ബാങ്ക് അക്കൗണ്ട്, മൊബൈല്‍ സിംകാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയെല്ലാം ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ലിങ്കുചെയ്യേണ്ടകാര്യം പലര്‍ക്കും അറിയില്ല.
2017ല്‍ കൊണ്ടുവന്ന കള്ളപ്പണ നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടത്.
ഇന്‍ഷുറന്‍സ് പോളിസികള്‍ ലിങ്ക് ചെയ്യുന്നതിന് എസ്എംഎസ്, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്‍ഐസി തയ്യാറാക്കിയിട്ടുണ്ട്.
1. പോളിസി നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും കയ്യില്‍കരുതുക.
2. എല്‍ഐസി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. അല്ലെങ്കില്‍ ഹോം പേജില്‍തന്നെയുള്ള ലിങ്കിങ് ആധാര്‍ ആന്‍ഡ് പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ ലിങ്ക് ചെയ്യേണ്ടതെങ്ങനെയെന്ന വിശദവിവരങ്ങള്‍ ലഭിക്കും.
4. യുഐഡിഎഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കുക. ഈ നമ്പറില്‍ ഒടിപി ലഭിക്കും.
5. ആധാറുമായി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ലിങ്ക് ചെയ്യുന്നതിനായി നിങ്ങളുടെ അടുത്തുള്ള എല്‍ഐസി ശാഖയുമായി ബന്ധപ്പെടുക.
6, ഒത്തുനോക്കുന്നതിനുള്ള പട്ടിക പരിശോധിച്ചശേഷം 'പ്രൊസീഡ് ബട്ടണ്‍' അമര്‍ത്തുക.
ഫോം സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ ആധാര്‍ ലിങ്ക് ചെയ്യുന്നത് വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്‌ക്രീനില്‍ തെളിയും.
പരിശോധനയ്ക്കുശേഷം ഇ-മെയില്‍, എസ്എംഎസ് വഴി യുഐഡിഎഐ ഇക്കാര്യം പിന്നീട് അറിയിക്കും.
അവസാനം പരിഷ്കരിച്ചത് : 2/15/2020