കാഫ് മിൽക്ക് റീപ്ലെയ്സർ (calf Milk Replacer) എന്ന പേരിൽ പാലിനു ബദൽ ഭക്ഷണവസ്തു ഇപ്പോൾ ഇന്ത്യൻ വിപണിയിലും ലഭ്യമാണ്. ജീവൻ എന്ന വ്യപാര നാമത്തിൽ അമൂൽ, കിടാങ്ങൾക്ക് പാലിന് ബദലായുള്ള തീറ്റ വസ്തു വിപണിയിലിറക്കുന്നുണ്ട്. 100 ഗ്രാം പൊടി തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്താൽ ഒരു ലിറ്റർ പാലിനു തുല്യമാകും. 20 ശതമാനത്തിൽ കൂടിയ തോതിൽ പ്രോട്ടീനും 18 ശതമാനം കെഴുപ്പും ഒരു ശതമാനം ധാതുക്കളും അത്രയും തന്നെ നാരംശവുമുള്ള ഈ പുത്തൻ തീറ്റ കിടാങ്ങളുടെ വളർച്ചനിരക്ക് കൂട്ടുകയും ആമാശയത്തിന്റെ പ്രവർത്തനം നേരത്തെയാക്കി പാലുകുടിയുടെ പ്രായപരിധി കുറയ്ക്കാനാകും എന്ന് അവകാശപ്പെടുന്നു. വില കൂടിയ പാലിനു പകരം വില കുറഞ്ഞ ഇത്തരം തീറ്റവസ്തുക്കൾ ഉപയോഗിക്കുന്നത് കാലി വളർത്തൽ ലാഭകരമാക്കാൻ സഹായിച്ചേക്കും.
അഹല്യ ഉണ്ണിപ്രവൻ
അവസാനം പരിഷ്കരിച്ചത് : 3/13/2020