অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും കാര്‍ഡുകളും ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്ന രീതി

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും കാര്‍ഡുകളും ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്ന രീതി

ആമുഖം

ഇലക്ട്രോണിക്ക് വിദ്യ എന്ന മാധ്യമത്തിലൂടെ ക്രയവിക്രയങ്ങളില്‍ പണത്തിന്‍റെ കൈമാറ്റം നടത്തുന്നതിന് ഉപഭോക്താവിനെ അധികാരപ്പെടുത്തുന്ന രീതിയാണ് കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെയുള്ള പണം കൈമാറ്റം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. അതുവഴി പണം ഒരു വ്യക്തിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും മറ്റൊരാളുടെ അക്കൌണ്ടിലെക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നു.ബാങ്ക് പണത്തിന്‍റെ മറ്റ് ഉറവിടങ്ങളില്‍‍ നിന്നും പണം ഇങ്ങനെ കൈമാറ്റം ചെയ്യാവുന്നതാണ്.ഈ പ്രക്രിയ നടത്തുന്നതിനായി കാര്‍ഡുകളും(ഡെബിറ്റ്/ക്രെഡിറ്റ്) മൊബൈല്‍ സാങ്കേതിക വിദ്യയിലെ പണസഞ്ചി(വാലറ്റ്) എന്നറിയപ്പെടുന്ന രീതിയും, വിവിധതരം ആപ്പ് ,അന്താരാഷ്ട്ര ശ്യംഖലയിലൂടെയുള്ള ബാങ്ക് ഇടപാടുകള്‍ ,പ്രസ്തുത ശൃംഖല വഴിയുള്ല ദേശീയ ഫണ്ട് കൈമാറ്റ രീതി ,തുടങ്ങിയവയില്‍ ഏതെങ്കിലും രീതി ഇതിനായി ഉപയോഗിക്കാവുന്നതും ഇന്ന് നിലനില്‍ക്കുന്നതുമാണ്.

ഉദ്ധേശ്യം

  • കാര്‍ഡ് , കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള പണം കൈമാറ്റം ചെയ്യല്‍ എളുപ്പമാക്കി തീര്‍ക്കുക.
  • വ്യക്തിപരമായി പണം കൈമാറ്റം ചെയ്യുന്നതില്‍വന്നു ചേരുന്ന       കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കുക
  • പണം കൈകാര്യം ചെയ്യുന്നതില്‍ വന്നുചേരുന്ന വ്യവഹാരചിലവ്  കുറക്കുക
  • പണം ഇടപാട് ചരിത്രത്തിലെ ഒരു പുരോഗമനരീതിയായി പണം    കൊടുക്കല്‍ വാങ്ങല്‍ രീതി മാറുക
  • നികുതി വെട്ടിപ്പ് തടയുക, കള്ല പണം തടയുക

വ്യാപ്തി

ഓരോ പൌരനും ലഭിക്കുന്ന സേവനത്തിന് നല്കേണ്ടിവരുന്ന പണം കാര്‍ഡ് വഴിയോ കമ്പ്യൂട്ടര്‍‍ സാങ്കേതിക വിദ്യവഴിയോ കൊടുക്കുവാന്‍ പ്രാപ്തരാക്കുക.

  • ഗവണ്‍മെന്‍റിന്‍റെ പണ സമാഹരണ കേന്ദ്രങ്ങളിലൂടെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പണ സമാഹരണത്തിന് പ്രാപ്തിയുള്ലതാക്കി തീര്‍ക്കുക
  • നേരിട്ടു പണം സ്വീകരിക്കുക എന്ന ഇന്നത്തെ അവസ്ഥയില്‍ നിന്നും മേല്‍പറഞ്ഞ കേന്ദ്രങ്ങള്‍ ,കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് മാറ്റുക.
  • കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഉതകുന്ന ഭൌതിക സാഹചര്യങ്ങള്‍ രാജ്യത്തെ നികുതി പിരിക്കുന്ന മേഖലകളിലെല്ലാം ഉറപ്പു വരുത്തുക
  • പൊതുമേഖല സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം കാര്‍ഡുകളും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള പണം കൈമാറ്റുന്നതിനുള്ള സാഹചര്യം പ്രോത്സാഹിപ്പിക്കുക.

ലക്ഷ്യം

നയപരമായ ഇടപെടലിലൂടെ ഗവണ്‍മെന്‍റിന്‍റേയും വ്യവഹാര സ്ഥാപനങ്ങളുടേയും പണം ഇടപാട് സംബന്ധിച്ച കാര്യങ്ങളില്‍ പ്രചോദനം നല്കുക

ഹ്രസ്വകാലഘട്ടപദ്ധതികള്‍

മേല്‍ പറഞ്ഞ നവീകരണ പ്രക്രിയ നടപ്പാക്കുന്നതിനായി വരുന്ന ഒരു വര്‍ഷകാലംകൊണ്ടു നടപ്പാക്കാന്‍ ഉദ്ധേശിക്കുന്ന പദ്ധതികള്‍

A.ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പണം കൊടുക്കലും വാങ്ങലു

തീര്‍ത്തും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന്      ഉറപ്പുവരുത്തുക

a.ഗവ.വകുപ്പുകളും സംഘടനകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍  തുടങ്ങിയവയിലെല്ലാം

  • 1.ഉപഭോക്താക്കളില്‍ നിന്നും പണം സ്വീകരിക്കുന്നതിന് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം .സേവന കേന്ദ്രങ്ങള്‍ പെട്രോള്‍പമ്പുകള്‍,ഗ്യാസ് ഏജന്‍സികള്‍ ,റെയില്‍വേ ടിക്കറ്റുകള്‍,നികുതി വകുപ്പുകള്‍ മ്യൂസിയം സ്മാരകങ്ങള്‍ തുടങ്ങിയവ ഇതില്‍പെടും
  • 2.കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പണം ഇടപാടുകളില്‍ വന്നു ചേരുന്ന ചിലവ് മറ്റ് വ്യാപാരികളെ പോലെ അവരും വഹിക്കുവാന്‍ തയ്യാറാകുക
  • 3.ഗവണ്‍മെന്‍റിന്‍റെ എല്ലാ നികുതി സ്വീകരണ കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ല ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക
  • b.ഗതാഗത വകുപ്പ്,ദേശീയപാതാവിഭാഗം,നഗരവികസന വകുപ്പ് തുടങ്ങിയവ വിവിധ ഉപയോഗ ഉദ്ധേശത്താടു കൂടി ബാങ്കുകള്‍ പുറത്തിറക്കിയിട്ടുള്ല പൊതു വ്യവസ്ഥിതികള്‍ ഉപയോഗിക്കുവാന്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു.(ഉദാ-ടോള്‍ പിരിവ്,മെട്രോ റയില്‍  ബസ് സര്‍വ്വീസ്
  • c.സാമ്പത്തിക സേവന കേന്ദ്രങ്ങള്‍ ,റിസര്‍വ്വ് ബാങ്ക് തുടങ്ങിയവ

പ്രധാനമന്ത്രിയുടെ ജന്‍- ധന യോജന പദ്ധതി പ്രകാരം ബാങ്ക് ഇടപാടുകാരായ എല്ലാവരെയും രുപേ കാര്‍ഡ് എന്ന പദ്ധതിക്ക് പുറമേ മറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കുക.

സാങ്കേതിക വകുപ്പും വിവര സാങ്കേതിക വകുപ്പും ചേര്‍ന്ന് കേന്ദ്ര ഗവര്‍മെന്‍റ് വിഭാഗങ്ങളിലും സംഘടനകളിലും നികുതി, സേവന പ്രതിഫല തുക, പിഴ തുക തുടങ്ങിയവ കാര്‍ഡ്, സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ സ്വീകരിക്കുന്നതിന് വേണ്ട പേ ഗോവ് ഇന്ത്യ തുടങ്ങി ഏതെങ്കിലും രീതി ക്രമീകരിക്കേണ്ടതാണ്.

കേന്ദ്ര സംസ്ഥാന ഗവേര്‍ന്മേന്റ്റ്കള്‍ക്കിടയില്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സാങ്കേതിക വിവര സാങ്കേതിക വകുപ്പുകള്‍ പേ ഗോവ് ഇന്ത്യ എന്ന മാര്‍ഗ്ഗം ഒരു പൊതു കൈമാറ്റ മാധ്യമമായി വരുത്തേണ്ടത് ആണ്.

കാര്‍ഡിലൂടെയും സാങ്കേതിക വിദ്യയിലൂടെയും ഉള്ള പണം കൈമാറ്റത്തിന്റെ വ്യാപനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍.

1.സാമ്പത്തിക സേവന വകുപ്പ് , ഇന്ത്യന്‍ റിസര്‍വ് ബാങ്ക് താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

  • വ്യാപാരികളുടെ കാര്‍ഡ് വഴിയുള്ള വ്യവസ്ഥകള്‍ നീതിപൂര്‍വവും ഏകീകൃതമാക്കുക.
  • റെയില്‍വേ ടിക്കറ്റുകള്‍ തുടങ്ങിയ ഉപഭോഗ മേഖലകളില്‍ മേല്‍പറഞ്ഞ രീതിയില്‍ ഉള്ള പണം കൈമാറ്റപ്രക്രിയയില്‍ വന്നു ചേരുന്ന സാമ്പത്തിക ബാധ്യതകള്‍ പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്തവും നീതി പൂര്‍വകവുമായ വ്യവസ്ഥകള്‍ക്ക് രൂപം കൊടുക്കുക.
  • വാര്‍ത്താ വിനിമയ മേഖലയും സാമ്പത്തിക സേവന വകുപ്പും ചേര്‍ന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു ഏകീകൃത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ നയം ക്രമീകരിക്കേണ്ടതാണ്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ രൂപകല്പന ചെയ്ത മൊബൈല്‍ ബാങ്കിംഗ് സമ്പ്രദായം സാമ്പത്തിക വകുപ്പ് വളര്‍ത്തിയെടുക്കേണ്ടതാണ്. മൊബൈല്‍ ബാങ്കിംഗിനുള്ള സാങ്കേതിക വിധ്യയിലെക്ക് തിരിയുന്നതിന് വേണ്ടി വരുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി എളുപ്പമുള്ള രീതികള്‍ വളര്‍ത്തിയെടുക്കേണ്ടാതാണ്.
  • ബോധവല്‍ക്കരണവും പരാതികള്‍ക്കുള്ള പരിഹാരവും

a.സാമ്പത്തിക സേവന മേഖലകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതാണ്.

  • പണമിടപാടുകളില്‍ വന്നുചേരാവുന്ന കഷ്ട നഷ്ടങ്ങള്‍ക്കും  വഞ്ചനകള്‍ക്കും എതിരെ ഇടപാടുകാര്‍ക്ക് ഉറപ്പ് കൊടുക്കാന്‍ കഴിയണം. വഞ്ചന സംഭവിച്ചാല്‍ ഉപഭോക്താവിന്‍റെ അക്കൌണ്ട് തടയുകയും 2 – 3 മാസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ അന്വേഷണം നടത്തി അക്കൌണ്ടില്‍ തിരികെ നിക്ഷേപിക്കുകയും വേണം.
  • ഓംബുഡസ്മാന്‍ എന്ന പ്രവര്‍ത്തന കേന്ദ്രത്തെ ഇടപാടുകാരുടെ ആത്മവിശ്വാസത്തെ വളര്‍ത്തക്ക രീതിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതാണ്.
  • കാര്‍ഡുകളും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായ സമഗ്രമായ ഒരു നയരൂപീകരണം നടത്തേണ്ടതാണ്.
  • സാമ്പത്തിക കാര്യ മന്ത്രാലയം പൊതുജനങ്ങളില്‍ ക്രിയാത്മകമായി ബോധവത്ക്കരണം നടത്തുന്നതിന് നിക്ഷേപ ബോധവത്ക്കരണ വിദ്യാഭ്യാസ ഫണ്ട് എന്ന പേരില്‍‍ പണം നീക്കിവെക്കുകയും അത് ഉപയോഗിച്ച് ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തുകയും വേണം.

ഇടത്തരം ദീര്‍ഘകാലഘട്ട പദ്ധതികള്‍‍

രണ്ട് വര്‍ഷകാല ഘട്ടങ്ങള്‍ കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളാണ് ഇതില്‌‍ ഉള്‍പ്പെടുന്നത്.

സാമ്പത്തിക സേവന മേഖലകള്‍ പണം ഇടപാടുകളിലും വിവരസാങ്കേതിക വിദ്യാ കൈമാറ്റത്തിലും അടിസ്ഥാനപരമായ മാര്‍ഗ്ഗ രേഖകള്‍ രൂപീകരിക്കേണ്ടതാണ്.

സാമ്പത്തിക കാര്യ മന്ത്രാലയം പ്രധാനപ്പെട്ട വ്യവസായ മേഖലയിലെ ഓഹരി ഉടമകളെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും റിസര്‍വ്വ്  ബാങ്ക് അടക്കമുള്ള ഗവര്‍മെന്റ് വിഭാഗങ്ങളും ചേര്‍ന്ന് പണം ഇടപാടുകളെ കൂടെ കൂടെ വിലയിരുത്തേണ്ടതാണ്.

  1. മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ട് എങ്കില്‍ അത്, 2007 ലെ പണം കൊടുക്കല്‍ - കൈമാറ്റ സമ്പ്രദായ നിയമത്തിന്‍റെ (payment and settlement act PSS) യോ മറ്റ് സാമ്പത്തിക വ്യവസ്ഥാ നിയമങ്ങളുടെയൊ അടിസ്ഥാനത്തില്‍ ആവണം.
  2. കാര്‍ഡ് മുഖേനയുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ക്കും കേന്ദ്രീകൃത കെ.വൈ.സി രജിസ്ട്രേഷനും യു.െഎ.ഡി യോ മറ്റ് ഏതെങ്കിലും ഒൌദ്യോഗിക തിരിച്ചറിയല്‍ രേഖകളോ നല്‍കാന്‍ പ്രേരിപ്പിക്കുക.
  3. ഗവണ്‍മെന്‍റിലേക്കും ഗവണ്‍മെന്‍റില്‍ നിന്നും ഉള്ള എല്ലാതരത്തിലുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കും കാര്‍ഡുകള്‍ സ്വീകരിക്കുന്നതിനും ഡിജിറ്റല്‍ കൈമാറ്റത്തിനും ഉള്ള ഏകജാലക സംവിധാനം ആരംഭിക്കുക.
  4. കാര്‍ഡു മുഖേനയോ അല്ലാതെയോ നിശ്ചിത തുകയില്‍ താഴെയുള്ള ക്രയവിക്രയങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഇളവ് കൊടുക്കണം.
  5. ചെറുത് ,ഇടത്തരം .വളരെ മൂല്യമേറിയത് എന്നിങ്ങനെയുള്ല വ്യത്യസ്തമായ ക്രയവിക്രയങ്ങള്‍ക്ക് ആനുപാതികമായി ആധികാരികമായ പദ്ധതികള്‍ ആര്‍ ബി ഐ /ഡി എഫ് ബി ആസൂത്രണം ചെയ്യേണ്ടതാണ്.
  6. ഒന്നില്‍ കൂടുതല്‍ തവണ ടാക്സ് പിരിക്കുന്ന സാധ്യത റവന്യൂ വകുപ്പ് ഒഴിവാക്കണം.അഥവാ ഉണ്ടെങ്കില്‍ കാര്‍ഡുമുഖേനയും മറ്റ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയും ക്രവിക്രയം നടത്തുന്നതിനാവശ്യമായ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി വരുത്തുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കുക.
  7. വളരെ കൃത്യമായതും രേഖാമൂലം അറിയിക്കേണ്ടതുമായ അവശ്യകാരണങ്ങളിലൊഴികെ എല്ലാ ഗവണ്‍മെന്‍റ് സംവിധാനങ്ങളിലും രൂപയുടെ നേരിട്ടുള്ല ക്രയവിക്രയം ഒഴിവാക്കുക.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate