2006--07 ല്‍ 69 ലക്ഷം ടണ്ണോടെ ഇന്ത്യ മത്സ്യോല്പാദനത്തില് രണ്ടാം സ്ഥാനത്തായിരുന്നു. 30 ലക്ഷം ടണ്‍ സമുദ്രോല്പന്നങ്ങളും 39 ലക്ഷം ടണ്‍ ഉള്‍നാടന്‍ മത്സ്യോല്പാദനവുമായിരുന്നു. 2004--05 വര്‍ഷത്തില്‍ 28775 കോടി രൂപ ദേശീയവരുമാനത്തില്‍ സംഭാവന ചെയ്തപ്പോള്‍ 2005-06 വര്‍ഷത്തില്‍ 34758 കോടി രൂപയായി വര്‍ദ്ധിക്കുകയുണ്ടായി. അത് ദേശീയ വരുമാനത്തില്‍ 2004-05 ല്‍ 1.06 ശതമാനവും 2005-06 ല്‍ 1.2 ശതമാനവും ആയിരുന്നു. അതേസമയം 2020-ല്‍ ഇന്ത്യയിലെ ഉപഭോഗാവശ്യം 120 ലക്ഷം ടണ്ണായി വര്‍ദ്ധിക്കുമെന്നാണ് ദേശീയ തലത്തില്‍ കണക്കാക്കിയിട്ടുള്ളത്. അതിനുവേണ്ടി ഇപ്പോഴത്തെ ഉല്പാദനം 15 വര്‍ഷം കൊണ്ട് ഉള്‍നാടന്‍ മേഖലയില്‍ നിന്ന് ഏകദേശം മൂന്നു മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
സമുദ്രമത്സ്യോല്പാദനത്തില് നിന്ന് ഉള്‍നാടന്‍ മത്സ്യോല്പാദനത്തിലേക്കുള്ള കാലാനുക്രമമായ മാറ്റം താഴെ കൊടുത്തിരിക്കുന്നു.
കേരളത്തിലെ മത്സ്യോല്പാദനത്തില് സമുദ്രമേഖലയാണ് കൂടുതലും സംഭാവന ചെയ്യുന്നത്. കേരളത്തിലെ ഉള്‍നാടന്‍ മത്സ്യോല്പാദനം 2000 മുതല്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും സമുദ്രമത്സ്യോല്പാദനം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. എന്നാല്‍ 2004--05 വര്‍ഷത്തില്‍ സമുദ്ര മത്സ്യോല്പാദനം പെട്ടെന്ന് കുറയുകയും, 2003--04 വര്‍ഷത്തില്‍ ഉള്‍നാടന്‍ ഉത്പാദനം നേരിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നതായും രേഖപ്പെടുത്തുന്നുണ്ട്
അവസാനം പരിഷ്കരിച്ചത് : 3/13/2020
മത്സ്യകൃഷി - കൂടുതൽ വിവരങ്ങൾ
അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന...
വിവിധ തരം മത്സ്യകൃഷികള്‍