ജനാധിപത്യത്തിന്‍റെ ആഘോഷമായ നമ്മുടെ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും അര്‍ത്ഥവത്തായ രീതിയില്‍ കേരള സംസ്ഥാനത്തിലെ ഓരോ പൗരന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവരെ സന്നദ്ധരാക്കുകയെന്ന പ്രാഥമിക ലക്ഷ്യമാണ് ഈ വെബ്സൈറ്റിനുള്ളത്. ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശ്യമായ ഒരു പ്രധാന നടപടിയാണ് വോട്ടര്‍വിദ്യാഭ്യാസം. തെരഞ്ഞെടുപ്പ് നടപടിക്രമവുമായി ബന്ധപ്പെട്ട എല്ലാവരിലും എത്തിച്ചേരുന്നതിനുള്ള കര്‍ത്തവ്യവും പ്രതിബദ്ധതയുമാണ് ഈ വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിന് ആധാരമായിട്ടുള്ളത്. സമ്മതിദായകരായി രജിസ്റ്റര്‍ ചെയ്യുന്നതിനും, വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷന്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, ബൂത്തുതല ആഫീസര്‍, പ്രധാന അറിയിപ്പുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
ഈ വെബ്സൈറ്റ് സമയാസമയങ്ങളില്‍ കാലികമാക്കുന്നതാണ്. ഇത് എല്ലാവര്‍ക്കും ഉപയോഗപ്രദമായ ഒരു വെബ്സൈറ്റായി വികസിപ്പിക്കുന്നതിനും ആയതുവഴി വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റായി മാറ്റുന്നതിനുമുള്ള സഹകരണം ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നു.
അപ്പീല്‍ അധികാരി
സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍
ക്രമ നമ്പർ | ജില്ല | അപ്പലേറ്റ് ആഫീസര്‍ | ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ |
---|---|---|---|
1 | കാസറഗോഡ് | പി.എസ്.മുഹമ്മദ്ദ് സാഗിർ ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 04994 256400 |
പി. കെ. ഉണ്ണികൃഷ്ണൻ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 04994 255050 |
2 | കണ്ണൂര്‍ | പി.ബാലകിരൺ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0497 2700243 |
കെ.റ്റി.അനിൽകുമാർ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0497 2708560 |
3 | വയനാട് | കേശവേന്ദ്ര കുമാർ ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 04936 202230 |
രാധാകൃഷ്ണൻ നായർ.എസ്. ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 04936 205781 |
4 | കോഴിക്കോട് | എന്‍.പ്രശാന്ത്. ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0495 2371400 |
സി.എം.അനിൽകുമാർ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0495 2371860 |
5 | മലപ്പുറം | കെ.ബിജു. ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0483 2734355 |
പങ്കജാക്ഷി.കെ.എസ് ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0483 2734990 |
6 | പാലക്കാട് | കെ.രാമചന്ദ്രൻ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0491 2505256 |
മുഹമ്മദ് ബഷീർ.എം ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0491 2505160 |
7 | തൃശ്ശൂര്‍ | എം. എസ്. ജയ ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0487 2361020 |
പി.മുരളീധരന്‍ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0487 2361063 |
8 | എറണാകുളം | എം.ജി.രാജമാണിക്യം.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0484 2423001 |
എസ്.ഷാനവാസ് ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0484 2426595 |
9 | ഇടുക്കി | അജിത്ത് ഭഗവത്ത് റാവു പാട്ടീല്‍ ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 04862 233103 |
സുരേഷ് ജോസഫ് ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 04862 233037 |
10 | കോട്ടയം | അജിത്ത് കുമാർ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0481-2562001 |
സജീവ് കുമാർ.റ്റി.ജി ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0481-2560085 |
11 | ആലപ്പുഴ | എൻ.പദ്മകുമാർ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0477 2251720 |
ഡി.രാജൻ സഹായ് ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0477 2251801 |
12 | പത്തനംതിട്ട | എസ്.ഹരികിഷോർ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0468 2222505 |
ഒ.രാജു ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0468 2224256 |
13 | കൊല്ലം | ഡോ. എ. കൌശികന്‍ ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0474 2794900 |
പി.രാജി ദേവി ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0474 2796675 |
14 | തിരുവനന്തപുരം | ബിജു പ്രഭാകർ.ഐ.എ.എസ് ജില്ലാ ഇലക്ഷന്‍ ആഫീസര്‍ & ജില്ലാ കളക്ടര്‍ ഫോണ്‍ : 0471 2731177 |
ഹരി.എസ്.നായർ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍ ഫോണ്‍ : 0471 2731122 |
ഇന്‍ഡ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച തീയതിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കേരളത്തിലും നിലവില്‍ വന്നു. ഇലക്ട്രോണിക്, പത്ര മാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വ്യാപകമായ പ്രചാരണം നല്‍കുകയും, രാഷ്ട്രീയ പാര്‍ട്ടികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കേണ്ട ആവശ്യം ബോധിപ്പിച്ചുകൊണ്ട് കത്തു നല്‍കുകയും ചെയ്തു.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും, തിരുത്തുന്നതിനുമായി ഓരോ ലോകസഭാ മണ്ഡലത്തിനു കീഴിലുള്ള അസംബ്ലി മണ്ഡലം അടിസ്ഥാനമാക്കി ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡുകള്‍ രൂപീകരിച്ചു. ഈ സ്ക്വാഡുകളുടെ പ്രവര്‍ത്തന ഫലമായി സംസ്ഥാനമൊട്ടാകെ നല്ലരീതിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ സാധിച്ചു. ഇലക്ഷന്‍ നിരീക്ഷകര്‍ മണ്ഡലങ്ങളില്‍ എത്തിച്ചേര്‍ന്ന ഉടന്‍തന്നെ മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന് യത്നിച്ചു.
പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്, കണ്‍ട്രോള്‍ റൂം എന്നിവ മുഖാന്തിരം പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ആവശ്യമായ അവസരം നല്‍കുകയും പൊതുജനം വ്യാപകമായി ഈ സൌകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് ആഫീസറുടെ കാര്യാലയത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും, ആയതിലൂടെ ഏതാണ്ട് 85 പരാതികള്‍ ലഭിക്കുകയും ചെയ്തു. ഓരോ പരാതിയും പ്രത്യേകമായി പരിശോധിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നില്ല എന്നുറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 1050- ഓളം അപേക്ഷകളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 500-ഓളം ഫയലുകളും മാതൃകാപെരുമാറ്റച്ചട്ടം നിലവിലിരുന്ന കാലഘട്ടത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ആഫീസറുടെ കാര്യാലയത്തില്‍ ലഭിച്ചു. മേല്‍ പറഞ്ഞ കണക്കുകളില്‍ നിന്നും മാതൃകാപെരുമാറ്റച്ചട്ടം വളരെ കര്‍ശനമായാണ് നടപ്പിലാക്കിയതെന്ന് കാണാവുന്നതാണ്. മാതൃകാപെരുമാറ്റച്ചട്ടം വലിയ പരാതികള്‍ക്കിടയാക്കാതെ കര്‍ശനമായി നടപ്പിലാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും സഹകരിക്കുകയും, ഇന്‍ഡ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഇപ്പോൾ നിലവിലുള്ള നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുള്ള പ്രക്രിയ 2002 ആഗസ്തിൽ ആരംഭിച്ചു. 2002 ൽ നിലവിലിരുന്ന ജനസംഖ്യാ കണക്ക്, ഭരണ സംവിധാനങ്ങൾ, വികസന പ്രവർത്തനങ്ങൾക്കുള്ള യൂണിറ്റുകൾ, ജില്ല തിരിച്ചുള്ള സ്ഥിതി വിവര കണക്ക് എന്നിവ പ്രാരംഭമായി ശേഖരിച്ചു. ആയതിനായുള്ള ബൃഹത്തായ സ്ഥിതിവിവരകണക്ക്, ഭൂപടങ്ങൾ എന്നിവ തയ്യാറാക്കുന്നതിനാവശ്യമായ പ്രയത്നം ഇലക്ഷൻ വകുപ്പ് നൽകി. 2005 ഏപ്രിൽ 10 വരെ സ്ഥാനം വഹിച്ച ശ്രീ.പി.ജെ.തോമസ്, 2005 ഏപ്രിൽ 11 മുതൽ സ്ഥാനമേറ്റ ശ്രീമതി നളിനി നെറ്റോ എന്നിവർ മണ്ഡല പുനർ വിഭജന കമ്മീഷന് ആവശ്യമായ സഹായങ്ങൾ നൽകി. പ്രസ്തുത കാലയളവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ശ്രീ.എൻ.മോഹൻദാസ്, എക്സ്-ഒഫീഷ്യോ അംഗവും, താഴെപ്പറയുന്നവർ അസോഷിയേറ്റ് അംഗങ്ങളും ആയിരുന്നു.
ലോകസഭാംഗങ്ങൾ
|
നിയമസഭാംഗങ്ങൾ
|
സ്ഥിതിവിവരകണക്കുകൾ ക്രോഡീകരിച്ച ശേഷം മണ്ഡല പുനർനിർണ്ണയ കമ്മീഷൻ താഴെപ്പറയുന്ന തീയതികളിൽ തിരുവനന്തപുരത്തും ന്യൂഡെൽഹിയിലും വച്ച് വിശദമായ ചർച്ചകൾ അസോഷ്യേറ്റ് അംഗങ്ങളുമായി നടത്തി.
മേൽപ്പറഞ്ഞതിൽ നാലാമത്തെ മീറ്റിംഗിന് ശേഷം കേരളത്തിൻറെ മണ്ഡല പുനർ നിർണ്ണയം സംബന്ധിച്ച കരട് കേന്ദ്ര-സംസ്ഥാന ഗസറ്റുകളിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധപ്പെടുത്തി. കമ്മീഷൻ, താഴെപ്പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി മൂന്നു പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എന്നിവർ മേൽപ്പറഞ്ഞ മൂന്ന് യോഗങ്ങളിലും സംബന്ധിച്ചു. കമ്മീഷന് ധാരാളം അഭിപ്രായങ്ങളും ആക്ഷേപങ്ങളും ലഭിച്ചു. പ്രസ്തുത അഭിപ്രായങ്ങളും ആക്ഷേപങ്ങളും കമ്മീഷൻ വിശദമായി പരിശോധിക്കുകയും, അസോഷ്യേറ്റ് അംഗങ്ങളുമായി 2005 മേയ് 13 ന് നടന്ന അവസാന വട്ട ചർച്ചയ്ക്ക് ശേഷം 2005 മേയ് 16 ന് ഉത്തരവ് പുറപ്പെടുവിക്കുകയും, ആയത് 2005 മേയ് 31 ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2006 ൽ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നു എങ്കിലും 2009 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് പുതുക്കിയ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയത്.
അവസാനം പരിഷ്കരിച്ചത് : 4/22/2020
കേരള മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ വിവിധ വിവരങ്ങൾ
കേരള മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും ബന്ധപ്പെട്ട വിവ...