ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 50 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാല്‍ മതി. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തോ പഠിക്കാനുദ്ദേശിക്കുന്ന ഡ്രൈവിങ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോ ഉള്ള റീജണല്‍ അല്ലെങ്കില്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.
ഫോം 2 ലുള്ള അപേക്ഷ, മേല്‍വിലാസവും പൌരത്വവും തെളിയിക്കുന്ന രേഖകള്‍ (പാസ്പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് മുതലായവയില്‍ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി), ഫോം-1 എ യിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനു ഇതു ബാധകമല്ല),ഫോം 3, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മൂന്നെണ്ണം, അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ചതിന്റെ രസീത് എന്നിവയുമായി നിശ്ചിത ദിവസങ്ങളില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ടെസ്റ്റിനായി ഹാജരാകണം. ട്രാഫിക് സിഗ്നലുകള്‍, ചിഹ്നങ്ങള്‍, ഗതാഗത നിയമങ്ങള്‍, വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍, ഡ്രൈവറുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ടെസ്റ്റിലുണ്ടാകുക. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ആറു മാസം കാലാവധിയുള്ള ലേണേഴ്സ് ലൈസന്‍സ് ലഭിക്കും.
ലേണേഴ്സ് ലൈസന്‍സ് പുതുക്കാവുന്നതല്ല. കാലാവധി തീര്‍ന്നാല്‍ ഓരോ വാഹനത്തിനും 30 രൂപ വീതം ഫീസ് അടച്ച് വീണ്ടും ടെസ്റ്റിനു ഹാജരാകണം. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസടച്ച് അടുത്ത ദിവസം വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാം.ഡ്രൈവിങ് പരിശീലനം നേടുന്നവരില്‍ റോഡ് സുരക്ഷയെപ്പറ്റി അവബോധം വളര്‍ന്നതിനായി പ്രത്യേക ക്ലാസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ലേണേഴ്സ് ലൈസന്‍സ് എടുത്ത ശേഷം റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ അര്‍ഹതയുണ്ടാവില്ല.
ലേണേഴ്സ് ലൈസന്‍സ് ലഭിച്ച് 30 ദിവസത്തിനുശേഷം, അപേക്ഷകന് അനുവദിച്ചിട്ടുള്ള തീയതിയില്‍ ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകേണ്ടതാണ്.
സമര്‍പ്പിക്കേണ്ട രേഖകള്‍
ലൈസന്‍സ് തപാല്‍ വഴി ലഭിക്കുന്നതിന് മതിയായ സ്റ്റാംപ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ കൂടി നല്‍കണം. പ്രായോഗിക പരീക്ഷയില്‍ അപേക്ഷകന്റെ ഡ്രൈവിങ് പ്രാഗത്ഭ്യവും അനുബന്ധകാര്യങ്ങളിലുള്ള അറിവും പരിശോധിക്കും.ടെസ്റ്റ് വിജയിച്ചാല്‍ രസീത് നല്‍കുന്നതും ലൈസന്‍സ് തപാലിലൂടെ അയച്ചു തരുന്നതാണ്. പരാജയപ്പെട്ടാല്‍ ഓരോ തരം വാഹനത്തിനും 50 രൂപ വീതം ഫീസ് അടച്ച് പതിനഞ്ചാം ദിവസം വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാം. മൂന്നു തവണ പരാജയപ്പെട്ടാല്‍ 60 ദിവസത്തിനു ശേഷേമ വീണ്ടും ഹാജരാകാന്‍ കഴിയൂ. അനുവദിച്ചിട്ടുള്ള തീയതിയില്‍, ഏതെങ്കിലും കാരണവശാല്‍ ടെസ്റ്റിനു ഹാജരാകാന്‍ കഴിയാതെ പോയാല്‍ നാലാമത്തെ ആഴ്ച അതേ ദിവസം ഹാജരാകാം.
ഡ്രൈവിങ് ലൈസന്‍സില്‍ വിലാസം മാറ്റുന്നതിന് പുതിയ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ ഇനി പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
മേല്‍വിലാസം മാറ്റിയത് രേഖപ്പെടുത്തിയ ലൈസന്‍സ് ഒരാഴ്ചയ്ക്കകം സ്പീഡ് പോസ്റ്റില്‍ അയച്ചുതരുന്നതാണ്. ഇതിനായി 40 രൂപയുടെ സ്റ്റാംപ് പതിച്ച് പുതിയ മേല്‍വിലാസം എഴുതിയ കവര്‍ കൂടി അപേക്ഷയ്ക്കൊപ്പം നല്‍കണം.
ഒരു മണിക്കൂറിനകം ഡ്രൈവിങ് ലൈസന്‍സില്‍ പുതിയ വിലാസം ചേര്‍ക്കാനും സൗകര്യമുണ്ട്. ആര്‍ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ ലൈസന്‍സ് ഉടമ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മതി.
ലൈസന്‍സ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ ലൈസന്‍സിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാവുന്നതാണ്. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സൂക്ഷിക്കുകയോ ലെസസന്‍സ് നമ്പര്‍ എഴുതി വയ്ക്കുകയോ ചെയ്താല്‍ ഇതിനുള്ള നടപടികള്‍ എളുപ്പമാക്കും.
ലൈസന്‍സിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ താഴെ പറയുന്ന രേഖകള്‍ അപേക്ഷകന്‍ നേരിട്ട് ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം. ലൈസന്‍സ് ഉടമയുടെ സ്ഥിരം മേല്‍വിലാസത്തിന്റെ പരിധിയിലുള്ള ലൈസന്‍സിങ് അതോരിറ്റിയ്ക്കാണ് അപേക്ഷ നല്‍കേണ്ടത്.
ലൈസന്‍സ് ഉടമയ്ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത പക്ഷം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ( അച്ഛന്‍ / അമ്മ , സഹോദരങ്ങള്‍ , ഭര്‍ത്താവ് / ഭാര്യ , മക്കള്‍ ) അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ഹാജരാകുന്ന വ്യക്തിയുടെ വിലാസവും പ്രസ്തുതവ്യക്തിയ്ക്ക് അപേക്ഷകനുമായുള്ള ബന്ധവും വ്യക്തമാക്കുന്ന സത്യവാങ് മൂലം 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നല്‍കണം.
രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ ലൈസന്‍സ് ലഭിക്കാന്‍ മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.
ഇരുപതു വര്‍ഷമോ അല്ലെങ്കില്‍ ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സു തികയുന്നതോ വരെയാണ് ഡ്രൈവിങ് ലൈസന്‍സിനു കാലാവധി. ഇതിലേതാണോ ആദ്യം പൂര്‍ത്തിയാവുന്നത് എന്നതനുസരിച്ച് ലൈസന്‍സ് പുതുക്കണം. അമ്പതു വയസിനു ശേഷം അഞ്ചു വര്‍ഷത്തേക്കു വീതമാണ് ലൈസന്‍സ് പുതുക്കി നല്‍കുക. ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. അതിനുശേഷം ലൈസന്‍സ് കിട്ടാന്‍ നിശ്ചിത തുക പിഴ അടയ്ക്കേണ്ടി വരും.
കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം വരെ ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. അതു കഴിഞ്ഞാല്‍ ടെസ്റ്റ് പാസായി പുതിയ ലൈസന്‍സ് എടുക്കാനേ കഴിയൂ. കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധിയ്ക്കുശേഷം ഒരുമാസം വൈകിയാല്‍ അപേക്ഷ നല്‍കുന്ന ദിവസം മുതലുള്ള കാലാവധിയായിരിക്കും ലൈസന്‍സില്‍ രേഖപ്പെടുത്തുക.
ഹാജരാക്കേണ്ട രേഖകള്‍
തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എടുത്ത ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. മണിപ്പൂര്‍ , നാഗാലാന്റ് , മേഘാലയ , ഡല്‍ഹി , തമിഴ്‍നാട്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ പലതും വ്യാജമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നടപടി. വാഹന പരിശോധന നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്യസംസ്ഥാന ലൈസന്‍സുകളുടെ ഉടമളോട് ഏത് സാഹചര്യത്തിലാണ് ഈ ലൈസന്‍സ് എടുത്തതെന്ന വിവരം മോട്ടോര്‍ വാഹന വകുപ്പ് ആരായും. ലൈസന്‍സിനെപ്പറ്റി സംശയമുള്ള പക്ഷം രസീത് നല്‍കി ലൈസന്‍സ് പിടിച്ചെടുക്കുകയും അവയുടെ നിജസ്ഥിതി അതു നല്‍കിയ സംസ്ഥാനത്തെ അധികാരിയില്‍ നിന്നും അന്വഷിച്ചറിയുകയും ചെയ്യും. ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് ഉപയോഗിച്ച വ്യക്തിക്കെതിരെ മോട്ടോര്‍ വാഹന നിയമം , ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ പ്രകാരം കര്‍ശന നടപടികള്‍ ഉണ്ടാകും. അതിനാല്‍ അന്യസംസ്ഥാനത്ത് നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലൈസന്‍സ് നിയമസാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തുക. അതതു സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്. ലൈസന്‍സ് വ്യാജമാണെന്ന് ബോധ്യമായാല്‍ ഉടനെ പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഓട്ടോറിക്ഷ ഉള്‍പ്പെടെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് കൂടാതെ ബാഡ്ജും ഉണ്ടാകണമെന്നാണ് മോട്ടോര്‍വാഹനനിയമം അനുശാസിക്കുന്നത്. ഇരുപതു വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. എന്നാല്‍ ഓട്ടോറിക്ഷ മാത്രം ഓടിയ്ക്കാനുള്ള ബാഡ്ജിന് 18 വയസ്സുതികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്. സ്‌കൂള്‍ വാഹനങ്ങളോടിക്കാന്‍ 10 വര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണമെന്നാണ് നിബന്ധന.
ഹാജരാക്കേണ്ട രേഖകള്‍
ആര്‍ടിഒ നടത്തുന്ന അഭിമുഖ പരീക്ഷയില്‍ വിജയിയ്ക്കുന്നവര്‍ക്ക് ബാഡ്ജ് ലഭിക്കും. ഉപഭോക്താക്കളുമായി ഇടപെടുമ്പോഴും ടാക്സി വാഹനം ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട മര്യാദകളെപ്പറ്റിയായിരിക്കും ചോദ്യങ്ങള്‍.
മൂന്നു വര്‍ഷമാണ് ബാഡ്ജിനു കാലാവധി. കാലാവധിയ്ക്കു ശേഷം ഒരു മാസത്തിനകം ബാഡ്ജ് പുതുക്കാന്‍ അപേക്ഷ നല്‍കണം. കാലാവധിയ്ക്കു ശേഷം അഞ്ചു വര്‍ഷം വരെ ബാഡ്ജ് പുതുക്കാന്‍ അവസരമുണ്ട്. വൈകുന്ന ഓരോ വര്‍ഷത്തിനും അമ്പതു രൂപ വീതം പിഴ നല്‍കിയാല്‍ മതി. അതിനുശേഷം ബാഡ്ജ് ലഭിക്കാന്‍ പുതിയതായി അപേക്ഷിക്കണം.
നൂറിലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് നിയമവിധേയമായി വാഹനം ഓടിക്കാം ! എങ്ങനെയെന്നല്ലേ? അതിനുവേണ്ടത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി) ആണ്.
കാഴ്ചയിലൊരു പാസ്പോര്‍ട്ടിന്റെ പകിട്ടുണ്ട് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിന്. ലൈസന്‍സ് ഉടമയുടെ ഫോട്ടോ അടക്കമുള്ള പ്രധാന വിവരങ്ങളെല്ലാം ഇതില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കും. ഒരു വര്‍ഷമാണ് ഐ.ഡി.പിയുടെ കാലാവധി.
എങ്ങനെ നേടാം
സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഐ.ഡി.പിയ്ക്ക് അപേക്ഷിക്കാം. അതാതു ജില്ലയിലെ ആര്‍ടിഒയ്ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളും അവിടെ താമസിക്കുന്ന കാലയളവും അടക്കമുള്ള വിവരങ്ങള്‍ ഐ.ഡി.പി അപേക്ഷയ്ക്കൊപ്പം നല്‍കണം.
ഹാജരാക്കേണ്ട രേഖകള്‍
ലൈസന്‍സ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
ഐ.ഡി.പി അംഗീകരിക്കുന്ന രാജ്യങ്ങള്‍
Albania, Algeria, Argentina, Australia,Austria, Bahamas,Bangladesh ,Barbados, Belgium, Benin, Botswana, Brazil, Bulgaria, Combodia, Canada, Central African Republic ,Chile, Colombia, Congo, Costa Rica, Cuba, Cyprus,Denmark, Dominican Republic, Ecuador, Egypt, El Salvador, Fiji, Finland, France, Guyana, Gambia, Germany, Georgia, Ghana Greece, Grenada,Haiti ,Hong Kong, Hungary, Honduras,Iceland,Ireland, Israel,Italy, Ivory Coast Jamaica, Japan, Jordan, Korea, Kyrgyz Republic, Laos, Lebanon, Lesotho,Luxembourg, Macao, Madagascar, Malawi, Malaysia, Mali, Malta, Mauritius, Morocco , Mexico,Monaco, Namibia, Netherlands, New Zealand, Nicaragua,Nigeria, Norway, Peru, Philippines, Poland, Portugal, Panama, Papua New Guinea, Paraguay, Romania, Russian Federation, Rwanda, Saint Lucia ,St.Vincent and the Grenadines, Samoa ,San Marino, Senegal, Seychelles , Sierra Leone, Singapore, Slovak Republic, South Africa, Spain, Sri lanka, Swaziland, Sweden, Switzerland, Syrian Arab Republic, Taiwan, Tanzania,Thailand, Togolese Republic, Trinidad and Tobago, Tunisia, Turkey, Uganda, United Kingdom, USA, Uruguay, Vatican City, Venezuela, Vietnam, Zambia, Zimbabwe
കടപ്പാട് :മധു മധുരത്തില്‍
അവസാനം പരിഷ്കരിച്ചത് : 6/20/2020