ഭാരത സര്‍ക്കാരിന് വേണ്ടി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്കമുള്ള വ്യക്തിഗത നമ്പറാണ് ആധാര്‍.ഇന്ത്യയിലെവിടെയും ഒരു തിരിച്ചറിയല്‍ -മേല്വിലാസ രേഖയായി ഈ നമ്പര്‍ വര്‍ത്തിക്കും
ഇ-ആധാർ റിസർവ് ബാങ്ക് അറിയിപ്പ്
ഇ-ആധാർ സാധുതയെക്കുറിച്ചുള്ള ഓഫീസ് മെമ്മോറാണ്ടം
ഇന്ത്യയില്‍ സ്ഥിരവാസിയായ,യു ഐ ഡി എ ഐ നിഷ്ക്കര്‍ഷിച്ച പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായ-ലിംഗ ഭേദമന്യെ ആധാറിനായി പേര് ചേര്‍ക്കാവുന്നതാണ് .സൗജന്യമായ പേര് ചേര്‍ക്കല്‍ ഓരോ വ്യക്തിയും ഒരിക്കല്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളു .ഓരോ ആധാര്‍ നമ്പറും ഒരു വ്യക്തിക്ക് മാത്രമുള്ളതും ജീവിതകാലം മുഴുവന്‍ സാധുവായിരിക്കുന്നതുമാണ്
ബാങ്കിങ്ങ്,മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍,യഥാകാലമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതരമായ മറ്റു സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ താങ്കള്‍ക്ക് സഹായകമാകുന്നതാണ്.
ആധാര്‍ സംബന്ധിച്ച മറ്റു ചില വിവരങ്ങള്‍
ആധാര്‍ എന്നത്:
ആധാർ എന്താണ് | ആധാർ എന്തല്ല | |
---|---|---|
1. | കുട്ടികൾക്കും ശിശുക്കൾക്കും ഉൾപ്പെടെ ഓരോ ഇന്ത്യക്കാരനും നൽകുന്ന ഒരുവ്യക്തിഗത 12 അക്ക നമ്പർ | മറ്റൊരു കാർഡ് |
2. | ഓരോ ഇന്ത്യൻ നിവാസികൾക്കും തിരിച്ചറിയൽ പ്രാപ്തമാക്കുന്നു | ഒരു കുടുംബത്തിനു ഒരു ആധാർ മതി |
3. | ഡെമോഗ്രാഫിക് , ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുടെയും അതുല്യതയെ സ്ഥാപിക്കുന്നു. | പ്രൊഫൈലിംഗ് വിവരങ്ങളായ ജാതി, മതം, ഭാഷ തുടങ്ങിയവ ശേഖരിക്കും. |
4. | എല്ലാ നിവാസികൾക്കും ഉചിതമായ രേഖകളിലൂടെ ലഭിക്കുന്ന സന്നദ്ധ സേവനമാണ് | തിരിച്ചറിയൽ രേഖയുള്ള എല്ലാ ഇന്ത്യൻ നിവാസികൾക്കും ആധാർ നിർബന്ധമാണ് . |
5. | ഓരോ വ്യക്തി ഒരൊറ്റ അതുല്യമായ ആധാർ ഐഡി നമ്പർ ലഭിക്കും | ഒരു വ്യക്തിക്ക് ഒന്നിലധികം ആധാർ ഐഡി നമ്പറുകൾ ലഭിക്കും |
6. | ആധാർ ഏതൊരു തിരിച്ചറിയൽ അധിഷ്ഠിത അപ്ലിക്കേഷനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു സാർവത്രിക ഐഡന്റിറ്റി അടിസ്ഥാന നൽകും ( റേഷൻ കാർഡ്, പാസ്പോർട്ട്, എന്നിവ പോലെ ) | ആധാർ മറ്റെല്ലാ IDകളേയും പുനഃസ്ഥാപിപ്പിക്കും |
7. | ആധാർ എല്ലാ ഒഥന്റിക്കെഷൻ ചോദ്യങ്ങൾക്കും അതെ/അല്ല എന്നാ ഉത്തരമേ നൽകുകയുള്ളൂ | യുഐഡിഎഐയുടെ വിവരങ്ങൾ പൊതു സ്വകാര്യ ഏജൻസികൾക്ക് ലഭ്യമാവും |
അവസാനം പരിഷ്കരിച്ചത് : 6/26/2020