অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് ഏതൊരു വിദ്യാര്‍ഥിക്കും അഭിമാനമാണ്. അതിലൂടെ ലക്ഷ്യബോധവും ആത്മവിശ്വാസവും ഏറെ വര്‍ധിക്കും. എന്നാല്‍ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ എവിടെനിന്ന് അറിയാം എന്നതാണ് പ്രശ്‌നം.

ആരൊക്കെയാണ് സ്‌കോളര്‍ഷിപ്പു നല്‍കുന്നത്, വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും, എങ്ങനെ അപേക്ഷിക്കണം എന്നൊന്നും പലര്‍ക്കും അറിയില്ല. സ്‌കൂളുകളും കോളേജുകളും നോട്ടീസ് ബോര്‍ഡില്‍ സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ പതിപ്പിക്കുമെങ്കിലും പലപ്പോഴും അതൊന്നും എല്ലാ വിദ്യാര്‍ഥികളിലേക്കും എത്താറുമില്ല.ഇതെല്ലാം മറികടക്കാനും അര്‍ഹരായവര്‍ക്ക് യഥാസമയം സ്‌കോളര്‍ഷിപ്പ് ലഭിക്കാനും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.)

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍

പദ്ധതി

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളിലെത്തും. ഡിജിറ്റല്‍ ഇന്ത്യയുടെയും നാഷണല്‍ ഇ ഗവേണന്‍സ് പ്ലാനിന്റെയും ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കിയത്.

വിവിധ മന്ത്രാലയങ്ങള്‍നല്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ സുതാര്യവും ലളിതവുമാക്കി ഉത്തരവാദിത്വത്തോടെ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ചെയ്യുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ ഒറ്റക്കുടക്കീഴില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും.

അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് പരിശോധനയ്ക്കുശേഷം യോഗ്യരായ വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയെത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിവരങ്ങളെല്ലാം പോര്‍ട്ടലിലൂടെ അറിയാം. ഏതൊക്കെ സ്‌കോളര്‍ഷിപ്പുകള്‍, അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും ലഭിക്കും.

നടപടിക്രമം

ആദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥിരം ഐഡി നല്കും. ഇതാണ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. അപേക്ഷിച്ചതിനുശേഷമുള്ള ഓരോ വിവരവും വിദ്യാര്‍ഥിക്ക് വെബ്‌സൈറ്റിലൂടെ അറിയാം.

ഐഡി ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ തള്ളിക്കളഞ്ഞോ എന്നും അറിയാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലിലൂടെ നേരിട്ടുനല്കാം. അല്ലെങ്കില്‍ നോഡല്‍ ഓഫീസറെ സമീപിക്കാം. കൂടാതെ പരാതിയില്‍ എന്തു തീരുമാനമെടുത്തു എന്നറിയാനും സംവിധാനമുണ്ട്.

ഏതെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരാണെന്നും മനസ്സിലാക്കാം. ഇതുവരെ 16,17,084 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്‍.എസ്.പി.യില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 15,93,175 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്യുകയും 54,89,011 വിദ്യാര്‍ഥികള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് നിബന്ധനകൾ

അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡും ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ടും നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി മൊബൈല്‍ നമ്പറും വേണം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

അപേക്ഷിക്കുന്ന സമയത്ത് നല്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ്, ബാങ്കിന്റെ പേര് അടക്കമുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇവ തെറ്റിയാല്‍ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല. ഫോട്ടോയും വിദ്യാര്‍ഥിയുടെ യോഗ്യത അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ചെയ്ത് സമര്‍പ്പിക്കണം.

അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രിന്റ് എടുത്തു സൂക്ഷിക്കുക. ദേശസാത്കൃത ബാങ്കുകളില്‍ മാത്രം സ്‌കോളര്‍ഷിപ്പിനായി അക്കൗണ്ട് തുറക്കുക. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് പണം നല്‍കുന്നതിലൂടെയും അര്‍ഹതപ്പെട്ട വിദ്യാര്‍ഥിക്ക് വേഗത്തില്‍ സേവനംലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണവിവരങ്ങള്‍ എന്‍.എസ്.പി.യിലൂടെ മന്ത്രാലയങ്ങള്‍ക്ക് ലഭിക്കും.

സ്‌കോളര്‍ഷിപ്പുകള്‍

ന്യൂനപക്ഷമന്ത്രാലയം നല്കുന്ന പ്രീമെട്രിക്/പോസ്റ്റ് മെട്രിക്, മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് സ്‌കോളര്‍ഷിപ്പുകളിലും 30 ശതമാനം വീതം പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

ഒന്നുമുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്. മുന്പത്തെ ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി. വരെ വിവിധ കോഴ്!സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്പത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്.

മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദ/ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക്. ഹയര്‍ സെക്കന്‍ഡറി/ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്ക്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്.

വിവിധ സേവനങ്ങള്‍

വിദ്യാര്‍ത്ഥികള്‍

സ്ഥാപനങ്ങള്‍

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate