ഡ്രൈവിങ് ലൈസൻസ് പുതുക്കുവാൻ
ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള കഷ്ടപ്പാടുകൊണ്ട് പുതുക്കാത്തവരുണ്ട്. ഇടനിലക്കാരെ ഏൽപ്പിക്കാമെന്നു വിചാരിച്ചാലോ ഇരട്ടിയിൽ അധികം ചാർജ് ഈടാക്കും. ഇനി ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫിസിൽ ക്യൂ നിന്നു മടുക്കുകയോ വേണ്ട. ഒരു വിരൽക്ലിക്കിനപ്പുറം ലൈസൻസ് പുതുക്കാനുള്ള ജാലകം തുറന്നിടുകയാണ് മോട്ടർ വാഹന വകുപ്പ്.
ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. മാത്രമല്ല, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ അതു തീർപ്പാക്കി രേഖകൾ അപേക്ഷകനു നേരിട്ടു നൽകുകയും ചെയ്യുന്നു.
അപേക്ഷിക്കേണ്ട വിധം
- നിങ്ങളുടെ ലൈസൻസ് കാർഡ് ഫോമിൽ ആണെങ്കിൽ മാത്രമേ ഓൺലൈനായി പുതുക്കുവാൻ സാധിക്കുകയുള്ളൂ
- www.keralamvd.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
- വെബ്പേജിന്റെ വലതു വശത്ത് മധ്യഭാഗത്തായി Apply online എന്ന തലക്കെട്ടിനു താഴെ License എന്നയിടത്ത് ക്ലിക്ക് ചെയ്യുക.
- License Renewal നു നേരെ Apply online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ പുതിയ വിൻഡോ ഓപ്പൺ ആയതായി കാണാം. ഇടതു വശത്തെ പകുതിയിലുള്ള നിർദേശങ്ങൾ മനസ്സിരുത്തി വായിക്കുക.
- വലതു വശത്തെ -- SELECT RTO -- എന്നയിടത്ത് ക്ലിക്ക് ചെയ്ത് താങ്കളുടെ RTO ഓഫിസ് തിരഞ്ഞെടുക്കുക . താങ്കൾക്കു സ്ഥിരം മേൽവിലാസം ഉള്ളയിടത്തോ താൽക്കാലിക വിലാസം ഉള്ളയിടത്തോ ലൈസൻസ് പുതുക്കാവുന്നതാണ്. മേൽവിലാസം തെളിയിക്കാനുള്ള സാധുവായ ഒരു രേഖ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നു മാത്രം.
- ലൈസൻസ് നമ്പർ മൂന്നു ഭാഗങ്ങളായി എന്റർ ചെയ്യുക. (ഒറിജിനൽ ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം)
- താങ്കളുടെ ജനനത്തീയതി ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം എന്റർ ചെയ്യുക. 'GO' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പോപ് അപ് വിൻഡോയിൽ 'OK' ക്ലിക്ക് ചെയ്യുക.
- അടുത്ത സ്ക്രീനിലെ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിച്ചതിനു ശേഷം വലതു വശത്തു താഴെ കാണുന്ന 'Next' ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ കാണുന്ന അക്ഷരങ്ങൾ (കാപ്ച കോഡ്) എതിരെയുള്ള ബോക്സിൽ എന്റർ ചെയ്യുക. താഴെ ഫോൺ നമ്പർ നിശ്ചയമായും, മെയിൽ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തിയതിനു ശേഷം 'Proceed ' ബട്ടൺ ക്ലിക്ക് ചെയ്യുക.
- അടുത്ത സ്ക്രീനിൽ കാണുന്ന ആപ്ലിക്കേഷൻ നമ്പർ എഴുതി സൂക്ഷിക്കുക. (പ്രിന്റർ ലഭ്യമാണെങ്കിൽ A4 പേപ്പറിൽ അപേക്ഷ പ്രിന്റ് ചെയ്യാവുന്നതാണ്. ഒരു DTP കേന്ദ്രത്തിലോ അക്ഷയ സെന്ററുകളിലോ ചെന്ന് ഈ ആപ്ലിക്കേഷൻ നമ്പർ നൽകിയാൽ പ്രിന്റ് എടുക്കാം.) അടയ്ക്കേണ്ടതായ ഫീസ് ഈ ഘട്ടത്തിൽ സ്ക്രീനിൽ കാണാം.
- താങ്കൾക്ക് നെറ്റ് ബാങ്കിങ്ങോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സൗകര്യമോ ഉണ്ടെങ്കിൽ Payment Through Net Banking എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (ഈയവസരത്തിൽ താങ്കളുടെ ഇന്റർനെറ്റ് കണക്‌ഷൻ തടസ്സമില്ലാതെ ലഭ്യമാണെന്ന് ഉറപ്പു വരുത്തണം)
- അടുത്ത സ്ക്രീനിൽ താങ്കളുടെ Email, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം Proceed button അമർത്തുക.
- Netbanking/ Card Payment സെലക്ട് ചെയ്തതിനു ശേഷം proceed for payment എന്ന ബട്ടണിൽ അമർത്തി നിർദേശാനുസരണം Payment Process പൂർത്തിയാക്കിയാൽ രശീത് പ്രിന്റ് ചെയ്യാം. നെറ്റ് ബാങ്കിങ് സൗകര്യമില്ലെങ്കിൽ RTO ഓഫിസിലെ കൗണ്ടറിൽ നേരിട്ടു പണം അടയ്ക്കാം.
- അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്താൽ Form 9, Form 1, Form 1 A, Eye certiicate എന്നിവ ഉണ്ടെന്നു കാണാം. നിശ്ചിത സ്ഥലങ്ങളിൽ, ആറു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ ഒട്ടിച്ചതിനു ശേഷം ഒരു അംഗീകൃത നേത്രരോഗ വിദഗ്ധനിൽനിന്നു പരിശോധന നടത്തി Eye certificate, Medical certificate എന്നിവ സാക്ഷ്യപ്പെടുത്തി വാങ്ങുക.
- അപേക്ഷ, പണമടച്ച രശീത്, അസൽ ലൈസൻസ്, മേൽവിലാസത്തിൽ മാറ്റമുണ്ടെങ്കിൽ അതു തെളിയിക്കുന്ന രേഖ എന്നിവ സഹിതം RTO ഓഫിസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിൽ നൽകിയാൽ അതേ ദിവസംതന്നെ ലൈസൻസ് പുതുക്കി വാങ്ങാം.
- അപേക്ഷകനു നേരിട്ടു പോകാൻ സാധിക്കില്ലെങ്കിൽ 41 രൂപ സ്റ്റാംപ് ഒട്ടിച്ച കവർ സഹിതം അപേക്ഷാ കൗണ്ടറിൽ ഹാജരാക്കി രസീത് വാങ്ങിയാൽ ലൈസൻസ് പുതുക്കി തപാലിൽ അയച്ചുതരും.
കടപ്പാട് :Sreeshan Puthanpurakkal
അവസാനം പരിഷ്കരിച്ചത് : 3/25/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.