অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവ മഞ്ഞള്‍

ജൈവ മഞ്ഞള്‍

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കുന്നതിനും വസ്ത്രങ്ങള്‍ക്കുള്ള നിറക്കൂട്ടുകള്‍ ഉണ്ടാക്കുന്നതിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മഞ്ഞള്‍ ഉപയോഗിച്ചുവരുന്നു. മഞ്ഞള്‍ കയറ്റുമതിയിലും ഉത്പാദനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആന്ധ്രപ്രദേശ്‌, തമിഴ്നാട്, ഒഡീഷ, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, മേഘാലയ, മഹാരാഷ്ട്ര, ആസാം എന്നിവയാണ് പ്രധാനപ്പെട്ട മഞ്ഞള്‍ ഉത്പാദക രാജ്യങ്ങള്‍. 2014-2015 കാലഘട്ടത്തില്‍ ഇന്ത്യയില്‍ 1.84 ലക്ഷം ഹെക്ടറില്‍ നിന്നും 8.30 ലക്ഷം ടണ്‍ മഞ്ഞള്‍ ഉത്പാദിപ്പിക്കപ്പെടുകയുണ്ടായി.

ഔഷധമായും മതപരമായ ചടങ്ങുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മഞ്ഞള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നതുകൊണ്ട് ജൈവ ഉല്‍പ്പന്നത്തിനു വളരെ പ്രാധാന്യമുണ്ട്. ഒരു കാര്‍ഷിക ഉത്പന്നം ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് ജൈവ ഉത്പന്നം എന്ന പേരില്‍ വിപണനം ചെയ്യണമെങ്കില്‍ അംഗീകൃത ഏജന്‍സികളുടെ സാക്ഷ്യപത്രം ആവശ്യമാണ്‌. ഈ സാക്ഷ്യപത്രം ലഭിക്കണമെങ്കില്‍ കൃഷിയിലുടനീളം ഈ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്ന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

ഇനങ്ങള്‍

പ്രധാന നാടന്‍ ഇനങ്ങള്‍ ദുഗ്ഗിരാല, തെക്കൂര്‍ പെറ്റ, സുഗന്ധം, അമലാപുരം, ഈറോഡ് ലോക്കല്‍, മൂവാറ്റുപുഴ, ലക്കടോങ്ങ് എന്നിവയാണ്. ഇവ കൂടാതെ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത കൂടുതല്‍ ഉത്പാദനക്ഷമതയും ഗുണമേന്മയും ഉള്ള പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം തുടങ്ങിയ ഇനങ്ങള്‍ ധാരാളമായി കൃഷി ചെയ്തുവരുന്നു.

അത്യുത്പാദന ശേഷിയുള്ള മഞ്ഞള്‍ ഇനങ്ങള്‍

ഇനത്തിന്‍റെ പേര്

ഏകദേശ വിളവ്‌

ടണ്‍/ഹെ

കൃഷി ദൈര്‍ഘ്യം

ഉണക്കു ശതമാനം

കുര്‍ക്കുമിന്‍ ശതമാനം

ഒളിയോറസിന്‍

ശതമാനം

തൈലം

ശതമാനം

സുവര്‍ണ്ണ

17.4

200

20.0

4.3

13.5

7.0

സുഗുണ

29.3

190

12.0

7.3

13.5

6.0

സുദര്‍ശന

28.8

190

12.0

5.3

15.0

7.0

ഐ.ഐ.എസ്.ആര്‍ പ്രഭ

37.5

195

19.5

6.5

15.0

6.5

ഐ.ഐ.എസ്.ആര്‍ പ്രതിഭ

 

39.1

188

18.5

6.2

16.2

6.2

ആലപ്പി സുപ്രീം

35.4

210

19.3

6.0

16.0

4.0

കേദാരം

34.5

210

18.9

5.5

13.6

3.0

സി.ഒ – 1

30.0

285

19.5

3.2

6.7

3.2

ബി.എസ്.ആര്‍-1

30.7

285

20.5

4.2

4.0

3.7

ബി.എസ്.ആര്‍-2

32.7

245

20.0

3.8

-

-

കൃഷ്ണ

9.2

240

16.4

2.8

3.8

2.0

രോമ

20.7

250

31.0

9.3

13.2

4.2

സുരോമ

20.0

255

26.0

9.3

13.2

4.2

രംഗ

29.0

250

24.8

6.3

13.5

4.4

രശ്മി

31.3

240

23.0

6.4

13.4

4.4

സുരംഗി

23.4

180-200

28.0

4.5-6.5

12.7

4.6

രാജേന്ദ്ര സോണിയ

42.0

225

18.0

8.4

-

5.0

മെഗാ ടെര്‍മെറിക്

23.0

310

16.4

6.8

-

-

കാന്തി

37.7

240-270

20.2

7.2

8.3

5.2

ശോഭ

35.9

240-270

19.4

7.4

9.7

4.2

സോന

21.3

240-270

18.9

7.1

10.3

4.2

വര്‍ണ്ണ

21.9

240-270

19.1

7.9

10.8

4.6

സുഗന്ധം

15.0

210.0

23.3

3.1

11.0

2.7

നടീല്‍ വസ്തു ജൈവീക കൃഷിയില്‍

മഞ്ഞളിന്‍റെ മുകുളങ്ങളുള്ള പ്രകന്ദങ്ങളുടെ ഭാഗങ്ങളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. മഞ്ഞള്‍ നല്ല രീതിയില്‍ മുളയ്ക്കുന്നതിന് നടുന്നതിന് മുമ്പ് വേണ്ട വിധത്തില്‍ സംഭരിച്ചിരിക്കണം. ജൈവ കൃഷി രീതിയില്‍ മഞ്ഞള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി ജൈവ കൃഷി രീതിയുടെ ചട്ടങ്ങള്‍ പാലിച്ച് ഉത്പാദിപ്പിച്ച മഞ്ഞളാണ് വിത്തിനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന മഞ്ഞളിന്‍റെ അഭാവത്തില്‍ പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞള്‍ വിത്തിനായി ഉപയോഗിക്കാം. ഇവ ജൈവ കൃഷിരീതിക്ക് വേണ്ടി അനുവദിച്ച സസ്യസംരക്ഷണ ഉപാധികളായ വേപ്പെണ്ണ, ബോര്‍ഡോ മിശ്രിതം തുടങ്ങിയവ ഉപയോഗിച്ച് കൃഷി ചെയ്തതായിരിക്കണം. പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞളിന്‍റെ ലഭ്യതയുടെ അഭാവത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മഞ്ഞള്‍ ചില നിബന്ധനകളും നിര്‍ദേശങ്ങളും പാലിച്ച് ഉപയോഗിക്കാം.

വിത്ത് മഞ്ഞള്‍ സംഭരണം

ശരിയായ രീതിയില്‍ വിത്ത് മഞ്ഞള്‍ സംഭരിക്കുന്നതിനായി സ്ഥലത്തിന്‍റെ ഊഷ്മാവ് 22-25 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തണം. ഊഷ്മാവ് 28 ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ മഞ്ഞള്‍ നിര്‍ജ്ജലീകരിച്ചു വണ്ണം കുറഞ്ഞ് ആരോഗ്യമില്ലാത്തതായി തീരുന്നു. മഞ്ഞളിന് നല്ല ബീജാങ്കുരണശേഷി ഉറപ്പുവരുത്തുന്നതിന് തണലുള്ള സ്ഥലത്ത് കുഴിയെടുത്താണ് സൂക്ഷിക്കേണ്ടത്. നല്ല വലിപ്പമുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ പ്രകന്ദങ്ങളാണ് വിത്തിനായി ഉപയോഗിക്കേണ്ടത്. വിത്ത് മഞ്ഞള്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിത ലായനിയില്‍ 20 മിനിറ്റ് മുക്കിയ ശേഷം തണലിലിട്ട് വെള്ളം വാര്‍ത്തെടുക്കുക. 1*1*1 മീറ്റര്‍ വലിപ്പമുള്ള അരികുവശം കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ ഉള്‍വശം കെട്ടി ചാണകം മെഴുകിയതുമായ കുഴിയില്‍ മഞ്ഞള്‍ സൂക്ഷിക്കാം. കുഴിയുടെ അടിയില്‍ 5 സെ.മീ. കനത്തില്‍ മണലോ അല്ലെങ്കില്‍ അറക്കപ്പൊടിയോ വിതറുക.അതിനുമുകളില്‍ ഒരടി വിത്ത് മഞ്ഞള്‍ അടുക്കുക. കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞള്‍ അടുക്കിവെച്ചതിനു ശേഷം വായുസഞ്ചാരത്തിനായി കുഴിയുടെ മുകള്‍ഭാഗത്ത് 10 സെ.മീ. സ്ഥലം ഒഴിച്ചിടണം. കുഴി ചെറിയ മരപ്പലക ഉപയോഗിച്ച് മൂടിയിടാം. ഷെഡില്‍ സൂക്ഷിക്കുന്നതുപോലെ വായുസഞ്ചാരവും തണലുമുള്ള പ്രദേശങ്ങളില്‍ മഞ്ഞള്‍ കൂനകൂട്ടി മഞ്ഞളിലകള്‍ അല്ലെങ്കില്‍ പാണലിന്‍റെ ഇലകള്‍ ഉപയോഗിച്ച് മൂടിയും സംഭരിക്കാം.

രോഗങ്ങളുടെയും കീടാണുക്കളുടെയും അളവ് കുറയ്ക്കുന്നതിന് വേണ്ടി സംഭരിച്ച് വച്ചിരിക്കുന്ന മഞ്ഞള്‍ മാസത്തിലൊരിക്കല്‍ തുറന്നു പരിശോധിക്കുകയും കേടായതും അഴുകിയതുമായ മഞ്ഞള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുകയും ചെയ്യണം.

വിത്ത് മഞ്ഞളിന്‍റെ വലിപ്പവും തൂക്കവും

ഓരോ സ്ഥലത്തെയും അതേപോലെ ഇനത്തിന്‍റെയും മണ്ണിന്‍റെയും അടിസ്ഥാനത്തില്‍ മഞ്ഞളിന്‍റെ വലിപ്പവും തൂക്കവും വ്യത്യാസപ്പെട്ടിരിക്കുന്നു. മഞ്ഞളിന്‍റെ വലിപ്പത്തിന് ആനുപാതികമായാണ് വിളവ്‌. കൂടുതല്‍ വിളവ്‌ ലഭിക്കുന്നതിനു വേണ്ടി വിത്ത് മഞ്ഞള്‍ 20 – 25 ഗ്രാം തൂക്കമുള്ള ഒന്നോ രണ്ടോ മുകുളങ്ങളോടുകൂടിയ കഷണങ്ങളാക്കുന്നു. പൊതുവേ ഹെക്ടറിന് 1500-2500 കി.ഗ്രാം മഞ്ഞളാണ് ഉപയോഗിക്കേണ്ടത്. ജി.ആര്‍.ബി.35/ജി.ഇ.ബി.17 എന്ന ബാക്ടീരിയ അടങ്ങുന്ന ഒരു കാപ്സ്യൂള്‍ 100 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ പ്രകന്ദങ്ങള്‍ 20 മിനിറ്റ് മുക്കി നട്ടാല്‍ ചെടിയുടെ വളര്‍ച്ചയും രോഗപ്രതിരോധശേഷിയും വര്‍ധിക്കും. ഏക മുകുള പ്രജനനരീതി വഴി നടീല്‍വസ്തുവിന്‍റെ അളവ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ സാധിക്കും.

നിലമൊരുക്കലും നടീലും

ആദ്യത്തെ വേനല്‍മഴ ലഭിച്ചതിനു ശേഷം ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ നിലം ഒരുക്കിത്തുടങ്ങാം. അമ്ലത കൂടുതല്‍ ഉള്ള മണ്ണില്‍ (pH 6ന് താഴെ) കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ഒരു ഹെക്ടറിന് 1000 കിലോഗ്രാം എന്ന തോതില്‍ വിതറി നിലം ഉഴുതുന്നത് നല്ലതാണ്. വേനല്‍മഴ ലഭിക്കുന്നതോടുകൂടി ഒരു മീറ്റര്‍ വീതിയും 30 സെ.മീ  ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങള്‍ എടുക്കണം. വാരങ്ങള്‍ തമ്മില്‍ 50 സെ.മീ. ഇട അകലമുണ്ടായിരിക്കണം. ജലസേചന സൗകര്യമുള്ള ഇടങ്ങളില്‍ വരമ്പുകള്‍ എടുത്തും ചാലുകള്‍ കീറിയും മഞ്ഞള്‍ നടാവുന്നതാണ്. കേരളത്തിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴ ലഭിക്കുന്നതിനനുസരിച്ചു മഞ്ഞള്‍ നടാവുന്നതാണ്. നടുന്നതിന് ആരോഗ്യമുള്ള മാതൃപ്രകന്ദങ്ങളോ അല്ലെങ്കില്‍ പ്രകന്ദങ്ങള്‍ ചെറിയ കഷണങ്ങളാക്കിയോ ഉപയോഗിക്കാം. വാരങ്ങളില്‍ 25 സെ.മീ. അകലത്തില്‍ നിരനിരയായി കുഴികളെടുത്ത് ചാണകപ്പൊടി വിതറിയശേഷം മുകുളം മുകള്‍ഭാഗത്ത് വരുന്നവിധം വിത്തുകള്‍ നടാവുന്നതാണ്. ചാലുകളിലും വരമ്പുകളിലും മഞ്ഞള്‍ നടുമ്പോള്‍ നിരകള്‍ തമ്മില്‍ 45-60 സെ.മീ. അകലവും ചെടികള്‍ തമ്മില്‍ 25 സെ.മീ. അകലവും നല്‍കാവുന്നതാണ്.

ജൈവകൃഷിക്ക് നിലമൊരുക്കുമ്പോള്‍ മാലിന്യമില്ലാത്ത നീര്‍വാര്‍ച്ചയുള്ള പ്രദേശം തിരഞ്ഞെടുക്കേണ്ടതാണ്. തോട്ടത്തിന് ചുറ്റും സസ്യങ്ങള്‍, മരങ്ങള്‍ അല്ലെങ്കില്‍ ശീമക്കൊന്ന കൊണ്ട് ബഫര്‍ സോണ്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. ബഫര്‍സോണില്‍ ശീമക്കൊന്ന നടുന്നതുമൂലം തോട്ടത്തിലേക്ക് മണ്ണിലൂടെയുള്ള മാലിന്യങ്ങള്‍ കിനിഞ്ഞിറങ്ങുന്നത് തടയപ്പെടുന്നു. ബഫര്‍ വിളയായി മഞ്ഞള്‍ തന്നെ നടുകയാണെങ്കില്‍ അവ ജൈവ മഞ്ഞളായി കണക്കാക്കുകയില്ല. ബഫര്‍സോണ്‍ അതാത് പ്രദേശത്തിന്‍റെ ഘടനയനുസ്സരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സിയാണ് ഇത് തീരുമാനിക്കുന്നത്.

പുതയിടല്‍

പുതയിടുന്നതുമൂലം മഞ്ഞള്‍ വേഗത്തില്‍ വേഗത്തില്‍ മുളയ്ക്കുകയും കൂടുതല്‍ ചിനപ്പുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്തുകയും കളനിയന്ത്രിക്കുകയും മണ്ണിലെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.പൊതുവേ ഹെക്ടറിന് 10 മുതല്‍ 30 ടണ്‍ എന്ന തോതില്‍ രണ്ടോ മൂന്നോ തവണ പുതയിടണം. ഇത് മഞ്ഞള്‍ നടുന്ന സമയത്തും പിന്നീട് 45 ദിവസത്തിനുശേഷവും മൂന്നാമതായി 90-)0 ദിവസവും ചെയ്യുന്നതാണ് ഉത്തമം. സമതലപ്രദേശങ്ങളില്‍ പുതയിടുന്നതിന് പൊതുവേ ഹെക്ടറിന് 30 ടണ്‍ എന്ന തോതില്‍ പച്ചിലവളമാണ് നിര്‍ദേശിക്കുന്നത്. പുതയിടുന്നതിന് വേണ്ടി ഉണങ്ങിയതോ അല്ലെങ്കില്‍ പച്ചിലകളോ, നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി ഇവയുടെ വൈക്കോല്‍, കരിമ്പിന്‍റെ ഇല, വാഴയില, ഓല എന്നിവയും ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ സാധാരണഗതിയില്‍ ശീമക്കൊന്ന പുതയിടാന്‍ ഉപയോഗിച്ചുവരുന്നു.

കളനിയന്ത്രണം

മഞ്ഞള്‍ കൃഷിയിടത്തിലെ മുഖ്യ പ്രശ്നമായ കളകള്‍ മഞ്ഞളിന്‍റെ വിളവിനെ സാരമായി ബാധിക്കുന്നു. മണ്ണ് കിളക്കുന്നതിനോടൊപ്പം കളകളെ വെട്ടി നശിപ്പിച്ചും പുതയിട്ടും നിയന്ത്രിക്കണം. മണ്ണ് കിളക്കുന്നതും ഇളക്കുന്നതും മൂലം മണ്ണ് കട്ടിയായി നില്‍ക്കുന്നത് ഒഴിവാക്കുകയും, കളകളെ നിയന്ത്രിക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ മണ്ണിലെ വളങ്ങള്‍ വേണ്ടവിധത്തില്‍ യോജിക്കുന്നതിനും, ചെറിയ പ്രകന്ദങ്ങള്‍ വളരുന്നതിനും, വേരുകള്‍ക്ക് വായുസഞ്ചാരം കൂടുതല്‍ ലഭിക്കുന്നതിനും, ശല്‍ക്ക കീടങ്ങളില്‍ നിന്ന് വേരിനെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ജലസേചനം

പൊതുവേ ജലസേചനം ചെയ്തും അല്ലാതെയും മഞ്ഞള്‍ കൃഷി ചെയ്തുവരുന്നു. മഴ കുറച്ച് ലഭിക്കുന്ന പ്രദേശങ്ങളില്‍ ജലസേചനം ആവശ്യമാണ്‌. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ മഴ കിട്ടിയില്ലെങ്കില്‍ ആവശ്യാനുസരണം ജലസേചനം നടത്തേണ്ടതാണ്. മഞ്ഞള്‍കൃഷിക്ക് തണല്‍ മുഖ്യമല്ലെങ്കിലും ചെറിയ തോതില്‍ തണല്‍ ആവശ്യമാണ്‌. തണല്‍ നല്‍കുന്നതുവഴി മണ്ണിലെ ജലനഷ്ടം നിയന്ത്രിക്കപ്പെടുന്നു.

കൃഷിരീതി

മഞ്ഞള്‍ ഏകവിളയായും, ഇടവിളയായും, മിശ്രവിളയായും കൃഷിചെയ്തുവരുന്നു. വിവിധ വിളരീതികള്‍ പരീക്ഷിക്കുന്നതുമൂലം മണ്ണിലെ പോഷകത്തിന്‍റെ അളവ് ഒരു പരിധിവരെ തുലനം ചെയ്ത് നിര്‍ത്തുവാന്‍ സാധിക്കുന്നു.

മിതമായ തണല്‍ ആവശ്യമായ മഞ്ഞള്‍, തെങ്ങ്, കവുങ്ങ്, ഓറഞ്ച്, പേരയ്ക്ക, റബ്ബര്‍, പപ്പായ, കാപ്പി തുടങ്ങിയ ദീര്‍ഘകാല വിളകളുടെ ഇടവിളയായി കൃഷി ചെയ്യുന്നതുമൂലം തോട്ടത്തിലെ മാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ പുനചംക്രമണം ചെയ്യപ്പെടുന്നു. ജൈവകൃഷിരീതി അവലംബിക്കുന്ന കൃഷിയിടങ്ങളില്‍ വാരങ്ങള്‍ക്കിടയില്‍ പച്ചിലവളമായി സെസ്ബാനിയ അക്യുലിയെറ്റ വളര്‍ത്തുന്നതുമൂലം ഉത്പാദനചെലവ് കുറയുന്നു.

ഏകവിളയായി ഒരേസ്ഥലത്ത് മഞ്ഞള്‍ കൃഷി ചെയ്യുകയാണെങ്കില്‍ മണ്ണിലെ ഒരേ തരത്തിലുള്ള പോഷകങ്ങള്‍ നീക്കം ചെയ്യുന്നതുമൂലം വിളവ്‌ കുറയുന്നു. പയറുവര്‍ഗ്ഗത്തില്‍പ്പെടുന്ന ചെടിയോ അല്ലെങ്കില്‍ പച്ചില ചെടിയോ ഉപയോഗിച്ച് വിള ചംക്രമണം ചെയ്യാവുന്നതാണ്.

വളപ്രയോഗം

മഞ്ഞള്‍ മണ്ണില്‍ നിന്നും കൂടിയ അളവില്‍ പോഷകം ആഗിരണം ചെയ്യുന്നതിനാല്‍ കൂടുതല്‍ അളവില്‍ വളം മണ്ണില്‍ നല്‍കേണ്ടിവരുന്നു. കാലിവളം, മണ്ണിര കമ്പോസ്റ്റ്, ചകിരിചോര്‍ കമ്പോസ്റ്റ്, കോഴിവളം, പച്ചിലവളം, മുനിസിപ്പല്‍ കമ്പോസ്റ്റ്, പ്രസ്സ്മട്, പിണ്ണാക്ക്, ഗോമൂത്രം തുടങ്ങിയവ ജൈവ വളങ്ങളായി ഉപയോഗിക്കാവുന്നതാണ്. ഇവ സാധാരണ അടിവളമായാണ് നല്‍കാറുള്ളത്. സാധാരണരീതിയില്‍ ഹെക്ടറിന് 30 ടണ്‍ ഉണക്കിപ്പൊടിച്ച ചാണകവും, 2 ടണ്‍ വേപ്പിന്‍പിണ്ണാക്കും, 250 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റും, നടുന്ന സമയത്ത് കുഴിയിലും നട്ട് 45 ദിവസത്തിനുശേഷം ഒരു ടണ്‍ ചാരം, 2 ടണ്‍ മണ്ണിരകമ്പോസ്റ്റ്, 90 ദിവസത്തിനുശേഷം 2 ടണ്‍ മണ്ണിരകമ്പോസ്റ്റും ജൈവ കൃഷിയില്‍ നല്‍കാവുന്നതാണ്. മണ്ണ് പരിശോധനയ്ക്ക് ശേഷം പൊട്ടാസ്യത്തിന്‍റെ അളവ് കുറവുണ്ടെങ്കില്‍ 250 കി.ഗ്രാം പ്രകൃതിദത്തമായ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് രണ്ടു തവണകളായി 45 ദിവസത്തിനു ശേഷവും കൊടുക്കേണ്ടതാണ്. ഓരോ വളപ്രയോഗത്തിനുശേഷവും പ്രകന്ദങ്ങള്‍ മണ്ണിനടിയില്‍ കൂടുതല്‍ വലുതാകുന്നതിന് വാരങ്ങളില്‍ മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്. സൂക്ഷ്മ പോഷകങ്ങളായ അയണ്‍ സള്‍ഫേറ്റ്, സിങ്ക് സള്‍ഫേറ്റ്, ബോറാക്സ് തുടങ്ങിയവ മണ്ണ് / ഇല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ കൊടുക്കേണ്ടതാണ്. ഇതിനുവേണ്ടി മഞ്ഞള്‍ സൂക്ഷ്മ പോഷക മിശ്രിതം അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് നട്ട് 60 ദിവസങ്ങള്‍ക്കും 90 ദിവസങ്ങള്‍ക്കും ശേഷം ഇലകളില്‍ തളിക്കാവുന്നതാണ്. ഇവ നല്‍കുന്നതുമൂലം മഞ്ഞളിന്‍റെ ഉത്പാദനവും ഗുണമേന്മയും വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സസ്യ സംരക്ഷണം

ലീഫ് ബ്ലോച്ച് (ഇലകരിച്ചില്‍)

ഈ രോഗമുണ്ടാക്കുന്നത് ട്രാഫിന മാക്കുലന്‍സ് എന്ന ഇനം കുമിളാണ്. രോഗം ബാധിച്ച ചെടിയുടെ ഇലകളില്‍ അണ്ഡകൃതിയിലോ അല്ലെങ്കില്‍ സമചതുരാകൃതിയിലോ തവിട്ടുനിറമുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.ഇവ ക്രമേണ മഞ്ഞയോ കടും തവിട്ടുനിറമോ ആയി ഇലകള്‍ മഞ്ഞളിക്കുന്നു. രോഗം രൂക്ഷമായി ബാധിച്ച ഇലകള്‍ തീപ്പൊള്ളലേറ്റപോലെ കരിയുകയും തന്മൂലം വിളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.

ഇലപ്പുള്ളി രോഗം

ഈ രോഗം കൊള്ളിറ്റോട്രൈക്കം ക്യാപ്സിസി എന്ന ഇനം കുമിള്‍ മൂലമാണ് ഉണ്ടാകുന്നത്. ചെറു ഇലകളില്‍ അല്ലെങ്കില്‍ തളിരിലകളില്‍ തവിട്ടു നിറത്തിലുള്ള ധാരാളം പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പുള്ളികള്‍ കൂടിച്ചേര്‍ന്ന് ഇലയാകെ വ്യാപിക്കുകയും, തുടര്‍ന്ന് ഇലകള്‍ കരിയുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിച്ച് ഈ രോഗം നിയന്ത്രിക്കാവുന്നതാണ്.

മൂട് ചീയല്‍

പിത്തിയം ഗ്രാമിനിക്കോളം എന്ന ഇനം കുമിളാണ് ഈ രോഗത്തിന്‍റെ ഹേതു. ഇതിന്‍റെ പ്രാരംഭ ലക്ഷണമായി ചെടിയുടെ ചുവട് ഭാഗത്ത് വെള്ളത്തില്‍ കുതിര്‍ന്ന പോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ അരിക് മഞ്ഞളിക്കുന്നതാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം. പിന്നീട് രോഗം ഭൂകാണ്ഡത്തിലേക്കും വേരുകളിലേക്കും വ്യാപിക്കുന്നതിനാല്‍ വേരും കാണ്ഡവും അഴുകി ഇലകള്‍ മഞ്ഞളിച്ച് ചെടികള്‍ ഉണങ്ങുന്നു. ഈ രോഗം നിയന്ത്രിക്കാന്‍ വിത്ത് മഞ്ഞള്‍ വിളവെടുപ്പിനു ശേഷം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതത്തില്‍ അര മണിക്കൂര്‍ നേരം മുക്കിയെടുത്ത് തണലിലിട്ട് വെള്ളം വാര്‍ന്നതിനുശേഷം നടുവാന്‍ ഉപയോഗിക്കണം. രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി ബോര്‍ഡോ മിശ്രിതത്താല്‍ വാരങ്ങളിലെ മണ്ണ് കുതിര്‍ക്കണം. രോഗം രൂക്ഷമായി ബാധിച്ച പ്രകന്ദങ്ങള്‍ നടുവാനായി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിമാവിരകള്‍

മുഴകളുണ്ടാക്കുന്ന മെലായ്ഡോഗയിന്‍, വേരുകള്‍ തുരക്കുന്ന റാഡോഫോളസ് നിമാവിരകളാണ് മഞ്ഞളില്‍ സാധാരണ കണ്ടുവരുന്നത്. രോഗനിയന്ത്രണത്തിന് ആരോഗ്യമുള്ള രോഗവിമുക്തമായ നടീല്‍വസ്തു ഉപയോഗിക്കേണ്ടതാണ്. വളപ്രയോഗത്തില്‍ വേപ്പിന്‍പിണ്ണാക്ക് ഉള്‍പ്പെടുത്തുന്നത് നിമാവിരകളുടെ പ്രജനനം തടയുവാന്‍ പ്രയോജനമാവുന്നു.

തണ്ടുതുരപ്പന്‍ പുഴു

മഞ്ഞളില്‍ കണ്ടുവരുന്ന വിനാശകാരിയായ കീടമാണ്‌ തണ്ടുതുരപ്പന്‍. പുഴുക്കള്‍ തണ്ടുകള്‍ തുരന്നു മാംസളമായ കോശഭാഗങ്ങള്‍ തിന്നുന്നു. പുഴുക്കള്‍ തുരക്കുന്ന ഭാഗങ്ങളിലൂടെ വിസര്‍ജ്യവസ്തുക്കള്‍ പുറന്തള്ളപ്പെട്ടിരിക്കുന്നത് നിരീക്ഷിച്ചും ഉണങ്ങിപ്പോകുന്ന മദ്ധ്യഭാഗത്തെ തായ്തണ്ടുകളെ അടിസ്ഥാനപ്പെടുത്തിയും കീട ബാധ നിര്‍ണ്ണയിക്കാം. ആക്രമണ വിധേയമായ തണ്ടുകള്‍ മുറിച്ച് നീക്കം ചെയ്യുകയും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യണം. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പുതുതായി കീടബാധയേറ്റ ചെടികള്‍ മുറിച്ചുമാറ്റിയ ശേഷം 0.6% വീര്യമുള്ള വേപ്പടിസ്ഥിത കീടനാശിനി (നീം ഗോള്‍ഡ്‌) ഒരുമാസം ഇടവിട്ട്‌ തളിച്ച് ഈ കീടബാധ നിയന്ത്രിക്കാം.

ശല്‍ക്കകീടങ്ങള്‍

ശല്‍ക്കകീടങ്ങള്‍ തോട്ടത്തില്‍ വളരുന്ന മഞ്ഞളിലും, വിളവെടുപ്പിനു ശേഷം ശേഖരിച്ചുവെക്കുന്ന പ്രകന്ദങ്ങളിലും കണ്ടുവരുന്നു. ശല്‍ക്കകീടങ്ങള്‍ പ്രകന്ദങ്ങളിലെ നീരൂറ്റിക്കുടിക്കുന്നതിന്‍റെ അനന്തരഫലമായി ഇവ ചുരുങ്ങിയുണങ്ങി ശുഷ്കിച്ചു പോകുന്നു. ഇത് വിത്ത് മഞ്ഞളിന്‍റെ അങ്കുരണശേഷിയെ സാരമായി ബാധിക്കുന്നു. വിളവെടുപ്പിനു ശേഷം വിത്തിനായി സൂക്ഷിക്കുന്ന മഞ്ഞള്‍ നീം ഗോള്‍ഡ്‌ (വേപ്പടിസ്ഥിത കീടനാശിനി) മിശ്രിതത്തില്‍ 30 മിനിറ്റ് മുക്കിയെടുത്ത ശേഷം തണലിലിട്ട് ഉണക്കി സംഭരിക്കുന്നത് ഈ കീടത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രൂക്ഷമായ കീടബാധയുള്ള പ്രകന്ദങ്ങള്‍ നശിപ്പിച്ചുകളയേണ്ടതാണ്.

വിളവെടുപ്പ്

മഞ്ഞള്‍ ഇനങ്ങളുടെ പ്രത്യേകത അനുസരിച്ച് വിളവെടുപ്പ് കാലം വ്യത്യാസപ്പെട്ടിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് സാധാരണ വിളവെടുപ്പ് കാലം. ഹ്രസ്വകാല ഇനങ്ങള്‍ 7-8 മാസങ്ങള്‍ക്കുള്ളിലും, മാധ്യമ ഇനങ്ങള്‍ 8-9 മാസങ്ങള്‍ക്കുള്ളിലും, ദീര്‍ഘകാല ഇനങ്ങള്‍ 9-10 മാസങ്ങള്‍ക്ക് ശേഷവും വിളവെടുക്കാം. വിളവെടുപ്പിനു പാകമാകുന്നതോടുകൂടി ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ ഉണങ്ങിത്തുടങ്ങും. കലപ്പകൊണ്ടുഴുതോ മണ്‍വെട്ടി ഉപയോഗിച്ച് കിളച്ചോ മണ്ണിനടിയില്‍നിന്ന് മഞ്ഞള്‍ ശേഖരിക്കാം. വിളവെടുത്ത മഞ്ഞള്‍ വെള്ളത്തില്‍ നന്നായി കഴുകി പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും മറ്റും നീക്കം ചെയ്ത് വേരുകള്‍ മുറിച്ചുകളയണം.

സംസ്കരണം

പ്രകന്ദങ്ങളില്‍ നിന്നും ഉപകാണ്ഡങ്ങള്‍ വേര്‍തിരിച്ചെടുത്ത് സംസ്കരിച്ചാണ് ഉണക്ക മഞ്ഞള്‍ ഉണ്ടാക്കുന്നത്. മാതൃപ്രകന്ദങ്ങള്‍ വിത്തിനായി ഉപയോഗിക്കുന്നു. സാധാരണ രീതിയില്‍ വൃത്തിയാക്കിയ മഞ്ഞള്‍ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളയ്ക്കുന്ന മഞ്ഞളില്‍ നിന്ന് പത വന്നതിനു ശേഷം ഒരു പ്രത്യേക സുഗന്ധം ഉത്ഭവിക്കുന്നതുവരെ ഈ പ്രക്രിയ തുടരാം.ഏകദേശം 45-60 മിനുട്ട് തിളയ്ക്കുമ്പോള്‍ മഞ്ഞള്‍ മൃദുവായിത്തീരുന്നു. തിളപ്പിച്ച മഞ്ഞള്‍ വെയിലത്ത് ഉണക്കി സംസ്കരിക്കാവുന്നതാണ്. മഞ്ഞളിന്‍റെ നിറവും സുഗന്ധവും തിളപ്പിക്കല്‍ പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ആവശ്യത്തിലധികം തിളപ്പിച്ചാല്‍ മഞ്ഞളിന്‍റെ നിറം നഷ്ടപ്പെടും. തിളപ്പിക്കലിന്‍റെ ദൈര്‍ഘ്യം കുറഞ്ഞാല്‍ ഉണക്കിയെടുത്ത മഞ്ഞള്‍ പൊടിഞ്ഞുപോകാനും സാധ്യതയുണ്ട്.

ഗുണമേന്മയുള്ള ഉല്‍പ്പന്നം ലഭിക്കുന്നതിന് ഇനി പറയുന്ന പരിഷ്കരിച്ച രീതിയില്‍ മഞ്ഞള്‍ സംസ്കരിക്കാം.0.9*0.5*0.4 മീ. വലിപ്പമുള്ള ഈയം പൂശിയ ഇരുമ്പ് അഥവാ നാകത്തകിട് കൊണ്ടുണ്ടാക്കിയ പാത്രമാണ് മഞ്ഞള്‍ തിളപ്പിക്കുവാന്‍ ഉപയോഗിക്കേണ്ടത്. സുഷിരങ്ങളുള്ള ചെറിയ പാത്രത്തില്‍ 50 കി. മഞ്ഞള്‍ ഇട്ടതിനുശേഷം ഈ പാത്രം വലിയ പാത്രത്തില്‍ ഇറക്കിവെച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചതിനുശേഷം കാണ്ഡങ്ങള്‍ മൃദുവാകുന്നതുവരെ തിളപ്പിക്കണം. മഞ്ഞള്‍ വലിയ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് വെള്ളം വാര്‍ന്നുപോകുവാന്‍ അനുവദിക്കണം. ഈ വെള്ളം തന്നെ വീണ്ടും മഞ്ഞള്‍ തിളപ്പിക്കുവാനായി ഉപയോഗിക്കാം. വലിയ തോതില്‍ മഞ്ഞള്‍ പുഴുങ്ങുന്നതിനു TNAU മോഡല്‍ ഇംപ്രൂവ്ഡ് സ്റ്റീംബോയിലര്‍ ഉപയോഗിക്കാം. ഒരു ബാച്ചില്‍ 100 കി.ഗ്രാം മഞ്ഞള്‍ വരെ പുഴുങ്ങാം. പുഴുങ്ങുന്നതിനു 70-75 കി.ഗ്രാം വിറക് വേണ്ടിവരും. വിളവെടുപ്പിനുശേഷം രണ്ടോ മൂന്നോ ദിവസത്തിനകം മഞ്ഞള്‍ സംസ്കരിക്കുവാനായി ശ്രദ്ധിക്കണം. സംസ്കരിക്കുവാന്‍ കാലതാമസമുണ്ടെങ്കില്‍ പ്രകന്ദങ്ങള്‍ അറക്കപ്പൊടി അല്ലെങ്കില്‍ ചകിരിപ്പൊടി ചേര്‍ത്ത് തണലില്‍ സൂക്ഷിച്ചുവെക്കേണ്ടതാണ്.

ഉണക്കല്‍

വേവിച്ച മഞ്ഞള്‍ പനമ്പുകളിലോ അല്ലെങ്കില്‍ സിമന്‍റ് തറകളിലോ 5-7 സെ.മീ. കനത്തില്‍ പരത്തിയിട്ട് വെയിലില്‍ ഉണക്കാം. ഉണക്കുന്ന പ്രതലത്തില്‍ കനം കുറച്ച് പരത്തുന്നത് ഉണക്ക മഞ്ഞളിന്‍റെ നിലവാരത്തെയും നിറത്തെയും ബാധിക്കുന്നു. മഞ്ഞള്‍ പൂര്‍ണ്ണമായും ഉണക്കുവാന്‍ 10-15 ദിവസംവരെ ആവശ്യമുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ യന്ത്രം ഉപയോഗിച്ച് 60 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മഞ്ഞള്‍ ഉണക്കിയാല്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നം ലഭിക്കുന്നു. വേവിച്ച മഞ്ഞളില്‍ നിന്നും ശരാശരി 10-35 ശതമാനം വരെ ഇനത്തിനനുസരിച്ച് ഉണക്കശതമാനം പ്രതീക്ഷിക്കാം.

മിനുസപ്പെടുത്തലും നിറംകൊടുക്കലും

ഉണങ്ങിയ മഞ്ഞളിന്‍റെ പ്രതലം ശല്‍ക്കങ്ങളും വേരുകളും മൂലം പരുത്തതും അനാകര്‍ഷവുമായിരിക്കും. ഉല്‍പ്പന്നം കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ ഉണക്ക മഞ്ഞള്‍ മിനുസപ്പെടുത്തുകയും നിറം കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. യന്ത്രം ഉപയോഗിച്ചോ, കടുത്ത പ്രതലത്തില്‍ മഞ്ഞള്‍ ഉരച്ചോ ചാക്കില്‍ പൊതിഞ്ഞ് കാലുകൊണ്ട് മെതിച്ചോ മഞ്ഞള്‍ മിനുസപ്പെടുത്തിയെടുക്കാം. പരിഷ്ക്കരിച്ച രീതിയില്‍ അച്ചുതണ്ടില്‍ ഉറപ്പിച്ചതും വശങ്ങളില്‍ കമ്പിവല ഘടിപ്പിച്ചതും കൈകൊണ്ട് കറക്കാവുന്നതുമായ പ്രത്യേകതരം യന്ത്രമുപയോഗിച്ചും മഞ്ഞള്‍ മിനുസപ്പെടുത്താം. യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മഞ്ഞള്‍ പരസ്പരം ഉരഞ്ഞും കമ്പിവലയില്‍ തട്ടിയും മിനുസപ്പെടുന്നു. വലിയ തോതില്‍ മഞ്ഞള്‍ മിനുസപ്പെടുത്തിയെടുക്കാന്‍ വൈദ്യുതി യന്ത്രങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്.

സംസ്കരിച്ചെടുത്ത മഞ്ഞളിന്‍റെ നിറം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. മിനുസപ്പെടുത്തുന്നതിന്‍റെ അവസാനഘട്ടത്തില്‍ മഞ്ഞള്‍പൊടി ലായനി തളിച്ച് കൊടുക്കുന്നത് ഉല്‍പ്പന്നത്തിനു നിറം കൂട്ടുന്നതിന് സഹായിക്കും.

മഞ്ഞള്‍, ചണം കൊണ്ടുള്ള ചാക്കില്‍ സംഭരിക്കുമ്പോള്‍ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണുന്നതിനാല്‍ പ്ലാസ്റ്റിക്‌ ആവരണത്തോടുകൂടിയ ചാക്കിലാണ് ശേഖരിക്കേണ്ടത്.മഞ്ഞള്‍ സംഭരിക്കുമ്പോള്‍ തറയില്‍ നിന്നും ഈര്‍പ്പം വലിച്ചെടുക്കുവാതിരിക്കുവാന്‍ ചാക്കില്‍ കെട്ടി മരപ്പലകയുടെ മേല്‍ അടുക്കി ചുമരില്‍ നിന്നും 50-60 സെ.മീ. അകലത്തില്‍ വെയ്ക്കുവാന്‍ ശ്രദ്ധിക്കണം. ഇത് ചുമരില്‍ നിന്നും കീടങ്ങളും മറ്റു ജന്തുക്കളും ചാക്കിലേക്ക് പ്രവേശിക്കുന്നത് തടയും. കൂടുതല്‍ കാലം സംഭരിക്കുമ്പോള്‍ ഉണക്കമഞ്ഞളിന്‍റെ ഗുണങ്ങള്‍ നഷ്ടപ്പെടുവാന്‍ ഇടയുള്ളതിനാല്‍ മുഴുവന്‍ ഉണങ്ങിയ മഞ്ഞള്‍ വായു കടക്കാതെ കട്ടി കൂടുതലുള്ള പോളിത്തീന്‍ കണ്ടെയ്നര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ അതുപോലെയുള്ള പാക്കിംഗ് മെറ്റീരിയല്‍ ഉപയോഗിച്ചോ സംഭരിക്കാവുന്നതാണ്.

ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞള്‍ പാക്കിംഗ് ചെയ്യുമ്പോള്‍ വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്നതും എളുപ്പത്തില്‍ വിഘടിക്കുന്നതുമായ പാക്കിംഗ് മെറ്റീരിയല്‍ ഉപയോഗിക്കണം. എന്നാല്‍ ഇത് ജൈവരീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞളിന് ദോഷമുണ്ടാക്കുവാന്‍ പാടുള്ളതല്ല. പാക്കിന് മുകളില്‍ “ജൈവരീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞള്‍” എന്ന് ലേബല്‍ ചെയ്യണം. കുമിള്‍നാശിനിയോ രാസവളങ്ങളോ ഉപയോഗിച്ചിട്ടുള്ള പാത്രത്തിലോ പോളിത്തീന്‍ കവറിലോ ജൈവ മഞ്ഞള്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.

ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച മഞ്ഞള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റു രീതികളില്‍ ഉത്പാദിപ്പിച്ച മഞ്ഞളിനേക്കാളും വിപണിയില്‍ കൂടുതല്‍ വിള ലഭിക്കുന്നു. ഇവ കൃഷിക്കാര്‍ക്ക് അവരുടെ ഇടയിലുള്ള കര്‍ഷക കൂട്ടായ്മ അല്ലെങ്കില്‍ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയ എജന്‍സികളിലൂടെ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തി കൂടുതല്‍ ലാഭം നേടിയെടുക്കാവുന്നതാണ്.

സര്‍ട്ടിഫിക്കേഷന്‍

ജൈവ കൃഷി രീതിയില്‍ ഉത്പാദിപ്പിച്ച നല്ല ഗുണമേന്മയുള മഞ്ഞളിന് വിപണിയില്‍ താരതമ്യേന ഉയര്‍ന്ന വില കിട്ടുന്നതുകൊണ്ട് കര്‍ഷകന് കൂടുതല്‍ ലാഭം നേടിയെടുക്കുവാന്‍ സാധിക്കുന്നു. കാര്‍ഷിക കൂട്ടായ്മയിലൂടെയും കുടുംബശ്രീ പോലുള്ള എജന്‍സികളിലൂടെയും ഇവയ്ക്ക് സര്‍ട്ടിഫിക്കേഷനും വിപണിയും അനായാസേന നേടിയെടുക്കാവുന്നതാണ്.

ഉത്പാദന ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി സാക്ഷ്യപത്രം നല്‍കേണ്ടത് ഒരു സ്വതന്ത്ര ഏജന്‍സിയാണ്. ഈ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ നിയമിച്ചിട്ടുള്ള നിരീക്ഷകര്‍ കൃഷിയിടം സന്ദര്‍ശിച്ച് കാര്‍ഷിക രീതികള്‍ നിരീക്ഷിച്ച് അവ രേഖകളായി സൂക്ഷിക്കുന്നു. പരമ്പരാഗത വിളകളും ജൈവീക വിളകളും കൃഷി ചെയ്യുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും കൃഷിരീതികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലേ ഈ സാക്ഷ്യപത്രം ലഭിക്കുകയുള്ളൂ.

ജൈവ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങള്‍

  • ഇന്ത്യന്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി (INDOCERT)

തോട്ടുമുക്കം (പി.ഒ), ആലുവ – 683105, കൊച്ചി

ഫോണ്‍: 0484 2630909

ഇ-മെയില്‍: info@indocert.org

  • ലാക്കോണ്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (LACON)

ചേനത്ര,തിരുവല്ല, പത്തനംതിട്ട – 689101

ഫോണ്‍: 0469 2606447

ഇ-മെയില്‍: info@laconindia.com

  • ബയോ ഇന്‍സ്പെക്ട്ര

C/o INDOCERT

തോട്ടുമുക്കം (പി.ഒ), ആലുവ – 683105, കൊച്ചി

ഫോണ്‍: 0484 2630908

ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന കീട-കുമിള്‍ നാശിനികള്‍

വേപ്പിന്‍കുരുസത്ത്

ഒരു ലിറ്റര്‍ സത്ത് തയ്യാറാക്കാന്‍ ഉദ്ദേശം 20 ഗ്രാം വേപ്പിന്‍കുരു വേണം. നന്നായി ചതച്ച വേപ്പിന്‍കുരു തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ 6-10 മണിക്കൂര്‍ വരെ കുതിര്‍ത്തുവയ്ക്കണം. പിന്നീട് കിഴി നന്നായി പിഴിഞ്ഞ് ഇതിലെ സത്ത് വെള്ളത്തില്‍ കലര്‍ത്തണം. ലായനിയുടെ നിറം തെളിയുന്നതുവരെ കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിയണം. അതിനുശേഷം ഈ ലായനി ചെടികളില്‍ തളിക്കാം.

വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണ സോപ്പുമായി ചേര്‍ത്ത് പതപ്പിച്ച് കീടനാശിനിയായി ഉപയോഗിക്കാം. 30 മി.ലി. വേപ്പെണ്ണ ഒരു പരന്ന പാത്രത്തില്‍ എടുത്ത ശേഷം സോപ്പിന്‍ കഷണങ്ങള്‍ ചെറുതായി അരിഞ്ഞു പതപ്പിക്കണം. പാലിന്‍റെ നിറം ലഭിക്കുന്നതിനും നന്നായി പതയുന്നതിനും വേണ്ടത്ര സോപ്പ് ചേര്‍ക്കണം. നല്ല പാലിന്‍റെ നിറം ലഭിക്കുന്നതുവരെ ഇത് തുടരണം. വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിച്ച് നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നുതിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍ എന്നിവയ്ക്കെതിരെ രക്ഷ നേടാം. ലായനി ചെടികളില്‍ നന്നായി പിടിച്ചിരിക്കുന്നതിനും വ്യാപിക്കുന്നതിനും സോപ്പ് സഹായിക്കുന്നു.

വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം

രണ്ടു ശതമാനം വീര്യമുള്ള മിശ്രിതമുണ്ടാക്കുവാനായി 50 ഗ്രാം ബാര്‍സോപ്പ്‌ ചെറിയ കഷണങ്ങളായി മുറിച്ച് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുക്കുക. ഇതിലേക്ക് 200 മില്ലി വേപ്പെണ്ണ സാവധാനത്തില്‍ ഒഴിച്ച് നല്ലവണ്ണം ഇളക്കി പതപ്പിച്ചെടുക്കുക. പിന്നീട് 200 ഗ്രാം വെളുത്തുള്ളി 300 മില്ലി വെള്ളത്തില്‍ ചതച്ച് നീരെടുത്ത് മേല്‍പ്പറഞ്ഞ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് 9 ലി. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കീടനാശിനിയായി ഉപയോഗിക്കാം.

പുകയിലക്കഷായം (Tobacco decotion)

പല കീടങ്ങളുടെയും നിയന്ത്രണത്തിന് പുകയിലക്കഷായം വളരെ ഫലപ്രദമാണ്. ഇത് തയ്യാറാക്കുന്നതിന് 400 ഗ്രാം പുകയില ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുത്ത് നാല് ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തുവയ്ക്കണം. ഈ ലായനി അല്‍പ്പം ചൂടാക്കിയ ശേഷം പുകയില നന്നായിപ്പിഴിഞ്ഞ് ഇതിന്‍റെ സത്ത് ശേഖരിക്കണം.

 

ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തയ്യാറാക്കുന്ന വിധം

100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കുവാന്‍ ഒരു കിലോ തുരിശ് നന്നായി പൊടിച്ച് തുണി കിഴിയിലാക്കി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക.നീറ്റുകക്ക വെള്ളം കുടഞ്ഞ്‌ നീറ്റിയെടുത്ത് ഒരു കി.ഗ്രാം 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിച്ചെടുക്കണം. പിന്നീട് തുരിശ് ലായനി നീറ്റുകക്ക ലായനിയിലേക്ക് സാവധാനം ഒഴിച്ച് നന്നായി ഇളക്കുക. ഇപ്രകാരം തയ്യാര്‍ ചെയ്ത ബോര്‍ഡോ മിശ്രിതത്തിന് നല്ല നീലനിറമായിരിക്കും. ബോര്‍ഡോ മിശ്രിതത്തിന്‍റെ കൂട്ട് ശരിയാണോയെന്ന് പരിശോധിക്കുവാന്‍ മിനുസപ്പെടുത്തിയ ഇരുമ്പ് കത്തിയോ/ബ്ലെയ്ഡോ രണ്ടു മിനുറ്റ് ലായനിയില്‍ മുക്കിയെടുക്കുക. കത്തിയിലോ/ബ്ലേഡിലോ ചെമ്പിന്‍റെ അംശം (തിളക്കം) കാണുന്നുവെങ്കില്‍ കക്ക ലായനി വീണ്ടും ചേര്‍ത്ത് നിര്‍വീര്യമാക്കണം. ഇപ്രകാരം തയ്യാര്‍ ചെയ്ത ബോര്‍ഡോ മിശ്രിതം ജൈവ കൃഷിയില്‍ കുമിള്‍നാശിനിയായി ഉപയോഗിക്കാവുന്നതാണ്. ബോര്‍ഡോ മിശ്രിതം തയ്യാറാക്കുമ്പോള്‍ ചെമ്പ്, മണ്ണ്, പ്ലാസ്റ്റിക്‌, മരം എന്നിവ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക.

കടപ്പാട്: ICAR - Indian Institute of Spices Research, Kozhikode

 

 

 

 

 

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate