എമു വളർത്തൽ
ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു ആസ്ട്രേലിയയിലാണ്‌കൂടുതലായി കാണപ്പെടുന്നത്. പ്രപഞ്ച നിയമത്തിൽ അനിവാര്യമായ പരിിണാമ പ്രക്രിയക്ക് വിധേയരാകാത്ത ഏക പക്ഷി എമുവാണ്. ഒട്ടകപക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ പക്ഷിയായ എമുവിനെ ഇറച്ചി, മുട്ട, തുകൽ, എണ്ണ എന്നിവയ്ക്കായിട്ടാണ് പ്രധാനമായും വളർത്തുന്നത്. ഇത്തരം ഫാമുകളിൽ കൂടുതലും ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. റാട്ടെറ്റ് (Ratite) വർഗത്തിൽപെട്ട കാട്ടുപക്ഷിയാണ് എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് എമുവിന്റെ പ്രജനനകാലം. പിന്നെ മെയ് തുടങ്ങി സെപ്തംബര്‍ വരെ ഇടവേളയാണ്.
പെണ്‍പക്ഷി പതിനെട്ടാം മാസത്തിലും ആണ്‍പക്ഷി ഇരുപതാം മാസത്തിലുമാണ് പ്രായപൂര്‍ത്തിയാവുന്നത്. വിരിഞ്ഞിറങ്ങി ഇരുപത്തിഒന്നാം മാസത്തില്‍ മുട്ട പ്രതീക്ഷിക്കാം.
ഫാമുകളില്‍ ഒരു പൂവന് ഒരു പിട എന്ന രീതിയാണ്. ഒരു തവണ ഇണചേര്‍ന്നു കഴിഞ്ഞാല്‍ 10 മുട്ട വരെ ലഭിക്കും. പിന്നെ 15~20 ദിവസം ഇടവേളയായിരിക്കും. ഇണചേരലിനുശേഷം പിന്നെയും മുട്ടയിടാന്‍ തുടങ്ങും.
ഫാമുകളില്‍ മുട്ട അപ്പോള്‍ത്തന്നെ എടുത്തുമാറ്റുന്നതുകൊണ്ട് പക്ഷികള്‍ തുടര്‍ച്ചയായി ഇണചേരുകയും മുട്ട ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഒരു വര്‍ഷം 56 മുട്ടയോളം ലഭിക്കുന്നു. മുട്ട എടുത്തുമാറ്റുന്നതുകൊണ്ട് പ്രജനനകാലത്തിന്റെ അവസാനദിവസങ്ങളില്‍ ആണ്‍പക്ഷിക്ക് മുട്ട കാണാത്തതു കൊണ്ടുള്ള വിഷാദമുണ്ടാകാറുണ്ടത്രെ. പൂവന്‍ അടയിരിക്കുന്ന 52 ദിവസവും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാറില്ല.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നുമാസം വരെ ഇവ പരിരക്ഷിക്കും. 40 വയസ്സോളം ആയുസ്സുള്ള എമു 30 വയസ്സുവരെ മുട്ടയിടും. ജനിച്ച ഉടന്‍ തന്നെ എഴുന്നേറ്റു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പിറ്റേന്നുമുതല്‍ നല്ല സ്പീഡില്‍ ഓടാന്‍ തുടങ്ങും.
വിരിഞ്ഞിറങ്ങുമ്പോള്‍ 450 ഗ്രാം തൂക്കവും അര അടി ഉയരവും ഉണ്ടാകും മൂന്നു മാസമാകുമ്പോള്‍ രണ്ടടി ഉയരവും ആറുകിലോ തൂക്കവും ആകുന്നു. മൂന്നുമാസം വരെ ദേഹത്ത് വരകള്‍ കാണാം. ആണ്‍,പെണ്‍ കുഞ്ഞുങ്ങളെ തിരിച്ചറിയുന്നതും സാധാരണയായി വില്‍ക്കുന്നതും ഈ പ്രായത്തിലാണ്.
ഒരു വര്‍ഷത്തില്‍ അഞ്ചര അടി ഉയരവും അഞ്ചുകിലോതൂക്കവും വെയ്ക്കുന്ന ഇവ രണ്ടു വയസ്സുമുതല്‍ മുട്ടയിട്ടു തുടങ്ങും.
മയിലെണ്ണയോട് സാദൃശ്യമുള്ള എമുവിന്റെ എണ്ണയ്ക്കും ഏറെ ഔഷധഗുണമുണ്ടെന്നാണ് കണ്ടെത്തല്‍. സന്ധിവേദന, വീക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്്.
എട്ടു വര്‍ഷം മുമ്പാണ് ഹൈദ്രാബാദിലേയും മഹാരാഷ്ട്രയിലേയും ഫാമുകളിലേക്ക് ഗവണ്‍മെന്റ് അംഗീകാരത്തോടെ എമുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
- കെ.ജാഷിദ് -