കുട്ടികള്‍ അഭിമുഖീകരിക്കുന്ന ധാരാളം വിഷയങ്ങളായ മയക്കുമരുന്ന്, റയില്‍വേ പോലീസിന്റ ശാരീരിക പീഠനം(RPF), കിടപ്പാടമില്ലായ്മ, പുനരധിവാസവും തിരിച്ചറിയലിന്റെയും അഭാവം, എച്ച് ഐ വി എയ്ഡ്സ് എന്നവയെപ്പറ്റി വിശദമായി ചര്‍ച്ചയില്‍ ഉന്നയിക്കയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും നവംബറിലും കൂടിയ യോഗത്തില്‍ 25-ല്‍ പരം സംഘടനകളും റയില്‍വേ പ്ലാറ്റ്ഫോമിലെ ചില അനാഥകുട്ടികളും പങ്കെടുക്കുകയുണ്ടായി. എന്‍ ജി ഒ-ല്‍ ഉള്‍പ്പെട്ടിരിക്കുന്ന സംഘടനകളായ സാഥി, അനുഭവ്, പ്രോജക്റ്റ് കണ്‍സേണ്‍ ഇന്റര്‍നാഷണല്‍, ഡല്‍ഹി ബ്രദര്‍ഹുഡ്.
സൊസൈറ്റി, ചേതന, സലാം ബാലക് ട്രസ്റ്റ്, ആക്ഷന്‍ എയ്ഡ്, ഹൂമണ്‍ റൈറ്റ് ലോ നെറ്റ് വര്‍ക്ക്, ചൈല്‍ഡ് ലൈയന്‍ ഇന്‍ഡ്യാ ഫൗണ്ടേഷന്, ചൈല്‍ഡ് റൈറ്റ് ഫോറം എന്നിവരാണ്. പ്രസ്തുത മീറ്റിംഗില്‍ ധാരാളം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നും വരികയുണ്ടായി. സന്ധ്യാ ബജാജിന്റെ കാഴ്ചപ്പാടില്‍ ദേശീയ ലെവലില്‍ നടന്ന മീറ്റിംഗില്‍ നിന്നും ഉയര്‍ന്നു വന്ന ഇത്തരം നിര്‍ദ്ദേശങ്ങള്‍ റയില്‍വ്വേ പ്ലാറ്റ്ഫോമില്‍ കാണുന്ന കുട്ടികളുടെ ഉന്നമനത്തിനായി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അതനുസരിച്ച് റയില്‍വേ അധികൃതര്‍ക്ക് പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള തീരുമാനമുണ്ടായി.
തീരുമാനങ്ങള്‍
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കരട് നിയമം
18 വയസ്സിന് കീഴിലുള്ള ഏതൊരു കുട്ടിയും ഒരു വ്യക്തിയാണ്. കുട്ടികളുടെ ഉയര്‍ച്ചയും, വികസനവുമാണ് മാതാപിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്വം. ഓരോ രാജ്യവും കുട്ടികളുടെ അവകാശം ബഹുമാനിക്കുകയും ഉറപ്പാക്കുകയും ചെയ്യണം.
മാന്യതയും പ്രകടനവും
വികസനം
ശദ്ധയും പരിചരണവും
കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനത്തിലും കുട്ടിയുടെ എറ്റവും നല്ല താല്പര്യത്തിനായിരിക്കണം പ്രാഥമിക പരിഗണന
ഈ വക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഐക്യ രാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശം, 1989 ല്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഇതില്‍ ലോകം ഒട്ടാകെയുള്ള കുട്ടികള്‍ക്കായുള്ള എല്ലാ അവകാശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യാ ഗവര്ണ്മെന്റ് ഈ ഡോക്യുമെന്റില്‍ (കരാറില്‍) 1992 ല്‍ ഒപ്പു വച്ചു.
കുട്ടികളുടെ അവകാശത്തിന്റ പ്രധാന സംരക്ഷകര്‍ പഞ്ചായത്തുകളാണ്
പഞ്ചായത്തുകള്‍, കുട്ടികളുടെ അവകാശങ്ങളുടെ പ്രധാന സംരക്ഷകര്‍ എന്ന നിലയില്‍, ആന്ധ്ര പ്രദേശിലെ രംഗ റെഡ്ഡി ജില്ലയിലെ ചിന്ന സൊലി പേട്ട് എന്ന ഗ്രാമത്തിലെ നരസിംഹ റാവു, ഈ ജില്ലയിലെ തന്നെ ശബാദ് മണ്ഡല് എന്ന സ്ഥലത്തെ പഞ്ചായത്ത് അധികാരിയായി സ്ഥാനമേറ്റ ശേഷം ആദ്യം ശ്രദ്ധിക്കപ്പെട്ട കാര്യം സ്കൂളുകള്‍ വിദ്യാഭ്യാസത്തിനൊഴിച്ച് വിവാഹം, പൊതു ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു. റാവു ഉടന്‍ തന്നെ ഈ സ്കൂളുകള്‍ വൃത്തിയാക്കുകയും കുടിവെള്ളവും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കി. എന്നിട്ട് ഈ സൗകര്യങ്ങള്‍ വിദ്യാഭ്യാസത്തിനും മറ്റ് പാഠ്യേതര വിഷയങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം തന്നെ ആ പ്രദേശത്തെ വിദ്യാഭ്യാസം നിരീക്ഷിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്തുകളും ഗ്രാമത്തിലെ യുവജനങ്ങളും ഉള്‍പ്പെടുത്തി ഒരു വിദ്യാഭ്യാസ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി ഒരു മാസത്തിലൊരിക്കല്‍ കൂടണമെന്നും നിര്‍ദ്ദേശിച്ചു.
കുട്ടികളുടെ അവകാശങ്ങളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള ചില പഞ്ചായത്തുകളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് രാജ് മന്ത്രിയും എന്‍സിപിസിആര്‍ ഉം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കുവെയ്ക്കുകയുണ്ടായി. കുട്ടികളുടെ അവകാശങ്ങള്‍ സംക്ഷിക്കുന്നതില്‍ പഞ്ചായത്തുകള്‍ക്കുള്ള പങ്കിന്റെ പ്രാധാന്യം, ഇന്നത്തെ കുട്ടികള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ക്കിടയില്‍ ഉയര്‍ത്തി കാട്ടുന്നു.
പഞ്ചായത്തീ രാജ് മന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറിയായ ശ്രീമതി രാജ് വന്ത് സിന്ധു കുട്ടികള്‍ നേരിടുന്ന ഈ വെല്ലുവിളിയെ കുറിച്ച് അടിവരയിട്ട് പറയുന്നു. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും വളരെയേറെ കുറവ് അനുഭവിക്കുന്നു. ഗ്രാമങ്ങളില്‍ 30 കോടി കുട്ടികള്‍ ഉള്ള ഇന്ത്യയെക്കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നു. ഒരു ദിവസം രണ്ടു നേരം ഭക്ഷണം പോലും ലഭിക്കാത്ത കോടിക്കണക്കിന് ആളുകള്‍ ഉള്ള രാജ്യത്ത്, നിലവാരമുള്ള വിദ്യാഭ്യാസം ക്ലേശകരമായ കാര്യമാണെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഈയിടെ പുറത്തുവന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 47 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും ഇവര്‍ തറപ്പിച്ച് പറയുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പി ആര് ഐ എവിടെയൊക്കെ മുന്‍കൈ എടുത്തിട്ടുണ്ടോ അവിടെയൊക്കെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു ഈ സമ്മേളനം തെളിയിച്ചു. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രിയായ മണിശങ്കരയ്യര്‍ ഈ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്ണ്മെന്റ് ഉടന്‍ തന്നെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഘടനാപരമായ പ്രതികരണം നടത്താന്‍ വേണ്ടി പഞ്ചായത്തുകളെ നിയോഗിക്കണം എന്ന് പറഞ്ഞു. "തെരഞ്ഞടുത്ത സംഘത്തിനും പി ആര് ഐ ക്കും ശിശു അവകാശം സ്ഥാപന സംബന്ധിയാക്കാനായി, പ്രവര്‍ത്തനങ്ങള്‍, ആദായം, ഭാരവാഹികള്‍ മുതലായവ കേന്ദ്ര-സംസ്ഥാന ഗവര്ണ്മെന്റ് പഞ്ചായത്തില്‍ ലഭ്യമാക്കേണ്ടതാണ് "
പ്രധാന മന്ത്രി മന്മോഹന് സിംഗ് പ്രാദേശിക ഗവര്ണ്മെന്റില് ശിശു അവകാശം സ്ഥാപനവല്ക്കരിക്കിച്ച എന്സിപിസിആര്ന്റെ പരിശ്രമത്തെ അഭിനന്ദിച്ചു. കമ്മിഷന്റ പ്രവര്‍ത്തനത്തെ കുറച്ചു ചര്‍ച്ച ചെയ്യാന്‍ ഇടയ്ക്കു നടന്ന കൂടികാഴ്ചയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ അളവറ്റ പിന്തുണ പ്രഖ്യാപിച്ചു.
ശിശു അവകാശത്തിന്റ രക്ഷാധികാരി എന്ന നിലയില്‍ പഞ്ചായത്തുകളുടെ ശക്തമായ സ്വാധീനം ബോധ്യപ്പെട്ടുകൊണ്ട്, അംഗന് വാടികള്‍, കുട്ടികളുടെ പോഷകാവസ്ഥ, എന്‍എംന്റെ പ്രവര്‍ത്തനം, പ്രതിരോധത്തിന്റെ നടത്തിപ്പ്, ജീവകത്തിന്റ വര്‍ദ്ധനവ് കൂടാതെ മറ്റ് ബന്ധപ്പെട്ട പ്രശ്നങ്ങളും പരിശോധിക്കാന്‍ ശബാദ് മന്ദല് ഗ്രാമ പഞ്ചായത്ത് ആരോഗ്യ നിര്‍വ്വാഹകസംഘം പടുത്തുയര്‍ത്തി. റാവു അഭിമാനപൂര്‍വ്വം പറയുന്നു ശിശു അവകാശം പഞ്ചായത്തുകളുടെ കാതലായ പ്രവര്‍ത്തനമായി മാറിക്കോണ്ടിരിക്കുമ്പോള് ശബാദ് മന്ദലില് ബാലവേല സംഭവിക്കാനുള്ള സാധ്യത തീര്‍ച്ചയായും ഇല്ല.
മേഘാലയില്‍ കുട്ടികളെ കാണാതായതിനെ കുറിച്ച് 132 കേസുകള്‍ പിആര്‍ഐ (PRI) റിപ്പോട്ട് ചെയ്തെങ്കിലും പോലീസോ കോടതിയോ വേണ്ട രീതിയില്‍ ശ്രദ്ധ നല്‍കിയില്ല.
രാജ്യത്തിലെ 600 ഗ്രാമപഞചായത്തുകളുടെ അംഗപ്രതിനിധിയായ റാവുവിന്റെ ശിശു അവകാശ പ്രയത്നം എന്‍സിപിസിആര്‍ (NCPCR) ന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്‍സിപിസിആര്‍ (NCPCR) അദ്ധ്യക്ഷന്‍ പറയുന്നതെന്തെന്നാല്‍ 600 ഗ്രാമപഞചായത്തുകള്ക്ക് ശിശു അവകാശത്തെപ്പറ്റി പൂര്ണ്ണധാരണയുണ്ടന്നും ആശങ്കകള്‍ അഭിസംബോധന ചെയ്യാനുള്ള പദ്ധതി ആവിഷ്കരിക്കാനും സ്ഥാപനങ്ങളുടെ ശിശു അവകാശ നിലപാട് നിരീക്ഷിക്കാനും രാജ്യത്തിലെ തിരഞ്ഞടുത്ത പ്രതിധിനിധികളെ പരിശീലിപ്പിക്കാനുമുള്ള വിഭവകേന്ദ്രമായി പ്രവര്‍ത്തിക്കാനും കഴിയുന്നു.
വിവിധ ശിശു അവകാശ പ്രശ്നങ്ങള്‍ സംയോജിപ്പിക്കുന്നതിനു വേണ്ടി പിആര്‍ഐ (PRI) ക്ക് സഹായകമായി ഉദാഹണത്തിന് ബാംഗ്ലൂരിലെ ശിശു അവകാശ സമിതി പഞചായത്തിരാജ് വകുപ്പിന്റെയും ഗ്രാമീണ വികസന വകുപ്പിന്റെയും പിന്തുണയോടെ പ്രത്യേക ഗ്രാമസഭകള്‍ വഹിക്കുന്നു. സമിതിയിലെ വാസുദേവ ശര്‍മ്മ പറയുന്നു "കര്‍ണാടക പഞചായത്ത് നിയമം ശക്തമായി അവലംബിക്കുന്നത് ഗ്രാമപപഞചായത്തുകളുടെ ക്ഷേമത്തിനും പോഷകാഹാരകുറവുകള്ക്കും മറ്റെല്ലാ ശിശു പ്രശ്നങ്ങള്‍ക്കും പിആര്‍ഐ (PRI) ഉത്തരവാദിയായിരിക്കും". നിലപാട് വ്യക്തമാണ് – ശിശു ക്ഷേമത്തിന് ഉത്തരവാദി പ്രാദേശിക സ്വയംഭരണമായിരിക്കും. 350 പഞചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന പൂനെ എസ്ഇഡിടി (SEDT) യിലെ സൂര്യകാന്ത് കുല്‍കര്‍ണി പറയുന്നു –"ഗ്രാമപപഞചായത്തുകള് വ്യക്തമായ നിയമപങ്കുകളോടെ ഗ്രാമ സമിതികള്‍ രൂപീകരിച്ചിടുണ്ട്, അതുകൊണ്ട് ശിശു അവകാശ പ്രവര്‍ത്തനം ഈ സംഘടനയിലൂടെ നടപ്പിലാക്കാന്‍ നമുക്ക് എളുപ്പമാണ്".
തിരഞ്ഞെടുത്ത പ്രധിനിധികളുടെ ശിശു അവകാശ പരിശീലനം തുടങ്ങുന്നത് ശിശുക്കളുടെ പ്രാദേശിക സ്ഥിതിവിവര പട്ടിക ശേഖരിച്ച് വിശകലനം ചെയ്യുന്നതിന്റ പ്രാധാന്യത്തെപ്പറ്റി ബോധവല്കരണം നടത്തിക്കൊണ്ടാണ്. ഉദാഹരണമായി ജനനം രേഖപ്പെടുത്തല്‍, വിവാഹ സമയത്തെ പ്രായം, സ്കൂളില്‍ പോകുന്ന കുട്ടികളുടെയും സ്കൂളില്‍ നിന്നും പിരിഞ്ഞ കുട്ടികളുടെ വിവരം, പ്രതിരോധ കുത്തിവയ്പും ആരോഗ്യ റിപ്പോര്‍ട്ട് കാര്‍ഡ് മുതലായവ. കുട്ടികളുടെ ഹാജര്‍ പരിശോധന, സ്കുളുകളുടെ ആന്തരികഘടന രൂപപ്പെടുത്തുന്നതിന്റ ആവിശ്യകത, എന്‍ആര്‍ജിഎ (NREGA) പോലുള്ള പദ്ധതികള്‍ കുട്ടികളെ ജോലി ചെയ്യിക്കുന്നില്ല എന്ന് ഉറപ്പുവരുത്തല്‍, അംഗന്‍വാടികളിലും സ്കുളുകളിലും ഉച്ചഭക്ഷണപദ്ധതികളിലൂടെ പോഷകാഹാരലഭ്യത ഉറപ്പുവരുത്തല്‍ മുതലായവ നിരീക്ഷിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
മധ്യപ്രദേശിലെ തികാംഗാര്ഹ് ബ്ലോക്കിലുള്ള ഹീരാ നഗര്‍ വില്ലേജിലെ സാര്‍പഞ്ച് മിന്ത്രം യാദവ് ഒരു സമ്മേളനത്തില്‍ പറഞ്ഞപോലെ – " എന്റെ ഗ്രാമത്തിന്റെ ഭാവി ശിശുക്കളുടെ ക്ഷേമത്തിനെ ആശ്രയിച്ചിരിക്കുന്നു". ഗ്രാമീണ ഇന്ത്യയിലെ 30 കോടി ശിശുകള്‍ക്ക് അവരുടെ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സംരക്ഷണമായിരിക്കും അവര്‍ക്ക് നല്ലൊരു ജീവിതം നേടികൊടുക്കുന്നത്.
പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട ശിശുക്കളുടെ അവകാശം
കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി പ്രോജക്റ്റ് ബാധിത കുടുബങ്ങള്‍-2003 ന്റെ ദേശീയ പുനരധിവാസ കുടിയേറ്റ നയവും ദേശീയ പുനരധിവാസ നയം 2006 – ലും മാറ്റം വരുത്താന്‍ എന്‍സിപിസിആര്‍ (NCPCR) അഭിപ്രായപ്പെട്ടു.
ഗ്രാമീണ വികസന മന്ത്രിയായ രഘുവംശ് പ്രസാദിനോടുള്ള കത്തില്‍ ശാന്താസിന്‍ഹ അഭിപ്രായപ്പെട്ടതെന്തെന്നാല് വികസന പദ്ധതി, യുദ്ധം, കൊടും കെടുതി മൂലമുണ്ടാകുന്ന സ്ഥലം മാറ്റപ്രദേശങ്ങളിലെ ശിശുക്കളുടെ സ്ഥിതി നിരൂപണത്തില്‍ മിക്ക പുനരധിവാസ പദ്ധതിയും ശിശുക്കളുടെ ദാരിദ്രം ശ്രദ്ധയില്‍ എടുക്കുന്നില്ല എന്നാണ്. അഹാരവും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ഇല്ലായ്മ കൊണ്ടും പോഷകാഹാരകുറവ് കൊണ്ടും കുട്ടികള്‍ വിശപ്പ് അനുഭവിക്കുന്നു. സ്ഥലം മാറ്റ പ്രദേശങ്ങളിലെ പുതിയ വിദ്യാലയങ്ങളില്‍ ചേരാന്നുള്ള വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്നും പുറത്താക്കുകയും ച്ചെയ്യുന്നു. പ്രത്യേകിച്ചും അയല്‍സംസ്ഥാനങ്ങളില്‍ താമസം മാറിയ
കുടുംബങ്ങള്‍ക്ക് തിരിച്ചറിയലും, പ്രവേശന മുറകളിലും സ്ഥലംമാറ്റ പത്രിക സ്വീകരിക്കുന്നതിലും പ്രശ്നങ്ങള്‍ വരുന്നു. മിക്ക കുട്ടികളും ബന്ധുക്കളെ നഷ്ടപ്പെട്ട് വേണ്ടത്ര ശ്രദ്ധയോ സംരക്ഷണമൊ ഇല്ലാതെ ഉപേക്ഷക്കപ്പെടുന്നു. നിയമസഭാ സമിതിക്ക് പുനരധിവാസത്തില്‍ ശിശു അവകാശ വീക്ഷണത്തിന്റ പ്രാധാന്യത്തെപ്പറ്റി ഒരു നിവേദനം നല്കാന് കമ്മിഷന് ആഗ്രഹിക്കുന്നു. ദേശീയ പുനരധിവാസ നയത്തിന്റെ മുഖവുരയായി പ്രതിപാദിക്കേണ്ടതായി അതില്‍ പറയുന്നത് എന്തെന്നാല്‍ സ്ഥലംമാറ്റം കുട്ടികളുടെ അവകാശങ്ങളെ ലംഘിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഈ മാറ്റം അവരുടെ പോഷകാഹാര ലഭ്യതയേയും മറ്റ് സൗകര്യങ്ങളേയും ബാധിക്കുന്നു. ഇതില്‍ പറയുന്നത് ഈ നയം കുട്ടികളുടെ ആവിശ്യങ്ങള്‍ വിലയിരുത്തുകയും ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണം എന്നാണ്. ഇത് വയസ്സും ലിംഗഭേദ പ്രകാരമായിരിക്കേണ്ടതാണ്.
ഈ നയത്തിന്റെ ഉള്ളില്‍ തന്നെ പട്ടിക ജാതി / പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണവും തുടര്‍വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. ആശ്രമ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും, ഹോസ്റ്റലുകള്‍ ഐസിഡിഎസ് (ICDS), സ്കോളര്‍ഷിപ്പുകള്‍ പോലുള്ള കുട്ടികളുടെ അര്‍ഹതകള്‍ വിലയിരുത്തേണ്ടതാണ്. ഈ കമ്മിഷന് പറയുന്നത് എന്തെന്നാല്‍ അവിവാഹിതരായ പെണ്മക്കള്ക്ക് ആണ്മക്കളുടെതു പോലെ തുല്യ സ്വാതന്ത്ര്യം ലഭിക്കുകയും സ്കൂള്‍, അംഗന്‍വാടി അവിശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ തുടങ്ങയവ സ്ഥാപിക്കുന്നതിനാവിശ്യമായ ഭൂമി കിട്ടേണ്ടത് അവരുടെ അവകാശങ്ങളില്‍ ഒന്നാണ്. ഈ സേവനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവിശ്യമായ ജീവനക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണം എന്നാണ് കമ്മിഷന് പ്രസ്ഥാവിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹനീതിക്കും മാനുഷിക വിഭവ വികസനത്തിന് വേണ്ടിയും പ്രത്യേക വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍ ആര് പി യെ മേല്‍നോട്ടം വഹിച്ചുകൊണ്ട് കമ്മിഷന് ആവിശ്യപ്പെട്ടു. പുതിയ ഉടമ്പടിയില്‍ കമ്മിഷന് പറയുകയുണ്ടായി പുതിയ ഉടമ്പടി എന്‍ ആര് പി യെ ഉള്പ്പെടുത്തിയിട്ടുണ്ടായിരിക്കാം, ഓരോ ബാധിത കുടുംബത്തിലെ കുട്ടികളുടെ ആരോഗ്യ പോഷകാഹാര വിദ്യാഭ്യാസ വിവരങ്ങളെ കുറിക്കുന്ന പട്ടിക സര്‍വ്വേയില്‍ ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് അദ്ധ്യായന വര്‍ഷത്തില്‍ കുട്ടിക്ക് പഠനം തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തല്‍ എന്നിവ.
പുനരധിവാസ പദ്ധതിയില്‍ സ്കൂള്‍, കോളേജ്, ഐസിഡിഎസ് കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ ഇവ സ്ഥാപിക്കുന്നതിനായി നടപടികള്‍ ഉണ്ടെന്നും ഈ സൗര്യങ്ങള്ക്ക് ആവിശ്യമായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും ഭരണാധികാരിയുടെ ഉത്തരവാദിത്വം ആണ്.
കമ്മിഷന് പ്രസ്താവിക്കുന്നത്, സ്ഥലം മാറ്റത്തിന്റെയും പ്രയാണത്തിന്റെയും രൂപാന്തര സമയത്ത് കുട്ടികള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ആരോഗ്യം, പോഷകാഹാരം വിദ്യാഭ്യാസ ലഭ്യത നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്കൂള്‍, ഐസിഡിഎസ് കേന്ദ്രങ്ങളില്‍ ഇടക്കാല പ്രവേശനത്തിന് വേണ്ട ക്രമീകരണം ചെയ്യേണ്ടതാണ് എന്നാണ്. എല്ലാ ശിശു അവകാശ ലംഘനവും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും ഇടയ്ക്കിടെ എന്‍സിപിസിആര്‍ (NCPCR) നെ വിവരമറിയിക്കെണ്ടതാണ്.
ബാലവേല ഒഴിവാക്കാന്‍ ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശരേഖകള്‍
ബാലവേല (വിലക്കും നിയന്ത്രണ ചട്ടവും) 1986, 15 തൊഴിലിലും 57 പ്രവര്‍ത്തനങ്ങളിലും വിലക്കുന്നു. തൊഴില്‍ വകുപ്പ് തൊഴിലുടമക്കെതിരായി കേസ് ഫയല്‍ ചെയ്ത് എല്ലാ പ്രബലമായ തൊഴിലുടമകള്‍ക്കും കര്‍ശനമായ താക്കീത് നല്‍കേണ്ടതാണ്. ഇത് ഒരു കടമയായി എടുത്തുക്കൊണ്ട് പ്രദേശാന്തരമായി മൊബൈല്‍ കോടതി വഴിയും രേഖപ്പെടുത്തിയ കേസുകള്‍ പിന്തുടരുന്നതിനാവിശ്യമായ നടപടിക്രമങ്ങളുടെ പദ്ധതിയും ആവിഷ്ക്കരിക്കേണ്ടതാണ്.
ശദ്ധ്രയും സംരക്ഷണവും അഭിവൃദ്ധിയും അവഗണിക്കപ്പെട്ടവരുടെയും അതിന്റെ ആലോചനാ പരിധിയില്‍ വരുന്ന ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും ബാലവേല ചെയ്യുന്ന തൊഴിലാളികളുടെയും പുനരധിവാസവും ലഭ്യമാക്കാനായി ജുവനൈയില്‍ ജസ്റ്റിസ് ആക്റ്റ് 2006, ഒരു ക്ഷേമ നിയമ നിര്‍മ്മാണം, നിയോഗിക്കപ്പെട്ടു.
ഭാഗം 2 (d) (ia) ല്‍ പറയുന്നത് "ജോലി ചെയ്യുന്ന ബാലന്" കുട്ടിക്ക് ശ്രദ്ധയും സംരക്ഷണവും ആവശ്യമുണ്ട് എന്ന നിര്‍വചനത്തിലാണ് ഉള് പ്പെടുന്നത് എന്നാണ്. ജെ ജെ (ജുവനൈല്‍ ജസ്റ്റീസ്) ആക്റ്റിന്റെ കീഴിലുള്ള ഭാഗം 2(k) ബാലനെ നിര്‍വചിക്കുന്നത് 18 വയസ്സ് തികയാത്ത വ്യക്തി എന്നാണ്. ബാല വേല നിയമം അനുസരിച്ച് 14 വയസ്സുവരെയുള്ള കുട്ടികളെ ജോലി ചെയ്യുന്നതില്‍ നിന്നും തടയുന്നു. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സംരക്ഷണവും ശ്രദ്ധയും നല്കുന്നു. മറ്റൊരു അര്‍ഥത്തില്‍ ബാല വേല നിയമം തടസ്സം ഏര് പ്പെടുത്തിയിട്ടില്ലാത്ത ബാലവേല ജുവനെയില്‍ ജസ്റ്റിസ് ആക്റ്റ് സംരക്ഷിക്കുകയും ചെയ്യുന്നു.
ഉടമ്പടി തൊഴില്‍ സമ്പ്രദായ നിരോധന നിയമം 1976 അനുസരിച്ച് കുട്ടികള്‍ക്ക് എതിരെയുള്ള തൊഴില്‍ രേഖപ്പെടുത്തുന്നു. ഇതില്‍ നിന്നും കണ്ടെത്തിയത് എന്തെന്നാല്‍ കൂടുതല്‍ കുട്ടികളും അവരുടെ രക്ഷിതാക്കള്‍ മുന്‍കൂര്‍ പണം വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ പണി എടുക്കുന്നവരാണ്. അവരില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. ഈ നിയമത്തിന്‍കീഴില്‍ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിലെ വരുമാനവും, തൊഴില്‍ വകുപ്പുകളും വഴി നിയമം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതില്‍ കുറ്റം രേഖപ്പെടുത്താന്‍ പ്രായപരിധിയോ തെളിവോ മുന്‍കൂര്‍ പണമോ ആവിശ്യമില്ല.
1970 ലെ കരാര്‍ തൊഴില്‍ നിയമം അനുസരിച്ച് ആരാണോ ബാലവേലയില്‍ മുതലാളി അയാളില്‍ കുറ്റം ആരോപിക്കപ്പെടും. ഇതിനാല്‍ മിക്കവാറും എല്ലാ സ്ഥാപനങ്ങളും അവരുടെ ബാധ്യത ഒഴിവാക്കാന്‍ സാധാരണയായി ശ്രദ്ധിക്കാറുണ്ട്. ഈ നിയമത്തിലൂടെ പരോക്ഷ ലബ്ധമായ ബാധ്യതയെ വരച്ചു കാട്ടുകയും മിക്കവാറും എല്ലാ കമ്പനികളും കരാറുകാരും ബാല വേല നിരോധിക്കാനായി കാര്യക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
മുകളില്‍ പറഞ്ഞ എല്ലാ നിയമങ്ങളിലൂടെയും കുട്ടികളില്‍ വ്യക്തിപരമായോ കൂട്ടായോ കാര്‍ഷിക മേഖലയോ ഗവണ്മെന്റോ, ഓഹരി കമ്പനികളോ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാന്‍ സഹായിക്കും. ഇതിലുടെ തൊഴിലാളികള്‍ക്ക് അക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമായി ഈ നിയമം നിലനില്ക്കുന്നു. മറ്റ് കുട്ടികള്‍ അല്പമൂല്യമുള്ള തൊഴില്‍ ചെയ്യാന്‍ പ്രേരിതരാകുന്നു. ഇത് കുട്ടികളില്‍ ചെയ്യുന്ന കരുണയല്ല മറിച്ച് തൊഴിലാളുടെ വില മുറിക്കുകയാണ്. ഇതേ സമയം പൊതു മേഖലാ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് സ്ഥാപനങ്ങള്‍, ഗവണ്മെന്റ് കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ തൊഴില്‍ മേഖലയില്‍ യാതൊരു രീതിയിലും ബാലവേല നടക്കുന്നില്ല എന്നും ബാലവേല നടപ്പിലാക്കാതിരിക്കാനുള്ള പ്രോത്സാഹനം നടത്തുവാനുള്ള ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരുകയും ചെയ്യണം. അതിനായി ജില്ലാ കളക്ടര്‍മാര്‍ മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാനായി എന്‍സിപിസിആറിനെ നിര്‍ദ്ദേശിച്ചിട്ടുണ്ട്
ദൃശ്യ-മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് സംരക്ഷണം
ദൃശ്യ-മാധ്യമങ്ങളിലും, പരസ്യ ചിത്രങ്ങളിലും പ്രവര്‍ത്തിക്കുന്ന കുട്ടികളെ കുറിച്ച് വിലയിരുത്താന്‍ എന്‍സിപിസിആര്‍ ഒരു വിഭാഗം തയ്യാറാക്കി. ഈ വിഭാഗത്തില്‍ അച്ചടിയുടെയും ഇലക്ടോണിക്സിന്റെയും മുന്‍ പ്രതിനിധികളും മുന്‍ താരങ്ങളുമായ സച്ചിന് പില്ഗാവോന്കറും അഡ്മാന്‍ പ്രഹ്ലാദ് കക്കറും പ്രധാന പ്രതിനിധികളാണ്.
പരമ്പരകള്‍ യാഥാര്‍ത്ഥ്യ പ്രദര്‍ശനം പരസ്യം എന്നിവയില്‍ ശിശു അവകാശം ലംഘിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനെയും കുറിച്ചുമാണ് സഭാ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
എന്‍സിപിസിആര്‍ അംഗമായ സന്ധ്യാ ബജാജ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം രൂപീകരിച്ചു. കുട്ടികള്‍ പങ്കെടുക്കുന്ന മാധ്യമ പരിപാടികളില്‍ ഓരോ ദിവസവും അവരുടെ ജോലി സമയവും ഒരു വര്‍ഷത്തെ അവരുടെ മൊത്തം പ്രവര്‍ത്തന സമയവും ഉച്ഛരിക്കുകയോ എഴുതി വയ്ക്കുകയോ ചെയ്യണം.
കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പരാതി നിവാരണത്തിനുള്ള സംവിധാനം പടുത്തുയര്‍ത്താന്‍ തീരുമാനിച്ചു: ശിശു അവകാശ ലംഘനത്തിന് ടെലിവിഷന്‍ ചാനലുകള്‍/ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് എതിരായി നടപടി നിര്‍ദ്ദേശിക്കുക; രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വചിക്കാനും ശിശു അവകാശം സംരക്ഷിക്കുന്നതിനെകുറിച്ച് സംഘാടകര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഉടമ്പടി/ സര്‍ട്ടിഫിക്കറ്റ് മുതലായവയില്‍ കൂടി പണം നല്കാന് വേണ്ട സംവിധാനം നിര് ദ്ദേശിക്കുകയും ഒടുവില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനുള്ള സംവിധാനം ആസുത്രണം ചെയ്യക.
കുട്ടികളുടെ വീടുകളെ അവര്‍ ഏറ്റവും ഇഷ്ടപ്പെടുന്നതാക്കി മാറ്റുക
ഇന്ന് നമ്മുടെ രാജ്യത്തിലെ മിക്ക കുട്ടികളുടെ വീടുകളും ശരിയായ ശ്രദ്ധയും സംരക്ഷണവും കുട്ടികള്‍ക്ക് നല്‍കുന്നതിന് വെല്ലുവിളി നേരിടുന്നു. എങ്കിലും ശരിയായ ഇടപെടലൊടെ ഈ വീട്ടിലെ കുട്ടികളുടെയും ജീവനക്കാരുടെയും ജീവിതം മാറ്റിമറിക്കാന്‍ കഴിയും എന്ന് ഉചിതമാംവണ്ണം ഛാര്ഹണ്ട് ലെ റാന്ചിക്ക് അടുത്തുള്ള ഹാട്ടിയയില്‍ പ്രകടമായി. ഇവിടെ
താല്‍ക്കാലിക ഭവനം സ്ത്രികള്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെയും, ശാരീരികമായും മാനസികമായും പീഡനം അനുഭവിച്ച യുവതികള്‍ക്കും, നിയമത്തെ നേരിടുന്നതായി ആരോപിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും, പ്രേമിച്ച ആണ്‍കുട്ടികളൊടൊപ്പം ഓടിപ്പോയ പെണ്‍കുട്ടികള്‍ക്കും ഉള്ള ഒരു ഉപേക്ഷാ നിലമായി പരിണമിക്കുകയാണ്.
1981 മുതല്‍ക്ക് എകദേശം ജയില്‍ തുല്യമായ ഈ "ഭവന" ത്തില്‍ അടയ്ക്കപ്പെട്ട്, ജീവനൊടെ നിലനിര്‍ത്താന്‍ അടിസ്ഥാനപരമായ കുറഞ്ഞ പരിഗണന അവര്‍ക്ക് നല്കപെട്ടു. ഇതില്‍ അനേകം കുട്ടികളും ഈ ജയിലറയില്‍ സ്ത്രീത്വമുള്ളവരായി വളരുന്നു. ഓരോ വര്‍ഷവും ഏറെ കുട്ടികള്‍ വരുകയും അവര്‍ ദുരിതപൂര്‍ണ്ണമായ നിലനില്‍പ്പായി ജീവിക്കുകയും ചെയ്യുന്നു.
എങ്കിലും സന്നദ്ധസേവകര്കരുടെയും നീതിന്യായവകുപ്പിന്റയും പരിശ്രമങ്ങള്‍ക്ക് നന്ദി, ആറ് മാസത്തിനുള്ളില്‍ അവരുടെ ജീവിതം നാടകീയമായി അഭിവൃദ്ധിപ്പെട്ടു. കുറഞ്ഞ ആദര്‍ശങ്ങള്‍ നടപ്പിലാക്കുകയും 60 സംരക്ഷിക്കപ്പെടാത്ത വ്യക്തികള്‍ പുഞ്ചിരിക്കുന്ന ഒരുകൂട്ടം സ്ത്രീകളും കുട്ടികളും ആയി മാറുകയും സമൂഹം അവരെ ശ്രദ്ധിക്കുന്നതായി ബോധ്യപ്പെടുകയും ചെയ്യതു.
2005 ലെ ഐഛിക ഇടപെടലിലൂടെ ഭൌതിക അടിസ്ഥാന സൌകര്യം നിരാശാജനകമായി മാറി. വായു സഞ്ചാരം ഇല്ലാത്ത ജയിലറ പോലുള്ള മുറികളില്‍ കുട്ടികളെ പൂട്ടിയിടുമായിന്നു. അവിടെ ക്രമമായ രീതിയിലുള്ള ജല വിതരണ ക്രമീകരണങ്ങള്‍ ഉണ്ടാകാറില്ല, താണ നിലവാരത്തിലുള്ളതും അപര്യാപ്തവുമായ ആഹാരമായിരിക്കും അവിടെ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. തൊഴില്‍ പരമായ പരിശീലനമോ വിദ്യാഭ്യാസ സൌകര്യമോ അവിടെ നിന്നും ലഭിക്കാറില്ല. മാത്രമല്ല കുട്ടികളെ അവരുടെ കുടുംബത്തില്‍ ചേര്‍ക്കാനുള്ള സൌകര്യങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകാരില്ല. പരിതാപകരമായ ആരോഗ്യ പരിപാലനവും പിന്നെ ശാരീരിക വൈകല്യം ഉള്ള കുട്ടികള്‍ക്ക് വേണ്ട സൌകര്യങ്ങളോ നല്‍കാറില്ല.
യുവജന നീതി നിയമത്തെ കുറിച്ച് ജീവനക്കാര്‍ ബോധമില്ലാത്തവരും കുട്ടികളുടെ പരിചരണത്തിനായുള്ള പദ്ദതികളും സ്വീകരിക്കാറുമില്ല. ഇതില്‍ നിന്നും കണ്ടെത്തിയത് എന്തന്നാല്‍ ജീവനക്കാര്‍ക്ക് യഥാസമയം പ്രതിഫലം നല്ലകാറില്ലന്നും മാത്രമല്ല കൂടെ താമസിക്കുന്നവര്‍ക്ക് വളരെ തുച്ഛമായ രീതിയിലുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യങ്ങള്‍ ജാര്‍ഘണ്ട് ഹൈകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും മാത്രമല്ല ഈ സബ്രദായത്തില് എങ്ങനെ ഭരിക്കണം എന്നതിനെ കുറിച്ച് ഒരു ചര്‍ച്ചായോഗം നടത്തുകയും ചെയ്യതു. നീതിന്യായ വകുപ്പിന്റ സഹായത്താല്‍ ജാര്‍ഘണ്ട് ലെ ഓരൊ വീടുകളിലെയും പരിസ്ഥിതി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി. മന്ത്രി സഭാ നേതാവ് സമീപിക്കുകയും കുട്ടികളുടെ ആവിശ്യങ്ങള്‍ നിറവേറ്റാനുള്ള ജാഗ്രതാ പരമായുള്ള തീരുമാനങ്ങള്‍ കൈക്കോള്ളുകയും ചെയ്യതു.
റാന്ചിയെ നവീകരിച്ചതിനു ഷേശം ഹാട്ടിയ സ്ഥാപനത്തിലെ കുട്ടികളെ നാംകും ലെ സ്ത്രീകളുടെ ഹോസ്റ്റലിലെക്ക് മാറ്റി. നീതിന്യായ വകുപ്പും അതുപോലെ സന്നദ്ധ സംഘ്ടനകളും കുറഞ്ഞ നിലവാരത്തിലുള്ള സൌകര്യം നടപ്പിലാക്കുകയും ആണ് ചെയ്യതത്. നിര്വഹണാധികാരികളുടെയും ജില്ലാ നീതി ന്യായ വകുപ്പിന്റയും സഹകരണത്താല്‍ ധാരാളം കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്ക് കൈമാറുവാനും സഹായിച്ചു. കുട്ടികളെ സ്കൂളുകളിലെക്ക് വഴി തിരിച്ചു വിടുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സഹായകരമായ ഒരു ഔപചാരിക വിദ്യാഭ്യാസം കൊടുത്തിരുന്നു. പ്രത്യേക കുട്ടികളെ
ദീപ്ശിഖാ(Deepshika) എന്ന എന്‍ജിഒ(NGO) നടത്തുന്ന പ്രത്യേക സ്കൂളുകളില്‍ ചേര്‍ക്കുകയും ചെയ്യതു. തൊഴില്‍പരമായ പരിശീലനവും ആരോഗ്യ പരിപാലനവും സ്ഥിരമായി ഇവര്‍ നല്‍കിയിരുന്നു. ഇത് ഇപ്പോള്‍ അറിയപ്പെടുന്നത് നാംകും വുമണ്‍സ് പ്രോബെഷന്‍ ഹോം ആന്‍ഡ് ചില്‍ഡ്രണ്‍ എന്നാണ്. വെറുതെ നില നില്‍ക്കുന്നതിനെക്കാളും ഇവിടെ കുട്ടികള്‍ ഇവിടെ ജീവിക്കുകയാണ്.
ജീവനക്കാരുടെ മഹത്തായ പിന്തുണ അവരുടെ ഒരു പ്രചോദനവും പ്രോത്സാഹനവും ആവിശ്യവാകുന്ന ഒരു ശ്രദ്ധാ വിഭാഗത്തിലെക്ക് മാറ്റപ്പെട്ടു. നിയമവുമായി സംഘര്ഷത്തിലെര്പ്പെട്ട കുട്ടികളുടെ അന്വേഷന പ്രക്രിയ ത്വരിതപ്പെടുത്തുവാനായി നിയമ സഹായവും ബാല്‍ അദാലത്തുകളും അധികാരികള്‍ ചെയ്യുന്നു.
കുട്ടികളുട അവകാശത്തിമായി നീതി ന്യായ വകുപ്പും പ്രാദേശിക കമ്മ്യൂണിറ്റിയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഈ ഹാട്ടിയ കഥ ഒരു ഉദാഹരണമാണ്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
ലോകചരിത്രത്തിലെയും ഇന്ത്യചരിത്രത്തിലെയും പ്രധാനതീയ...
കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന...
ശിശുക്കളെ ചൂഷണം ചെയ്യലിനെ പറ്റിയുള്ള പഠനം
എന്‍ജിനീയറിങ് പഠനം പഴയ ചോദ്യങ്ങള്‍, പുതിയ ഉത്തരങ്ങ...