2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്‌കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു പലയിടങ്ങളിൽ നിന്നും വിമർശന ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.
2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം
മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം. രൂപ കല്പന by അതുൽ സുധാകർറാവു .
ആധാര്‍ കാര്‍ഡ്
- ഓരോ വ്യക്തികള്‍ക്കും അവരുടെതായ തിരിച്ചറിയല്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡു മുഖേന നല്‍കുന്നു. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് വ്യക്തികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. UIDAI – യുണീക് ഐഡന്റിറ്റി ആണ്ട് ഡവലപ്പ്മെന്‍റ് അതോരോറ്റി ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ കണ്ണിന്‍റെ ഐറിസ്,വിരലടയാളം,ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.
- 12 അക്ക നമ്പര്‍ അടങ്ങുന്ന ആധാര്‍ കാര്‍ഡ് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായും അഡ്രസ് രേഖയായും ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് വഴിയാണ് ആധാര്‍ കാര്‍ഡ് വ്യക്തികള്‍ക്ക് അയക്കുന്നത്.വ്യക്തിപരമായി ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ UIDAI വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
- ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വയസ്സിന്‍റെ അടിസ്ഥാനത്തില്‍ ആധാര്‍ ലഭിക്കും.
- ആധാര്‍ കാര്‍ഡിനായി ഓരോ വ്യക്തിയും സര്‍ക്കാര്‍ പറയുന്ന സ്ഥലങ്ങള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്ടര്‍ ചെയ്യാം.
- ഓരോ ആധാര്‍ നമ്പരും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.
- ആധാര്‍ ബാങ്കുകള്‍ വഴിയും മറ്റുമായി ലിങ്ക് ചെയ്തിരിക്കുന്നു.
- വന്നു കൂടാവുന്ന തെറ്റുകളും തട്ടിപ്പുകളും പരമാവധി കുറയ്ക്കാം.
- ഓണ്‍ലൈന്‍ വഴി ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാം.
- ജനസമൂഹത്തെ ജാതി,മതം,വയസ്സ്,ഭൂമിശാസ്ത്രം,സംസ്ഥാനം എന്നീ തലങ്ങളില്‍ തരം തിരിക്കാന്‍ പറ്റും.
നാഷണല്‍ ഇന്‍ഫോര്‍മോട്രിക്സ് സെന്‍റര്‍,ഐഐടി കാണ്പൂര്‍,ഭാരത് ഇലെക്ട്രോണിക് ലിമിറ്റഡ്,ഇന്ത്യ ടെലിഫോണിക് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ്,ഇന്‍റ്റലിജെന്‍സ് ബ്യൂറോ,ഇലെക്ട്രോനിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ ഏജന്‍സികളാണ് ആധാര്‍ കാര്‍ഡിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ആധാര്‍ ശരിയും തെറ്റും
(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയൽ രേഖകളുടെ കോപ്പിയിൽ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖകൾ സ്വീകരിക്കുന്നതല്ല.)
അവസാനം പരിഷ്കരിച്ചത് : 9/13/2019
താലൂക്ക് ഓഫീസുകളിൽ നിന്നു ലഭ്യമാകുന്ന സേവനങ്ങൾ
2002ൽ കേരള സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് അക്...
ഡിജിറ്റൽ വിദ്യ വച്ചുള്ള കേരള സംസ്ഥാനത്ത് നടപ്പാക്ക...
താലൂക്ക് ഓഫീസുകളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂട...