অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോഴികളെ വളർത്തുന്നവര്‍ ഓര്‍ക്കേണ്ടത്

കോഴികളെ വളർത്തുന്നവര്‍ ഓര്‍ക്കേണ്ടത്

*കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളഞ്ഞുള്ളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക*
*കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക*
*കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക*
*മുട്ടക്കോഴികൾക്ക് പ്രകാശം ലഭിക്കുന്ന മണിക്കുറുകൾ വർദ്ധിപ്പിച്ച് മുട്ട ഉൽപ്പാദനം കൂട്ടാം*
*രണ്ടാഴച്ച പ്രായമായ കോഴി കുഞ്ഞുങ്ങളുടെ മേൽ ചുണ്ട് അൽപ്പം മുറിച്ച് കളഞ്ഞാൽ തമ്മിൽ കൊത്തുന്ന ശീലം കുറയും*
*കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും*
*അടവയ്ക്കാൻ ഉപയോഗിക്കുന്ന കോഴിമുട്ടകൾക്ക് 7 ദിവസത്തിലധികം പഴക്കം ഉണ്ടായിരിക്കരുത്*
*കോഴികളെ സംഗീതം കേൾപ്പിച്ചാൽ അവ ശാന്ത സ്വഭാവം കൈവരിക്കും ഇതിന്റെ ഫലമായി മുട്ട ഉത്പാദനം വർദ്ധിക്കും*
*കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്*
*കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം*
*കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക*
*തൂവലുകൾ വിടർത്തി കൊക്കി കൊണ്ട് നടക്കുകയും അടുത്ത് ചെല്ലുമ്പോൾ തറയിൽ പറ്റിയിരിക്കുകയും ആണ് നല്ല അടക്കോഴിടെ ലക്ഷണം*
*ബോയിലർ കോഴിത്തീറ്റയിൽ ഉപയോഗിക്കന്ന മരച്ചീനിയുടെ തോത് 25 % ത്തിൽ അധികരിച്ചാൽ കോഴികളുടെ വളർച്ച മന്ദിഭവിക്കും*

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate