অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവവളം പരിശുദ്ധമാക്കണം

 

ജൈവകൃഷിയുടെ വ്യാപനത്തിനുള്ള അക്ഷീണപ്രയത്‌നത്തിലാണ് നാടും നഗരവും. സര്‍ക്കാരും മറ്റ് ഏജന്‍സികളും ഇതിനുവേണ്ട നിരവധി പ്രചരണ പരിപാടികളും മറ്റും നടത്തുന്നു. പച്ചക്കറികള്‍ക്കും മറ്റും ഒരു പിടി രാസവളം കൊടുത്താല്‍ വളര്‍ച്ച ത്വരിതഗതിയിലാകുമെന്നും കുറച്ചെങ്കിലും കൃഷി പച്ച പിടിക്കുമെന്നും നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്കിടയിലൊരു അപ്രഖ്യാപിത പ്രചരണമുണ്ട്.

അത് സത്യമാണന്ന് എല്ലാ ഏജന്‍സികളും ഉറപ്പിച്ച് പറയുന്നു. എന്നിരുന്നാലും സാധാരണക്കാര്‍ക്ക് ഇത് വിശ്വാസമാകുന്നില്ല. കാരണം അവരുടെ അനുഭവം തന്നെ എന്താണിതിന് കാരണം. അത് മറ്റൊന്നുമല്ല ജൈവവളം ജൈവ സമ്പുഷ്ടമാക്കണമെന്നുതന്നെയാണ് അതിന്റെ മറുപടി.

വളമാക്കുന്നതെന്ത്?

മണ്ണില്‍ ലയിച്ചു തീരുന്നതെന്തും ജൈവവളമാക്കാമെന്ന തെറ്റിദ്ധാരണയാണ് കര്‍ഷകരെക്കൊണ്ട് ജൈവവളങ്ങള്‍ക്കെതിരെയുള്ള പ്രചരണം നടത്തിക്കുന്നത്. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍, പഞ്ചസാര, പരുത്തി, കയര്‍, ചണം, ഭക്ഷ്യവസ്തുക്കള്‍, പാല്‍ സംസ്‌കരണം എന്നിങ്ങനെയുള്ള വ്യവസായ ശാലകളിലെയും അവശിഷ്ടങ്ങള്‍ എന്നിവസംസ്‌കരിച്ചാണ് സാധാരണ കമ്പനികള്‍ ജൈവവളം മാര്‍ക്കറ്റ് ചെയ്യുന്നത്.

ചില കമ്പനികള്‍ പരിശോധിച്ച് പാക്കറ്റിന് മുകളില്‍ വളത്തിലടങ്ങിയിരിക്കുന്ന സാന്ദ്രത, ജലാംശം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ നാം നമ്മുടെ സ്വന്തം കൃഷിയിടത്തിലേക്ക് തയ്യാറാക്കുന്ന കമ്പോസ്റ്റുകളുടെ നിലവാരം എങ്ങനെയാണുറപ്പിക്കുക.

നാം കമ്പോസ്റ്റാക്കി നല്‍കുന്ന വളം വിളയ്ക്ക് ഗുണങ്ങള്‍ നല്‍കുന്നുണ്ടോ. അവ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. മണ്ണില്‍ അഴുകി നശിച്ച്  മണ്ണിനോട് ചേരുന്ന എല്ലാ ജൈവവളങ്ങളും മതിയായ പോഷകങ്ങള്‍ വിളയ്ക്ക് നല്‍കുന്നുണ്ടോ എന്നിവ കൃത്യമായി കര്‍ഷകര്‍ മനസ്സിലാക്കണം.

ഇത്തരത്തില്‍ പറഞ്ഞാല്‍ ഓരോവിളയ്ക്കും ഓരോചെടിക്കും അനുയോജ്യമായ തരത്തില്‍ പോഷകങ്ങള്‍ ലഭ്യമാകുന്ന ഗുണങ്ങളുള്ള ജൈവവളങ്ങള്‍ നല്‍കിയാലേ ജൈവ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച വിളവ് ലഭിക്കുകയുള്ളു.

കമ്പോസ്റ്റുകള്‍

ജൈവമാലിന്യങ്ങളെ അഴുകാനനുവദിച്ച് അവയിലേക്ക് പെട്ടന്ന് അഴുകാന്‍ സഹായിക്കുന്ന ഏജന്റുകള്‍ ചേര്‍ത്താണ് നാം കമ്പോസ്റ്റ് നിര്‍മ്മിക്കുന്നത്. ജൈവമാലിന്യങ്ങല്‍ ശരിയായരീതികള്‍ അഴുകിപ്പൊടിയായി മണ്ണിനോട് ചേര്‍ക്കാവുന്ന രൂപത്തിലെത്തിയാല്‍ മാത്രമേ വളത്തിന്റെ രൂപത്തിലുപയോഗിക്കാവു. ശരിക്കും അഴുകാത്ത കമ്പോസ്റ്റ് ചെടികള്‍ക്ക് ഗുണത്തേക്കളേറെ ദോഷമാണ്.

നന്നായി അഴുകി ശരിയാവാത്ത ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ വളങ്ങളിലൂടെയെത്തുന്നത് വിളവിന്റെ  ഗുണത്തെയും ബാധിക്കാം. അവശിഷ്ടങ്ങള്‍ മണ്ണില്‍ ചെടിയുടെ ചുവട്ടില്‍ കിടന്ന് അഴുകുമ്പോള്‍ ഇതില്‍ നിന്നും പുറത്ത് വരുന്ന രാസവസ്തുക്കള്‍ വിളകള്‍ക്ക് ചീത്തതരം മണവും ചീത്ത രുചി പ്രദാനം ചെയ്‌തേക്കാം.

അന്തരീക്ഷത്തിലെ പ്രധാന മൂലകങ്ങളായ കാര്‍ബണ്‍, നൈട്രജന്‍ എന്നിവ തമ്മിലുള്ള കൃത്യമായ അനുപാതമാണ് ജൈവവളങ്ങളുടെ ഗുണമേന്മയെ സ്വാധീനിക്കുന്നത്. ഈ അനുപാതം 10:1 ല്‍ കുറഞ്ഞ് മാത്രമേ നല്ല ജൈവവളമായി ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഇവ മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും അങ്ങനെ ചെടികള്‍ക്ക് വേണ്ട പോഷണം ലഭ്യമാകാതിരിക്കുകയും ചെയ്യും.

ജൈവവളത്തിന്റെ നിറം മണം എന്നിവ നോക്കിയാണ് സാധാരണകര്‍ഷകര്‍ ഇത് കണ്ടെത്തുന്നത്. ശരിക്ക് പാകമായ കമ്പോസ്റ്റിന് ദുര്‍ഗന്ധം ഉണ്ടാവില്ല. നന്നായി കറുത്തിരുണ്ട് തരിയായി മാറിയതില്‍ കൃത്യമായിരിക്കും കാര്‍ബണ്‍ നൈട്രജന്‍ അനുപാതം.

ജൈവവളങ്ങളില്‍ ഉണ്ടായിരിക്കേണ്ട മൂലകങ്ങളുടെ അളവിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍കൃത്യമായ ഗുണനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലടങ്ങിയിരിക്കേണ്ട നൈട്രജന്‍ , പൊട്ടാഷ്, ഫോസ്ഫറസ് അതിന്റെ സാന്ദ്രത അതിലടങ്ങിയിരിക്കേണ്ട ജലത്തിന്റെ അളവ് എന്നിവയെല്ലാം വളരെ വ്യക്തമായി ആ ഗുണനിലവാര പട്ടികയില്‍ പറഞ്ഞിട്ടുണ്ട്.

കൂടാതെ ഈ പട്ടികയില്‍ ജൈവവളത്തിലൂണ്ടാകാവുന്ന വിഷമൂലകങ്ങളായ ക്രോമിയം, ആഴ്‌സെനിക്, കാസ്മിയം, നിക്കല്‍, മെര്‍ക്കുറി, കോപ്പര്‍, സിങ്ക് എന്നിവ എത്രവരെയാകാമെന്നും പറഞ്ഞിട്ടുണ്ട്.നഗരങ്ങളില്‍ നിന്നും വന്‍കിട ജൈവ കാര്‍ഷിക സംസ്‌കരണ വ്യവസായ ശാലകളില്‍ നിന്നും ലഭിക്കുന്ന മാലിന്യം കൊണ്ട് നിര്‍മ്മിക്കുന്ന ജൈവവളങ്ങളിലാണ് ഇതിന്റെ തോത് കൂടുതലായി കണ്ടുവരുന്നത്.

ഇത് ഫലങ്ങളിലൂടെയും മറ്റും മനുഷ്യരിലും ജീവികളിലും എത്തിച്ചേരുകയും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ആയതിനാല്‍ കൃത്രിമ ജൈവവളം കൃത്യമായ അനുപാതത്തിലല്ലെങ്കിലും കര്‍ഷകര്‍ക്കും ചെയ്യുന്നവരും പേടിക്കണമെന്നര്‍ഥം.

ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനായി കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍, ഫിലിപ്പീന്‍സ്, തുടങ്ങിയ പല ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കാനഡയും ജൈവവള നിര്‍മ്മാണത്തിനുപയോഗിക്കുന്ന മാലിന്യങ്ങളുടെ പട്ടിക പുറത്തിറക്കി നിര്‍ബന്ധമായും നിരീക്ഷണം നടത്തിവരുന്നുണ്ട്.

ചെടികളെ ദോഷകരമായി ബാധിക്കുന്ന രോഗണുക്കള്‍ ഫംഗസ്സുകള്‍ എന്നിവയും വിവിധതരം വൈറസുകളും ജൈവവളങ്ങളില്‍ അടങ്ങാന്‍ സാധ്യതകൂടുതലാണ്. രോഗങ്ങള്‍ വന്ന് ചത്ത ജീവികളുടെയും രോഗബാധയേറ്റ് നശിച്ച സസ്യാവശിഷ്ടങ്ങളും കമ്പോസ്റ്റില്‍ ചേര്‍ക്കുന്നത് നിര്‍ബന്ധമായും വിലക്കണം.

കോഴിക്കാഷ്ടം, അറവുശാലയിലെ അവശിഷ്ടങ്ങള്‍ ചില കളസസ്യങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. തീറ്റയിലൂടെ അവയുടെ ശരീരത്തിലെത്തിയ പല രാസ സംയുക്തങ്ങളും ധാതുലവണങ്ങളും ഹോര്‍മോണുകളും അവയുടെ വിസര്‍ജ്യങ്ങളും കാണാം. മാത്രമല്ല പലതരം രോഗാണുക്കള്‍, വിരകള്‍, കളകളുടെ വിത്തുകള്‍, കീടങ്ങള്‍ എന്നിവയും കാണും.

ഉയര്‍ന്നതാപനിലയില്‍ കമ്പോസ്റ്റിങ്ങിലൂടെ മാത്രമേ ഇത്തരം  രോഗാണുക്കളെയും കീടങ്ങളെയും കളസസ്യങ്ങളെയും നശിപ്പിക്കാനാകു. മൃഗാവശിഷ്ടങ്ങള്‍ അടങ്ങിയ കമ്പോസ്റ്റ് പച്ചക്കറി വിളവെടുപ്പിന് മൂന്നാഴ്ച മുമ്പെങ്കിലും ഇടണം. നായ,പന്നി, പൂച്ച തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ സാധാരണയായി ജൈവവളങ്ങളില്‍ ചേര്‍ക്കാറില്ല മനുഷ്യന്‍ ഹാനികരമായ പല പരാദങ്ങളും രോഗാണുക്കളും വിരകളും അവയില്‍ അടങ്ങിയിരിക്കുന്നു.

സാധാരണയായി നാം തയ്യാറാക്കുന്ന മിക്ക ജൈവവളങ്ങളിലും ഏതെങ്കിലുമൊരു മൂലകത്തിന്റെ അളവ് ക്രമാതീതമായി കൂടിയിരിക്കുന്നതായി കാണാം. 16 വ്യത്യസ്ത മൂലകങ്ങളുടെ കൃത്യമായ അളവ് നിമിത്തമേ മികച്ച ഫലഭൂഷ്ടമായ മണ്ണ് ലഭ്യമാകും. അധികമായാല്‍ മറ്റ് മൂലകള്‍ വലിച്ചെടുക്കാനുള്ള കഴിവ് നഷ്ടമാകും.

ഇറച്ചിക്കോഴികളുടെ അവശിഷ്ടം ധാരാളമായി ഉപയോഗിച്ച് തയ്യാറാക്കിയ ജൈവവളങ്ങളില്‍ ഫോസ്ഫറസിന്റെ അളവ് കൂടുതലായിരിക്കും. ഇവയുടെ അമിത പങ്ക് മണ്ണില്‍ കോപ്പര്‍, സിങ്ക് എന്നിവയെ വലിച്ചെടുക്കലിനെ തടയുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

നൈട്രജന്റെ അമിത അളവ് ചെടികളുടെ വേരുകള്‍ കരിയാനും ഇലകള്‍ മൂത്ത് വളരെപ്പെട്ടന്ന് മഞ്ഞ നിറമാകാനും കാരണമാകും. ജൈവവളത്തില്‍ അമ്ലത കൂടുതലായിരിക്കും അതിനാലാണ് മണ്ണൊരുക്കുമ്പോള്‍ കുമ്മായം നിര്‍ബന്ധമായും ചേര്‍ത്തു വരുന്നത്.

സൂക്ഷിക്കലും ഉപയോഗവും

ജൈവവളങ്ങള്‍ സാധാരണയായി ജലാംശം നിറഞ്ഞതായിരിക്കും ഇവ സൂക്ഷിക്കുന്നത് ഈര്‍പ്പമില്ലാത്ത പ്രതലത്തിലായിരിക്കണം. അധികം ഈര്‍പ്പമില്ലാത്തതായിരിക്കണം ജൈവവളം ഇവ നനഞ്ഞാല്‍ ജൈവാവശിഷ്ടങ്ങളും  പോഷകങ്ങളും ഒലിച്ച് നഷ്ടപ്പെട്ടു പോകാനും കാരണമാകും. കൂടാതെ നിര്‍ദിഷ്ട അളവില്‍ കൂടുതലുള്ള ജലാംശം വളത്തിന്റെ ഗുണനിലവാരവും കുറയ്ക്കും.

ചുരുക്കത്തില്‍ ജൈവവളങ്ങള്‍ മണ്ണിന്റെ തരമറിഞ്ഞും വിളകളുടെ ആവശ്യമറിഞ്ഞും പ്രയോഗിക്കണം. യഥാസമയത്ത് വളം നല്‍കുക. കൃത്യമായ അളവില്‍ വളം പ്രയോഗിക്കുകയെന്നതെല്ലാം അത്യന്താപേക്ഷിതമാണ്.

കടപ്പാട് -മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate