অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്ഷേമ പദ്ധതികള്‍

സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളാണ്.  സര്‍ക്കാര്‍ റവന്യു വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും, ആയതിന് ആരൊക്കെ അര്‍ഹരാണന്നും, എങ്ങിനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വിശദമായി താഴെ തന്നിരിക്കുന്നു.

അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശരിയായ മേല്‍വിലാസം, പിതാവിന്റെ പേര്, വീട്ടുപേര്, പോസ്റ്റ് ഓഫീസിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി നല്‍കുക.  പലപ്പോഴും മേല്‍വിലാസം വ്യക്തമല്ലാത്തതിനാല്‍ പാസ്സായി വരുന്നതുക സര്‍ക്കാര്‍ ഖജനാവിലേക്ക് തന്നെ തിരച്ചടക്കേണ്ടതായി വരുന്നു.  ആയതുകൊണ്ട് അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതും, ആവശ്യമായ രേഖകളുടെ എല്ലാപകര്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

 

കാന്‍സര്‍ പെന്‍ഷന്‍

ധനസഹായത്തിന് അര്‍ഹതയുള്ളവര്‍

1.) അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമസക്കാരനായിരിക്കണം.

 

2) വാര്‍ഷികവരുമാനം 2400 രൂപയില്‍ താഴെ

 

3) ഇരുപത്തിയൊന്നോ അതില്‍ കൂടുതലോ വയസ്സ് പ്രായമുള്ളവരും മുകളില്‍ പറഞ്ഞിരിക്കുന്ന വാര്‍ഷിക വരുമാനമോ അതില്‍ കുറവോ ഉള്ളവരും താഴെ പറയുന്ന ബന്ധുക്കളാരും ഇല്ലാത്തവരും ആയിരിക്കണം ( ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍‌,അമ്മ,മകന്‍)

 

കുറിപ്പ് : 1) നിയമാനുസൃത ഒരു ദത്തുപുത്രനെ പുത്രനായി കണക്കാക്കാവുന്നതാണ്. 2) അപേക്ഷകന്റെ മുകളില്‍ പറഞ്ഞപ്രകാരമുള്ള   ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7 വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ബന്ധു ഇല്ലാത്തതായി അനുമാനിക്കാവുന്നതാണ്.

ധനസഹായത്തിന് അര്‍ഹതയില്ലാത്തവര്‍

1). സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ, ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും ചികില്‍സയില്‍ തുടരാത്തവരുമായ വ്യക്തികള്‍ 2) സൗജന്യ താമസവും ചികില്‍സയും ലഭ്യമാക്കുന്നതും കാന്‍സര്‍ രോഗം ചികില്‍സിക്കുന്നതിന് വേണ്ടി സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ, മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍ 3)സംസ്ഥാന ഗവണ്‍മെന്റ്, കേന്ദ്ര ഗവണ്‍മെന്റ് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതില്‍നിന്നെങ്കിലും ഗ്രാന്‍റ് ലഭിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി അനുസരിച്ച് ഏതെങ്കിലും സാമ്പത്തിക സഹായമോ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക്.

 

ലഭിക്കുന്ന ധനസഹായം പ്രതിമാസം 200 രൂപ

 

അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസില്‍ദാര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക്.

ഹാജരാക്കേണ്ട രേഖകള്‍

1) അപേക്ഷ

2) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

ദേശീയ കുടുംബക്ഷേമ പദ്ധതി (NFBS)

ഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക്  താഴെയുള്ള കുടുംബത്തിലെ മുഖ്യ അന്നദാതാവ് (പ്രധാന വരുമാനമുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചുവരുന്ന വ്യക്തി) മരണപ്പെട്ടാല്‍ 20000 രൂപ ധനസഹായം അനുവദിക്കുന്നതാണ്.  കുടുംബത്തിലെ ഏത് വ്യക്തിക്കും അവകാശി എന്ന നിലയില്‍ പ്രസ്തുത കുടുംബത്തിലെ പ്രധാനവരുമാനം ആര്‍ജ്ജിക്കുന്ന വ്യക്തി മരിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മരണപ്പെട്ട വ്യക്തി മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ്  3 വര്‍ഷം കേരളത്തില്‍  സ്ഥിരതാമസമായിരിക്ക​ണം.  18നും 59നും ഇടയില്‍ പ്രായമുള്ളവരും വരുമാനം ഉണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചു വരുന്നതുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 11000 രൂപയില്‍ കുടാന്‍ പാടില്ല.‌‌  അവകാശികളുടെ പട്ടികയില്‍ ഭാര്യ, ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, വിവാഹിതരാകാത്ത പെണ്‍‌മക്കള്‍, ആശ്രയിച്ചകഴിയുന്ന അച്ഛനമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.  നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള 2 പ്രതി അപേക്ഷകള്‍ ജില്ലാകലക്ടര്‍ക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. മരണം സംഭവിച്ച് ഒരു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യമായാല്‍ കാലതാമസം മാപ്പാക്കുന്നതിന് കലക്ടര്‍ക്ക് അധികാരമുണ്ട്.

സമര്‍പ്പിക്കേണ്ട രേഖകള്‍

  • അപേക്ഷ (രണ്ടു പ്രതി),
  • റേഷന്‍ കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി)​
  • ഐഡന്‍റി കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി)
  • മരണ സര്‍ട്ടിഫിക്കറ്റ് (രണ്ടു പ്രതി)
  • ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് (രണ്ടു പ്രതി)
  • കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ
  • ഇതിനുമുമ്പ് ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ടില്ല എന്നും, ധനസഹായം ലഭിച്ചിട്ടില്ല എന്നുമുള്ള സത്യവാങ്ങമൂലം
  • പേരിലും മേല്‍വിലാസത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികള്‍

പ്രകൃതി ക്ഷോഭം മുലം വീട് നഷ്ടപ്പെടുകയോ, മരണം സംഭവിക്കുകയോ, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്.  അപേക്ഷ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രായപൂര്‍ത്തിയായ വ്യക്തി മരണപ്പെട്ടാല്‍ കുടൂംബത്തിന്  2,00,000 രൂപയും, കുട്ടികള്‍ മരണപ്പെട്ടാല്‍ 1,50,000 രൂപയും,   വീട് ഭാഗികമായി നഷ്ടപ്പെട്ടാല്‍ 35,000 രൂപയും,  മുഴുവനായി നഷ്ടപ്പെടുന്നവര്‍ക്ക് 1,00,000   രൂപയും നല്‍കുന്നതാണ്.

1)അപേക്ഷാഫോറം

2) വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ഫോറം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF)

ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് .
നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി 6 മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കണം.  അപകടമരണം സംബന്ധിച്ച ധനസഹായതത്തിന് മരണസര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എ​ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.  ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ തുക അനുവദിക്കുകയുള്ളു.  അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രുപക്ക് തായെയായിരിക്കണം.
ക്യാന്‍സര്‍‌, കിഡ്നി,ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കല്‍ ധനസഹായം ലഭിച്ച്  2 വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയില്‍ മേല്‍വിലാസം, ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍ നമ്പര്‍ എന്നി വളരെ കൃത്യമായി എഴുതിചേര്‍ക്കണം

ക്ഷയ രോഗികള്‍ക്കുള്ള പെന്‍ഷന്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷയരോഗികള്‍ക്ക് വേണ്ടിയുളള സാമ്പത്തിക സഹായം പദ്ധതി.  ധനസഹായത്തിന്‌ അര്‍ഹതയുള്ളവര്‍ 1) സംസ്ഥാന നിവാസികള്‍, അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് കേരളത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരതാമസം ഉള്ളവരും എന്നാല്‍ സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ടി.ബി.ക്ലിനിക്കിലോ, ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്തവരുമായ നിര്‍ദ്ധനരായ എല്ലാ ക്ഷയരോഗികള്‍ക്കും ഈ പദ്ധതിഅനുസരിച്ചിട്ടുള്ള  സാമ്പത്തിക ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

2) വാര്‍ഷിക വരുമാനം 2400 രൂപ

3) അസിസ്റ്റന്റ് സര്‍ജന്‍ പദവിയില്‍ താഴെയല്ലാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ കക്ഷി ഒരു ക്ഷയരോഗിയാണന്നും അയാള്‍ക്ക് 6 മാസത്തേക്കെങ്കിലും ചികിത്സ ആവശ്യമാണന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ലഭിക്കുന്ന ധനസഹായം  പ്രതിമാസം 50 രൂപ

അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസില്‍ദാര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക്.

ഹാജരാക്കേണ്ട രേഖകള്‍

1) അപേക്ഷ

2) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

കുഷ്ഠരോഗികള്‍ക്കുള്ള ധനസഹായം

ധനസഹായത്തിന് അര്‍ഹതയുള്ളവര്‍

1.) അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമസക്കാരനായിരിക്കണം.

2) വാര്‍ഷികവരുമാനം 2400 രൂപയില്‍ താഴെ

3) ഇരുപത്തിയൊന്നോ അതില്‍ കൂടുതലോ വയസ്സ് പ്രായമുള്ളവരും മുകളില്‍ പറഞ്ഞിരിക്കുന്ന വാര്‍ഷിക വരുമാനമോ അതില്‍ കുറവോ ഉള്ളവരും താഴെ പറയുന്ന ബന്ധുക്കളാരും ഇല്ലാത്തവരും ആയിരിക്കണം ( ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍‌,അമ്മ,മകന്‍)

കുറിപ്പ് : 1) നിയമാനുസൃത ഒരു ദത്തുപുത്രനെ പുത്രനായി കണക്കാക്കാവുന്നതാണ്. 2) അപേക്ഷകന്റെ മുകളില്‍ പറഞ്ഞപ്രകാരമുള്ള   ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7 വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ബന്ധു ഇല്ലാത്തതായി അനുമാനിക്കാവുന്നതാണ്.

ധനസഹായത്തിന് അര്‍ഹതയില്ലാത്തവര്‍

1).പതിവായി യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍

2) സദാചാര വിരുദ്ധമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍

3) ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ളവര്‍

4) സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ, ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും ചികില്‍സയില്‍ തുടരാത്തവരുമായ വ്യക്തികള്‍

5) സൗജന്യ താമസവും ചികില്‍സയും ലഭ്യമാക്കുന്നതും കുഷ്ഠ  രോഗം ചികില്‍സിക്കുന്നതിന് വേണ്ടി സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ, മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍

6)സംസ്ഥാന ഗവണ്‍മെന്റ്, കേന്ദ്ര ഗവണ്‍മെന്റ് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതില്‍നിന്നെങ്കിലും ഗ്രാന്‍റ് ലഭിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി അനുസരിച്ച് ഏതെങ്കിലും സാമ്പത്തിക സഹായമോ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക്.

ലഭിക്കുന്ന ധനസഹായം പ്രതിമാസം 200 രൂപ

അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസില്‍ദാര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക്.

ഹാജരാക്കേണ്ട രേഖകള്‍

1) അപേക്ഷ

2) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

കടപ്പാട് :താലുക്ക്  ഓഫീസ്തിരൂർ

അവസാനം പരിഷ്കരിച്ചത് : 12/8/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate